അഗതികളുടെ അമ്മയായ കൽക്കആയിലെ വിശുദ്ധ മദർ തേരേസായുടെ തിരുനാൾ ദിനമാണല്ലോ സെപ്റ്റംബർ 5. എളിമ എന്ന സുകൃത രാജ്ഞി അവളുടെ ജീവിതം കൂടുതൽ സൗരഭ്യമുള്ളതാക്കി മാറ്റി. മദർ തേരേസാ എളിമയെ എല്ലാ പുണ്യങ്ങളുടെയും മാതാവായാണ് കണ്ടത്. മദർ ഒരിക്കൽ പറഞ്ഞു: ” നിങ്ങൾ എളിമയുള്ളവരാണങ്കിൽ ഒന്നിനും സ്തുതികൾക്കോ, അപമാനത്തിനോ നിങ്ങളെ സ്പർശിക്കാനാവില്ല, കാരണം നിങ്ങൾ ആരാണന്നു നിങ്ങൾക്കറിയാം. നിങ്ങളെ കുറ്റപ്പെടുത്തുകയാണങ്കിൽ നിങ്ങൾ നിരാശരാവുകയില്ല, അവർ നിങ്ങളെ വിശുദ്ധൻ എന്നു വിളിച്ചാൽ നിങ്ങൾ നിങ്ങളെത്തന്നെ ഒരു പീഠത്തിൽ പ്രതിഷ്ഠിക്കില്ല.”

എളിമയിൽ വളരാൻ മദർ തേരേസാ നിർദ്ദേശിക്കുന്ന പതിനഞ്ചു മാർഗ്ഗങ്ങൾ താഴെപ്പറയുന്നവയാണ്.

1. നമ്മെക്കുറിച്ചു കഴിവതും കുറച്ചു മാത്രം സംസാരിക്കുക.

2. സ്വന്തം കാര്യങ്ങളിൽ ഉത്സാഹിയായിരിക്കുക അല്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അല്ല.

3. ജിജ്ഞാസ ഒഴിവാക്കുക

4. മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുക

5. ചെറിയ അസ്വസ്ഥതകൾ പുഞ്ചിരിയോടെ സ്വീകരിക്കുക

6. മറ്റുള്ളവരുടെ തെറ്റുകളിൽ കൂട്ടുകൂടാതിരിക്കുക

7. അർഹതപ്പെട്ടതല്ലെങ്കിലും ശാസനകൾ സ്വീകരിക്കുക

8. മറ്റുള്ളവരുടെ ഹിതങ്ങൾക്കു മുന്നിൽ വഴങ്ങി കൊടുക്കുക

9. അപമാനവും ദ്രോഹവും അംഗീകരിക്കുക

10. മറ്റുള്ളവർ പരിഗണിക്കാതിരിക്കുന്നതും മറക്കുന്നതും അവരുടെ അവജ്ഞയും ഈശോയെ പ്രതി സ്വീകരിക്കുക

11. മറ്റുള്ളവരാൽ പ്രകോപിക്കപ്പെടുമ്പോഴും വിനീതനും മൃദുലനുമായിരിക്കുക

12. സ്നേഹവും ആരാധനയും അന്വേഷിക്കാതിരിക്കുക

13. നിന്റെ മഹത്വത്തിന്റെ പിന്നിൽ നിന്നെത്തന്നെ സംരക്ഷിക്കാതിരിക്കുക

14. ചർച്ചകളിൽ നമ്മൾ ശരിയാണങ്കിലും വിട്ടുവീഴ്ചകൾക്കു വഴങ്ങുക

15. ബുദ്ധിമുട്ടുള്ള കർത്തവ്യം എപ്പോഴും തിരഞ്ഞെടുക്കുക.

ഫാ. ജയ്സൺ കുന്നേൽ MCBS

Fediverse reactions
September 2024
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading