ഒരു വിദ്യാർത്ഥിനിക്കു മാത്രമായി 3 വർഷം തുറന്നുപ്രവർത്തിച്ച റെയിൽവേ സ്റ്റേഷൻ
മനോഹരമായ ഈ സംഭവം ജപ്പാനിലെ ഹൊക്കൈഡോയിൽ നടന്നതാണ്. ജെആർ ഹൊക്കൈഡോ റെയിൽവേ ലൈനിലുള്ള കാമിഷിററ്റാക്കി സ്റ്റേഷനുമായി ബന്ധപ്പെട്ടതാണ് ഈ സംഭവം.
2013-ൽ, യാത്രക്കാരുടെ കുറവ് മൂലം ജപ്പാൻ റെയിൽവേസ് (JR) ഈ ഗ്രാമസ്റ്റേഷൻ അടയ്ക്കാൻ പദ്ധതിയിട്ടിരുന്നു.
എങ്കിലും, ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കാന ഹരഡ ഈ ട്രെയിൻ സ്റ്റേഷനാണ് അവളുടെ സ്കൂളിലേക്ക് പോകാനും തിരികെ വരാനും പ്രതിദിനം ആശ്രയിച്ചിരിരുന്നത് റെയിൽവേ അധികൃതർ മനസ്സിലാക്കി.
അവളുടെ പഠനം തടസപ്പെടാതിരിക്കാൻ ജപ്പാൻ റെയിൽവേ കാമിഷിററ്റാക്കി സ്റ്റേഷൻ അടയ്ക്കുന്നത് വീണ്ടും ആലോചിച്ചു. കാനയുടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നവരെ സ്റ്റേഷൻ പ്രവർത്തിക്കാൻ റിയിൽവേ തീരുമാനിച്ചു.
ട്രെയിൻ ദിവസത്തിൽ രണ്ട് പ്രാവശ്യമാണ് ആ സ്റ്റേഷനിൽ നിർത്തിയിരുന്നത് — രാവിലെ അവളെ സ്കൂളിലേക്ക് കൊണ്ടുപോകാനും വൈകിട്ട് തിരികെ കൊണ്ടുവരാനും.
2016 മാർച്ചിൽ അവളുടെ ബിരുദദാനത്തോടെ ഈ സ്റ്റേഷൻ ഔദ്യോഗികമായി അടച്ചു.
ഈ സംഭവം 2016-ൽ അന്താരാഷ്ട്ര ശ്രദ്ധ നേടി. സാമ്പത്തികമായി ലാഭം നല്കാത്ത കാര്യത്തിലും സാമൂഹിക ഉത്തരവാദിത്തവും കരുണയും സംരക്ഷിച്ച ഒരു നല്ല മാതൃകയായി ജപ്പാന്റെ പൊതുസേവന മൂല്യങ്ങളെ ഈ സംഭവം എടുത്തു കാണിക്കുന്നു. ജപ്പാനിലെ സമൂഹം വിദ്യാഭ്യാസത്തെയും മനുഷ്യസ്നേഹത്തെയും മുൻതൂക്കമേകുന്നുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നമ്മുടെ ഭരണകൂടങ്ങൾക്കും പൊതുസംവിധാനങ്ങൾക്കും എന്ന് ഇപ്രകാരം ചിന്തിക്കാനും തീരുമാനം എടുക്കാനും കഴിയും…
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment