Gloria Padidam… Carol Song | Lyrics

GLORIA_PADIDAM|ഗ്ലോറിയ പാടിടാം | FR. TOM KOOTTUMKAL MCBS | RAPHI THEKKOODAN | LIBIN SCARIA

“ഗ്ലോറിയ പാടിടാം”. ഈ ക്രിസ്മസ് ദിനങ്ങളിൽ കേൾക്കാൻ മനോഹരമായ ഒരു ക്രിസ്മസ് ഗാനം. ഉണ്ണിയേശുവിന്റെ ജനനത്തിൽ നമുക്കും ആഹ്ലാദിക്കാം.ക്രിസ്മസ്ന്റെ ആരവങ്ങൾക്കിടയിൽ ശാന്തമായി കേൾക്കാൻ ഒരു ഗാനം. മെലഡി ഇഷ്ടപെടുന്നവർക്കു ഈ ഗാനവും ഇഷ്ടം ആകും.

“ഗ്ലോറിയ പാടിടാം”

LYRICS: FR. TOM KOOTTUMKAL MCBS, RAPHI THEKKOODAN
MUSIC: FR. TOM KOOTTUMKAL MCBS
SINGER: LIBIN SCARIA
ORCHESTRATION: BINU MATHIRAMPUZHA

Lyrics

ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ
പുൽക്കൂട്ടിൽ പിറന്നു എന്നിശോ (2) (with chorus)
മാനവരക്ഷകൻ ജാതനായി
യേശുവിൻ ജനനത്തിൽ ആഹ്ലാദിക്കാൻ
വിണ്ണിലെ താരങ്ങൾ മന്നിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം (2)

ഹല്ലേലുയ ഹല്ലേലുയ ഹാല്ലേലു ഹല്ലേലുയ (2)

ബെതലഹേമിലെ മലമുകളിൽ
കുളിരോരിടും പാതിരാവിൽ (2)
മറിയത്തിൻ മടിയിൽ പുൽതൊട്ടിലിൽ
ലോകത്തിൻ രക്ഷകൻ പിറന്നുവല്ലോ (2)
വിണ്ണിലെ താരങ്ങൾ മന്നിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം (2) (with chorus)

ഹല്ലേലുയ ഹല്ലേലുയ ഹാല്ലേലു ഹല്ലേലുയ(2)

ആ രാത്രിയിൽ നീലരാവിൽ
മൂന്നു രാജാക്കന്മാർ വന്നു (2)
കണ്ടുവണങ്ങി ഉണ്ണിശോയെ
കാഴ്ചകളെകി മടങ്ങി (2)
വിണ്ണിലെ താരങ്ങൾ മന്നിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം(2)

ഹല്ലേലുയ ഹല്ലേലുയ ഹാല്ലേലു ഹല്ലേലുയ

പാടിടാം……


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment