ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 32

നോമ്പു കാലത്ത് സഭ നമ്മളെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും ആത്മപരിശോധനയ്ക്കുമായി പ്രത്യേകമായി വിളിക്കുന്നു. വിശുദ്ധ ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും ഈ സംഭവം ഈ നോമ്പു കാലത്തിനുള്ള ശക്തമായ ഒരു ധ്യാനമാണ്

ഫ്രാൻസീസും സഹോദരൻ മാസ്സെയോയും യാത്രയിൽ ഒരു ജങ്ക്ഷനിൽ എത്തിയപ്പോൾ, ഏത് വഴി പോകണമെന്നു സഹോദരൻ മാസ്സെയോ ഫ്രാൻസിസിനോട് ചോദിച്ചു. “ദൈവം ഇച്ഛിക്കുന്ന വഴിയിലൂടെയാണ് നാം പോകുക,” എന്നു ഫ്രാൻസിസ് പറഞ്ഞു. ദൈവഹിതം മനസ്സിലാക്കാൻ, അദ്ദേഹം അനുസരണത്തിന്റെ പേരിൽ മാസ്സെയോയോട് കുട്ടികളെപ്പോലെ ചുറ്റി ചുറ്റി തിരിയാൻ പറഞ്ഞു; താൻ പറയുന്നതുവരെ നിർത്തരുത് എന്നും നിർദേശിച്ചു. തലചുറ്റലും ലജ്ജയും ഉണ്ടായിട്ടും മാസ്സെയോ അനുസരിച്ചു. അവസാനം നിർത്തിയപ്പോൾ, അദ്ദേഹം സിയെന്നയിലേക്കുള്ള വഴിയിലേക്കാണ് തിരിഞ്ഞുനിന്നിരുന്നത് . അതായിരുന്നു അവർ തിരഞ്ഞെടുത്ത വഴി.

സിയന്നെയിൽ എത്തിയപ്പോൾ നഗരത്തിലാകേ കലഹമായിരുന്നു. ഫ്രാൻസിസ് സമാധാനവചനങ്ങൾ സംസാരിച്ച് കലഹം അവസാനിപ്പിച്ചു. എന്നാൽ അടുത്ത ദിവസം രാവിലെ, പ്രശംസയോ നന്ദിയോ തേടാതെ, അദ്ദേഹം നിശ്ശബ്ദമായി നഗരം വിട്ടുപോയി. സഹോദരൻ മാസ്സെയോ ആദ്യം മനസ്സിൽ സംശയിച്ചു, പക്ഷേ പിന്നീട് തന്റെ അഹങ്കാരം തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചു. അദ്ദേഹത്തിന്റെ ചിന്തകൾ അറിയാമായിരുന്ന ഫ്രാൻസിസ്, വിനയം ദൈവജ്ഞാനത്തിലേക്കുള്ള വഴിയാണെന്ന് ഉപദേശിച്ചു.

ഈ കഥ ഈ വലിയ നോമ്പുകാലത്തു മൂന്ന് പാഠങ്ങൾ നൽകുന്നു:

1. അനുസരണം വിശ്വാസം ആവശ്യപ്പെടുന്നു

ദൈവത്തിന്റെ വഴികൾ ചിലപ്പോൾ നമ്മുക്ക് മനസ്സിലാകാതെ പോയേക്കാം. നോമ്പുകാലം നമ്മുടെ വഴികളിൽ അസൗകര്യകരമോ ആശയക്കുഴപ്പമോ ഉണ്ടായാലും അനുസരണയോടെ ദൈവത്തെ വിശ്വസിക്കാൻ നോമ്പുകാലം ക്ഷണിക്കുന്നു,.

2. എളിമ ദുരിഭിമാനത്തെ കീഴടക്കുന്നു

മാസ്സെയോയുടെ ഉള്ളിലത്തെ പോരാട്ടം നമ്മുടെ സ്വന്തം ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു. നോമ്പ് ദുരഭിമാനം വിട്ട് ഹൃദയം ശുദ്ധീകരിക്കാനുള്ള സമയം ആണ്.

3. സ്വന്തം മഹത്വമല്ല ദൈവത്തിന്റെ മഹത്വം അന്വേഷിക്കുക

മഹത്തായ പ്രവൃത്തി ചെയ്തിട്ടും ഫ്രാൻസിസ് പ്രശംസ തേടി സിയന്നാ നഗത്തിൽ നിന്നില്ല. യഥാർത്ഥ വിശുദ്ധി കൈയ്യടികൾ തേടാൻ കാത്തു നിൽക്കുന്നില്ല. നോമ്പുകാലം സ്വന്തം മഹത്വം അന്വോഷിക്കാതെ ശുശ്രൂഷ ചെയ്യുവാൻ നമ്മെ ഓർമ്മിക്കപ്പെടുന്നു.

ക്രൂശിതനിലേക്കുള്ള യാത്രയിൽ നമ്മുടെ ദുരഭിമാനം വെടിഞ്ഞ് ദൈവഹിതം ആരായാനും ദൈവം ഇച്ഛിക്കുന്ന വഴി തിരഞ്ഞെടുക്കാൻ നമുക്ക് കൃപ ലഭിക്കട്ടെ.

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment