ദിവ്യകാരുണ്യം ഈ ലോകജീവിതത്തിന്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവന്‍ തന്നെയാണ്.
– – – – – – – – – – – – – – – – – – –
വി. ജെറോം.
അമൂല്യമായ നിധിയാണ് ദിവ്യകാരുണ്യം. അത് രക്ഷയുടെ സമസ്തരഹസ്യങ്ങളുടെയും ആകെത്തുകയാണ്.
– – – – – – – – – – – – – – – – – –
ബനഡിക്ട് പതിനാറാമന്‍ പാപ്പാ.
ഓരോ ദിവ്യകാരുണ്യസ്വീകരണവും സ്നേഹത്തിന്റെ തിരുനാളും ഉത്സവവും ആണ്.
– – – – – – – – – – – – – – – – – – –
വി. ജമ്മാ ഗല്‍ഗാനി
ബലിയര്‍പ്പിക്കുന്നത് പത്രോസോ, പൗലോസോ മറ്റേതെങ്കിലും പുരോഹിതനോ ആയിക്കൊള്ളട്ടെ.
ബലി എപ്പോഴും ക്രിസ്തു തന്റെ ശിഷ്യര്‍ക്കു നല്കിയ അതേ ബലിയായിരിക്കും.
– – – – – – – – – – – – – – – – – – – –
വി. ആഗസ്തീനോസ്.
നമ്മെ ജ്വലിപ്പിക്കുന്ന അഗ്നിയാണ് ദിവ്യകാരുണ്യം.
– – – – – – – – – – –
വി. ജോണ്‍ ഡമഷീന്‍.
ദിവ്യകാരുണ്യനാഥാ എനിക്ക് അങ്ങയുടെ കരവലയത്തില്‍ ജീവിക്കുകയും അതില്‍ത്തന്നെ മരിക്കുകയും വേണം.
– – – – – – – – – – – – – – – – – – – – –
വി. ജമ്മാ ഗല്‍ഗാനി.
എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാന്‍ കഴിയാതാകുന്ന ദിവസം ഞാന്‍ ഇഹലോകവാസം വെടിയും.
– – – – – – – – – – – – – – – – – –
വി. ജോസഫ് കുപ്പര്‍ത്തീനോ.
എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരംവയ്ക്കാന്‍ മറ്റൊരു മുഖവും എനിക്കു വേണ്ട.
– – – – – – – – – – – – – –
വി. കൊളേത്ത.
സക്രാരി മുന്നില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങള്‍.
– – – – – – – – – – – – – – – – – – –
ജനീവയിലെ വി. കാതറീന്‍.
സ്നേഹത്തിന്റെ സമസ്തഭാവങ്ങളും മാറ്റുരയ്ക്കപ്പെടുന്ന സത്യമാണ് ദിവ്യകാരുണ്യം.
– – – – – – – – – – – – – – – – – – –
ഫാ. സ്തേഫണോ മനേല്ലി.
ആഗ്രഹിക്കുന്നവര്‍ക്ക് അനുദിനം നല്കുന്ന കൃപയുടെ കരകാണാക്കടലാണ് ദിവ്യകാരുണ്യത്തിലെ സ്നേഹം.
– – – – – – – – – – – – – – –
വി. ഇഗ്നേഷ്യസ് ലയോള.
ദൈവത്തെ മനുഷ്യരിലും മനുഷ്യനെ ദൈവത്തിലും എത്തിക്കുന്ന ദൈവത്തിന്റെ ഐക്യത്തിന്റെ രഹസ്യമാണ് ദിവ്യകാരുണ്യം.
– – – – – – – – – – – – – –
ബെനഡിക്ട് പതിനാറാമന്‍ പാപ്പ.
വിശ്വാസികള്‍ ദിവ്യകാരുണ്യത്തെ പരമോന്നത സ്ഥാനത്തു പ്രതിഷ്ഠിക്കണം. തികഞ്ഞ ആദരവോടും ഒരുക്കത്തോടും കൂടെ അതു സ്വീകരിക്കുകയും വേണം.
– – – – – – – – – – – – –
കാനോന, 898.
ഓ, മനുഷ്യനായ ദൈവമേ!
അപ്പത്തില്‍ സന്നിഹിതനായ നിന്റെ
മുമ്പില്‍ ആയിരിക്കുമ്പോള്‍
എന്തൊരാശ്വാസം, എന്തൊരാനന്ദം!
എന്റെ നിരുപമ സൗഭാഗ്യമാണ്
നിന്റെ മുമ്പില്‍ മുട്ടുമടക്കുക എന്നത്.
മാതാവേ, അവനെ
തിരികെ സ്നേഹിക്കാന്‍ എന്നെ
പഠിപ്പിക്കണമേ.
– – – – – – – – – – – – – – – – – – –
വി. അല്‍ഫോന്‍സ് ലിഗോരി.
ക്രിസ്തീയ ജീവിതത്തിന്റെ ശക്തികേന്ദ്രവും ആ ജീവിതം പങ്കുവയ്ക്കാനുള്ള തീക്ഷണതയും വി. കുര്‍ബ്ബാനയാണ്.
– – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
അവന്‍ സ്നേഹിക്കുന്നു.
അവന്‍ കാത്തിരിക്കുന്നു.
അവന്‍ പ്രത്യാശിക്കുന്നു.
അവനെക്കൂടാതെ എനിക്ക് ജീവിക്കാനാവതില്ല. ഏറ്റവും വൈകാതെ ഇനി എപ്പോഴാണ് ഞാനവനെ സ്വീകരിക്കുക.
– – – – – – – – – – – – – – – – –
വി. മരിയ ഗൊരേത്തി.
വി. ബലിയില്‍ പങ്കെടുക്കാനായി നീ വയ്ക്കുന്ന ഓരോ ചുവടിനും ദൈവം നിനക്ക് വിലമതിക്കാനാവാത്ത പ്രതിഫലം തരും.
– – – – – – – – – –
വി. അഗസ്തീനോസ്.
മൂന്ന്‌തരം ആളുകളാണ് കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത്: പരിപൂർണ്ണരും, ശക്തരും, ബലഹീനരും. പരിപൂർണ്ണർ അതിന് സന്നദ്ധരായിരിക്കുന്നതിനാലും ശക്തർ തങ്ങളുടെ ശക്തി ക്ഷയിക്കാതിരിക്കാനും ബലഹീനർ ശക്തി പ്രാപിക്കാനും.
. ……………………………………
വി. ഫ്രാൻസീസ് സാലസ്
മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.
– – – – – – – – – –
വി. ലോറന്‍സ് ജസ്റ്റീനിയന്‍.
ദൈവ സ്നേഹത്തിൻ്റെ അഗാധങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു രഹസ്യമാണ് വി. കുർബ്ബാന.
…………………………………………
വി. ഫ്രാൻസിസ് സാലസ്
ഞാന്‍ ശ്വസിക്കുന്ന ഓരോ ശ്വാസകണികയിലും ദൈവമുണ്ട്. എന്നാല്‍ ഈ അപ്പത്തില്‍ അവന്‍ സത്യമായും സന്നിഹിതനാണ്.
– – – – – – – – – –
വി. എലിസബത്ത്.
എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാന്‍ കഴിയാതാകുന്ന ദിവസം ഞാന്‍ ഇഹലോകവാസം വെടിയും.
– – – – – – – – – – – – – –
വി. ജോസഫ് കുപ്പര്‍ത്തീനോ.
ജനിച്ചുകൊണ്ട് അവന്‍ നമുക്കു സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവന്‍ നമുക്കു ജീവനായി; സ്നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്കു സ്നേഹസമ്മാനമായി.
– – – – – – – – – –
വി. തോമസ് അക്വിനാസ്.
ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി. അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും.
– – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
വിശുദ്ധ കുര്‍ബാനയുടെ യഥാര്‍ത്ഥ മഹത്വമറിഞ്ഞിരുന്നെങ്കില്‍ എത്ര തീക്ഷണതയോടെ നാമതിനെ പുല്‍കുമായിരുന്നു.
– – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
ആത്മാവുമായി അദമ്യമായ ബന്ധം സ്ഥാപിക്കാനുള്ള അവന്റെ അടങ്ങാത്ത ആശയാണ് ദിവ്യകാരുണ്യം.
– – – – – – – – – – – –
വി.അല്‍ഫോന്‍സ് ലിഗോരി.
എല്ലാം എന്റെ ദിവ്യകാരുണ്യ ഈശോയ്ക്ക്. എനിക്ക് ഒന്നും വേണ്ട.
– – – – – – – – – – –
വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്
ഞാന്‍ തികച്ചും സംതൃപ്തനും സന്തോഷവാനുമാണ്. കാരണം ഞാനെപ്പോഴും ദിവ്യകാരുണ്യ സന്നിധിയിലാണ്.
– – – – – – – – – – – – –
ഹെര്‍മന്‍ കോഹന്‍.
വിശുദ്ധ കുര്‍ബാന ദാനങ്ങളുടെ ദാനവും അനുഗ്രഹങ്ങളുടെ അനുഗ്രഹവുമാണ്. അതില്‍ പങ്കുകൊള്ളുന്നവരാരെയും ദൈവം വെറും കൈയോടെ പറഞ്ഞുവിടില്ല.
– – – – – – – – – – – – – – – – – –
ഫൊളീഞ്ഞോയിലെ വി. ആഞ്ചല.
ദിവ്യകാരുണ്യത്തില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്ന ഓരോ നിമിഷവും നമ്മള്‍ സ്വര്‍ഗ്ഗമഹിമയുടെ യോഗ്യതയിലേക്ക് പ്രവേശിക്കുയാണ്.
– – – – – – – – – – – – – –
വി. ജര്‍ത്രൂദ്.
ദിവ്യകാരുണ്യസന്നിധിയിലായിരിക്കുക എന്നത് എന്റെ അവര്‍ണനീയമായ ആനന്ദമാണ്. അവന്റെ സന്നിധിയില്‍നിന്നും മാറിനില്‍ക്കുന്നത് മരണകരമാണെനിക്ക്.
– – – – – – – – – – – –
വി. കാതറിന്‍ ദ്രക്സല്‍.
ദിവ്യകാരുണ്യം ക്രൂശിക്കപ്പെട്ട സ്നേഹമാണ്.ഒന്നിപ്പിക്കുന്നതും അനുസ്യൂതം ഒഴുകുന്നതുമായ സ്നേഹം. സമുന്നതവും സംതൃപ്തവുമായ സ്നേഹമാണത്.
– – – – – – – –
സ്തെഫാനോസ്.
സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.
– – – – – – – – – – – – – –
വി. ബേസില്‍
ദിവ്യകാരുണ്യ ഈശോയെ ഉള്‍ക്കൊണ്ട നിന്റെ ചിന്ത, വാക്ക്, കര്‍മ്മങ്ങള്‍, അവന്റേതുതന്നയായിരിക്കട്ടെ.
– – – – – – – – – – – – – –
വി. ഫ്രാന്‍സിസ് സെയിസ്
ദിവ്യകാരുണ്യത്തെപ്പറ്റി സംസാരിക്കുക എന്നത് ഏറ്റം പവിത്രമായ സംഗതിയാണ്. എല്ലാവര്‍ക്കും സംലഭ്യനായ അവന്‍ നമ്മെ കാത്തിരിക്കുന്നു.
– – – – – – – – – – – – –
വി. എവുപ്രാസ്യ പെല്ലേട്യര്‍.
ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ശൂന്യവത്കരണം അവന്റെ സ്നേത്തിന്റെ ആത്മദാനമാണ്.
– – – – – – – – – – – –
വി. ബര്‍ണാര്‍ദ്.
ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.
– – – – – – – – – – – – – – –
വി. ഇഗ്നേഷ്യസ്.
ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ ഞാന്‍ ദൈവസ്നേഹാഗ്നിയാല്‍ വിഴുങ്ങപ്പെടുന്നു.
– – – – – – – – – –
വി. പാദ്രെ പിയോ.
ദിവ്യകാരുണ്യം നിത്യതയുടെ യാഗമാണ്. അത് ഓരോ ദിനവും ഓരോ നിമിഷവും അര്‍പ്പിക്കപ്പെടുന്നത് നമ്മുടെ ബലവും പ്രത്യാശയുമാണ്.
– – – – – – – – – – –
ജി. ഫിഷര്‍.
ദിവ്യകാരുണ്യം നമ്മെ പിശാചില്‍ നിന്നു സംരക്ഷിക്കുകയും പുണ്യത്തില്‍ വളരാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
– – – – – – – – – – –
വി. ജോണ്‍ ക്രിസോസ്തേം.
ദിവ്യകാരുണ്യ അപ്പത്താല്‍ പരിപോഷിപ്പിക്കപ്പെട്ടതല്ലായെങ്കില്‍, നമ്മുടെ ആത്മീയത അപൂര്‍ണവും അടിസ്ഥാനരഹിതവുമായിരിക്കും.
– – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
ദിവ്യകാരുണ്യസന്ദര്‍ശനം ഈശോയുടെ യഥാര്‍ത്ഥസാന്നിധ്യത്തിലുള്ള വിശ്വാസപ്രഘോഷണമാണ്.
– – – – – – – – – –
കര്‍ദ്ദിനാള്‍ വൈസ്മെന്‍.
നമ്മെ ധനികരാക്കാന്‍ ദൈവം ദിവ്യകാരുണ്യത്തില്‍ സ്വയം ദരിദ്രനാക്കി; അനുഗ്രഹങ്ങളുടെ പെരുമഴയാല്‍ അവിടുന്നു നമ്മെ മഹത്വമണിയിച്ചു.
– – – – – – – – – – – –
വി. മദര്‍ തെരേസ.
അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങള്‍ വര്‍ദ്ധിപ്പാക്കാനുമാണ് ഈശോ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്.
– – – – – – – – – – – – – – – – – –
ജോസ് ത്രവീനോ.
ഓ നാഥാ, എന്റെ ഹൃദയം നിന്റെ സ്നേഹത്താല്‍ പിളര്‍ക്കുക. അങ്ങനെ മാലാഖമാരുടെ അപ്പമായ നിന്നെ മാത്രം ഞാന്‍ ആഗ്രഹിക്കട്ടെ.
– – – – – – – – – – – –
വി. ബൊനവഞ്ചര്‍.
വിശുദ്ധര്‍ക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം അവര്‍ സക്രാരിച്ചുവട്ടില്‍ നിമഗ്നരായത്.
– – – – – – – – – –
വി. മര്‍സെലിന്‍.
ഈ ലോകത്തിലെ എല്ലാറ്റിനുമുപരിയായി ദിവ്യകാരുണ്യത്തിലെ ഈശോയെ സ്നേഹിക്കുക.
– – – – – – – – – – – –
കുരിശിന്റെ വി. യോഹന്നാന്‍.
ദിവ്യകാരുണ്യത്തിലേക്ക് നോക്കുക, അവനെ കരുതുക, അവനില്‍ ലയിക്കുക.
– – – – – – – – – – – – – –
വി.ക്ലാര.
ദൈവം വസിക്കുന്ന ഈ സക്രാരിയുടെ കടയ്ക്കല്‍ എന്റെ ജീവിതം മുഴുവന്‍ ചെലവിടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.
– – – – – – – – – –
വി. എവുജിന്‍ മസ്സേനോ.
സക്രാരിയില്‍ നിന്നു നിര്‍ഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നോ?
– – – – – – – – – – –
വി. ഫിലിപ്പ്.
ആരാധ്യനായ ദൈവത്തെ അപ്പത്തില്‍ കാണുക. അവനുമായി ഗാഢബന്ധത്തിലാവുക.
– – – – – – – – –
സമ്പ്രാനിലെ വി. എല്‍സെയര്‍.
സ്നേഹത്തിന്റെ തടവുകാരനെ ദിവ്യകാരുണ്യത്തില്‍ നമുക്കു ദര്‍ശിക്കാം. അതാണ് നമ്മുടെ ആത്മശക്തി.
– – – – – – – – – – – –
വി. ജെരാര്‍ദ് മജെല്ല.
ബലിയര്‍പ്പണവേളയില്‍ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാന്‍ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കില്‍, ക്രിസ്തുസ്നേഹത്തിന്റെ ഓര്‍മ്മ, നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ, സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിപ്പിച്ചേനെ!
– – – – – – – – – – –
ഫൊളിത്തോയിലെ വി. ആഞ്ചല.
ദിവ്യകാരുണ്യമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്റെ ഭക്തിയും സമര്‍പ്പണവും തണുത്തതെങ്കിലും നിന്നില്‍ ഞാന്‍ സര്‍വ്വവും സമര്‍പ്പിക്കുന്നു.
– – – – – – – – – – –
വി. ആന്‍സലെം.
ആത്മാവേ, ദിവ്യകാരുണ്യത്തില്‍ നിന്റെ ദിവ്യമണവാളനെ കണ്ട് തൃപ്തിയണയുക.
– – – – – – – – – – –
വി. അഗസ്തീനോസ്.
ദൈവത്തിന്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മില്‍ ആവസിക്കുന്ന ദിവ്യകാരുണ്യം.
– – – – – – – – – – – –
ഗ്രനഡയിലെ ലൂയിസ്.
എനിക്ക് ഈ ലോകത്തില്‍ ആനന്ദിക്കാന്‍ ദിവ്യകാരുണ്യ ഈശോയോടുള്ള ബന്ധം മാത്രം മതി.
– – – – – – – – – – – –
വി. ഡൊമിനിക് സാവിയോ.
ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.
– – – – – – – – – – – –
വി. ഇരണേവൂസ്.
ജ്വലിക്കുന്ന അഗ്നിനാളം പോലെ പ്രകാശവും ചൂടും പകര്‍ന്ന് എന്നും ദിവ്യകാരുണ്യനാഥന്റെ സ്നേഹദൂതനാകുക.
– – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
ഓ, ദിവ്യകാരുണ്യത്തിലെ ആശ്വാസാനന്ദദായകനെ, സദാ നിന്നെ തിരയാന്‍ എന്റെ ആത്മാവിനെ ഉത്തേജിപ്പിക്കണമേ.
– – – – – – – – – – –
ചാള്‍സ് ദെ ഫുക്കോ.
ദിവ്യകാരുണ്യ അപ്പത്തിന്റെ അരികിലായിരിക്കുക. അവിടെ നിന്റെ ഹൃദയത്തിന്റെ കമര്‍പ്പൊഴുക്കുക, നിന്റെ കണ്ണുനീര്‍ പ്രവാഹത്തിനു തടയണയിടാതിരിക്കുക. നിന്റെ ഏകാന്തതയും പുറപ്പാടുകളുടെ ഭാരവും അവനു മാത്രമെ മനസ്സിലാവുകയുള്ളു.
– – – – – – – – –
ജോസഫ് ഗഡലുപ്പ.
ദിവ്യകാരുണ്യം എല്ലാ സുകൃതങ്ങളുടെയും അറപ്പുരയാണ്. ദൈവം അത് ലോകത്തില്‍ സ്ഥാപിച്ചിരിക്കുന്നത് ആര്‍ക്കും കുറവുണ്ടാകാതിരിക്കാനാണ്.
– – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
വി. കുര്‍ബാനയില്‍ പാപികള്‍ക്കുവേണ്ടി ഈശോ വീണ്ടും രക്തം ചിന്തുന്നു.
– – – – – – – – – – – –
വി. അഗസ്തിനോസ്.
ജീവിതത്തിന്റെ ഇരുണ്ട യാമങ്ങളില്‍, ഞാന്‍ എന്നെത്തന്നെ ദിവ്യകാരുണ്യ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. അവിടെ വിശ്വസ്തതയും സമാശ്വാസവും സമസ്ത സ്നേഹവും കണ്ടെത്തുന്നു.
– – – – – – – – – –
തോമസ് അക്കെമ്പിസ്.
നിനക്കുവേണ്ടി പരിപൂര്‍ണ്ണദാനമായവന്റെ മുമ്പില്‍ ഒന്നും നിനക്കുവേണ്ടി പിടിച്ചുവയ്ക്കാതിരിക്കുക.
– – – – – – – – – – – – – –
വി. ഫ്രാന്‍സിസ് അസ്സീസി.
ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ലാവണ്യമാണത്.
– – – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.
– – – – – – – – – – – – – – – –
വി.ഫൗസ്തീന.
ഇത് അന്നന്നുവേണ്ട അപ്പമാണ്. അനുദിനവും അതു സ്വീകരിച്ചു യോഗ്യത നേടുക! അനുദിനവും അത് സ്വീകരിക്കാന്‍ യോഗ്യരാവുകയും ചെയ്യുക.
– – – – – – – – – – – –
വി. അഗസ്തിനോസ്.
കര്‍ത്താവിന്റെ തിരുശരീരരക്തങ്ങായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.
– – – – – – – – – – – – – –
വി. സിറിള്‍.
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബ്ബാനസ്വീകരണം നടത്തുന്നതു വഴിയല്ലാതെ മറ്റൊരു വിധത്തിലും ലോകത്തിന് യഥാർത്ഥ സമാധാനം കണ്ടത്താനാവില്ല”.
………………………………………..
വി. ഫൗസ്റ്റീന
എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.
– – – – – – – – – – – – – – – –
വി. കൊച്ചുത്രേസ്യ.
ദൈവസ്നേഹത്തിന്റെ പരമദൃഷ്ടാന്തമാണ് ദിവ്യകാരുണ്യം. അതിനപ്പുറം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല.
– – – – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.
ഒരാൾ വി. കുർബ്ബാനയിൽ പങ്കുകൊള്ളുന്നതിനായി യാത്രചെയ്യുമ്പോൾ ഓരോ ചുവടുവയ്പ്പും മാലാഖമാർ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും, നിത്യതയിലും അയാൾക്ക് വളരെ ഉന്നതമായ പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും.
……………………………………
വി. അസസ്റ്റിൻ
വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.
– – – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്
എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാന്‍ കഴിയാതാകുന്ന ദിവസം ഞാന്‍ ഇഹലോകവാസം വെടിയും.
– – – – – – – – – – – – – –
വി. ജോസഫ് കുപ്പര്‍ത്തീനോ.
വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.
– – – – – – – – – – – – – – – – – – –
വി. ജോണ്‍ ക്രിസോസ്തോം.
വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.
– – – – – – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
വി.കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.
– – – – – – – – – – – – – – – – – – –
വി. ജോണ്‍ ക്രിസോസ്തോം.
ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.
– – – – – – – – – – – – – – – – – – – – –
വി. ഹൈചിന്ത് മരിസ്കോത്തി.
നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, മറ്റെവിടെയും എന്നതിനെക്കാള്‍ ദിവ്യകാരുണ്യസന്നിധിയിലാണ് മറുപടിയും പ്രത്യാശയും ലഭിക്കുന്നത്.
– – – – – – – – – – – – – – – – – – –
വാഴ്ത്തപ്പെട്ട ഹെന്‍റി സൂസന്‍.
ഞാന്‍ സക്രാരിയുടെ മുന്‍പില്‍ ചെലവിട്ട നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍.
– – – – – – – – – – – – – – – – – – – –
ജനീവയിലെ വി.കാതറിന്‍.
ദിവ്യകാരുണ്യം സാത്താനെ പായിക്കുന്നു, ആത്മാവിനെ പാപത്തില്‍നിന്നും കഴുകി സംരക്ഷിക്കുന്നു, നിത്യനരകത്തില്‍നിന്നു രക്ഷിക്കുന്നു. നിത്യശാന്തിയുടെ തീരത്തേക്ക് നയിക്കുന്നു. ശരീരത്തിന് അമര്‍ത്യസൗന്ദര്യം നല്‍കുന്നു.
– – – – – – – – – – – – – – – – –
വി. തോമസ് അക്വിനാസ്.
സ്നേഹമാണവന്റെ സിരകളില്‍!
എല്ലാം സ്നേഹത്തിന്റെ നിറവ്! കുരിശുമരണത്തിലും ദിവ്യകാരുണ്യത്തിലും സ്നേഹത്തിൻ്റെ പൂർണ്ണത കാണാം.
– – – – – – – – – – – – – – – –
വി. ബെര്‍ണാര്‍ഡ്.
ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.
– – – – – – – – – – – – – –
വി. ഇരണേവൂസ്.
അനുദിന ജീവിതത്തിലെ സമയക്രമീകരണത്തിനുള്ള ഉത്തമമാര്‍ഗ്ഗം അരമണിക്കൂര്‍ ദിവ്യബലിയ്ക്കായി നീക്കിവയ്ക്കുക എന്നതാണ്.
– – – – – – – – – – – – – –
വി. ഫ്രഡറിക് ഓസാനാം.
ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും.
– – – – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല. ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് അമ്മ നമ്മെ നയിക്കും.
– – – – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
അസ്തമിക്കാത്ത സ്നേഹത്തിന്റെ അനന്യസമ്മാനമായ അവന്റെ തിരുശരീരവും രക്തത്തിനുമായി എന്റെ ആത്മം പരവശമാകുന്നു.
– – – – – – – – – – – – – – – – – –
അന്ത്യോക്യായിലെ വി.ഇഗ്നേഷ്യസ്.
ഈശോയെ സ്വീകരിക്കുന്നവന്റെ ഹൃദയം ആനന്ദാശ്രു പൊഴിക്കട്ടെ. നിന്നിലാനന്ദം നിറയ്ക്കാന്‍ നിന്നിലാവസിക്കുന്ന ദിവ്യകാരുണ്യ നാഥന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കുക.
– – – – – – – – – – – – – – – – – –
വി. ഫ്രാന്‍സിസ് സെയില്‍സ്.
ഓ ഈശോയെ, സ്നേഹത്തിന്റെ തടവുകാരാ, നിന്റെ സ്നേഹവും ശൂന്യവത്ക്കരണവുമോര്‍ക്കുമ്പോള്‍ എന്റെ ഇന്ദ്രിയങ്ങള്‍ മൃതവശമാകുന്നു.
– – – – – – – – – – – –
വി. ഫൗസ്തീന.
യഥാര്‍ത്ഥ ജീവന്റെ ഉറവയായ ദിവ്യകാരുണ്യനാഥനെ കൂടെക്കൂടെ സന്ദര്‍ശിക്കുക.
– – – – – – – – – – – – – –
കുരിശിന്റെ വി. പൗലോസ്.
ഈ സൃഷ്ടപ്രപഞ്ചത്തില്‍, തിരുശരീരരക്തങ്ങളുടെ സാന്നിധ്യത്തിലല്ലാതെ ഈ അത്യുന്നത ദൈവപുത്രനെ എനിക്ക് കാണാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.
– – – – – – – – – – – – – –
വി. ഫ്രാന്‍സിസ് അസ്സീസി.
ബലിയര്‍പ്പണവേളയില്‍ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാന്‍ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കില്‍, ക്രിസ്തുസ്നേഹത്തിന്റെ ഓര്‍മ്മ, നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ, സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിപ്പിച്ചേനെ!
– – – – – – – – – – – – – – – – – – – –
ഫൊളിത്തോയിലെ വി. ആഞ്ചല.
മര്‍ത്യനായ മനുഷ്യന് നിത്യതയുടെ അപ്പം നല്കുന്ന കളങ്കവും കറയുമില്ലാത്ത വാസസ്ഥലമാണ് പരിശുദ്ധ അമ്മയുടെ വിമലഹൃദയം.
– – – – – – – – – – – – –
വി. ഇറണേവൂസ്.
ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ . അതിനാലാണ് അവന്‍ അപ്പമായിത്തീര്‍ന്നത്.
– – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജസ്രോതസ്സ് ദിവ്യകാരുണ്യമാണ്.
– – – – – – – – – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള ഉറപ്പുള്ളതും എളുപ്പമുള്ളതും ഹ്രസ്വവുമായ മാര്‍ഗം ദിവ്യകാരുണ്യമാണ്.
– – – – – – – – – – – –
വി. പത്താം പീയുസ് പാപ്പ.
ദിവ്യകാരുണ്യം പാപികള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന രക്തത്തിന്റെ നീരുറവയാണ്.
– – – – – – – – – – – – – – –
വി. അഗസ്തീനോസ്.
നമ്മുടെ കർത്താവിൻ്റെ ശരീരം സ്വീകരിക്കുന്നതിന് നമ്മൾ സദാ നിർമ്മലരാകണം. നമ്മൾ ദിവ്യഭോജനത്തിൽ പങ്കുകൊള്ളുന്നത് നൈർമ്മല്യത്തിൻ്റെ വസ്ത്രം നമ്മുടെ തോളത്തുനിന്നും വീണുപോകാതിരിക്കാനാണ്.
………………………………..
വി. മാർഗരറ്റ്
ദിവ്യകാരുണ്യമില്ലാതെ ലോകത്തില്‍ യഥാര്‍ത്ഥമായ ആനന്ദം ഉണ്ടാകില്ല.
ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഞാന്‍ ആനന്ദവും ആത്മസംതൃപ്തിയുമുള്ളവനായി മാറുന്നു.
– – – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
ദിവ്യകാരുണ്യം വഴി ഈശോയോടൊന്നിക്കുന്ന നിർമ്മലരായ ആത്മാക്കളുടെ ഭാഗ്യം എത്രയോ വലുത്. മനോഹരമായ വജ്രങ്ങൾപോലെ അവർ സ്വർഗ്ഗത്തിൽ മിന്നിത്തിളങ്ങുന്നു.
………………………………
വി. ജോൺ മരിയ വിയാനി
ഓരോ ദിനവും ഞാന്‍ ആരംഭിക്കുന്നത് അപ്പത്തില്‍ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടാണ്.
– – – – – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
കുടുംബങ്ങളുടെ ആത്മീയ ജീവന്‍ ദിവ്യകാരുണ്യബലിയര്‍പ്പണമാണ്.
– – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ.
രക്തസാക്ഷിത്വം വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പില്‍ ഒന്നുമല്ല. കാരണം അത് മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ബലിയാണ്. എന്നാല്‍ ദിവ്യകാരുണ്യം മനുഷ്യനുവേണ്ടി ദൈവം ബലിയര്‍പ്പിക്കപ്പെട്ടതാണ്.
– – – – – – – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
വിശുദ്ധ കുര്‍ബാന ഭക്തിയോടെ അര്‍പ്പിക്കുന്നത് സകല സമ്പത്തുകളും വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കന്നതിലും സകല തീര്‍താഥാടനകേന്ദ്രങ്ങള്‍ കയറിയിറങ്ങുന്നതിലും മഹത്തരമാണ്.
– – – – – – – – – – – – – – – – – – –
വി. ബര്‍ണാര്‍ദ്.
ദൈവം സർവ്വശക്തനാണെങ്കിലും തന്നെക്കാൾ ശ്രേഷ്ഠമായി യാതൊന്നും നമുക്ക് തരുവാൻ അവിടുത്തേക്ക് കഴിയുകയില്ല. തൻ്റെ ശരീരവും രക്തവുമാകുന്ന ദാനത്തേക്കാൾ കവിഞ്ഞൊരു ദാനം നൽകാൻ സാധിക്കുകയില്ലല്ലോ.
………………………………………
വി. അഗസ്‌തിൻ
വിശുദ്ധ കുര്‍ബാനയുടെ യഥാര്‍ത്ഥ മഹത്വമറിഞ്ഞിരുന്നെങ്കില്‍ എത്ര തീക്ഷണതയോടെ നാമതിനെ പുല്‍കുമായിരുന്നു.
– – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
നാം ഈശോയുമായി ഹൃദയം തുറന്നു ലളിതസംഭാഷണം നടത്തുമ്പോൾ ഒരു അമ്മ എപ്രകാരം സ്വകരങ്ങളിൽ കുഞ്ഞിൻ്റെ തലപിടിച്ചു കൊണ്ട് സ്നേഹപൂർവ്വം ചുംബനങ്ങൾ വർഷിക്കുമോ അപ്രകാരം ഈശോയും നമ്മോടു സ്നേഹപ്രകടനം നടത്തുന്നു.
…………………………………….
വി. ജോൺ മരിയ വിയാനി.
വേർപിരിയാത്ത സ്നേഹമാണ് സക്രാരിയിലെ യഥാർത്ഥ സാന്നിദ്ധ്യം. സ്നേഹം അവസാനിക്കുന്നില്ല. സക്രാരിയുടെ മുമ്പിൽ ഞാൻ ചെലവഴിച്ച സമയമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ.
……………………………………
ജെനീവായിലെ വി. ക്രതീന
തിരുസഭയിൽ ചെയ്യുന്ന പ്രവർത്തികളിൽ ഏറ്റവും ഉന്നതവും മനോഹരവുമായതാണ് വി. കുർബ്ബാന.
………………………………………
വി. തോമസ് അക്വീനാസ്
“യാതൊരു നിയന്ത്രണവും കാര്യഗൗരവവും ഇല്ലാത്ത യുവത്വത്തിൽ നിർമ്മലവും സത്യസന്ധവുമായ ജീവിതം നയിക്കാൻ കഴിയുന്നതിന്റെ രഹസ്യം കൂടെക്കൂടെയുള്ള ദിവ്യകാരുണ്യസ്വീകരണമാണ്”.
……………………………………..
വി. ചാൾസ് ബൊറോമിയോ
തിരുമണിക്കൂര്‍ ക്രിസ്തുവിനോട് ചേര്‍ന്ന് നാം പിതാവിനര്‍പ്പിക്കുന്ന ബലി നിമിഷങ്ങളാണ്.
– – – – – – – – – – – –
ഫുള്‍ട്ടന്‍ ജെ. ഷീന്‍.
ദിവ്യകാരുണ്യം ആത്മാവിനെ ശക്തിയിലും പ്രകാശത്തിലും നിമഗ്നമാക്കുന്നു.
– – – – – – – – – – – – – – – –
വി. ബര്‍ണദേത്ത 🙏
ദിവ്യകാരുണ്യനാഥന്‍ എന്റെ കൂടെയുണ്ടെന്നുള്ളതാണ് എന്റെ പരമമായ ആനന്ദം.
– – – – – – – – – – – – – – –
വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ.
വിശുദ്ധ കുർബ്ബാനയിൽ ഈശോയെ കാണുന്ന ഞങ്ങൾക്ക് ചുറ്റുമുള്ള രോഗികളിലും അവഗണിക്കപ്പെട്ടവരിലും ഈശോയെ കാണാതിരിക്കാൻ വയ്യ.
…………………………………..
വി. മദർതെരേസ
നമ്മള്‍ വിശ്വാസത്തോടെപങ്കെടുക്കുന്ന ഓരോ ബലിയിലും ദൈവം നമ്മുടെ മരണസമയത്ത് തുണയാകാന്‍ ഒരു വിശുദ്ധനെ അയയ്ക്കുന്നു.
– – – – – – – – – – –
വി. ജര്‍ത്രൂദ്.
വി. കുർബാന സ്വീകരണത്തിന് പോകാതിരിക്കുന്നത്, ഉറവയുടെ അടുത്ത് ദാഹിച്ച് മരിക്കുന്നതുപോലെയാണ്.
……………………………………….
വി. ജോൺ മരിയ വിയാനി
പരി.കുർബ്ബാനയോടു വ്യക്തിഗതമായ സനേഹമുളവാകുക. അപ്പോൾ പരി. കുർബാനയിൽ ദൈവത്തെ കണ്ട് പുറത്തു പോയി അയൽവാസികളിൽ ദൈവത്തെ കണ്ടുമുട്ടാം. അങ്ങനെ ദരിദ്രരിലൂടെ ഈശോയെ ശുശ്രൂഷിക്കാം.
………………………………………
വി. മദർ തരേസ
അവന്‍ സ്നേഹിക്കുന്നു
അവന്‍ കാത്തിരിക്കുന്നു
അവന്‍ പ്രത്യാശിക്കുന്നു
അവനെക്കൂടാതെ എനിക്ക് ജീവിക്കാനാവില്ല. ഏറ്റവും വൈകാതെ ഇനി എപ്പോഴാണ് ഞാനവനെ സ്വീകരിക്കുക.
– – – – – – – – – – – – – – –
വി. മരിയ ഗൊരേത്തി.
ദിവ്യകാരുണ്യം പാപികള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന രക്തത്തിന്റെ നീരുറവയാണ്.
– – – – – – – – – – – – – – – – – – – –
വി. അഗസ്തീനോസ്.
എനിക്ക് നൽകപ്പെട്ട വരദാനങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠം ദിവ്യബലി അർപ്പണമാണ്. ദൈവം തന്റെ സ്നേഹാതിരേകത്താലാണ് ഈ രഹസ്യം സ്ഥാപിച്ചത്. അതുകൂടാതെ ഈ ലോകത്തിൽ രക്ഷ ഉണ്ടാകുമായിരുന്നില്ല.
…………………………………………..
വി. ഉഡോൺ
ദിവ്യകാരുണ്യത്തിലൂടെ ഭൗതികമായ അപ്പവും വീഞ്ഞും സ്വര്‍ഗ്ഗീയമാകുന്നതുപോലെ, നശ്വരനായ മനുഷ്യന്‍ അനശ്വരനായി മാറുന്നു.
– – – – – – – – – – – – –
വി. ഇരണേവൂസ്.
ദിവ്യകാരുണ്യം നമ്മുടെ കര്‍ത്താവിന്റെ തിരുശരീരമാണ്. നമുക്കുവേണ്ടി സഹിച്ചുമരിച്ചവനെ പിതാവ് ഉയിര്‍പ്പിച്ച ജീവന്റെ സ്മരണ.
– – – – – – – – – – – – – –
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്.
ലോകത്തെ നവീകരിക്കാനുള്ള ക്രിയാത്മക ഊര്‍ജ്ജം ദിവ്യകാരുണ്യമാണ്.
– – – – – – – – – – – – – – – – –
ബെനഡിക്ട് പതിനാറാമന്‍ പാപ്പാ.
ദിവ്യകാരുണ്യം നമ്മെ പിശാചില്‍ നിന്നു സംരക്ഷിക്കുകയും പുണ്യത്തില്‍ വളരാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
– – – – – – – – – – – – – – – –
വി. ജോണ്‍ ക്രിസോസ്തേം.
ഒരു ദേവാലയത്തിൻ്റെ മാളിക കാണുമ്പോൾ അവിടെ ഈശോ ഉണ്ട് എന്ന് നിങ്ങൾക്കു പറയാം. കാരണം ഒരു വൈദീകൻ അവിടെ വി. കുർബ്ബാന അർപ്പിച്ചിട്ടുണ്ട്.
……………………………………..
വി. ജോൺ മരിയ വിയാനി
ജീവിച്ചിരിക്കുന്ന മനുഷ്യന് ജീവിച്ചിരിക്കുന്ന നാളിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകർമ്മം വി.കുർബ്ബാനയിൽ പങ്കെടുക്കുക എന്നുള്ളതാണ്.
………………………………………….
വി. ബർണ്ണാദ്
നമ്മുടെ ആത്മാവിന്റെ അതിഥിക്ക് നമ്മുടെ നോവുകള്‍ അറിയാം. ശൂന്യമായ എന്റെ ഹൃദയത്തില്‍ ഇടം തേടി അവന്‍ വരുന്നു.
– – – – – – – – – – – –
വി. കൊച്ചുത്രേസ്യ.
യുവത്വത്തിൽ, വിശുദ്ധ കുർബ്ബാന സ്വീകരണമല്ലാതെ മറ്റൊന്നിനും ഒരുവൻ്റെ ഹൃദയത്തെ നിർമ്മലമായി സൂക്ഷിക്കാൻ കഴിയുകയില്ല. ജീവിതവിശുദ്ധി ദിവ്യകാരുണ്യമില്ലാതെ സാധ്യമല്ല.
………………………………………..
വി. ഫിലിപ്പ് നേരി
ദിവ്യകാരുണ്യത്തോടും കന്യാംബികയോടുമുള്ള ഭക്തി ഏറ്റവും ഗുണകരമെന്ന് മാത്രമല്ല ഇതു മാത്രമാണ് വിശുദ്ധി കാത്തുസൂക്ഷിക്കുന്നിനുള്ള ഏകമാർഗ്ഗവും.
………………………………………
വി. ഫിലിപ്പ് നേരി
ആത്മീയ കാര്യങ്ങളിൽ നിനക്ക് അലസതയും താൽപര്യക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വർഗ്ഗീയ അപ്പം കൊണ്ട് നിന്നെത്തന്നെ ശക്തിപ്പെടുത്തുക. അങ്ങനെ നീ തീക്ഷ്ണത ഉള്ളവനാകുക.
………………………………….
അലക്സാൻഡ്രിയായിലെ വി. സിറിൽ
എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.
– – – – – – – – – – – – – – – –
വി. കൊച്ചുത്രേസ്യ.
ആത്മാവിന്റെ ഭോജനമായ ദിവ്യകാരുണ്യത്തെ സ്നേഹാദരവുകളോടെ ഉള്‍ക്കൊള്ളുന്നത് അത്യുത്തമമാണ്.
– – – – – – – – – – – – – –
വി. ഇഗ്നേഷ്യസ് ലയോള.
ദിവ്യകാരുണ്യം സ്വീകരിക്കാത്ത ദിവസത്തെ ഞാന്‍ ഭയപ്പെടുന്നു.
– – – – – – – – – – – – – –
വി. ഫൗസ്തീന.
എന്തെങ്കിലും പ്രവൃത്തി ചെയ്യുക എന്നതിനെക്കാള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരിക്കുക എന്നത് പരമപ്രധാനമാണ്.
– – – – – – – – – – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
ആത്മാവുമായി അദമ്യമായ ബന്ധം സ്ഥാപിക്കാനുള്ള അവന്റെ അടങ്ങാത്ത ആശയാണ് ദിവ്യകാരുണ്യം.
– – – – – – – – – – – –
വി. അല്‍ഫോന്‍സ് ലിഗോരി.🌹
ശബ്ദമുഖരിതമായ ഈ ലോകത്ത് ദിവ്യകാരുണ്യസന്നിധിയിലെ മൗനാരാധന അനിവാര്യമാണ്.
– – – – – – – – – – – – –
ബനഡിക്ട് പതിനാറാമാന്‍ പാപ്പാ.
യഥാര്‍ത്ഥ ജീവന്റെ ഉറവയായ ദിവ്യകാരുണ്യനാഥനെ കൂടെക്കൂടെ സന്ദര്‍ശിക്കുക.
– – – – – – – – – – – – – –
കുരിശിന്റെ വി. പൗലോസ്.
“കുരിശിന്റെ കണ്ണാടിയില്‍ സ്വയം നോക്കികൊണ്ടല്ലാതെ മറ്റെവിടെയും മനുഷ്യന് തന്റെ വില എത്രമാത്രമാണെന്ന് നന്നായി മനസ്സിലാക്കാന്‍ കഴിയില്ല.”
…………………………………………..
പാദുവായിലെ വി.. അന്തോണീസ്
സഹനങ്ങളില്ലാതെ സ്നേഹിക്കാനാവില്ല എന്നതിന്റെ അടയാളമാണ് കുരിശും ദിവ്യകാരുണ്യവും.
– – – – – – – – – – – – – – – – –
വി. മാര്‍ഗരറ്റ് മേരി.
ഒരായിരം വർഷം ലൗകീകമായ യശസ്സിൽ ആനന്ദം കൊണ്ടു കഴിയുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് ഒരു മണിക്കൂർ ദിവ്യകാരുണ്യത്തിലെ യേശുവുമായുളള മധുരമായ സഹവാസത്തിൽ കഴിയുന്നത്.
…………………. ………………..
വി. പാദ്രോപിയോ
ദിവ്യകാരുണ്യ അപ്പത്തില്‍ യേശുവിനെ കണ്ടെത്തുന്ന ആത്മാവ് ഭാഗ്യപ്പെട്ടത്.
– – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.🌹
ഹൃദയം അതിന്റെ കേന്ദ്രമായ ദിവ്യകാരുണ്യത്തില്‍ മിഴിനട്ടിരിക്കുന്ന നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റം ആനന്ദകരമായ നിമിഷം.
– – – – – – – – – – – – – – – – – – – – –
വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്.
ക്ലേശം നിറഞ്ഞ സന്ദർഭങ്ങളിൽ വി. കുർബ്ബാനയുടെ മുൻപിൽ ചെന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുക. അവിടെ നിങ്ങൾക്ക് തീർച്ചയായും ആശ്വാസവും രക്ഷയും ലഭിക്കും.
……………………………………….
വി. ഡോൺ ബോസ്കോ
തിരുവോസ്‌തിയിൽനിന്നും വേറിട്ടതാവരുത് നിൻ്റെ ജീവിതം. വി.കുർബ്ബാനയിൽ നിന്ന് അകന്നുപോകുന്ന നിമിഷത്തിൽ എന്തോ ചിലതു താറുമാറായിത്തീരുന്നുണ്ട്.
………………………………………..
വി. മദർ തെരേസ
എന്റെ കരങ്ങളില്‍ ചെറു ഓസ്തി എടുത്തു ഞാന്‍ ചിന്തിക്കും ; വലിയ കാര്യങ്ങള്‍ ചെയ്യാനല്ല, അവനെപ്പോലെ ചെറിയകാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാനാണ് ദിവ്യകാരുണ്യത്തില്‍ അവന്‍ എന്നെ ക്ഷണിക്കുന്നത്.
– – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
നാം വി. കുർബാനയിലുള്ള ഈശോയുടെ സന്നിധിയിൽ പോകുമ്പോൾ മറിയത്തിന്റെ സാന്നിദ്ധ്യത്തെ ഒരിക്കലും മറക്കരുത്. അവളെ വിളിച്ചപേക്ഷിച്ചുകൊണ്ട്, അവളോടൊത്തായിരിക്കണം.
…………………………………………..
വി. മാക്സിമില്യൻ കോൾബെ
അവനെ കാണാനും സ്പര്‍ശിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അവന്‍ സ്വയം നല്‍കുന്നു അവന്‍ ഹൃദയത്തില്‍ വാസമാക്കുന്നു.
– – – – – – – – – – – – – – – – – – – –
വി. ജോണ്‍ ക്രിസോസ്തം.
സക്രാരിയാണ് ക്രൈസ്‌തവരുടെ കൃപയുടെ കലവറ.
………………………………….
വി. ജോൺ മരിയ വിയാനി
ദിവ്യകാരുണ്യം നമുക്ക് അനിവാര്യമാണ്. കാരണം ക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു.
– – – – – – – – – – – – – – –
ഫ്രാന്‍സിസ് മാര്‍പാപ്പാ.
നശ്വരമായ ഭോജനത്തിനല്ല, മറിച്ച് ക്രിസ്തുവിന്റെ ശരീരമായ സ്വര്‍ഗീയപിതാവിന്റെ അപ്പത്തിനാണ് എന്റെ ഹൃദയം വാഞ്ഛിക്കുന്നത്. അനശ്വരമായ അവന്റെ തിരുരക്തത്തിനുവേണ്ടി എന്റെ ആത്മം ദാഹിക്കുന്നു.
………………………………….
അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ്.
സ്നേഹത്തില്‍ വളരണമോ? ദിവ്യകാരുണ്യസ്വീകരണത്തിലേക്കുംം ആരാധനയിലേക്കും മടങ്ങുക.
– – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
നമ്മുടെ ആദ്ധ്യാത്മിക രോഗങ്ങളുടെ മാലിന്യങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലായ്മ ചെയ്യുന്ന അഗ്നിയും നമ്മുടെ ജഢാഭിലാഷങ്ങൾക്കും പിശാചിനുമെതിരായി നമ്മിലിരുന്ന് ദൈവം ചെയ്യുന്ന സമരവുമാണ് വി. കുർബ്ബാന.
………………………………………….
വി. പീറ്റർ ജൂലിയാൻ എയ്‌മാർഡ്
സ്വാർത്ഥപരമായ ദുരാഗ്രഹം നിന്നിൽ ഉഗ്രമായി വ്യാപിക്കുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യ അപ്പം ഭക്ഷിക്കുക നിന്നെ അത് മഹാമനസ്കനാക്കും.
………………………………………
അലക്സാൻഡ്രിയായിലെ വി. സിറിൽ
നമ്മുടെ ദർശനം വിശുദ്ധ കുർബ്ബാനയിൽ നിന്ന് ഉരുത്തിരിയണം. വി. കുർബ്ബാന നമ്മുടെ ജീവിത ദർശനത്തെ ശക്തിപ്പെടുത്തണം.
…………………………………………..
വി. ഇരനേവൂസ്
വി. കുർബ്ബാനയിൽ ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ നിത്യജീവൻ പ്രാപിക്കാൻ ഈ ജീവിതത്തിൽ അവസാനം വരെ കാത്തിരിക്കേണ്ടിതല്ല. അവർ ഭൂമിയിൽ അത് സമ്പാദിച്ചു കഴിഞ്ഞു.
…………………………………………..
വി. ജോൺ പോൾ II
പരമ കല്പനകളായ ദൈവസ്നേഹവും പരസ്നേഹവും ദിവ്യകാരുണ്യത്തിന്റെ ഫലങ്ങളാണ്.
– – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബ്ബാനസ്വീകരണം നടത്തുന്നതു വഴിയല്ലാതെ മറ്റൊരു വിധത്തിലും ലോകത്തിന് യഥാർത്ഥ സമാധാനം കണ്ടത്താനാവില്ല”.
………………………………………..
വി. ഫൗസ്റ്റീന
വിശുദ്ധ കുര്‍ബാനയുടേത് അല്ലാതാകുന്ന ആ നിമിഷം ഈ ലോകം മുഴുവന്‍ അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
– – – – – – – – – – – – – – – – –
വി. ലിയൊണാര്‍ഡ്.
ജീവിതത്തില്‍ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞുള്ള സമയം.
– – – – – – – – – – – – – – –
വി. മേരി മാഗ്ദലിന്‍.
വി. കുർബ്ബാനയിൽ സ്വീകരിക്കുന്ന ദൈവം ആരാണെന്ന് നാം മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര പവിത്രമായ ഹൃദയം നാം അങ്ങയുടെ മുമ്പിൽ അർപ്പിക്കുമായിരുന്നു.
……………….. ………………….
പാസ്റ്റിയിലെ വി. മാഗ്ദലിൻ
ദിവ്യകാരുണ്യം ദൈവികജീവന്റെ സ്രോതസ്സാണ്. കാരണം അത് പ്രസാദവരത്തിന്റെ ഉടയവന്‍ തന്നെയാണ്.
– – – – – – – – – – – – –
ദൈവദാസന്‍ റെയ്മണ്ട്.
നീ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്ന ദിവ്യബലികള്‍ നിന്റെ മരണസമയത്ത് ആശ്വാസവും ബലവുമായിരിക്കും.
………………………………………..
വി. പാസ്ക്കല്‍ ബയ്ലൺ
ഒരാൾ വി. കുർബ്ബാനയിൽ പങ്കുകൊള്ളുന്നതിനായി യാത്രചെയ്യുമ്പോൾ ഓരോ ചുവടുവയ്പ്പും മാലാഖമാർ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും, നിത്യതയിലും അയാൾക്ക് വളരെ ഉന്നതമായ പ്രതിഫലം ലഭ്യമാക്കുകയും ചെയ്യും.
…………………………………………
വി. അസസ്റ്റിൻ
ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. അതിനാലാണ് അവന്‍ അപ്പമായിത്തീര്‍ന്നത്.
– – – – – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
ഈ ലോകത്തിലെ എല്ലാറ്റിനുമുപരിയായി ദിവ്യകാരുണ്യത്തിലെ ഈശോയെ സ്നേഹിക്കുക.
– – – – – – – – – – – – – – – – – – – –
കുരിശിന്റെ വി. യോഹന്നാന്‍.
വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെടുകയും അസംഖ്യം മാലാഖമാര്‍ ഇറങ്ങി വരികയും ചെയ്യും.
– – – – – – – – – – – – – – – – –
മഹാനായ വി. ഗ്രിഗറി.
ഈ ലോകത്തിലെ മുഴുവന്‍ നന്മപ്രവൃത്തികളും വിശുദ്ധ കുര്‍ബാനയ്ക്കു മുന്നില്‍ വയ്ക്കുക. ആ നന്മകള്‍ വിശുദ്ധ കുര്‍ബാനയെന്ന പര്‍വ്വതത്തിനു മുന്നിലെ വെറും മണല്‍ത്തരികള്‍ മാത്രമായിരിക്കും.
– – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
സക്രാരിയില്‍ നിന്നു നിര്‍ഗമിക്കുന്ന പറുദീസായുടെ പരിമളം നീ അറിയുന്നോ?
—————————
വി. ഫിലിപ്പ്
എന്റെ ജീവിതം സക്രാരിയില്‍ നിന്നൊഴുകുന്ന ദിവ്യപ്രഭയുടെ ഔദാര്യമാണ്. അവിടെ എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്.
– – – – – – – – – – – – – – –
വി. ജോണ്‍ XXIII.
ദിവ്യകാരുണ്യത്തോടും കന്യാംബികയോടുമുള്ള ഭക്തി ഏറ്റവും ഗുണകരമെന്ന് മാത്രമല്ല ഇതു മാത്രമാണ് വിശുദ്ധി കാത്തുസൂക്ഷിക്കുന്നിനുള്ള ഏകമാർഗ്ഗവും.
…………………………………………..
വി. ഫിലിപ്പ് നേരി
നിന്നിൽ അഹങ്കാരമെന്ന വിഷം പൊങ്ങിവരുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്കു തിരിയുക. വിശുദ്ധ അപ്പ ത്തിൽ തന്നെത്തന്നെ എളിമപ്പെടുത്തി വേറൊരു രൂപത്തിൽ മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്‌മ പഠിപ്പിക്കും.
……………………………………….
അലക്‌സാൻഡ്രിയായിലെ വി. സിറിൽ
ഓ, സ്നേഹത്തിെന്റെ ആഴമേ, ദൈവികസത്തയേ, അഗാധസമുദ്രമേ നിന്നെതന്നെയല്ലാതെ മറ്റെന്താണ് നീ എനിക്കു തരേണ്ടിയിരുന്നത്?
– – – – – – – – – – – – – – – –
സിയന്നായിലെ വി. കാതറിന്‍.
പരി. കുർബ്ബാന സ്വീകരിക്കുന്നതിന് പരിശുദ്ധരാവുക. പരിശുദ്ധരാകുന്നതിന് പരിശുദ്ധ കുർബ്ബാന സ്വീകരിക്കുക.
……………………………………..
വി. മാർഗരറ്റ്
ദിവ്യകാരുണ്യനാഥനുമായി നീ ചെലവിടുന്ന സമയമാണ് ഏറ്റവും പരമമായ നിമിഷം. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ലാവണ്യമാണത്.
– – – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
മറിയം ദിവ്യകാരുണ്യത്താല്‍ ജീവിച്ചു. അതായിരുന്നു അവളുടെ സ്നേഹത്തിന്റെ കേന്ദ്രം. അവളുടെ വാക്കും നോക്കുമെല്ലാം അതില്‍നിന്നും ഉരിത്തിരിഞ്ഞതാണ്.
– – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.
ദിവ്യകാരുണ്യമാണ് എന്റെ ഗുരുനാഥന്‍. അവന്റെ സാന്നിദ്ധ്യത്തില്‍ നിന്നാണ് ഞാന്‍ വിശുദ്ധിയെന്തെന്ന് അറിയുന്നത്.
……………………………………….
വി. ഫ്രാന്‍സിസ് സെയില്‍സ്
ദിവ്യകാരുണ്യ സ്വീകരണം കഴിയുമ്പോള്‍ സ്വര്‍ഗം മുഴുവന്‍ ആത്മാവില്‍ സംവഹിക്കുന്നവരാണ് നമ്മളെന്ന ഓര്‍മ്മ എത്ര ധന്യം!
– – – – – – – – – – – – – – – –
പരി. ത്രിത്വത്തിന്റെ എലിസബത്ത്.
നമ്മുടെ ദർശനം വിശുദ്ധ കുർബ്ബാനയിൽ നിന്ന് ഉരുത്തിരിയണം. വി. കുർബ്ബാന നമ്മുടെ ജീവിത ദർശനത്തെ ശക്തിപ്പെടുത്തണം.
……………………………………….
വി. ഇരനേവൂസ്
അള്‍ത്താരയില്‍ അണയാത്തൊരു ചെറുതിരിയായിരുന്നെങ്കില്‍ എന്നു ഞാന്‍ കൊതിക്കുന്നു.
– – – – – – – – – – – – –
വി.കൊച്ചുത്രേസ്യ
എനിക്കു നിങ്ങള്‍ക്കു നല്‍കാന്‍ എന്തെങ്കിലും ഉപദേശമുണ്ടെങ്കില്‍ അത് ദിവ്യകാരുണ്യനാഥനോട് അടുത്തിരിക്കുക എന്നതുമാത്രമാണ്.
– – – – – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈശോ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്.
– – – – – – – – – – – – – – – – – –
ജോസ് ത്രവീനൊ
ദിവ്യകാരുണ്യസ്വീകരണം സ്വര്‍ഗത്തിലേക്കുള്ള സുരക്ഷിതപാതയാണ്.
– – – – – – – – – – – – – – – – –
പത്താം പീയുസ് പാപ്പാ.
നിനക്ക് ആത്മനിയന്ത്രണത്തിന് കഴിയില്ലെന്ന മനഃപ്രയാസമുണ്ടെങ്കിൽ, ലോകജീവിതത്തിൽ വീരോചിതമായ ആത്മസംയമനം പാലിച്ച ഈശോയുടെ ശരീരവും രക്തവും നിന്നെ പരിപോഷിപ്പിക്കട്ടെ. അത് നിന്നിൽ ആത്മസംയമനമുളവാക്കും.
………………………………………. …
അലക്‌സാൻഡ്രിയായിലെ വി. സിറിൽ
രക്ഷിതാവിന്റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന ദൈവികവും അമേയവും ആരാധ്യവുമായ സമ്മാനമാണ് ദിവ്യകാരുണ്യം.
– – – – – – – – – – – – – – – –
ലെയോ പതിമൂന്നാമന്‍ പാപ്പാ.
ഒരാൾ തൻ്റെ സകല സമ്പത്തും ദരിദ്രർക്കു വീതിച്ചു കൊടുക്കുന്നതിലും ലോകം മുഴുവൻ തീർത്ഥാടനം നടത്തുന്നതിലും കൂടുതൽ ഗുണം വിശുദ്ധ കുർബ്ബാന ഭക്തി പൂർവ്വം പങ്കെടുക്കുന്നതാണ്.
…………………………. ……. ..
വി. ബർണാദ്
വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.
– – – – – – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
എന്റെ മിഴികള്‍ നിറയെ അള്‍ത്താരയില്‍ അപ്പമായി ഉയര്‍ത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയ്ക്കാന്‍ മറ്റൊരു മുഖവും വേണ്ട.
– – – – – – – – – – – – – – –
വി. കൊളേത്ത.
എനിക്കൊന്നും വേണ്ട; എല്ലാം എന്റെ ദിവ്യകാരുണ്യ ഈശോയ്ക്ക്!
– – – – – – – – – – – – – – – – –
വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്.
ഉത്ഥിതനായ ക്രിസ്തു, ലോകചരിത്രത്തില്‍ പുതുജീവന്റെ നാന്ദിയാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഓരോ വ്യക്തിയും ഈ പുതുജീവനില്‍ മുങ്ങിനിവരുകയാണ്.
– – – – – – – – – – – – – – –
ഓസ്കാര്‍ റൊമേരോ.
ക്രൂശിതനെ നോക്കുമ്പോള്‍ ദൈവം നമ്മെ എത്രയധികം സ്നേഹിച്ചു എന്നു നാം അറിയുന്നു. ദിവ്യകാരുണ്യത്തെ നോക്കുമ്പോള്‍ അവന്‍ നമ്മെ എന്തു മാത്രം സ്നേഹിക്കുന്നു എന്നു നാം അറിയുന്നു.
– – – – – – – – – – – – – –
വി. മദര്‍ തെരേസ.
അപ്പത്തില്‍ മറഞ്ഞിരിക്കുന്ന ദൈവമേ, നിന്റെ സാന്നിധ്യാനുഭൂതികളാണ് എന്റെ ആത്മാവിന്റെ പ്രഭയും പറുദീസയും. നീയുമായുള്ള പ്രണയമാണ് എന്റെ ആത്മഹര്‍ഷം.
– – – – – – – – – – – – – – – – –
വി. ഫൗസ്റ്റീന.
വിശുദ്ധ കുർബ്ബാനയിൽ ഈശോയെ കാണാമെന്നും എല്ലാം സംഗ്രഹിക്കാമെന്നും മനസ്സിലാക്കുന്ന ആത്മാവ് അനുഗ്രഹീതമാണ്.
………………………………………
വി. പീറ്റർ ജൂലിയൻ
പ്രാര്‍ഥനയുടെ പരിപൂര്‍ണ രൂപമാണ് വി.കുര്‍ബാന.
– – – – – – – – – – – – – – – –
പോള്‍ ആറാമന്‍ പാപ്പ.
ആത്മീയ കാര്യങ്ങളിൽ നിനക്ക് അലസതയും താൽപര്യക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വർഗ്ഗീയ അപ്പം കൊണ്ട് നിന്നെത്തന്നെ ശക്തിപ്പെടു ത്തുക. അങ്ങനെ നീ തീക്ഷ്ണത ഉള്ളവനാകുക.
…………………………………….
അലക്സാൻഡ്രിയായിലെ വി. സിറിൽ
നമ്മുടെ ദർശനം വിശുദ്ധ കുർബ്ബാനയിൽ നിന്ന് ഉരുത്തിരിയണം. വി. കുർബ്ബാന നമ്മുടെ ജീവിത ദർശനത്തെ ശക്തിപ്പെടു ത്തണം.
………………………………………..
വി. ഇരനേവൂസ്
ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലില്‍ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.
———————————
വി. മാര്‍ഗരറ്റ് മേരി
ദിവ്യകാരുണ്യനാഥന്‍ എന്റെ കൂടെയുണ്ടെന്നുള്ളതാണ് എന്റെ പരമമായ ആനന്ദം.
– – – – – – – – – – – – – – – – –
വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ
ദിവ്യകാരുണ്യത്തെപ്പറ്റി ചിന്തിക്കുന്ന നമ്മുടെ ചിന്തകളെ ദിവ്യകാരുണ്യനാഥന്‍ രൂപപ്പെടുത്തും.
– – – – – – – – – – – – – – – – – – –
വി. ഇരണേവൂസ്.
കാറ്റില്‍ പറക്കാന്‍ പോന്നത്ര നിസ്സാരമായൊരപ്പക്കഷണത്തില്‍ മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യമേ ആഴമായ വിശ്വാസത്തിലൂടെ നിന്നെ ഞാന്‍ കാണുന്നു.
– – – – – – – – – – – – – – – –
വി. ഫൗസ്തീന.
ഒരാൾ തൻ്റെ സകല സമ്പത്തും ദരിദ്രർക്ക് വീതിച്ചു കൊടുക്കുന്നതിലും ലോകം മുഴുവൻ തീർത്ഥാടനം നടത്തുന്നതിലും കൂടുതൽ ഗുണം വിശുദ്ധ കുർബാന ഭക്തിപൂർവ്വം പങ്കെടുക്കുന്നതാണ്.
…………………………………..
വിശുദ്ധ ബർണാഡ്
എനിക്കുവേണ്ടി എന്റെ പ്രിയനാഥന്‍ സ്വര്‍ഗ്ഗം ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരു ചെറിയ തിരുവോസ്തിയിലാണ്.
– – – – – – – – – – – – – – – –
വി. കൊച്ചുത്രേസ്യ.
ദൈവസ്നേഹത്തിന്റെ ആകെത്തുകയായ ദിവ്യകാരുണ്യത്തില്‍ ദാനങ്ങളല്ല, ദാതാവിനെയാണ് നാം സ്വീകരിക്കുന്നത്.
– – – – – – – – – – – – – – – –
പരിശുദ്ധ ത്രീത്വത്തിന്റെ വി.എലിസബത്ത്.
ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ ഞാന്‍ ദൈവസ്നേഹാഗ്നിയാല്‍ വിഴുങ്ങപ്പെടുന്നു.
– – – – – – – – – – – –
വി. പാദ്രെ പിയോ.
നമ്മുടെ ഭൗതികശരീരം അവന്റെ ശരീരരക്തങ്ങളാല്‍ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമര്‍ത്യത കൈവരിക്കുകയും ചെയ്യുന്നു.
– – – – – – – – – – – – – – –
തെര്‍തുല്യന്‍.
നിന്നിൽ അഹങ്കാരമെന്ന വിഷം പൊങ്ങിവരുന്നുണ്ടെങ്കിൽ ദിവ്യകാരുണ്യത്തിലേക്കു തിരിയുക. വിശുദ്ധ അപ്പ ത്തിൽ തന്നെത്തന്നെ എളി മപ്പെടുത്തി വേറൊരു രൂപ ത്തിൽ മറഞ്ഞിരിക്കുന്ന ദൈവം നിന്നെ താഴ്മ പഠി പ്പിക്കും.
……………………………………
അലക്‌സാൻഡ്രിയാ യിലെ വി. സിറിൽ
വി.ബലിയുടെ യഥാര്‍ത്ഥ ഫലം ക്രിസ്തുവിന്റെ ശരീരമായിത്തീരുക എന്നതാണ്.
– – – – – – – – – – – – – – – –
ജാക്വസ് ബെനീഞ്ഞേ ബോസ്സ്വെത്ത്.
മാനവരാശിയുടെ ആയുരാരോഗ്യത്തിന്റ അമൃതാണ്
ഈ സ്വര്‍ഗ്ഗീയ അപ്പം.
—————————-
വി. സിപ്രിയന്‍.
സ്നേഹത്തില്‍ വളരണമെന്നുണ്ടെങ്കില്‍ ദിവ്യകാരുണ്യത്തിലേക്ക് നടന്നടുക്കുക.
– – – – – – – – – – – –
വി. മദര്‍ തെരേസ.
എന്റെ സ്വര്‍ഗ്ഗയാത്രയുടെ തിരുപ്പാഥേയമേ, ഞാന്‍ പഠിച്ചതും പരിചിന്തനം ചെയ്തതും അധ്വാനിച്ചതും നിരിക്ഷിച്ചതുമെല്ലാം നിന്നോടുള്ള സ്നേഹത്തെപ്രതി മാത്രമാണ്.
– – – – – – – – – – –
വി. തോമസ് അക്വിനാസ്.
വി.ബലിയോളം ഉപകാരപ്രദവും ഫലദായകവും ദൈവപ്രസാദപരവുമായ മറ്റൊന്നും ലോകത്തിലില്ല.
– – – – – – – – – – – – –
ലോറന്‍സ് ജുസ്തിനിയാനി.
ദിവ്യകാരുണ്യമില്ലാതെ ലോകത്തില്‍ യഥാര്‍ത്ഥമായ ആനന്ദം ഉണ്ടാകില്ല. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഞാന്‍ ആനന്ദവും ആത്മസംതൃപ്തിയുമുള്ളവനായി മാറുന്നു.
– – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
വിശുദ്ധബലിയില്‍ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.
– – – – – – – – – – – – – –
വി. പാദ്രെ പിയോ.
ദിവ്യകാരുണ്യമാണ് എന്റെ ഗുരുനാഥന്‍. അവന്റെ സാന്നിദ്ധ്യത്തില്‍ നിന്നാണ് ഞാന്‍ വിശുദ്ധിയെന്തെന്ന് അറിയുന്നത്.
– – – – – – – – – – – – – –
വി. ഫ്രാന്‍സിസ് സെയില്‍സ്.
മനുഷ്യര്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ നേരമെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നുവെങ്കില്‍, ഗര്‍ഭഛിദ്രം ഉണ്ടാകുമായിരുന്നില്ല.
– – – – – – – – – – – –
വി. മദര്‍ തെരേസ.
ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജസ്രോതസ്സ് ദിവ്യകാരുണ്യമാണ്.
– – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
എന്നിലുള്ള എല്ലാ നന്മകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവന്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.
– – – – – – – – – – –
വി. ഫൗസ്തീന
ദിവ്യബലിയിലെപ്പോലെ ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന മറ്റൊരിടമില്ല.
– – – – – – – – – – –
ദൈവദാസന്‍ ഹെന്‍റി സൂസെ.
അള്‍ത്താരയ്ക്കു മുന്നില്‍ എരിയുന്ന ഒരു മെഴുതിരിയാകാനാണ് എന്റെ മോഹം.
– – – – – – – – – –
വി. കൊച്ചുത്രേസ്യ.
മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവന്‍ ദിവ്യകാരുണ്യത്തില്‍ പ്രകടമാകുന്നു.
– – – – – – – – – – – – –
വി.ഫിലിപ്പ് നേരി.
ദിവ്യകാരുണ്യസന്നിധിയില്‍ ഞാനായിരിക്കുമ്പോള്‍ അനുഭവിക്കുന്ന അവാച്യമായ സ്നേഹം, അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ എന്തില്‍നിന്നോ പറിച്ചെറിയുന്നതു പോലെ അനുഭവപ്പെടുന്നു.
– – – – – – – – – – – – – – –
വി. അന്തോണി ക്ലാരറ്റ്.
ഓ സ്നേഹകൂദാശയെ ഓ ഐക്യത്തിന്റെ അടയാളമേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കാര്യവും കാരണവും നീ തന്നെ.
– – – – – – – – – – – – – – – –
വി. അഗസ്തീനോസ്.
ധനികന്റെ പടിവാതിലിലെ ദരിദ്രനെപ്പോലെ ഭിഷഗ്വരന്റെ മുമ്പിലെ രോഗിയെപ്പോലെ നീച്ചാലിനരികിലെ ദാഹാര്‍ത്തനെപ്പോലെ ഞാന്‍ ദിവ്യകാരുണ്യത്തിനു മുമ്പില്‍ ആയിരിക്കും.
– – – – – – – – – – – –
വി. ഫ്രാന്‍സിസ്.
ഒറ്റ വിശുദ്ധ കുര്‍ബാന സ്വീകരണം പോലും നാം പാഴാക്കരുത്. ശുത്രുവിനെ ഉത്മൂലനം ചെയ്യുന്ന ഈശോയില്‍ നിന്നു നാം ഒരിക്കലും അകന്നുപോകരുത്.
– – – – – – – – – – – – – – – – – – – –
വി. മാര്‍ഗരറ്റ് മേരി അലക്കോക്ക്.
ദിവ്യകാരുണ്യം നമ്മുടെ ആത്മീയതയുടെ ജീവരക്തമാണ്.
– – – – – – – – – – – – – – – – – – –
ഫ്രാന്‍സിസ് മാര്‍പാപ്പാ.
ദിവ്യകാരുണ്യം സ്വീകരിക്കാത്ത ദിനത്തെ ഞാന്‍ ഭയപ്പെടുന്നു.
– – – – – – – – – – – –
വി. ഫൗസ്തീന.
സഭയും സമൂഹവും നന്നാകാനുള്ള ഒരേയൊരു മാര്‍ഗ്ഗം നമ്മോടുകൂടെ വസിക്കുന്ന ദിവ്യകാരുണ്യനാഥനു ചുറ്റും ഒന്നിച്ചു ചേരുക എന്നതാണ്.
– – – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.
വി. കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.
– – – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
ദിവ്യകാരുണ്യം നമുക്ക് അനിവാര്യമാണ്. കാരണം ക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു.
– – – – – – – – – – – – – – –
ഫ്രാന്‍സിസ് മാര്‍പാപ്പാ.
ദിവ്യകാരുണ്യനാഥാ എനിക്ക് അങ്ങയുടെ കരവലയത്തില്‍ ജീവിക്കുകയും അതില്‍ത്തന്നെ മരിക്കുകയും വേണം.
– – – – – – – – – – – – – – – – – – – – –
വി. ജമ്മാഗല്‍ഗാനി.
ഓരോ ദിവ്യകാരുണ്യസ്വീകരണവും സ്നേഹത്തിന്റെ തിരുനാളും ഉത്സവവും ആണ്.
– – – – – – – – – – – – – – – – – – –
വി. ജമ്മാഗല്‍ഗാനി
കാല്‍വരിയിലും സക്രാരിച്ചോട്ടിലും വസതിയില്ലാത്ത ഭക്തിയൊന്നും ആത്മീയ അടിത്തറയുള്ളതായിരിക്കില്ല.
– – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.
എനിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിവില്ലായെന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ മരിച്ചതായി കണക്കാക്കണം.
…………………………………………..
വി.ഫ്രാന്‍സിസ് അസീസി.
ഒരു യുവാവിന്റെ ജീവിതത്തില്‍, വി.കുര്‍ബാനസ്വീകരണത്തിനല്ലാതെ മറ്റൊന്നിനും അവന്റെ ഹൃദയത്തെ നിര്‍മ്മലമായി കാത്തുസൂക്ഷിക്കാന്‍ കഴിയില്ല!
– – – – – – – – – – – – – – –
വി. ഫിലിപ്പ് നേരി.
ബത്ലഹെമിന്റെയും ഗലീലിയയുടെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ക്രിസ്തുതന്നെയാണ് ദിവ്യകാരുണ്യ ക്രിസ്തു.
– – – – – – – – – – –
കര്‍ദ്ദിനാള്‍ ഒ. കൊന്നര്‍.
നിനക്കുവേണ്ടി പരിപൂര്‍ണ്ണദാനമായവന്റെ മുമ്പില്‍ ഒന്നും നിനക്കുവേണ്ടി പിടിച്ചുവയ്ക്കാതിരിക്കുക.
– – – – – – – – – – – – – – – – –
വി. ഫ്രാന്‍സിസ് അസ്സീസ്സി.
ദൈവത്തെ മനുഷ്യരിലും മനുഷ്യനെ ദൈവത്തിലും എത്തിക്കുന്ന ദൈവത്തിന്റെ ഐക്യത്തിന്റെ രഹസ്യമാണ് ദിവ്യകാരുണ്യം.
– – – – – – – – – – – – – –
ബെനഡിക്ട് പതിനാറാമന്‍ പാപ്പ.
വിശുദ്ധ കുര്‍ബാനയെ സ്നേഹിക്കാത്തവന്‍ ക്രിസ്തുവിനെ സ്നേഹിക്കാത്തവനാണ്.
– – – – – – – – – – – – – – – – – –
വി.ജോസ് മരിയ.
ഓ, മനുഷ്യനായ ദൈവമേ! അപ്പത്തില്‍ സന്നിഹിതനായ നിന്റെ മുമ്പില്‍ ആയിരിക്കുമ്പോള്‍ എന്തൊരാശ്വാസം, എന്തൊരാനന്ദം! എന്റെ നിരുപമ സൗഭാഗ്യമാണ് നിന്റെ മുമ്പില്‍ മുട്ടുമടക്കുക എന്നത്. മാതാവേ, അവനെ തിരികെ സ്നേഹിക്കാന്‍ എന്നെ പഠിപ്പിക്കണമേ.
– – – – – – – – – – – – – – – – – – –
വി. അല്‍ഫോന്‍സ് ലിഗോരി.
ദൈവമേ എത്ര മഹത്തരമാണ് നിന്റെ ദിവ്യകാരുണ്യസ്നേഹം! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സന്ദര്‍ശിക്കാനും സന്ദര്‍ശിക്കപ്പെടാനും നീ അപ്പത്തിന്റെ രൂപത്തില്‍ ആഗതനാകുന്നു!
– – – – – – – – – – – – – – – – – –
വി. അല്‍ഫോന്‍സ് ലിഗോരി.
അവന്‍ സ്നേഹിക്കുന്നു
അവന്‍ കാത്തിരിക്കുന്നു
അവന്‍ പ്രത്യാശിക്കുന്നു
അവനെക്കൂടാതെ എനിക്ക്
ജീവിക്കാനാവതില്ല. ഏറ്റവും
വൈകാതെ ഇനി എപ്പോഴാണ്
ഞാനവനെ സ്വീകരിക്കുക.
– – – – – – – – – – – – – – – – –
വി. മരിയ ഗൊരേത്തി.
വിശുദ്ധ ബലിയില്‍ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.
– – – – – – – – – – – – –
വി. പാദ്രെ പിയോ.
യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതും യേശുവിനെ സ്വന്തമാക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹാനുഭവം.
ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായി അദമ്യമായൊരു ബന്ധം സ്ഥാപിക്കാതെ നാം ഒന്നും നേടുന്നില്ല.
– – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.
കൂദാശകള്‍ വരപ്രസാദം തരുമ്പോള്‍ വി.കുര്‍ബ്ബാന വരപ്രസാദത്തിന്റെ ഉടയവനെ തരുന്നു.
– – – – – – – – – – – – – – – – – –
ഫാ. ജോണ്‍ ഹര്‍ഡന്‍.
കർത്താവിന്റെ തിരിഹൃദയത്തിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന ദിവ്യാഗ്നിയുടെ പൊരികൊണ്ട് ഹൃദയത്തെ കത്തി എരിയിക്കുക.”
…………………………………….
ധന്യൻ ഫാ. ജോസഫ് വിതയത്തിൽ.
ദിവ്യകാരുണ്യത്തിന്റെ ആഴങ്ങള്‍ താണ്ടാന്‍ പരി.അമ്മയെക്കൂടാതെ നമുക്കു സാധിക്കുകയില്ല . ദിവ്യകാരുണ്യവുമായുള്ള അഭേദ്യബന്ധത്തിലേക്ക് പരിശുദ്ധ അമ്മ നമ്മെ നയിക്കും.
– – – – – – – – – – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍.
വിശുദ്ധ കുര്‍ബാനയുടേത് അല്ലാതാകുന്ന ആ നിമിഷം ഈ ലോകം മുഴുവന്‍ അഗാധഗര്‍ത്തത്തില്‍ പതിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
– – – – – – – – – – – – – – – – –
വി. ലിയൊണാര്‍ഡ്.
മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.
– – – – – – – – – – – – –
വി. ലോറന്‍സ് ജസ്റ്റീനിയന്‍.
വിശുദ്ധ കുര്‍ബാനയുടെ യഥാര്‍ത്ഥ മഹത്വമറിഞ്ഞിരുന്നെങ്കില്‍ എത്ര തീക്ഷണതയോടെ നാമതിനെ പുല്‍കുമായിരുന്നു.
– – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
ദൈവമേ എന്റെ ആത്മം നീയാകുന്ന നിത്യതയുടെ അപ്പത്തിനുവേണ്ടി ദാഹിക്കട്ടെ.
– – – – – – – – – – – – – – – – –
വി. ബൊനവെഞ്ചര്‍.
ദിവ്യകാരുണ്യം സുവിശേഷവത്കരണത്തിന്റെ ഹൃയസ്പന്ദനമാണ്.
– – – – – – – – – – – – – – – – –
വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ.
ജനിച്ചുകൊണ്ട് അവന്‍ നമുക്കു സഹയാത്രികനായി; നമ്മോടൊപ്പം ഭക്ഷിച്ചുകൊണ്ട് അവന്‍ നമുക്കു ഭക്ഷണമായി; മരിച്ചുകൊണ്ടവന്‍ നമുക്കു ജീവനായി; സ്നേഹത്തില്‍ വാണുകൊണ്ട് അവന്‍ നമുക്ക് സ്നേഹസമ്മാനമായി.
– – – – – – – – – – – – – – – –
വി. തോമസ് അക്വിനാസ്.
പുത്രനെ നല്കിയതുകൊണ്ടുമാത്രം തൃപ്തനാകാത്ത ദൈവം അവന്റെ നിത്യസാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തിലൂടെ നമ്മെ നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു.
– – – – – – – – – – – –
ഫാ. ഗബ്രിയേല്‍ ഓഫ് മേരിമഗ്ദലിന്‍.
ദിവ്യകാരുണ്യ സ്വീകരണം കഴിയുമ്പോള്‍ സ്വര്‍ഗം മുഴുവന്‍ ആത്മാവില്‍ സംവഹിക്കുന്നവരാണ് നമ്മെളെന്ന ഓര്‍മ്മ എത്ര ധന്യം.
– – – – – – – – – – – – – – – –
പരി. ത്രിത്വത്തിന്റെ എലിസബത്ത്.
ദിവ്യകാരുണ്യ അപ്പത്തില്‍ യേശുവിനെ കണ്ടെത്തുന്ന ആത്മാവ് ഭാഗ്യപ്പെട്ടത്.
– – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.
പൂവില്‍ മധു തിരയുന്ന തേനീച്ച പോലെ ദിവ്യകാരുണ്യം സ്വീകരിച്ച ഹൃദയം സ്നേഹത്തിന്റെ അമൃതുകൊണ്ട് അഭിഷേകം ചെയ്യപ്പെടുന്നു.
– – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി. 🌹
ആഗ്രഹിക്കുന്നവര്‍ക്ക് അനുദിനം നല്കുന്ന കൃപയുടെ കരകാണാക്കടലാണ് ദിവ്യകാരുണ്യത്തിലെ സ്നേഹം.
– – – – – – – – – – – – – – – – – – – – – –
വി. ഇഗ്നേഷ്യസ് ലയോള.
ഓ ദിവ്യകാരുണ്യ സ്നേഹമേ, ഓ ജീവന്റെ അപ്പമേ എന്റെ പ്രാണനാഥാ നിന്റെ സ്നേഹത്തിന്റെ ഈ പ്രവാഹത്തില്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നു.
– – – – – – – – – – – – – – – – – – –
അര്‍മീദിയിലെ കാബ്രെര.
ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍.
– – – – – – – – – – – – – – – – –
ഫുള്‍ട്ടന്‍ ജെ. ഷീന്‍.
ഞാന്‍ തികച്ചും സംതൃപ്തനും സന്തോഷവാനുമാണ്. കാരണം ഞാനെപ്പോഴും ദിവ്യകാരുണ്യ സന്നിധിയിലാണ്.
– – – – – – – – – – – – – – – – – –
ഹെര്‍മന്‍ കോഹന്‍.
ദിവ്യകാരുണ്യത്തില്‍ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്ന ഓരോ നിമിഷവും നമ്മള്‍ സ്വര്‍ഗ്ഗമഹിമയുടെ യോഗ്യതയിലേക്ക് പ്രവേശിക്കുയാണ്.
– – – – – – – – – – – – – –
വി. ജര്‍ത്രൂദ്.
ദിവ്യകാരുണ്യസന്നിധിയിലാണ് എന്റെ യഥാര്‍ത്ഥ വിശ്രമം. അതിന്റെ ആനന്ദം അവാച്യമാണ്. അവന്റെ മുമ്പിലാണ് ഞാന്‍ എന്നെത്തന്നെ കണ്ടെത്തുന്നതും തിരിച്ചറിയുന്നതും.
– – – – – – – – – – – – – – – – –
വി. ഇഗ്നേഷ്യസ്.
ദിവ്യകാരുണ്യസന്നിധിയിലായിരിക്കുക എന്നത് എന്റെ അവര്‍ണനീയമായ ആനന്ദമാണ്. അവന്റെ സന്നിധിയില്‍നിന്നും മാറിനില്‍ക്കുന്നത് മരണകരമാണെനിക്ക്.
– – – – – – – – – – – – – – – – – –
വി. കാതറിന്‍ ദ്രക്സല്‍.
ഓരോ ദിവ്യബലിയര്‍പ്പണവും പുരോഹിതനായ ക്രിസ്തുവിന്റെയും അവന്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിണ് പകരം വയ്ക്കാനാവില്ല.
– – – – – – – – – – – – – – –
വത്തിക്കാന്‍ II, SC – 7
സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.
– – – – – – – – – – – – – –
വി. ബേസില്‍.
പാപത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ഫലപ്രദമായ മാര്‍ഗം ദിവ്യകാരുണ്യത്തില്‍ മിഴി നടുക എന്നുള്ളതാണ്.
– – – – – – – – – – – – – – – – – – – –
വി. ജോണ്‍ XXIII.
പറുദീസായെ രുചിച്ചറിയുന്ന വി.അള്‍ത്താരയെ സമീപിക്കുന്നത് എത്രയോ ആനന്ദസംദായകം!
– – – – – – – – – – – – – – – – – –
വി. പത്താം പീയുസ് പാപ്പാ.
ഈശോയെ ദിവ്യകാരുണ്യത്തില്‍ സ്വീകരിക്കുക എന്നതിനേക്കാള്‍ മറ്റെന്തു ദൈവൈക്യമാണ് ഉള്ളത്?
– – – – – – – – – – – –
മോണ്‍. റിച്ചാര്‍ഡ് എന്‍. കാരള്‍.
ദിവ്യകാരുണ്യത്തെപ്പറ്റി സംസാരിക്കുക എന്നത് ഏറ്റം പവിത്രമായ സംഗതിയാണ്. എല്ലാവര്‍ക്കും സംലഭ്യനായ അവന്‍ നമ്മെ കാത്തിരിക്കുന്നു.
– – – – – – – – – – – – –
വി. എവുപ്രാസ്യ പെല്ലേട്യര്‍.
ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ശൂന്യവത്കരണം അവന്റെ സ്നേത്തിന്റെ ആത്മദാനമാണ്.
– – – – – – – – – – – –
വി. ബര്‍ണാര്‍ദ്.
ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.
– – – – – – – – – – – – – – –
വി. ഇഗ്നേഷ്യസ്.
മനുഷ്യാധരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത അനുഗ്രഹനിറവാണ് ഓരോ വിശുദ്ധ ബലിയും.
– – – – – – – – – – – – – – –
വി. ലോറന്‍സ് ജസ്റ്റീനിയന്‍
എല്ലാ കൂദാശകളും ലക്ഷ്യംവയ്ക്കുന്ന ആത്മീയജീവിതമാണ് ദിവ്യകാരുണ്യം.
– – – – – – – – – – – – – – – – – –
വി. തോമസ് അക്വിനാസ്.
ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജസ്രോതസ് ദിവ്യകാരുണ്യമാണ്.
– – – – – – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍
ലോകത്തെ നവീകരിക്കാനുള്ള ക്രിയ്ത്മക ഊര്‍ജ്ജം ദിവ്യകാരുണ്യമാണ്.
– – – – – – – – – – – – – – –
ബെനഡിക്ട് പതിനാറാമന്‍ പാപ്പാ
സ്നേഹത്തില്‍ വളരണമോ? ദിവ്യകാരുണ്യസ്വീകരണത്തിലേക്കുംം ആരാധനയിലേക്കും മടങ്ങുക.
– – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
അകലങ്ങളില്ലാതാക്കാനും അടുപ്പങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈശോ ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്.
– – – – – – – – – – – – – – – – – –
ജോസ് ത്രവീനൊ.
ബഹളങ്ങളുടെ ലോകത്ത് നിശബ്ദതയിലെ ദിവ്യകാരുണ്യ ആരാധന പ്രശോഭയും ശാന്തിയും നല്കുന്നു.
– – – – – – – – – – – – – – – – – –
ബെനഡിക്ട് പതിനാറാമന്‍ പാപ്പ.
വിശുദ്ധര്‍ക്ക് തമ്പുരാനെ നന്നായി അറിയാമായിരുന്നു. അതിനാലാണ് ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം അവര്‍ സക്രാരിച്ചുവട്ടില്‍ നിമഗ്നരായത്.
– – – – – – – – – – – – – – – – –
വി. മര്‍സെലിന്‍.
ഈ ലോകത്തിലെ എല്ലാറ്റിനുമുപരിയായി ദിവ്യകാരുണ്യത്തിലെ ഈശോയെ സ്നേഹിക്കുക.
– – – – – – – – – – – – – – – – – – – –
കുരിശിന്റെ വി. യോഹന്നാന്‍.
ദിവ്യകാരുണ്യം അമൂല്യമായ നിധിയാണ്. അത് രക്ഷയുടെ സമസ്ത രഹസ്യങ്ങളുടെയും ആകെത്തുകയാണ്.
– ബനഡിക്ട് പതിനാറാമൻ പാപ്പാ.
ദിവ്യകാരുണ്യത്തിലേക്ക് നോക്കുക, അവനെ കരുതുക, അവനില്‍ ലയിക്കുക.
– – – – – – – – – – – – – –
വി. ക്ലാര.
ദൈവം നിന്നെ കാത്തിരിക്കുന്നു. നിന്നിലെ പ്രത്യാശയും പ്രശാന്തിയും ചോര്‍ന്നുപോകുമ്പോള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ അടയിരിക്കുക.
– – – – – – – – – – – –
വി. ജെന്നെ ജുഗന്‍.
സ്നേഹത്തിന്റെ തടവുകാരനെ ദിവ്യകാരുണ്യത്തില്‍ നമുക്കു ദര്‍ശിക്കാം. അതാണ് നമ്മുടെ ആത്മശക്തി.
– – – – – – – – – – – –
വി. ജെരാര്‍ദ് മജെല്ല.
യഥാര്‍ത്ഥ ജീവന്റെ ഉറവയായ ദിവ്യകാരുണ്യനാഥനെ കൂടെക്കൂടെ സന്ദര്‍ശിക്കുക.
…………………………………………..
കുരിശിന്റെ വി. പൗലോസ്
ദിവ്യകാരുണ്യമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്റെ ഭക്തിയും സമര്‍പ്പണവും തണുത്തതെങ്കിലും നിന്നില്‍ ഞാന്‍ സര്‍വ്വവും സമര്‍പ്പിക്കുന്നു.
– – – – – – – – – – – –
വി. ആന്‍സലെം.
ആത്മാവേ, ദിവ്യകാരുണ്യത്തില്‍ നിന്റെ ദിവ്യമണവാളനെ കണ്ട് തൃപ്തിയണയുക.
– – – – – – – – – – – – – – – – –
വി. അഗസ്തിനോസ്.
ദൈവത്തിന്റെ മഹത്തായ കാരുണ്യവും ഔദാര്യവുമാണ് അപ്പമായി നമ്മില്‍ ആവസിക്കുന്ന ദിവ്യകാരുണ്യം.
– – – – – – – – – – – – – – – –
ഗ്രെനഡയിലെ ലൂയിസ്.
എനിക്ക് ഈ ലോകത്തില്‍ ആനന്ദിക്കാന്‍ ദിവ്യകാരുണ്യ ഈശോയോടുള്ള ബന്ധം മാത്രം മതി.
– – – – – – – – – – – – – – – – –
വി. ഡൊമിനിക് സാവിയോ.
വിശുദ്ധ ബലിയില്‍ പങ്കെടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസം നവീകരിക്കുക. നിനക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ചവനെ ഇമവെട്ടാതെ ധ്യാനിക്കുക.
– – – – – – – – – – – – – – – – – – –
വി. പാദ്രെ പിയോ.
ദൈവം നമുക്ക് സുലഭമായി പരിപോഷണം നല്‍കുന്നു. അവന്റെ മാംസരക്തങ്ങള്‍ക്കു മുന്‍പില്‍ മനുഷ്യന് ഒന്നിനും കുറവുണ്ടാകുകയില്ല.
– – – – – – – – – – – – – – – – – – – – – – –
അലക്സാണ്ട്രിയായാലെ വി. ക്ലമെന്റ്.
വി.കുര്‍ബ്ബാനയെ നാം ശരിക്കും മനസ്സിലാക്കുകയാണെങ്കില്‍ നമ്മള്‍ ആനന്ദംകൊണ്ട് മരിക്കും.
– – – – – – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
നിസ്സീമമായ സ്നേഹത്തിന്റെ നിദര്‍ശനമായ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ എന്റെ ആത്മാവും ശരീരവും വാഞ്ഛിക്കുന്നു.
– – – – – – – – – – – – – – – –
അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്.
ഓ, ദിവ്യകാരുണ്യത്തിലെ ആശ്വാസാനന്ദദായകനെ, സദാ നിന്നെ തിരയാന്‍ എന്റെ ആത്മാവിനെ ഉത്തേജിപ്പിക്കണമേ.
– – – – – – – – – – – – – – – –
ചാള്‍സ് ദെ ഫുക്കോ.
ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കില്‍ ഈ വിശ്വം ചേതനാശൂന്യമാകുമായിരുന്നു. മരുവിലെ ജലധാരയായ അവനെ നമുക്കാരാധിക്കാം.
– – – – – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
ദിവ്യകാരുണ്യം ഈ ലോകജീവിതത്തിന്റെ പരമനന്മയാണ്. വിരുന്നും വിരുന്നുകാരനും അവന്‍ തന്നെയാണ്.
– – – – – – – – – – – – – – – – – – –
വി. ജെറോം.
ദിവ്യകാരുണ്യം വിശ്വാസത്തിന്റെ ആഴപ്പെടലും പ്രോത്സാഹനവുമാണ്. സഭയുടെ യഥാര്‍ത്ഥ പരിവര്‍ത്തനത്തിന്റെ അടയാളങ്ങള്‍.
– – – – – – – – – – – – – – – – –
വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ.
ദിവ്യകാരുണ്യം എല്ലാ സുകൃതങ്ങളുടെയും അറപ്പുരയാണ്. ദൈവം അത് ലോകത്തില്‍ സ്ഥാപിച്ചിരിക്കുന്നത് ആര്‍ക്കും കുറവുണ്ടാകാതിരിക്കാനാണ്.
– – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
യേശുവിനാല്‍ സ്വന്തമാക്കപ്പെടുന്നതും യേശുവിനെ സ്വന്തമാക്കുന്നതുമാണ് യഥാര്‍ത്ഥ സ്നേഹാനുഭവം. ദിവ്യകാരുണ്യത്തിലെ തമ്പുരാനുമായി അദമ്യമായൊരു ബന്ധം സ്ഥാപിക്കാതെ നാം ഒന്നും നേടുന്നില്ല.
– – – – – – – – – – – – – – – – – – –
വി.പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്.
വി. ബലിയെപ്പോലെ പ്രയോജനപ്രദവും ഫലദായകവുമായ സത്പ്രവൃത്തിയോ പ്രാര്‍ത്ഥനയോ വേറെയില്ല.
– – – – – – – – – – – – – – – – –
വി. ലോറന്‍സ് ജസ്റ്റീനിയന്‍.
ദിവ്യകാരുണ്യനാഥനെ സ്നേഹിക്കുക, മരുഭൂവിലെ പച്ചത്തുരുത്താണവന്‍, യാത്രികന്റെ പാഥേയം, വിശുദ്ധ പേടകമാണവന്‍. ഈ ഭൂമിയുടെ സ്വര്‍ഗ്ഗവും പറുദീസയും അവന്‍തന്നെ.
– – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
ഒരു വ്യക്തിയുടെ ആത്മസൗന്ദര്യത്തിന്റെ തേജസ്സും തനിമയും ദിവ്യകാരുണ്യമാണ്.
– – – – – – – – – – – – – – –
സി. ജോസഫ് മെനേന്താസ്.
ക്രിസ്തുവിന്റെ അനുയായി എന്ന നിലയ്ക്ക് കൃതജ്ഞതയോടുകൂടി അവന്റെ ശരീരരക്തങ്ങളെ സമീപിക്കുക എന്നതാണ് നിന്റെ കര്‍ത്തവ്യം.
– – – – – – – – – – – – – – –
വി. ഇഗ്നേഷ്യസ്.
ദിവ്യകാരുണ്യ ആരാധനയിലൂടെ ദൈവവുമായി ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍.
– – – – – – – – – – – – – – – –
ഫുള്‍ട്ടന്‍ ജെ ഷീന്‍.
എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.
– – – – – – – – – – – –
വി. ഫൗസ്തീന.
ദിവ്യകാരുണ്യ നാഥനില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക; നീ അത്ഭുതങ്ങള്‍ കാണും.
– – – – – – – – – – – – – –
വി. ജോണ്‍ ബോസ്കോ.
എന്റെ കരങ്ങളില്‍ ചെറു ഓസ്തി എടുത്തു ഞാന്‍ ചിന്തിക്കും ; വലിയ കാര്യങ്ങള്‍ ചെയ്യാനല്ല, അവനെപ്പോലെ ചെറിയകാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാനാണ് ദിവ്യകാരുണ്യത്തില്‍ അവന്‍ എന്നെ ക്ഷണിക്കുന്നത്.
– – – – – – – – – – – – – – – –
വി. മദര്‍ തെരേസ.
ദിവ്യകാരുണ്യം സഭയുടെ സമസ്ത ആത്മീയ സമ്പന്നതയുടെയും നിധികുംഭമാണ്. ജീവന്റെ അപ്പമായ ക്രിസ്തു, ആത്മാവിനെ നമുക്കു നല്കുന്നസ്നേഹകൂദാശ.
– – – – – – – – – – – – – –
വത്തിക്കാന്‍ ॥
കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളായി മാറിയ അപ്പത്തെയും വീഞ്ഞിനെയും കാണാനും രുചിക്കാനും നിന്റെ വിശ്വാസമിഴികള്‍ തുറക്കുക.
– – – – – – – – – – –
വി. സിറിള്‍ 🌹
സ്വര്‍ണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങിവരുന്നത്. മറ്റൊരു സ്വര്‍ഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവന്‍ സമാഗതനാകുന്നത്.
– – – – – – – – – – – –
വി. കൊച്ചുത്രേസ്യാ.
ആദ്യകുര്‍ബ്ബാന സ്വീകരണത്തിലൂടെ നിര്‍മ്മലമായിത്തീര്‍ന്ന എന്റെ ഹൃദയമാകുന്ന പട്ടുതൂവാലയില്‍ ഒരു ചെറിയ കറപോലും പുരളാന്‍ ഞാന്‍ അനുവദിക്കില്ല.
– – – – – – – – – – – –
വി. മരിയ ഗൊരേത്തി
തമ്പുരാന് അഹിതമായ ലൗകികതയൊക്കെയും വെടിഞ്ഞിട്ടു വേണം നീ ദിവ്യകാരുണ്യം സ്വീകരിക്കാന്‍.
– – – – – – – – – – – –
വി. അഗസ്തിനോസ്.
ഒരിക്കല്‍ മാത്രമല്ല, അനുദിനവും ദാനമായി തരാന്‍ ദയാപൂര്‍ണ്ണനാണ് ദിവ്യകാരുണ്യ നാഥന്‍.
– – – – – – – – – – – – –
വി. ഇഗ്നേഷ്യസ് ലയോള.
ആത്മാവുമായി അദമ്യമായ ബന്ധം സ്ഥാപിക്കാനുള്ള അവന്റെ അടങ്ങാത്ത ആശയാണ് ദിവ്യകാരുണ്യം.
– – – – – – – – – – – –
വി. അല്‍ഫോന്‍സ് ലിഗോരി.
ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തില്‍ ഞാന്‍ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തില്‍ ജലബിന്ദുവെന്നപോലെ എന്റെ ഹൃദയം അവനില്‍ ലയിച്ചു.
– – – – – – – – – – – – – – – – – – – –
വി. പാദ്രെ പിയൊ.
വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനെക്കാള്‍ അധികമായി ദൈവത്തെമഹത്വപ്പെടുത്താന്‍ ഒന്നുംതന്നെ ചെയ്യുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. നിങ്ങളുടെ ആത്മാവിന് ഇതിലും ക്ഷേമകരമായി മറ്റൊന്നുമില്ല.
– – – – – – – – – – – – – – – – – –
വി. പീറ്റര്‍ ജൂലിയന്‍ എയ്മര്‍ഡ്.
വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും അസംഖ്യം മാലാഖമാര്‍ ഇറങ്ങിവരികയും ചെയ്യും.
– – – – – – – – – – – – – – – – – – –
വി. ഗ്രിഗരി.
ഈ ലോകത്തിലെ സമസ്തനന്മ പ്രവര്‍ത്തികളും ഒരു വി.കുര്‍ബ്ബാനയുടെ പകരമായി വയ്ക്കുക. ആ നന്മകള്‍ വി.കുര്‍ബ്ബാന എന്ന പര്‍വ്വതത്തിനു മുമ്പിലെ മണല്‍ത്തരിക്ക് സമമായിരിക്കും.
– – – – – – – – – – – – – – – – – – –
വി. ജോണ്‍ മരിയ വിയാനി.
സൂര്യനുദിക്കാത്ത ഒരു ദിനത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ഓര്‍ക്കാന്‍ കഴിയും. എന്നാല്‍ വി.കുര്‍ബ്ബാനയില്ലാത്ത ഒരു ദിനം അചിന്തനീയമാണ്.
– – – – – – – – – – – – – – – – – – – –
വി. പാദ്രെ പിയൊ.
വി. കുര്‍ബാന അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുമ്പോള്‍, ദിവ്യകാരുണ്യത്തെ ആദരിച്ച് എണ്ണമറ്റ മാലാഖമാരാല്‍ ദൈവാലയം നിറയപ്പെടും.
– – – – – – – – – – – – – – – – – – –
വി. ജോണ്‍ ക്രിസോസ്തോം.
നമ്മുടെ പ്രാര്‍ഥനകള്‍ക്ക്, മറ്റെവിടെയും എന്നതിനെക്കാള്‍ ദിവ്യകാരുണ്യസന്നിധിയിലാണ് മറുപടിയും പ്രത്യാശയും ലഭിക്കുന്നത്.
– – – – – – – – – – – – – – – – – – –
വാഴ്ത്തപ്പെട്ട ഹെന്‍റി സൂസന്‍.
ദിവ്യകാരുണ്യം നമ്മുടെ വ്യഥകളെ സംഹരിക്കുകയും പരിമിതികള്‍ക്ക് അറുതിവരുത്തുകയും ചെയ്യുന്ന അഗ്നികുണ്ഡമാണ്. അതിനു നിന്നെ യോഗ്യനാക്കാന്‍ വേണ്ടതൊക്കെ ചെയ്യുക; ദിവ്യകാരുണ്യം നിന്നെ നിര്‍മലനായി കാക്കും.
– – – – – – – – – – – – – – – – – – – – –
വി. ഹൈചിന്ത് മരിസ്കോത്തി.
ആത്മീയ ജീവിതത്തിന്റെ മുഴുവൻ പരകോടിയാണ് ദിവ്യകാരുണ്യം.
…………………………………………..
വിശുദ്ധ തോമസ് അക്വീനാസ്
നമുക്കു വേണ്ടത് വെറും ദിവ്യകാരുണ്യ ഭക്തിയല്ല; ദിവ്യകാരുണ്യനാഥനുമായുള്ള പ്രണയമാണ്.
– – – – – – – – – – – – – – – –
മൈക്കിള്‍ ഒബ്രിയെന്‍.
ക്രൂശിതരൂപത്തിലേക്കു നോക്കുമ്പോള്‍ ദൈവം നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നു കാണാം. എന്നാല്‍ ദിവ്യകാരുണ്യ അപ്പത്തിലേക്കു നോക്കുമ്പോള്‍ അവന്‍ ഇന്ന് നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കാണാം.
– – – – – – – – – – – – – –
വി. മദര്‍ തെരേസ.
സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.
– – – – – – – – – – –
വി. ബേസില്‍.
ദിവ്യകാരുണ്യഭക്തി പരമപ്രധാനമാണ് കാരണം, അതിന്റെ കേന്ദ്രം ദൈവമാണ്. ആത്മരക്ഷയുടെ അനന്യമാര്‍ഗ്ഗവും, ആത്മാവിന്റെ ഇരട്ടിമധുരവുമാണത്.
– – – – – – – – – – – – – – – –
വി. പത്താം പീയുസ് പാപ്പ.


Leave a comment