Tharam Pontharam… Lyrics

താരം… പൊൻ താരം… മേലെ വാനിതിൽ

താരം… പൊൻ താരം…
മേലെ വാനിതിൽ പുഞ്ചിരി തൂകി
താഴെ.. ഈ മന്നിൽ..
ദിവ്യ ആനന്ദ ഗാനവും കേട്ടു
മാലാഖ വൃന്ദത്തിൻ ഗാനം. ഗാനം.
മാലോകർക്കായ് വന്ന ദാനം. ദാനം.
മാലാഖ വൃന്ദത്തിൻ ഗാനം. ഗാനം.
മാലോകർക്കായ് വന്ന ദാനം. ദാനം.
രാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നു
പാവനമാം പുഞ്ചിരിയാൽ പാപമകന്നു
രാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നു
പാവനമാം പുഞ്ചിരിയാൽ പാപമകന്നു

താരം താരം താരം, താരം താരം താരം
താരം താരം താരം, താരം.. മ്.. താരം..
താരം താരം താരം, താരം താരം താരം
താരം.. പൊൻ താരം..

മാനവ മോചന മന്നയായ് മാറുവാൻ
അവനിയിൽ വന്നൊരു താരം താരം

എളിമ തൻ ശ്രേഷ്ഠമാം കാഴ്ച്ചയായ് ജീവിതം
ഏകി ആരാധിപ്പൂ ഞാനും (ഞാനും)
താരം.. പൊൻ താരം..
പുതുവഴി മൊഴിയും (താരം)

പുതു പുലരൊളി തൻ (താരം)
ദയ കരകവിയും (താരം)
അതിശയകരമാം (താരം)

ഇന്നോളം കാണാത്ത താരം
ഇടവിടാതെ ഇവിടെനിക്കു
കൃപതരുമൊരു താരം
കരകവിഞ്ഞു കരുണ തൂകി
കൃപമലരൊരു താരം

താരം പൊൻ താരം, കൺചിമ്മുന്നിതാ
പാപം നിൻ ഭാരം, പോയ് മായുന്നിതാ
അസുലഭമൊരു താരം
താരം താരം

താരം താരം താരം, താരം താരം താരം
താരം താരം താരം, താരം.. മ്.. താരം..

താരം താരം താരം, താരം താരം താരം
താരം താരം താരം, താരം.. മ്.. താരം..

താരം താരം താരം, താരം താരം താരം
താരം താരം താരം, താരം..
പൊൻ താരം..

താരം.. പൊൻ താരം..
പാപികൾ പീഢിതർക്കാശ്രയമാകുവാൻ
അകമഴിഞ്ഞലിയുന്ന താരം താരം
രോഗികൾക്കേറ്റവും ശ്രേഷ്ഠനാം
വൈദ്യനായ്
അരികിലണഞ്ഞൊരു താരം താരം
താരം.. പൊൻ താരം..
മനുജരിലലിവായ് (താരം)

അനുദിനമണയും (താരം)

വരമഴ പൊഴിയും (താരം)
വൻ കനിവൊഴുകും (താരം)
എന്നാളും അലിവേകും താരം

ഗഗന താരം, ധരയിലെന്നും
നരനൊരു പ്രിയ ദാനം
നരനിൽ നിന്നും, മരണ ഭീതി
ചിരമകറ്റിയ താരം

താരം പൊൻ താരം, പൂന്തെന്നൽ വീശി
മാലോകർ ഏവർക്കും മന്നാ വിതറി
അനുപമമൊരു താരം
താരം താരം

താരം.. പൊൻ താരം..
മേലെ വാനിതിൽ പുഞ്ചിരി തൂകി
താഴെ.. ഈ മന്നിൽ..
ദിവ്യ ആനന്ദ ഗാനവും കേട്ടു
മാലാഖ വൃന്ദത്തിൻ ഗാനം. ഗാനം.
മാലോകർക്കായ് വന്ന ദാനം. ദാനം.
മാലാഖ വൃന്ദത്തിൻ ഗാനം. ഗാനം.
മാലോകർക്കായ് വന്ന ദാനം. ദാനം.

രാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നു
പാവനമാം പുഞ്ചിരിയാൽ പാപമകന്നു
രാക്കുളിരിൽ പൂന്തളിരായ് ഉണ്ണി പിറന്നു
പാവനമാം പുഞ്ചിരിയാൽ പാപമകന്നു
താരം താരം താരം, താരം താരം താരം
താരം താരം താരം, താരം.. മ്.. താരം..
താരം താരം താരം, താരം താരം താരം

താരം താരം താരം, താരം.. പൊൻ താരം..

Advertisements

THARAM PONTHARAM | Chorus Carol Song | Jebin K Jose | Fr Shaji Thumpechirayil | Mahimayude Goshala

Advertisements


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment