“ശ്വസിക്കുന്ന (ജീവനുള്ള ) എല്ലാവർക്കും – വലിയവർക്കും ചെറിയവർക്കും, പഠിപ്പുള്ളവർക്കും ഇല്ലാത്തവർക്കും, യുവതീയുവാക്കൾക്കും വൃദ്ധർക്കും, സ്ത്രീക്കും പുരുഷനും – ഒരു ദൗത്യമുണ്ട്, വേലയുണ്ട്. നമ്മള് ഈ ലോകത്തിലേക്ക് അയക്കപ്പെട്ടിരിക്കുന്നത് വെറുതെയല്ല ; നമ്മളൊന്നും യാദൃശ്ചികമായി ജനിച്ചവരല്ല ; രാത്രി കിടക്കാൻ പോയി, കാലത്ത് എണീറ്റ് , ആഹാരത്തിനു വേണ്ടി അദ്ധ്വാനിച്ച്,തിന്ന് കുടിച്ച്, ചിരിച്ച്, തമാശ പറഞ്ഞ്, തോന്നുമ്പോഴൊക്കെ പാപത്തിലേക്ക് വീണ്, പാപം ചെയ്തു മടുക്കുമ്പോൾ നല്ല നടപ്പിലേക്ക് വന്ന്, കുടുംബം നോക്കിനടത്തി, അങ്ങനെ മരിച്ചുപോവാനല്ല നമ്മൾ ഇവിടെയായിരിക്കുന്നത്. ദൈവം നമ്മളെ ഓരോരുത്തരെയും കാണുന്നു. ഓരോ ആത്മാവിനെയും സൃഷ്ടിച്ചതിനു പിന്നിൽ അവനൊരു പദ്ധതിയുണ്ട്. അവന് നമ്മെ ആവശ്യമുണ്ട്. നമ്മളെ ആവശ്യമാവുന്ന അത്രക്ക് സർവ്വശക്തനായ ദൈവം ചെറുതാവാനൊരുക്കമാണ്. നമ്മുടെ ഓരോരുത്തരുടെയും അന്ത്യം എങ്ങനെയാകണമെന്ന് അവനറിയാം. അവന്റെ കണ്ണിൽ നമ്മളെല്ലാം തുല്യരാണ്. അവൻ നമ്മെ വിവിധ പദവിയിലും അവസ്ഥകളിലും ആക്കിയിരിക്കുന്നു. ആ പദവികളെല്ലാം നമുക്കായി ഉപകാരപ്പെടുത്താനല്ല , അവനു വേല ചെയ്യാനായി ഉപകാരപ്പെടാൻ. ക്രിസ്തു വേല ചെയ്തതുപോലെ നമ്മളും ഇതെല്ലാം വഴി അവനായി വേല ചെയ്യണം. ക്രിസ്തുവിന് ഒരു ദൗത്യമുണ്ടായിരുന്നതുപോലെ നമുക്കുമുണ്ട് നമ്മുടേതായ ദൗത്യം. ക്രിസ്തുവിന്റെ ജോലിയിൽ അവൻ സന്തോഷവാനായിരുന്നത് പോലെ, നമ്മുടെ ദൗത്യത്തിൽ നമ്മളും സന്തോഷമുള്ളവരായിരിക്കണം”.
വി.ജോൺ നെപുംസ്യാൻ ന്യൂമാൻ
Feast Day : ജനുവരി 5


Leave a comment