മദർ ഏലെന ഗ്വെറ: പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല വിശുദ്ധ പദവിയിലേക്ക്
“പരിശുദ്ധാത്മാവിൻ്റെ അപ്പസ്തോല “എന്നറിയപ്പെടുന്ന വി. മദർ ഏലെന ഗ്വെറയെ ഒക്ടോബർ 20 ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഒരു ഇറ്റാലിയൻ സന്യാസിനിയും, പരിശുദ്ധാത്മാവിന്റെ ഒബ്ലേറ്റ്‌സ് സഭയുടെ സ്ഥാപകയുമായിരുന്ന മദർ ഏലെനാ പതിമൂന്നാം ലെയോ മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗലാനിയുടെ അധ്യാപികയുമായിരുന്നു. പരിശുദ്ധാത്മാവിനോടുള്ള ദൃഢമായ ബന്ധത്തിലൂടെ സഭയ്ക്കുള്ളിൽ പരിശുദ്ധാത്മാവിനോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിനായി അൾക്കു വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞു. പന്തക്കുസ്താതിരുനാളിനൊരുക്കമായി കത്തോലിക്കർ നൊവേന ചൊല്ലി പ്രാർത്ഥിക്കണം എന്ന ആഹ്വാനത്തിനു മഹാനായ ലിയോ പതിമൂന്നാമൻ മാർപാപ്പയെ പ്രേരിപ്പിച്ചത് മദർ ഏലെനയാണ്.
1835 ജൂൺ 23-ന് ഇറ്റലിയിലെ ലൂക്കയിൽ ഭക്തയായ കത്തോലിക്കാ കുടുംബത്തിൽ ജനിച്ച എലേന, ബാല്യത്തിലേ സന്യാസ ജീവിതത്തിലേക്കുള്ള വിളി തിരിച്ചറിഞ്ഞു. 22-ആം വയസിൽ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച എലേന, സഭയ്ക്ക് പരിശുദ്ധാത്മാവിനോടുള്ള അഗാധമായ അറിവ് നൽകണമെന്ന ആഗ്രഹത്തോടെ 1882-ൽ പരിശുദ്ധാത്മാവിന്റെ ഒബ്ലേറ്റ്‌സ് എന്ന സന്യാസ സഭ സ്ഥാപിച്ചു. യുവതികളുടെ വിദ്യാഭ്യാസവും പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ പ്രചാരണവും അവരുടെ സന്യാസ സഭയുടെ പ്രധാന ലക്ഷ്യങ്ങൾ ആയിരുന്നു.
പോപ്പ് ലിയോ 13-ാമനുമായി നടത്തിയ കൂടിക്കാഴ്ചകളിൽ, സഭ പരിശുദ്ധാത്മാവിനോടുള്ള ഭക്തിയിൽ കൂടുതൽ വളരേണ്ടതുണ്ടെന്ന് അവൾക്കു ബോധ്യമായി. മദറിൻ്റെ കത്തുകൾക്ക് പ്രതിഫലമായി മാർപാപ്പ 1897-ൽ Divinum Illud Munus എന്ന ചാക്രികലേഖനത്തിലൂടെ സഭാ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പങ്കിനെ കുറിച്ചുള്ള പ്രബോധനം ഊട്ടിയുറപ്പിച്ചു. ഇവരുടെ പ്രചോദനത്താൽ പരിശുദ്ധാത്മാവിനോടുള്ള നോവേനയുടെ പാരമ്പര്യം വീണ്ടും സഭയിൽ പുനഃസ്ഥാപിക്കപ്പെട്ടു. 1914 ഏപ്രിൽ 11-ന് മദർ എലേന ചരമം പ്രാപിച്ചു.
ഒബ്ലേറ്റ്സ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസിസഭ മദർ ആഫ്രിക്കാ ഏഷ്യാ യുറോപ്പ് വടക്കേ അമേരിക്കാ എന്നീ ദൂഖണ്ഡങ്ങളിൽ ഈ സന്യാസസഭ പ്രവർത്തനനിരതമാണ്. പരിശുദ്ധാത്മാവിനോടുള്ള തീക്ഷ്ണമായ ഭക്തിയാലും ആദ്ധാത്മിക രചനകളാലും അവൾ ഇന്നും ഓർമ്മിക്കപ്പെടുന്നു.
മദർ ഏലെനയുടെ അഭിപ്രായത്തിൽ “പന്തക്കുസ്താ അവസാനിച്ചിട്ടില്ല വാസ്തവത്തിൽ, ഇത് എല്ലാ സമയത്തും എല്ലായിടത്തും തുടർച്ചയായി നടക്കുന്നു, കാരണം പരിശുദ്ധാത്മാവ് എല്ലാ മനുഷ്യർക്കും തന്നെത്തന്നെ നൽകാൻ ആഗ്രഹിച്ചു, അവനെ ആഗ്രഹിക്കുന്ന എല്ലാവർക്കും അവനെ എപ്പോഴും വേണമെങ്കിലും സ്വീകരിക്കാൻ കഴിയും, അതിനാൽ നമുക്ക് അപ്പോസ്തലന്മാരോടും ആദിമസഭയിയെ വിശ്വാസികളോടും അസൂയപ്പെടേണ്ടതില്ല. പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ അവരെപ്പോലെ നാം പെരുമാറിയാൽ മതി, അവൻ അവരോട് അരുളി ചെയ്തതുപോലെ നമ്മുടെ അടുക്കൽ വരും.”
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment