പോർച്ചുഗലിൽ മാക് ഡൊണാൾസിന്റെ ഒരു ഔട്ട് ലൈറ്റിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എഡ് നാ എന്ന യുവതി. അങ്ങനെയിരിക്കുമ്പോൾ വിശന്നു വലഞ്ഞ വളരെ പാവപ്പെട്ട കുട്ടികൾ ഔട്ട് ലൈറ്റിന്റെ പിൻവാതിലിൽ വന്നു മുട്ടും. ബാക്കിയുള്ള ബർഗർ എന്തെങ്കിലും ഉണ്ടെങ്കിൽ തരുമോ വിശക്കുന്നതിനു കഴിക്കുവാനായിട്ട് എന്ന് ചോദിക്കും. അങ്ങനെ എഡ് നായും എഡ് നായുടെ കൂടെ തന്നെ ജോലി ചെയ്യുന്ന രണ്ടു യുവതികളും ഈ ബാക്കി വരുന്ന ബർഗറുകൾ ഈ വിശന്നു വരുന്ന കുട്ടികൾക്ക് കൊടുക്കുമായിരുന്നു. വർഷങ്ങൾ ഒരുപാട് കടന്നു പോയി. ഒരു നേരത്തെ വിശപ്പ് അടക്കുവാൻ ബാക്കി വന്ന ബർഗർ ചോദിച്ചു വന്ന ആ കുട്ടികളിൽ ഒരാൾ ഇന്ന് ആ രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളായി മാറി. അങ്ങനെ സമ്പന്നനായ അയാൾ ആ എഡ് നായെ തേടി കണ്ടു പിടിച്ചു പോർചുഗലിലെ തന്നെ ഏറ്റവും വലിയ ഒരു റസ്റ്റോറന്റ് സമ്മാനമായി ആ എഡ് നാക്ക് നൽകി. ഒപ്പം മറ്റു സമ്മാനങ്ങളും. പക്ഷെ നമ്മൾ നന്മ ചെയ്താൽ നമ്മളിലേക്ക് തന്നെ നന്മ തിരിച്ചു വരും എന്ന് കാണിച്ചു തന്ന എഡ് നായുടെ കഥയല്ലയിത്. മറിച്ച് എഡ് നായോട് ആ നന്മ ചെയ്ത ലോക പ്രശസ്ത ഫുട്ബോൾ തരാം ക്രിസ്ത്യാനോ റൊണാൾഡോയുടെ കഥയാണിത്. പിയേഴ്സ് മോർഗനുമായിട്ടുള്ള ഒരു ഇന്റർവ്യൂനിടയിലാണ് ക്രിസ്ത്യാനോ റൊണാൾഡോ ഈ സംഭവം ലോകത്തോട് വെളിപ്പെടുത്തുന്നത്. അതായത് ദരിദ്രമായ തന്റെ കുട്ടിക്കാലത്ത് വിശപ്പടക്കുവാൻ ബാക്കി വന്ന ബർഗറുകൾ എടുത്തു കൊടുക്കുമായിരുന്ന ആ യുവതികളെ കുറിച്ച്. അങ്ങനെ ക്രിസ്ത്യാനോ പറയുകയാണ് അതിനു ശേഷം പിന്നീട് ഒരിക്കലും ആ യുവതികളെ എനിക്ക് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഒരു പാട് തവണ പോർട്ടുഗലിൽ അന്വേഷിച്ചു. ആ മാക് ഡൊണാൾസിന്റെ ഔട്ട് ലൈറ്റ് പിന്നീട് പൂട്ടിപ്പോയി. എനിക്ക് അവരെ ഒരിക്കലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഇപ്പോഴും അവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് അവരെ എന്റെ വീട്ടിലേക്ക് ക്ഷണിക്കണം. അവരോടത്തു ഒരുമിച്ചു ഭക്ഷണം കഴിക്കണം. ഒരു പക്ഷെ ഈ ഇന്റർവ്യൂയിലൂടെയായിരിക്കാം ഞാൻ ഇനി എഡ് നായെ കണ്ടെത്തുവാൻ പോകുന്നത്. അങ്ങനെ ക്രിസ്ത്യാനോ പറഞ്ഞതുപോലെയും ആഗ്രഹിച്ചതുപോലെയും എഡ് നായെ കണ്ടെത്തി.അതിനു ശേഷം സംഭവിച്ച കാര്യങ്ങൾ വെളിപ്പടുത്തുന്നത് ബ്രിട്ടീഷ് എന്റർപ്രണർ ഫ്രാങ്ക് ഖാലിദ് ആണ്. അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്. ക്രിസ്ത്യാനോ റൊണാൾഡോ അവളെ കണ്ടു. അവളുടെ കൈയ്യിൽ ചുംബിച്ചു. അവളോട് നന്ദി പറഞ്ഞു. ശേഷം പോർച്ചുഗലിൽ തന്നെ ഏറ്റവും വലിയ റസ്റ്റോറന്റ് അവൾക്ക് സമ്മാനിച്ചു. ഒപ്പം മറ്റു കുറെ സമ്മാനങ്ങളും. ഈ കഥയിലൂടെ യഥാർത്ഥത്തിൽ എഡ് നാ പഠിപ്പിക്കുന്നത്, നമ്മൾ ഈ ലോകത്തോട് നമ്മൾ നന്മ ചെയ്താൽ ആ നന്മ നമ്മളിലേക്ക് തന്നെ നന്മ തിരിച്ചു വരും എന്നാണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോ പഠിപ്പിക്കുന്നത് വന്ന വഴി ഒരിക്കലും മറക്കാതിരിക്കുക എന്നാണ്.
Author: Unknown
Source: WhatsApp



Leave a comment