*പുത്തൻ ഉണർവോടെ ഒരു ആരാധനാവത്സരം കൂടി….*
ഒരു പുതിയ ആരാധനാവത്സരം ആരംഭിക്കുന്നു…
ദൈവം മനുഷ്യനു വേണ്ടി ചെയ്തിട്ടുള്ളതും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നതും, ഈശോ മ്ശിഹായിലൂടെ പൂർത്തിയായതും കാലത്തികവിൽ പൂർത്തിയാകാനിരിക്കുന്നതുമായ രക്ഷാകര രഹസ്യങ്ങൾ ഒരു വർഷത്തിലെ വിവിധ കാലങ്ങളിൽ അനുസ്മരിക്കുന്നതിനും ധ്യാനിക്കുന്നതിനും അനുഭവവേദ്യമാകുന്നതിനും രക്ഷാകര ഫലങ്ങൾ സ്വന്തമാക്കുന്നതിനുമായി സഭാ മാതാവ് ഒരുക്കിയിരിക്കുന്ന അവസരമാണ് ആരാധനാവത്സരം.
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ആരാധനാവത്സരത്തിൽ 9 കാലങ്ങളാണുള്ളത്.
1. അറിയിപ്പിന്റെ (സൂവാറ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܣܘܼܒܵܪܵܐ
2. പിറവിയ്ക്കു (യൽദാ) ശേഷമുള്ള ആഴ്ചകൾ ܫܲܒܹ̈ܐ ܕܒ̣ܵܬܲܪ ܝܲܠܕܵܐ
3. ദെൻഹായുടെ ആഴ്ചകൾ ܫܲܒܹ̈ܐ ܕܕܸܢܚܵܐ
4. വലിയ നോമ്പിന്റെ (സൗമാ റമ്പാ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܨܵܘܡܵܐ ܪܲܒܵܐ
5. ഉയിർപ്പിന്റെ (ഖ്യംതാ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܲܩܝܵܡܬܵܐ
6. ശ്ലീഹന്മാരുടെ (ശ്ലീഹേ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܲܫܠܝܼܚܹ̈ܐ
7. ഖയ്ത്തായുടെ ആഴ്ചകൾ ܫܲܒܹ̈ܐ ܕܩܲܝܛܵܐ
8. മാർ ഏലിയായുടെയും സ്ലീവായുടെയും മാർ മൂശേയുടെയും ആഴ്ചകൾ ܫܲܒܹ̈ܐ ܕܡܵܪܝ ܐܹܠܝܼܵܐ ܘܲܕܨܠܝܼܒ̣ܵܐ ܘܲܕܡܵܪܝ ܡܘܼܫܹܐ
9. പള്ളിയുടെ (സഭയുടെ) നവീകരണം (ഹൂദാസാ) എന്നും വിളിക്കപ്പെടുന്ന പള്ളി ഖൂദാശയുടെ (ഖുദാശ് ഏദ്ത്താ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܩܘܼܕܵܫ ܥܹܕܬܵܐ ܘܡܸܬ̣ܩܪܸܐ ܚܘܼܕܵܬ̣ܵܐ
1. മംഗളവാർത്താക്കാലം: ഈശോയുടെ മനുഷ്യാവതാരം
2. പിറവിക്കാലം : ഈശോയുടെ മനുഷ്യാവതാരം
3. ദനഹാക്കാലം: ഈശോയുടെ മാമ്മോദീസ, പരസ്യജീവിതം
4. നോമ്പുകാലം: ഈശോയുടെ ഉപവാസം, പീഡാനുഭവം, മരണം, സംസ്ക്കാരം
5. ഉയിർപ്പുകാലം: ഈശോയുടെ ഉത്ഥാനം
6. ശ്ളീഹാക്കാലം: റൂഹാദ്ക്കുദ്ശായുടെ ആഗമനം, ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം
7. കൈത്താക്കാലം: സഭയുടെ വളർച്ച
8. ഏലിയാ-സ്ലീവാ-മൂശെക്കാലം: സ്ലീവായുടെ മഹത്വീകരണം, ഈശോയുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി
9. പള്ളിക്കൂദാശക്കാലം: സഭയുടെ സ്വർഗ്ഗീയ മഹത്തം
ഇപ്രകാരം രക്ഷണീയരഹസ്യങ്ങൾ അനുസ്മരിച്ചുകൊണ്ട് തിരുസഭ തൻ്റെ നാഥൻ്റെ ശക്തിയുടെയും യോഗ്യതയുടെയും അനർഘ നിയോഗങ്ങൾ വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്നു. അങ്ങനെ ഒരർത്ഥത്തിൽ ഇവയെല്ലാം എല്ലാ സമയത്തും അവതരിക്കപ്പെടുകയും വിശ്വാസികൾ ഈ രഹസ്യങ്ങൾ ഗ്രഹിച്ച് രക്ഷാകരമായ പ്രസാദവരത്താൽ പൂരിതരാവുകയും ചെയ്യുന്നു. (രണ്ടാം വത്തിക്കാൻ, ആരാധനക്രമം, 102).
Discover more from Nelson MCBS
Subscribe to get the latest posts sent to your email.
3 responses to “ആരാധനാക്രമ വത്സരം സീറോ മലബാർ സഭയിൽ”
-
Hi Nelson,
Hope you are doing fine. Reading this I remembered our ritual during my school days. The Nuns used to take the assembly till the winter break commenced and every day we were narrated either a verse or a story or prayers and the core remained the same- Be true to oneself , spread kindness and love ✨🙌 -


Leave a reply to aparnachillycupcakes Cancel reply