കുളിരും നിലാവിൽ… തൂമഞ്ഞു പെയ്യുന്ന…
കുളിരും നിലാവിൽ രാവിന്റെ മാറിൽ
നക്ഷത്ര താരകം വന്നു
സന്താപമേതും നീക്കുന്ന ദൈവം
പുൽക്കൂട്ടിൽ വന്നു പിറന്നു
തൂമഞ്ഞു പെയ്യുന്ന രാവിൽ നിലാവിൽ
നെഞ്ചവും കുളിർക്കുമാ തണുപ്പിൽ
മാലാഖ വൃന്ദങ്ങൾ പാടി നിതാന്തം
അത്യുന്നതങ്ങളിൽ സ്തോത്രം
മണ്ണിലും വിണ്ണിലും ആനന്ദമേകി
ദൈവത്തിൻ പുത്രൻ ജാതനായി (2)
ഗ്ലോറിയ പാടിടാം ആനന്ദിക്കാം
ലോകൈക നാഥനെ വാഴ്ത്തിപ്പാടാം
ഗ്ലോറിയ പാടിടാം ആനന്ദിക്കാം
ഉണ്ണിയെ കാണുവാൻ ഒപ്പം ചേരാം…
(ലാ ലാ ലാല ലാല ലാ… (3)
ദൂരെ അങ്ങു ദൂരെ
മിന്നും താരകം നോക്കി (2)
എങ്ങുനിന്നോ വന്ന മൂന്നു രാജാക്കന്മാർ
പൊന്നുമീറക്കുന്തിരിക്കം കാഴ്ചവെച്ചിടാൻ (2)
ഉണ്ണിയെ കാണുവാൻ
കൈവണങ്ങി നിൽക്കുവാൻ
ഒപ്പമെന്റെ നൊമ്പരങ്ങൾ കാഴ്ചവെച്ചിടാം (2)
(ഗ്ലോറിയ…)
മേലെ വാനിൻ മേലെ
ഏതോ സ്വപ്നം പോലെ (2)
രക്ഷകൻ പിറന്നുവെന്ന വാർത്തകേട്ടുടൻ
ദിക്കുതേടി ഓടിവന്ന ആട്ടിടയന്മാർ (2)
ഉള്ളതും സർവ്വതും നിന്റെ മുൻപിൽ ഏകിടാം
നിന്റെ കുഞ്ഞു പൊൻകവിളിൽ മുത്തമേകിടാം…(2)
(തൂമഞ്ഞു…)
(ഗ്ലോറിയ…) (4)

Leave a comment