✝️✝️✝️✝️✝️✝️✝️ മർത്ത് മറിയത്തിൻ്റെ അനുമോദനത്തിരുനാൾ ✝️✝️✝️✝️✝️✝️✝️
❓❔എന്ന് ആഘോഷിക്കുന്നു❔❓
ഈശോയുടെ ജനനത്തിരുനാളിനു ശേഷം ദനഹാത്തിരുനാളിനു മുമ്പ് രണ്ട് വെള്ളിയാഴ്ചകൾ ഉണ്ടെങ്കിൽ രണ്ടാമത്തെ വെള്ളിയാഴ്ചയോ, ഒരു വെള്ളിയാഴ്ചയേ ഉള്ളൂ എങ്കിൽ ആ വെള്ളിയാഴ്ചയോ സീറോ മലബാർ സഭ ആചരിക്കുന്ന തിരുനാളാണ് മർത്ത് മറിയത്തിൻ്റെ അനുമോദനത്തിരുനാൾ!
💢പുരാതന നാമം💢
അഞ്ചാം നൂറ്റാണ്ടിനുമുമ്പ് ഈ തിരുനാൾ ‘മറിയത്തിൻ്റെ ഓർമ്മ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
🟣🟣ചരിത്രം🟣🟣
എഫേസൂസ് കൗൺസിലിനു (431) ശേഷമാണ് മാതൃഭക്തി ലോകമെങ്ങും വികസിച്ചതെങ്കിലും ആദ്യ നൂറ്റാണ്ടുകൾ മുതൽതന്നെ മാതാവിനോടുള്ള വണക്കവും ഭക്തിയും പ്രകടമായിരുന്നു. എഫേസൂസ് കൗൺസിലിനു ശേഷമാണ് ഒട്ടുമിക്ക മാതൃതിരുനാളുകളും ഉടലെടുത്തത്. എന്നാൽ കൗൺസിലിനു മുമ്പുതന്നെ ഈശോയുടെ ജനനത്തിരുന്നാളിനോടടുത്ത് ‘മറിയത്തിൻ്റെ ഓർമ്മ’ എന്ന ഒരു തിരുനാൾ നിലനിന്നിരുന്നു.
മാതാവിൻ്റെ സ്വർഗാരോപണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്ന “ശൂനായാ വിവരണങ്ങ”ളിൽ മൂന്ന് മാതൃ തിരുനാളുകളാണ് ഉണ്ടായിരുന്നതെന്ന് കാണുന്നത്.
- ഈശോയുടെ ജനനത്തിരുന്നാളിനോടു ചേർന്നുള്ള ‘മറിയത്തിൻ്റെ ഓർമ്മ’
- മെയ് 15ന് ആഘോഷിക്കുന്ന ‘വിത്തുകളുടേയും വിളവുകളുടേയും സംരക്ഷകയായ മർത്ത് മറിയത്തിൻ്റെ തിരുനാൾ’
- ആഗസ്റ്റ് 15ന് ആഘോഷിക്കുന്ന ‘ശൂനായ തിരുനാൾ’
✝️ ✝️✝️✝️✝️✝️✝️✝️✝️പൗരസ്ത്യ സുറിയാനി സഭയിൽ ✝️✝️✝️✝️✝️✝️✝️✝️✝️
എല്ലാ ആരാധനക്രമ പാരമ്പര്യങ്ങളിലും പിറവിത്തിരുന്നാളിനോടു ചേർന്ന് ഒരു മരിയൻ തിരുനാൾ ഉണ്ട്. പൗരസ്ത്യ സുറിയാനി സഭയിൽ ഈ തിരുനാൾ പിറവിത്തിരുന്നാളിന് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയായിരുന്നു ആഘോഷിച്ചിരുന്നത്. അതിനെക്കുറിച്ച് പൗരസ്ത്യ സുറിയാനി സഭയിലെ വലിയ കാതോലിക്കോസ് ആയിരുന്ന ഈശോയാബ് മൂന്നാമൻ പറയുന്നത് ആദിമാതാവായ ഹാവായെ ചേർത്തുനിർത്തിയാണ്.
“ഒരു വെള്ളിയാഴ്ചയാണ് ഹാവാ സൃഷ്ടിക്കപ്പെട്ടത്. അവൾ പാപം കൊണ്ടുവന്നു. എന്നാൽ ജീവൻ ഈ ലോകത്തിലേക്ക് കൊണ്ടുവന്നത് മറിയമാണ്. അതിനാൽ ആ ജീവനു ജന്മം കൊടുത്ത ദിവസത്തിനു ശേഷമുള്ള വെള്ളിയാഴ്ചയാണ് മറിയത്തെ ഓർക്കാനുള്ള ഏറ്റവും ഉചിതമായ ദിവസം”
⭕⭕⭕⭕⭕⭕⭕⭕ഈ തിരുനാൾ ഇന്ന് സീറോ മലബാർ സഭയിൽ ⭕⭕⭕⭕⭕⭕⭕⭕⭕
പിറവിക്കാലത്തെ അവസാന വെള്ളിയാഴ്ച അതായത് ദനഹാക്കാലത്തിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് നാം ഈ തിരുനാൾ ആഘോഷിക്കുന്നത്. ഇതിന് രണ്ട് അർത്ഥങ്ങൾ നമുക്ക് കാണാൻ സാധിക്കും.
🔆🔆🔆🔆🔆🔆🔆🔆
1)🔆 ഈശോ മിശിഹായുടെ പിറവിയോടു ചേർന്ന് ഈ തിരുനാൾ ആഘോഷിക്കുന്നത് മാതാവും ഈശോയും തമ്മിലുള്ള വലിയ ബന്ധം കാണിക്കുന്നു. ലോകരക്ഷകനായ ഈശോയ്ക്ക് ജന്മം നൽകി എന്നതാണല്ലോ മാതാവിൻ്റെ മഹത്വം. അതിനാൽ ഈശോയുടെ ജനനം ഓർക്കുന്ന യൽദാ കാലത്തിൽ മാതാവിനെ ഓർക്കുന്നത് വളരെ അർത്ഥവത്താണ്.
2) 🔅ദനഹാക്കാലത്ത് ഈശോയുടെ പ്രത്യക്ഷീകരണമാണല്ലോ നാം ഓർക്കുന്നത്. അതിനാലാണല്ലോ ഈശോയെ തങ്ങളുടെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തിയ രക്തസാക്ഷികളേയും വിശുദ്ധരേയും ദനഹായിലെ വെള്ളിയാഴ്ചകളിൽ നാം ഓർക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ദനഹായുടെ മുമ്പുള്ള വെള്ളിയാഴ്ച മാതാവിനെ ഓർക്കുന്നത് തികച്ചും അർത്ഥവത്താണ്. കാരണം ഈശോയെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വെളിപ്പെടുത്തിയത് മർത്ത് മറിയമാണ്.
ഉപസംഹാരം
വലിയ പ്രാധാന്യമാണ് ഇതര സഭകൾ ഈ മരിയൻ തിരുനാളിന് നൽകിയിരിക്കുന്നത്. മംഗളവാർത്താ – പിറവിക്കാലത്തിൽ മാതാവിന് സവിശേഷ മഹിമ നൽകുന്ന നമ്മുടെ സഭയിലും ഈ തിരുനാളിന് ശ്രേഷ്ഠമായ സ്ഥാനമാണുള്ളത്.
✍ ഫാ. ജേക്കബ് കിഴക്കേവീട്


Leave a comment