രഹസ്യവാതിൽ
നിത്യതയിലേക്കുള്ള ആദ്യപടിയാണ്
എൻ്റെ കല്ലറ.
എൻ്റെ ഇല്ലായ്മ ഭയമുള്ള ഒന്നല്ല
അതുതാൻ പൂർണതയെ.
പ്രത്യക്ഷത്തിൻ പുറമെ
ഒരു പ്രത്യാശ എന്നിൽ പൂവിടുന്നേ.
പനിനീർപൂവുപോൽ പരിമളം
പരത്തി ഞാൻ പുണ്ണ്യത്തിൽ പൂവിടുവാൻ
പരനേ നിൻ പ്രസാദമി പാപിക്കും പകർന്നേകണമേ.
എൻ്റെ ആത്മാവിൻ രഹസ്യവാതിൽ
ഞാൻ മലർക്കെ തുറന്നിടാം.
ആത്മീയതയുടെ അനന്യമാം ഭാഷ നീ
എന്നെയും പഠിപ്പിക്കണേ.
പറയാതെ പറയാം ഞാൻ
അറിയാതെ അറിയുന്ന
നിൻ്റെ അപാരത.
മറ്റെല്ലാവരും ജീവിതം തേടുമ്പോൾ
ഞാൻ തേടുന്നതു മരണം.
ക്രിസ്തുവിനോടൊപ്പം ക്രൂശിതനാണു
ഞാൻ അതുതാനെൻ വാഴ്വിനർത്ഥം.
നിത്യം നിരർത്ഥകം ഈ ജീവിതം എന്ന
നിരാശയിൽ നില്ക്കരുതേ
നീ നിത്യജീവിതം നിന്നിലറിയുവാൻ
അഴകുള്ളതാക്കു നിൻ ആത്മാവിനെ.
ബ്ര. ബിവിൻ ആനിതോട്ടത്തിൽ MCBS
“എന്നാൽ, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തൻ്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.” (റോമാ 5:8)



Leave a comment