ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യം

പ്രമുഖർ പങ്കെടുത്ത ഒരു വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു:

“നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?”

വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!”

അവതാരകൻ ചോദിച്ചു: “എന്തുകൊണ്ട്?”

വൃദ്ധൻ പറഞ്ഞു: “രോഗികൾ പതിവായി ഡോക്ടറെ കാണാൻ പോകണം! എങ്കിൽ മാത്രമേ ആ ഡോക്ടർക്ക് ജീവിച്ചു പോകാൻ കഴിയൂ!”

വൃദ്ധന്റെ രസകരമായ മറുപടി കേട്ട് സദസ്സ് കൈയടിച്ചു. അവതാരകൻ വീണ്ടും ചോദിച്ചു: “നിങ്ങൾ ഫാർമസിസ്റ്റിന്റെ അടുത്തും പോകാറുണ്ടോ?”

വൃദ്ധൻ മറുപടി നൽകി, “തീർച്ചയായും. കാരണം, ഫാർമസിസ്റ്റിനും ജീവിക്കണ്ടേ.”

സദസ്സ് കൂടുതൽ ഉച്ചത്തിൽ കൈയടിച്ചു. അപ്പോള്‍ അവതാരകൻ ചോദിച്ചു: “ഫാർമസിസ്റ്റ് തരുന്ന മരുന്നുകൾ നിങ്ങൾ കഴിക്കാറുണ്ടോ?”

വൃദ്ധൻ പറഞ്ഞു: “ഇല്ല! ഞാൻ അത് പലപ്പോഴും ദൂരേക്ക് എറിഞ്ഞുകളയും. കാരണം എനിക്കും ജീവിക്കണ്ടേ!!”

ഇതുകേട്ട് സദസ്സ് പൊട്ടിച്ചിരിച്ചു. അവതാരകൻ പറഞ്ഞു: “ഈ അഭിമുഖത്തിനു വന്നതിന് നന്ദി.”

വൃദ്ധൻ മറുപടി നൽകി:
“സന്തോഷം! എനിക്കറിയാം, നിങ്ങൾക്കും ജീവിക്കണമെന്ന്!”

ഇത് സദസ്സിൽ വലിയ ചിരിക്കും ആഹ്ലാദാരവങ്ങൾക്കും വഴിതെളിച്ചു. അത് ഏറെ നേരം നീണ്ടുനിന്നു.
അവതാരകൻ അടുത്ത ചോദ്യം ചോദിച്ചു:

“നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണോ?”

വൃദ്ധൻ മറുപടി നൽകി: “അതെ, ഞാൻ ഇടയ്ക്കിടെ സന്ദേശങ്ങൾ അയക്കാറുണ്ട്. കാരണം എനിക്കും ജീവിക്കണം! ഞാൻ ഇങ്ങനെ ചെയ്തില്ലെങ്കിൽ ഞാൻ മരിച്ചുപോയെന്ന് എല്ലാവരും കരുതും. ഗ്രൂപ്പ് അഡ്മിൻ എന്നെ നീക്കം ചെയ്യുകയും ചെയ്യും!”

എല്ലാവർക്കും ജീവിക്കണം എന്നുള്ളതുകൊണ്ട് ഈ തമാശ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തമാശയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. അതുകൊണ്ട് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങളും പ്രതികരണങ്ങളും അയച്ചുകൊണ്ടിരിക്കുക. ബന്ധങ്ങൾ നിലനിർത്തുക. നിങ്ങൾ ജീവനോടെയുണ്ടെന്നും, സന്തോഷവാനാണെന്നും, ആരോഗ്യവാനാണെന്നും മറ്റുള്ളവർ അറിയട്ടെ.

Source: WhatsApp | Author: Unknown


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment