ജോലി തേടി ഒരുപാട് അലഞ്ഞു… ഏറ്റവും വലിയ സമ്പന്നനായി 

ചൈനയുടെ തെക്കു കിഴക്കൻ മേഖലയായ ജിജാംഗിലെ ഹാങ് ചന്ദ്രഗ്രാമത്തിൽ നിന്നുള്ള മാ യുൻ എന്ന പയ്യൻ ഇന്ന് ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായ ജാാ ആയി മാറിയതിന്റെ പിന്നിൽ പ്രചോദിപ്പിക്കുന്ന ഒരു പോരാട്ടത്തിന്റെ കഥയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആലിബാബ ഡോട്ട് കോമിന് ജന്മം നൽകി ഇന്നു കാണുന്ന ബഹുരാഷ്ട്ര കുത്തക ഭീമനാക്കി വളർത്തിയതിന്റെ പിന്നിൽ മാ യുൻ എന്ന ജായുടെ ജീവിതമുണ്ട്.

നാലാം ക്ലാസ്സിൽ രണ്ടു തവണ തോറ്റ വ്യെക്തി. എട്ടാം ക്ലാസ്സിൽ അദ്ദേഹം മൂന്ന് തവണ തോറ്റു. കോളേജ് എൻട്രൻസ് എക്സാമിനേഷനിൽ രണ്ടു തവണ പരാജയപ്പെട്ടു. ഗ്രാജുവേഷന് ശേഷം അദ്ദേഹം ജോലിക്കു വേണ്ടി അപേക്ഷിച്ചു. എന്നാൽ ഒന്നിന് പിറകേ ഒന്നായി ഏകദേശം മുപ്പത് ജോലികളിൽ നിന്നും അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. ഹാർഡ്‌വേഡ്‌ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം പത്തു തവണ അപ്ലൈ ചെയ്തു. പക്ഷെ ഓരോ തവണയും അദ്ദേഹത്തിന്റെ അപേക്ഷ അധികൃതർ നിരസിച്ചു കൊണ്ടേയിരുന്നു.

കെ എഫ് സി യിൽ അദ്ദേഹം ഒരു വെയിറ്ററിന്റെ ജോലിക്കായി ചെന്നു. മൊത്തം ഇരുപത്തിനാല് ആളുകൾ അപ്ലൈ ചെയ്തിരുന്നു. അതിൽ നിന്നും ഇരുപത്തി മൂന്നു പേരെ കെ എഫ് സി തിരഞ്ഞെടുത്തെങ്കിലും ഇദ്ദേഹത്തെ മാത്രം ജോലിക്ക് എടുത്തില്ല. എന്നാൽ അദ്ദേഹം തോൽക്കുവാൻ തയ്യാറായിരുന്നില്ല. പരാജയപ്പെടില്ല എന്ന ദൃഢനിശ്ചയത്തോടു കൂടി അദ്ദേഹം ആലിബാബ ഡോട്ട് കോം സ്ഥാപിച്ചു. അങ്ങനെ വളരെ കുറച്ചു കാലം കൊണ്ട് തന്നെ ലോകത്തിലെ ലീഡിങ് ഇ കോമേഴ്‌സ് കമ്പനികളിൽ ഒന്നായി ആലിബാബ മാറി. ആലിബാബ ഡോട്ട് കോം സ്ഥാപിച്ച ഈ വ്യക്തിയുടെ പേരാണ് “ജാക്ക് മ”. അങ്ങിനെ പല തവണ തോൽവികൾ ഏറ്റു വാങ്ങേണ്ടി വന്ന ഈ വ്യക്തി ചൈനയിലെ ഏറ്റവും സമ്പന്നനായി മാറി. ഇന്ന് അദ്ദേഹത്തിന്റെ നെറ്റ് വർത്ത് ഏകദെശം അൻപത് ബില്യൺ ഡോളർ ആണ്. അതെ തോറ്റു തോറ്റു തോൽവിയെ തോൽപ്പിക്കുന്ന ഒരു ദിവസം വരും. അന്നുമുതൽ നിങ്ങളുടെ വിജയം ആരംഭിക്കും.

Source: FB


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment