• June 12 | ആൻ ഫ്രാങ്ക്

    ആൻ ഫ്രാങ്ക് ജൂൺ 12, ആൻ ഫ്രാങ്കിൻ്റെ 94-ാം ജന്മദിനവും, ലോക ബാലവേല വിരുദ്ധ ദിനവുമാണ്. ഈ ദിനത്തിൽ ലോക മനസാക്ഷിയെ സ്വാധീനിച്ച ആൻ ഫ്രാങ്ക് എന്ന കൗമാരിക്കാരിയെക്കുറിച്ചും അവളുടെ The Diary of a Young Girl എന്ന പുസ്തകത്തെക്കുറിച്ചും നമുക്കൊന്നു പരിശോധിക്കാം. ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ടിൽ 1929 ജൂൺ 12-ന് ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ഒരു സമ്പന്ന കുടുംബത്തിൽ ആൻ ഫ്രാങ്ക് ജനിച്ചു. ആനിനു നാലുവയസ്സായപ്പോൾ1933 ൽ അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി,…

  • കുടുംബങ്ങളുടെ പ്രേഷിതയായ വിശുദ്ധ മറിയം ത്രേസ്യാ

    കുടുംബങ്ങളുടെ പുണ്യവതിയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ (Congregation of Holy Family –CHF) സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യയായുടെ തിരുനാൾ ദിനമാണ് ജൂൺ മാസം എട്ടാം തീയതി. ”നിങ്ങള്‍ നല്ലവരാകാന്‍ നിങ്ങളുടെ ഹൃദയം ഈശോയ്ക്കു കൊടുക്കുക. പകരം ഈശോയുടെ ഹൃദയം ചോദിച്ചു വാങ്ങുക” എന്നു പഠിപ്പിച്ചിരുന്ന വിശുദ്ധയുടെ തിരുനാൾ വരുന്നതും തിരുഹൃദയ മാസത്തിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1876-ല്‍ തൃശൂര്‍ ജില്ലയില്‍ പുത്തന്‍ചിറ എന്ന ഗ്രാമത്തില്‍, ചിറമ്മല്‍ മങ്കടിയന്‍ തറവാട്ടില്‍ തോമാ – താണ്ട ദമ്പതികളുടെ മൂന്നാമത്തെ…

  • വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ

    വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ ജൂൺ അഞ്ചിന് ജർമ്മനിയുടെ അപ്പസ്തോലനായ വി. ബോണിഫാസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ബോണിഫാസ് എന്ന വാക്കിൻ്റെ അർത്ഥം ‘നന്മ ചെയ്യുന്നവൻ’ എന്നാണ്. ഈ ദിനത്തിൽ നന്മ ചെയ്ത് നടന്നുനീങ്ങിയ വി. ബോണിഫാസിൻ്റെ കബറിടത്തെക്കുറിച്ചും അത് സ്ഥിതിചെയ്യുന്ന ഫുൾഡാ കത്തീഡ്രലിനെക്കുറിച്ചും ഒരു കുറിപ്പ്. ഇന്നത്തെ ഹോളണ്ടിലെ ദോക്കുവിൽ 754 ജൂൺ അഞ്ചിന് പെന്തക്കുസ്താ ദിനത്തിലാണ് ബോണിഫാസ് രക്തസാക്ഷിത്വം വരിച്ചത്. ഒരു മാസം കഴിഞ്ഞ് ജൂലൈ 5-ന് ജർമ്മനിയിയെ ഫുൾഡയിലാണ് ബോണിഫാസിൻ്റെ മൃതസംസ്കാരം നടത്തിയത്.…

  • പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ

    പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദൈവസ്നേഹത്തിന്റെ വിളബംര ദിനം പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്‌ച എല്ലാ വർഷവും സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു, ഈ ഞായറാഴ്ച പരിശുദ്ധ ത്രിത്വത്തിൻ്റെ ഞായറാഴ്ച (Trinity Sunday) എന്നും അറിയപ്പെടുന്നു. ജോൺ ഹാർഡന്റെ മോഡേൺ കത്തോലിക് ഡിക്ഷനറിയിൽ (Modern Catholic Dictionary) പരിശുദ്ധ ത്രിത്വത്തിൻ്റെ ഞായർ ആഘോഷത്തിന്റെ ഉത്ഭവം നാലാം നൂറ്റാണ്ടിലെ ആര്യൻ പാഷണ്ഡതയിലേക്ക് തിരികെ പോകുന്നു. ഒരു കത്തോലിക്കാ പുരോഹിതനായിരുന്ന ആരിയൂസ് ഈശോ മിശിഹാ ദൈവത്തിന്‍റെ ആദ്യ…

  • ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം

    ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം ലത്തീൻ ആരാധനക്രമ കലണ്ടർ അനുസരിച്ച് പതിനെട്ട് ആഘോഷമായ തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ് ജൂൺ മാസങ്ങളിൽ ഇതിൽ എഴു തിരുനാളുകൾ ആഘോഷിക്കുന്നു: സ്വർഗ്ഗാരോഹണം, പന്തക്കുസ്താ തിരുനാൾ, ത്രിത്വത്തിന്റെ ഞായറാഴ്ച, വിശുദ്ധ കുർബാനയുടെ തിരുനാൾ, തിരുഹൃദയ തിരുനാൾ ഇവ അഞ്ചാഴ്ച്ചക്കുള്ളി ആചരിക്കുമ്പോൾ, ജൂൺ മാസം അവസാനം വിശുദ്ധ സ്നാപക യോഹന്നാ്നാന്റെ ജനനവും ,പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളും തിരുസഭ കൊണ്ടാടുന്നു. വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസവും, പന്തക്കുസ്താ…

  • സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി

    രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവ ശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലുപേരെയാണ് കത്തോലിക്കാ സഭ വേദപാരംഗതകൾ “Doctor of the Church.” ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ആവിലായിലെ വി. അമ്മ ത്രേസ്യാ, സിയന്നായിലെ വി. കത്രീന, ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ, ബിങ്ങനിലെ വിശുദ്ധ ഹിൽഡേഗാർഡ് എന്നിവരാണാവരാണ് ഈ നാലു വതികൾ 1970 ൽ പോൾ ആറാമൻ പാപ്പ ആവിലായിലെ വി. അമ്മ ത്രേസ്യായെയും സിയന്നായിലെ വി. കത്രീനയെയും വേദപാരംഗതരായി പ്രഖ്യാപിച്ചപ്പോൾ, ലിസ്യുവിലെ വി.…

  • ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

    രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. എന്താണ് യഥാർത്ഥത്തിൽ ദൈവകാരുണ്യം? ദൈവകാരുണ്യ ഭക്തിയുടെ ആരംഭം എങ്ങനെയാണ്? ഇതു സഭയിലെ പുതിയ തിരുനാൾ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ ഈ ദിവസം നമ്മുടെ മനസ്സിലെത്തും. കരുണയുടെ ചരിത്രം 1980-ാം ആണ്ടിൽ പുറത്തിറങ്ങിയ…

  • തപസ്സു ചിന്തകൾ 48

    തപസ്സു ചിന്തകൾ 48 ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കാം “ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനിൽ മൂന്ന് വിശ്രമസ്ഥലങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, അവൻ്റെ പാദങ്ങളിൽ; മറ്റൊന്ന്, അവൻ്റെ കരങ്ങളിൽ; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവിൽ. അവിടെ വിശ്രമിക്കാനും പ്രാർത്ഥിക്കാനും ഉറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു. അവിടെ ഞാൻ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാൻ ചോദിക്കുന്നതെല്ലാം അവൻ എനിക്ക് നൽകും.” വി. ബൊനവെഞ്ചർ കുരിശിലെ മൂന്നു മണിക്കൂർ പീഡാസഹനത്തിനൊടുവിൽ ഈശോ ജീവൻ വെടിഞ്ഞു. ഈശോ കുരിശിൽ മരിച്ചപ്പോൾ രണ്ടു കള്ളന്മാരുടെയും…

  • തപസ്സു ചിന്തകൾ 47

    തപസ്സു ചിന്തകൾ 47 ക്രൂശിതനിൽ തെളിയുന്ന മനുഷ്യൻ്റെ അന്തസ്സ് “നിങ്ങളുടെ ജീവനായയ ഈശോ നിങ്ങളുടെ മുൻപിൽ തൂങ്ങിക്കിടക്കുന്നു, അവനെ ഒരു കണ്ണാടിയിലെന്നപോലെ നിങ്ങൾക്ക് കുരിശിൽ നോക്കിക്കാണാൻ കഴിയും… നിങ്ങൾ അവനെ നോക്കുകയാണെങ്കിൽ, നിങ്ങളുടെ അന്തസ്സും മൂല്യവും വലിപ്പവും നിങ്ങൾക്ക് അവിടെ കാണാൻ കഴിയും… കുരിശാകുന്ന കണ്ണാടിയിൽ നോക്കിയല്ലാതെ മറ്റെവിടെയും നമ്മുടെ മൂല്യം നമുക്കു തിരിച്ചറിയാൻ കഴിയില്ല. “ പാദുവായിലെ വിശുദ്ധ അന്തോണീസ് എണ്ണൂറു വർഷങ്ങൾക്കു മുമ്പ് പാദുവായിലെ വിശുദ്ധ അന്തോണീസ് കുരിശിനെ കുറിച്ചു ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ…

  • വിശുദ്ധ കുർബാനയുടെ കുരിശിന്റെ വഴി

    നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉച്ചകോടിയുമായ വിശുദ്ധ കുർബാനയെ ആഴത്തിൽ മനസ്സിലാക്കാനും വിലമതിക്കുവാനും വിശ്വാസികളെ സഹായിക്കുക എന്നതാണ് വിശുദ്ധ കുർബാനയുടെ വഴികളുടെ ഉദ്ദേശ്യം. രക്ഷാകര ചരിത്രത്തിലൂടെ സ്വർഗ്ഗീയ പിതാവ് തന്റെ പ്രിയ പുത്രനെ നൽകുവാനും ദിവ്യകാരുണ്യത്തിലൂടെ അവന്റെ യഥാർത്ഥ സാന്നിധ്യം നൽകുവാനുമായി തന്റെ ജനത്തെ അണിയിച്ചാരുക്കി. പഴയ നിയമത്തിലുടനീളം ദിവ്യകാരുണ്യത്തിന്റെ പ്രതിബിംബങ്ങൾ കാണാം അവ പുതിയ നിയമത്തിൽ യാഥാർത്ഥ്യമാവുകയും ചെയ്തു. വിശുദ്ധ കുർബാനയുടെ കുരിശിന്റെ വഴി പ്രാരംഭ പ്രാർത്ഥന ‍ ദൈവമേ, വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തിലൂടെ നീ…

  • തപസ്സു ചിന്തകൾ 46

    തപസ്സു ചിന്തകൾ 46 പെസഹാ: യേശു “അത്യധികം ആഗ്രഹിച്ച” തിരുനാൾ “ക്രൂശിത രൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്നു എത്ര മാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്നു നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” വിശുദ്ധ മദർ തേരാസാ സുവിശേഷത്തിൽ ഈശോ “അത്യധികം ആഗ്രഹിച്ച” ഒരേ ഒരു കാര്യമേയുള്ളൂ. അതു ശിഷ്യന്മാരുമൊത്തുള്ള പെസഹാ ഭക്ഷണമാണു. “അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ…

  • ഈ സംഭവ കഥ വിശുദ്ധ കുർബാനയിലേക്കു നിങ്ങളെ അടുപ്പിക്കും

    ഈ സംഭവ കഥ വിശുദ്ധ കുർബാനയിലേക്കു നിങ്ങളെ അടുപ്പിക്കും… സുപ്രസിദ്ധ അമേരിക്കൻ വാഗ്മിയും വചന പ്രഘോഷകനുമായിരുന്നു ആർച്ചുബിഷപ് ഫുൾട്ടൺ ജെ. ഷീൻ. 1979 മരിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പ് ബിഷപ് ഷീൻ ടെലിവിഷനിൽ ഒരു അഭിമുഖം നൽകുയുണ്ടായി. ചോദ്യകർത്താവ് ബിഷപ്പ് ഷീനോടു ചോദിച്ചു. “അല്ലയോ പിതാവേ, താങ്കങ്ങളുടെ പ്രസംഗങ്ങൾ ലക്ഷക്കണക്കിനു മനുഷ്യരെ പ്രചോദപ്പിക്കുന്നു. താങ്ങളെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച വ്യക്തി ആരാണ്? അത് ഒരു മാർപാപ്പ ആയിരുന്നോ?” “അതു ഒരു മാർപാപ്പയോ കർദ്ദിനാളോ, മെത്രാനോ ഒരു പുരോഹിതനോ…

  • തപസ്സു ചിന്തകൾ 45

    തപസ്സു ചിന്തകൾ 45 കറുത്ത ബുധനെ വിശുദ്ധ ബുധനായി മാറ്റം “ഇരുളിനെ ദൂരെയകറ്റിയ വെളിച്ചം ഈശോയാണ്, ആ വെളിച്ചം ഇപ്പോഴും ലോകത്തിലും വ്യക്തികളിലുമുണ്ട്. ഈശോയുടെ പ്രകാശം കാണുമാറാക്കിക്കൊണ്ടും അവിടത്തെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണ്. ” ഫ്രാൻസീസ് പാപ്പ ഈശോയെ ഒറ്റിക്കൊടുക്കുന്നതിൻ്റെ തലേ ദിവസം യൂദാസ് പ്രധാന പുരോഹിതന്മാരെ സന്ദർശിക്കുകയും 30 വെള്ളിക്കാശിന് പകരമായി ഈശോയെ ഒറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വഞ്ചന നിറത്ത പ്രവർത്തിക്കു വേണ്ടി ഡീൽ…

  • തപസ്സു ചിന്തകൾ 44

    തപസ്സു ചിന്തകൾ 44 ഭീതിയകറ്റുന്ന ക്രൂശിതൻ ഈശോയുടെ കുരിശ്ശില്‍ നമുക്കെന്നും ശരണംപ്രാപിക്കാം. കുരിശിന്‍റെ നിഗൂഢമായ രക്ഷണീയ രഹസ്യം ഈശോ നമുക്ക് വെളിപ്പെടുത്തിത്തരട്ടെ. അതുവഴി ജീവിത യാതനകളിലൂടെ മുന്നേറാന്‍ നമുക്ക് കരുത്തുണ്ടുകും. കുരിശ് പരാജയത്തിന്‍റെ അടയാളമല്ല., മറിച്ച് സ്നേഹത്തില്‍ സ്വജീവന്‍ ത്യജിക്കുന്ന ആത്മാര്‍പ്പണത്തിന്‍റെ പരമോന്നത രഹസ്യമാണ്. ഫ്രാൻസീസ് പാപ്പ മരണഭീതിയിലകപ്പെട്ട ജനത്തിനു പ്രത്യാശ നൽകുന്ന രക്ഷാകര സംഭവങ്ങളുടെ ഓർമ്മയാണല്ലോ ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധ ആഴ്ചയിലെ മൂന്നാം ദിനത്തിൽ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം. അഡോൾഫ്…

  • തപസ്സു ചിന്തകൾ 43

    തപസ്സു ചിന്തകൾ 43 “സഹിക്കുക ആരാധിക്കുക” “നിൻ്റെ ഹൃദയത്തിൽ എരിഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു സ്നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും .എന്നോടുള്ള സ്നേഹത്തിൽ സഹിക്കുക, എന്നോടുള്ള സ്നേഹം കൊണ്ട് ആരാധിക്കുക. എൻ്റെയും എൻ്റെ പിതാവിൻ്റെയും കണ്ണുകളിൽ സഹനത്തിനു മൂല്യം നൽകുന്നത് സ്നേഹമാണ്. “ ഇൻ സിനു ജേസു :ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിലെ 2010 മാർച്ചുമാസം ഒന്നാം തീയതി തിങ്കളാഴ്ചയിലെ കുറിപ്പ് വലിയ ആഴ്ചയിൽ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനു…

  • തപസ്സു ചിന്തകൾ 42

    തപസ്സു ചിന്തകൾ 42 ഒറ്റപ്പെടലുകളെ ദൂരയകറ്റാം വലിയ ആഴ്ചയിൽ സഹിക്കുന്നവരിലേക്കും ഏറ്റവും സഹായം ആവശ്യമുള്ളവരിലേക്കും നുമുക്കെത്തിച്ചേരാം. നമുക്കു ഇല്ലാത്തതിനെപ്പറ്റി ചിന്തിക്കാതെ, മറ്റുള്ളവർക്കു എന്തു നന്മ ചെയ്യാൻ കഴിയും എന്നു നമുക്കു ചിന്തിക്കാം. ഫ്രാൻസീസ് പാപ്പ ഓശാന വിളികളുടെ അകമ്പടിയോടെ നാം വലിയ ആഴ്ചയിലേക്കു പ്രവേശിച്ചു. ഈ ഞായറാഴ്ചയ്ക്കു പീഡാനുഭവ ഞായർ (Passion Sunday) എന്നൊരു പേരുമുണ്ട്. മനുഷ്യ രക്ഷയെന്ന പുതിയ പുറപ്പാടിലേക്കു (New Exodus) രക്ഷകൻ കടന്നു വരുന്ന പ്രവേശന കവാടം കൂടിയാണ് ഈ ഞായർ. ഈശോ…

  • തപസ്സു ചിന്തകൾ 41

    തപസ്സു ചിന്തകൾ 41 സഹനങ്ങളിൽ നമ്മളെ തനിയെ ഉപേക്ഷിക്കാത്ത ഈശോ തപസ്സു ചിന്തയിലെ നാൽപത്തി ഒന്നാം നാൾ വിശുദ്ധ ഫൗസ്റ്റീനയുടെ ദൈവകരുണയുടെ കുരിശിൻ്റെ വഴിയിലെ ഏഴാം സ്ഥലം ധ്യാന വിഷയമാക്കാം. ഈശോയും സി.ഫൗസ്റ്റീനയും തമ്മിലുള്ള സംഭാഷണ രീതിയിലാണ് കുരിശിൻ്റെ വഴി പുരോഗമിക്കുന്നത്. ” അവൻ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദൻഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. (…

  • തപസ്സു ചിന്തകൾ 40

    തപസ്സു ചിന്തകൾ 40 അമ്മയോടൊപ്പം കാൽവരിയിലേക്കു നടക്കാം “കുരിശിന്റെ വഴിയിൽ മറിയം തന്റെ മകനെ കണ്ടുമുട്ടുന്നു. അവന്റെ കുരിശ് അവളുടെ കുരിശായി മാറുന്നു, അവന്റെ അപമാനം അവളുടെ അപമാനമാണ്, അവനു നേരിട്ട നിന്ദപമാനങ്ങൾ അവളും ഏറ്റുവാങ്ങുന്നു.” വി. ജോൺ പോൾ രണ്ടാമൻ ഈശോയെ കുരിശ് മരണത്തിലേക്ക് നയിച്ച എല്ലാ സംഭവങ്ങളിൽ പരിശുദ്ധ മറിയത്തിൻ്റെ ഹൃദയത്തെ ഏറ്റവും വേദനിപ്പിച്ച കാര്യം എന്താണന്നു സ്വീഡനിലെ വിശുദ്ധ ബ്രിജീത്തയോട് പരി. മറിയം സ്വകാര്യ വെളിപ്പെടുത്തലിൽ ഇപ്രകാരം പറയുകയുണ്ടായി “എന്റെ മകന്റെ നിണമടിഞ്ഞ…

  • തപസ്സു ചിന്തകൾ 39

    തപസ്സു ചിന്തകൾ 39 കുമ്പസാരക്കൂട് നൽകുന്ന പുതു ജീവൻ കുമ്പസാരക്കൂട്ടിൽ നിന്നു നാം പുറത്തു വരുമ്പോൾ, പുതു ജീവൻ നൽകുന്ന, വിശ്വാസത്തിനു തീവ്രത നൽകുന്ന അവന്റെ ശക്തി നാം അനുഭവിക്കുന്നു. കുമ്പസാരത്തിലൂടെ നാം വീണ്ടും ജനിക്കുന്നു.” (ഫ്രാൻസീസ് പാപ്പാ). ദൈവവുമായുള്ള ഐക്യത്തിലും വിധേയത്വത്തിലും ജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. പ്രര്‍ത്ഥന, ദൈവവചനധ്യാനം, കുദാശകളുടെ ഒരുക്കത്തോടെയുള്ള സ്വീകരണം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ആത്മീയ പുരോഗതി പ്രാപിക്കാനും നോമ്പുകാലം ഹൃദ്യസ്ഥമാക്കാക്കാനും കഴിയുന്നു. അനുതാപത്തിന്‍റെയും ജീവിതനവീകരണത്തിന്‍റെയും വഴിയിലൂടെ സഞ്ചരിക്കാൻ കുമ്പസാരമെന്ന കൂദാശ…

  • തപസ്സു ചിന്തകൾ 38

    തപസ്സു ചിന്തകൾ 38 നോമ്പ് വിശുദ്ധീകരിക്കാനുള്ള സമയം നോമ്പു യാത്ര എന്നാൽ നമ്മുടെ ഹൃദയത്തെ മലിനമാക്കുന്ന എല്ലാ പൊടിപടലങ്ങളിൽ നിന്നും പ്രാർത്ഥന, ഉപവാസം, കാരുണ്യപ്രവൃത്തികൾ എന്നിവയാൽ ശുദ്ധീകരിക്കപ്പെടുക എന്നതാണ്. ഫ്രാൻസീസ് പാപ്പ നോമ്പു യാത്ര മുന്നോട്ടു പോകുമ്പോൾ ജീവിത വിശുദ്ധിയിലും പുരോഗമിക്കുക എന്നത് പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ ആവില്ല. മനസ്സിലെ മാലിന്യങ്ങള്‍ ഒഴിവാക്കി ശുദ്ധി വരുത്താനും പിശാചിൻ്റെ പ്രലോഭനങ്ങളില്‍നിന്നു മുക്തിതേടി ആത്മീയമായ ചെറുത്തുനില്‍പ്പ് നേടാനും അതുവഴി സ്നേഹത്തിൽ വളരാനുമാണ് നോമ്പുകാലം.…

  • തപസ്സു ചിന്തകൾ 37

    തപസ്സു ചിന്തകൾ 37 കുരിശ് ജീവൻ നൽകുന്ന വൃക്ഷം “കുരിശെന്ന ദാനം എത്രയോ അമൂല്യമാണ്, അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം ! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മ തിന്മയുടെ കൂടിച്ചേരലില്ല. ഇതു പൂർണ്ണമായും ഉയർത്തി പിടിക്കാൻ മനോഹരവും രുചിക്കാൻ നല്ലതുമാണ്. ഈ വൃക്ഷത്തിന്റെ ഫലം മരണമല്ല മറിച്ചു ജീവനാണ്, അന്ധകാരമല്ല പ്രകാശമാണ്. ഈ വൃക്ഷം പറുദീസായിൽ നിന്നു നമ്മളെ പുറത്താക്കില്ല, നേരെ മറിച്ചു നമ്മുടെ മടങ്ങിവരവിനു പാതയൊരുക്കുന്നു.” വി. തെയഡോർ ഈശോയുടെ വിശുദ്ധ കുരിശ് ജീവൻ പകർന്നു…

  • തപസ്സു ചിന്തകൾ 36

    തപസ്സു ചിന്തകൾ 36 കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി “കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി ആകുന്നു .” വി. ഫ്രാൻസീസ് സാലസ് മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കാൽവരിയിലെ ഈശോയുടെ കുരിശു മരണം. ഈശോയുടെ സഹനത്തിനു പിന്നിലെ ശക്തി സ്നേഹമായിരുന്നു. വ്യവസ്ഥയില്ലാത്ത ദൈവസ്നേഹം. ദൈവത്തിന്റെ അനന്ത കരുണയും സ്നേഹവും കരുതലും ലോകത്തിനു മുഴുവനായി നൽകുകയും അപ്രകാരം ചെയ്യാൻ മാനവകുലത്തെ പഠിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിൻ്റെ അക്കാദമിയാണ് കാൽവരി മലമുകൾ. മനുഷ്യരോടുള്ള ദൈവത്തിൻ്റെ സ്നേഹം മാത്രമേ അവിടെ പ്രതിഫലിക്കുന്നുള്ളു.…

  • തപസ്സു ചിന്തകൾ 35

    തപസ്സു ചിന്തകൾ 35 കുരിശ് : ദൈവസ്നേഹത്തിന്‍റെ സ്രോതസ്സും രക്ഷയുടെ പ്രതീകവും. പ്രിയ ഈശോയെ നീ എന്തിനാണു എനിക്കു വേണ്ടി സഹിച്ചത്? സ്നേഹിക്കാൻ ! ആണികൾ … മുൾക്കിരീടം … കുരിശ്… എല്ലാം എന്നോടുള്ള സ്നേഹത്തെ പ്രതി ! നിനക്കു വേണ്ടി എനിക്കുള്ളതെല്ലാം പൂർണ്ണമനസ്സോടെ ഞാൻ ബലി ചെയ്യുന്നു. ഞാൻ എന്റെ ശരീരം അതിന്റെ ബലഹീനതകളോടും, എന്റെ ആത്മാവ് അതിന്റെ എല്ലാ സ്നേഹത്തോടും കൂടി നിനക്കു സർപ്പിക്കുന്നു. ” വി. ജെമ്മാ ഗെലാനി കാൽവരിയും ക്രൂശിതനും ദൈവസ്നേഹത്തിൻ്റെ…

  • തപസ്സു ചിന്തകൾ 34

    തപസ്സു ചിന്തകൾ 34 മറിയത്തെപ്പോലെ ദൈവഹിതത്തോട് യെസ് പറയാം വചനം മറിയത്തിന്റെ പുത്രനായി ത്തീര്‍ന്നതിന്റെയും കന്യക ദൈവത്തിന്റെ അമ്മയായിത്തീര്‍ന്നതിന്റെയും തിരുനാളാണ് മംഗളവാർത്ത തിരുനാൾ വി.പോൾ ആറാമൻ പാപ്പ ഇന്നു മംഗള വാർത്താ തിരനാൾ ദിനമാണ്. ദൈവപുത്രൻ്റ മനുഷ്യാവതാരത്തെക്കുറിച്ച് ഗബ്രിയേൽ മാലാഖ പരിശുദ്ധ കന്യകാമറിയത്തെ അറിയിക്കുന്നതും മറിയം ദൈവഹിതത്തോടു യെസ് പറയുന്നതുമാണ് ഈ തിരുനാളിൻ്റെ കേന്ദ്രം. അർദ്ധരാത്രിയിൽ മറിയം പ്രാർത്ഥനയിൽ ഏകയായി മുഴുകിയിരിക്കുന്ന സമയത്താണ് മുഖ്യ ദൂതനായ ഗബ്രിയേൽ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടുന്നതും പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ ദൈവമാതാവാകാൻ…