- Homepage
-
പുൽക്കൂട്ടിലേക്കൊരു യാത്ര | Day 5
🥰 സന്ദർശനം 🥰 ചില ജന്മങ്ങൾ ഉണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കൂടെ നിൽക്കുന്നവർ…. നമ്മുടെ ജീവിതത്തിൽ നാം ഒന്നുമല്ലാത്ത അവസ്ഥയിൽ നമ്മളെ നമ്മളായി കണ്ടു ചേർത്ത് നിർത്തുന്നവർ… ചില സാനിധ്യം മതി നമ്മളൊക്കെ happy ആവാൻ.പരിശുദ്ധ അമ്മ നൽകിയ സന്ദർശനം ഒരേ സമയം രണ്ടുപേർക്കാണ് സന്തോഷം നൽകിയത്… എലിസബത്തിനും ഉദരത്തിലുള്ള കുഞ്ഞു സ്‌നപകയോഹന്നാനും… ദൈവപുത്രന്റെ അമ്മയാണ് തന്റെ അരികിൽ നില്കുന്നത് എന്ന് എലിസബത് തിരിച്ചറിഞ്ഞ നിമിഷം ഉദരത്തിൽ ശിശു സന്തോഷത്തിൽ കുതിച്ചുചാടി എന്ന വചനം നൽകുന്ന…
-
പുൽക്കൂട്ടിലേക്കൊരു യാത്ര | Day 4
👪 തിരുകുടുംബം 👪 കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം… അങ്ങനെ ഒരു കുടുംബം സ്വർഗം ഭൂമിയിൽ നെയ്തെടുത്തു… തിരുകുടുംബം… ഉണ്ണി ഈശോയും അമ്മ മാതാവും പിന്നെ യൗസേപ്പിതാവും ഒന്നുച്ചേർന്നപ്പോൾ അതൊരു തിരുകുടുംബമായി മാറി.സ്വർഗം സ്വപ്നം കണ്ട ആദ്യ കുടുംബം. പിതാവായ ദൈവം സ്വ പുത്രനെ തന്നെ ഒരു കുഞ്ഞായി ഈ ഭൂമിയിൽ ജനിക്കുവാൻ അനുവദിച്ചതിന്റെ സ്നേഹത്തിന്റെ അടയാളം…നമുക്കും പ്രാർത്ഥിക്കാം, നമ്മുടെയൊക്കെ കുടുംബങ്ങൾ തിരുകുടുംബങ്ങൾ ആയി മാറുവാൻ… ഈശോ വളർന്നപോലെ നമ്മുടെ കുഞ്ഞുങ്ങളും ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ…
-
പുൽക്കൂട്ടിലേക്കൊരു യാത്ര | Day 3
🥰 നീതിമാൻ 🥰 നിശബ്ദനായ ഒരു തച്ചൻ… നീതിമാൻ എന്ന് സ്വർഗം വിളിച്ചവൻ… എങ്ങനെ യൗസേപ്പിതാവ് നീതിമാൻ ആയി മാറി… കാരണം മറ്റൊന്നുമല്ല യൗസേപ്പിതാവ് നീതിപൂർവ്വം പരിശുദ്ധ അമ്മയോട് പെരുമാറി…ലോകത്തിനു മുൻപിൽ അവളെ നാണം കെടുത്താൻ ആ നല്ല തച്ചന് കഴിഞ്ഞില്ല…കാരണം അവന്റ ഹൃദയം നിറയെ സ്നേഹം ആയിരുന്നു.നമ്മുടെയൊക്കെ അപ്പന്മാരെ ഓർമിക്കാം… ചോര നീരാക്കിയുള്ള അവരുടെ അധ്വാനങ്ങളെ ഓർമിക്കാം… അവരുടെ കരുതൽ ആണ് നമ്മുടെയൊക്കെ ജീവിതം.യൗസേപ്പിതാവ് ഈശോയെ കരുതിയപോലെ… നമ്മുടെ അപ്പന്മാരുടെ കരുതലിനെ ഓർത്ത് നന്ദി പറയാം…പുൽക്കൂട്ടിലേക്കുള്ള…
-
പുൽക്കൂട്ടിലേക്കൊരു യാത്ര | Day 1
❤️ ഹൃദയം ഒരുക്കിയവൾ ❤️ ഈശോയുടെ ജനനത്തിനായി നമ്മൾ നമ്മെ തന്നെ ഒരുക്കുന്ന 25 ദിവസങ്ങൾ. ഒന്നാദിനം ഓർമ്മിക്കാം പരിശുദ്ധ അമ്മയെ. ദൈവഹിതത്തിനായി അമ്മ yes പറഞ്ഞപ്പോൾ സ്വർഗം ഭൂമിക്ക് നൽകിയ വിലയേറിയ സമ്മാനം ആണ് ക്രിസ്തു. മംഗളവാർത്ത അത്ര മംഗളകരമല്ലായിരിക്കണം മറിയം എന്നാ ആ പെൺകുട്ടിക്ക്. വരാൻ പോകുന്ന എല്ലാം മുന്നിൽ കണ്ടുകൊണ്ട് വചനമാകുന്ന ഈശോയ്ക്കു ഭൂമിയിൽ ജനിക്കാൻ ഇടം നൽകിയ പരിശുദ്ധ അമ്മ നമ്മുടെയൊക്കെ ജീവിതങ്ങൾ നോക്കി ഒന്ന് പറയുന്നുണ്ട്…. കുഞ്ഞേ ചില സമയങ്ങളിൽ…
-
സമർപ്പിതം
❤🔥🫴🏻 സമർപ്പിതം 🫴🏻❤🔥 🌹 ഉരുകി ഇല്ലാതാകുന്ന ഒരു മെഴുകുതിരിക്കുപോലും പറയാൻ ഉണ്ടാവും… സ്വയം സമർപ്പണം ചെയ്തതിന്റെ ആത്മനിർവൃതിയുടെ നിറവ്. 🌹 “സമർപ്പണം” എന്നാൽ ഉള്ളും ഉള്ളതും ഉടയോന്റെ മുൻപിൽ സ്നേഹത്തോടെ നൽകുന്ന ആത്മ സന്തോഷം ആണ്. ക്രിസ്തു സ്നേഹത്തിന്റെ ആഴങ്ങളിൽ നിനക്ക് കണ്ടെത്താൻ കഴിയുന്ന ഒന്നുണ്ട് അവന്റെ സമർപ്പണത്തിന്റെ ആഴം… അതിൽ അവൻ നൽകിയ വില… അവന് നമ്മളോടുള്ള സ്നേഹത്തിന്റെ കരുതൽ… സ്വയം മുറിയപ്പെട്ടു… നമ്മുടെ മുറിവുണക്കാൻ… അവസാനം കാൽവരിയുടെ ഉന്നത ഗിരിമുകളിൽ അവനൊരു ആത്മ…
-
നിനക്കായി
അവന്റെ ഹൃദയത്തുടിപ്പുകളെ നിന്റെ ഹൃദയത്തുടിപ്പുകൾ ആക്കി മാറ്റാൻ നിനക്ക് കഴിയണം… പ്രണയം എന്നാൽ ഞാൻ നിനക്കും നീ എനിക്കും എന്ന ഒരു തോന്നൽ ആണേൽ… ക്രിസ്തുസ്നേഹം എന്നാൽ ഞാൻ ക്രിസ്തുവിന്റെ ഹൃദയത്തിലും അവൻ എന്റെ ഹൃദയയത്തിലും ആണെന്നുള്ള ഒരു അനുഭവം ആണ്…
-
ബന്ധങ്ങൾ
🥰 ബന്ധങ്ങൾ 🥰 “ചില ബന്ധങ്ങൾ ഉണ്ട്… ഒന്നുമല്ലാതിരുന്നിട്ടും ആരുമല്ലാതിരുന്നിട്ടും തള്ളിക്കളഞ്ഞിട്ടും കൂടെ നിഴലായി നടന്ന ചിലർ… ക്രിസ്തുവിനെ പോലെ…” പലവധിത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുന്ന ഒരു സമൂഹത്തിൽ ആണ് നാമിന്ന് ജീവിക്കുന്നത്… എന്നാൽ പലപ്പോളും ആ ബന്ധങ്ങൾ ബന്ധനങ്ങൾ ആയിപോവുകയാണ് പതിവ്. എന്നാൽ ഇതാ നമ്മുടെയൊക്കെ മുൻപിൽ ഒരുവൻ… കൂടെയായിക്കുന്നവൻ കുർബാനയോളം ചെറുതായവൻ… ഒടുവിൽ നിന്റെ ഉള്ളിന്റെ ഉള്ളിൽ വാഴാൻ ഒരു തിരുവോസ്തിയോളം ശൂന്യമായവൻ… ക്രിസ്തു… 🥰 ജീവിതത്തിലെ ഇരുണ്ട യാമങ്ങളിൽ കണ്ടുമുട്ടിയ സ്നേഹിതൻ… എല്ലാവരും കൈവിട്ടപ്പോളും…
-
കനൽ പൂവ്
🔥 കനൽ പൂവ് 🔥 ❤️🔥 അവന്റെ ഹൃദയം സ്നേഹത്താൽ നിറഞ്ഞപ്പോൾ അത് ജ്വലിച്ചു… പക്ഷെ അഗ്നി അതിനെ വിഴുങ്ങിയില്ല… ❤️🔥 സ്നേഹത്തെ ഹൃദയവുമായി ബന്ധിപ്പിക്കുന്നവർ ആണ് നാം… അപ്പൊ ഒരുവൻ തന്റെ സ്നേഹം അതിന്റെ പൂർണതയിൽ എത്തിയപ്പോൾ തന്ന വലിയ സമ്മാനം ആണ് അവന്റെ തന്നെ ജീവിതം… ക്രിസ്തു 🥰. കാലിത്തൊഴുത്തിലെ ദാരിദ്രവും കാൽവരിയിലെ ആത്മസമർപ്പണവും… ഒടുവിൽ ഹൃദയം കുത്തി തുറക്കപ്പെട്ടപ്പോളും സ്നേഹം മാത്രം ഉള്ളിൽ നിറച്ചവൻ…❤️🔥❤️🔥❤️🔥 സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മുറിവേറ്റ ഹൃദയവുമായി…
-
ഒരു ന്യൂജൻ ചങ്ക്
🥰 ഒരു ന്യൂജൻ ചങ്ക് 🥰 “ദൈവം ഭൂമിയിലേക്കയച്ച ഒരു മാലാഖ… വാഴ്ത്തപ്പെട്ട കാർലോ അക്ക്വിറ്റിസ്” ദൈവത്തിന്റെ തീരുമാനവും തിരഞ്ഞെടുപ്പും മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും വലുതാണെന്നും… ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുന്ന് നൽകുന്ന സഹനങ്ങൾ പോലും റോസാപൂക്കൾ ആണെന്നും തിരിച്ചറിഞ്ഞവർ ആണ് വിശുദ്ധർ. അവരെ ലോകം കൊള്ളില്ല എന്ന് പറഞ്ഞു പുച്ഛിച്ചാലും സ്വർഗം മാത്രം സ്വപനം കാണുന്ന അവരുടെ അധരങ്ങൾക്കും ഹൃദയങ്ങൾക്കും ഇതൊക്കെ ഒന്നുമല്ല… ഈ ലോകം നൽകുന്ന ആശ്വാസം… അത് ഒന്നുമല്ല എന്ന് മനസിലാക്കി തരാൻ ഈ…
-
എന്റെ ഈശോയ്ക്കൊരു ചക്കര ഉമ്മ
ആരും കൊള്ളില്ല എന്ന് പറയുന്ന കല്ലിൽ നിന്നും മനോഹരമായ ശില്പം നിർമിക്കുന്ന ശില്പിയെ പോലെ… മുളം തണ്ടിൽ നിന്നും മനോഹരമായ പുല്ലാം കുഴൽ ഉണ്ടാകുന്നപോലെ…. ക്രിസ്തുവിന്റെ സഹനങ്ങളുടെ നെരിപോടിൽ കൊത്തിയെടുത്ത മനോഹരമായ ഒരു ശില്പം ആണ് നീയും ഞാനും ഒക്കെ…
-
സ്വപ്നം
തകർന്ന് ജീവിതഭാരവുമായി കുരിശിന്റെ അരികിൽ നിന്നപ്പോൾ ക്രൂശിതൻ പറഞ്ഞുതന്നത് സ്വന്തം അപ്പനെ കുറിച്ചായിരുന്നു… വരാൻ പോകുന്ന എല്ലാം അറിഞ്ഞിട്ടും സ്വയം ദൈവഹിതത്തിന് വിട്ടുകൊടുത്ത ഒരു അപ്പൻ… എല്ലാ സഹനങ്ങളും നിശബ്ദമായി സഹിച്ച പിതാവ്… ഈ അപ്പൻ തന്റെ ആഗ്രഹങ്ങളോട് No പറഞ്ഞപ്പോൾ ആണ് താൻ ഈ ഭൂമിയിൽ ജനിക്കാൻ ഇടയായത് എന്ന് ഈശോ പറഞ്ഞപ്പോൾ അവസാന പരിഭവവും പടിയിറങ്ങി…
-
വിശുദ്ധ ഫ്രാൻസിസിലേക്കൊരു യാത്ര
💐 വിശുദ്ധ ഫ്രാൻസിസിലേക്കൊരു യാത്ര 💐 “മരണമേ എന്റെ സോദരി” ഈ ലോകത്തിലെ എല്ലാത്തിനെയും തന്റെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച ഒരു പ്രണയിതാവ്… സ്രഷ്ട പ്രപഞ്ചത്തിൽ അവയുടെ സ്രഷ്ടാവിന്റെ സൗന്ദര്യം ആവോളം അനുഭവിച്ച ഒരു പുണ്യ ജീവിതം… അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ആ പുണ്യ ജീവിതം തരുന്ന ഒരു വലിയ സന്ദേശം ഉണ്ട് ദൈവത്തെ അഗാധമായി സ്നേഹിക്കുമ്പോൾ അവൻ എല്ലാ കൃപകളാലും നമ്മെ നിറക്കും… എവിടെയൊ കേട്ട ഒരു വാചകം ഇപ്രകാരമാണ് “ഒന്നിനെയും സ്വാർത്ഥമായി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവന്…
-
ഇതാ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട്
🐑 ഇതാ ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട് 🐑 ✝ “കീറി മുറിയപ്പെട്ടിട്ടും… പരിഹാസിതൻ ആയിട്ടും… ഒറ്റപ്പെട്ടിട്ടും… പതറാതെ ആ കുഞ്ഞാടുമാത്രം ഇന്നും നമുക്കായി കൽവരിയിൽ” ✝ കുഞ്ഞാടുകളെ കാണാനും അവയുടെ ആ ഓമനത്തം ആസ്വദിക്കാനും ഇഷ്ടപെടുന്നവർ ആണ് നാം എല്ലാവരും. കാരണം, അവ നിഷ്കളങ്കരാണ് എന്നതാണ്. അവ എല്ലാവരെയും സ്നേഹിക്കുന്നു… അത്തരത്തിൽ സ്വർഗ്ഗത്തിലെ പിതാവ് ഭൂമിയിൽ സമ്മാനിച്ച തന്റെ ഏറ്റവും സ്നേഹമുള്ള കുഞ്ഞാടായിരുന്നു ക്രിസ്തു ✝. പാപമില്ലാത്തവൻ വലിയപാപി ആയി എല്ലാവരുടെയും മുൻപിൽ മാറിയത് അവൻ…
-
തനിയെ
💐 തനിയെ 💐 “ചില തനിച്ചാകലുകൾ തന്ന ഓർമപ്പെടുത്തൽ ഉണ്ട്… തനിയെ എന്നാൽ കൂടെ എന്നും ആണെന്ന്…” ഒറ്റപെട്ടിരിക്കാൻ ഇഷ്ടപ്പെടുന്നവർ വളരെ കുറവാണ് ഇന്നിന്റെ ഈ ലോകത്തിൽ. കാരണം സൗഹൃദങ്ങളുടെ വലിയ ഒരു വലയം തന്നെ കാത്തുസൂക്ഷിക്കുന്നവർ ആണ് നാം എല്ലാവരും… എന്നാൽ ഇടക്ക് എപ്പോൾ എങ്കിലും തനിച്ചാക്കലിന്റെ വേദന അനുഭവിച്ചവരും… അതിന്റെ പേരിൽ മുറിവേറ്റ ഹൃദയവും ആയി ജീവിക്കുന്നവരും ആകാം നമ്മിൽ പലരും… അങ്ങനെ ഉള്ള നമ്മുടെ ഇടയിലേക്ക് തനിച്ചാകലിനും സുഖമുണ്ടെന്ന് പഠിപ്പിക്കുവാണ് ഈശോ… പകലന്തിയോളം…
-
പ്രണയം
❤️❤️❤️ പ്രണയം ❤️❤️❤️ 🌹 ഹൃദയം തൊട്ട പ്രണയങ്ങങ്ങൾ ഒന്നും നഷ്ടമായിട്ടില്ല… സ്വന്തമാക്കിയില്ല എങ്കിലും കൂടെയുണ്ട് അവയെല്ലാം… 🌹 പ്രണയം എന്ന് കേൾക്കുമ്പോൾ ഒരുപക്ഷെ ഓർമ്മവരിക കൗമാര പ്രായവും അതിൽ തോന്നാവുന്ന കുഞ്ഞു പ്രണയങ്ങളുമാണ്…. പ്രണയിക്കണമെടോ ഇടക്കൊക്കെ… എന്തിനെന്നോ അതിനും ഉണ്ട് ഒരു സുഖം… അതിലുണ്ട് ഒരു വേദന… അതിലുണ്ട് ഒരു ത്യാഗം… ക്രിസ്തുവിനെപോലെ പ്രണയിക്കണം എന്ന് മാത്രം… അവന്റെ ജീവിതവും ഒരു പ്രണയം ആയിരുന്നല്ലോ… കുരിശിനോടുള്ള പ്രണയം… പിതാവിനോടുള്ള പ്രണയം… തന്റെ പ്രിയപ്പെട്ട ശിഷ്യരോടുള്ള പ്രണയം……
-
കാത്തിരിപ്പ്
🥹 കാത്തിരിപ്പ് 🥰 💐ചില കാത്തിരിപ്പുകൾ എന്നും ഒരുപാടു ആനന്ദം നൽകുന്നതാണ്; ആ കാത്തിരിപ്പിന്റെ വേദനയും അതിന്റെ സുഖവും എല്ലാം ഇവിടുണ്ട്… ⏳ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും ആരെന്നെ വേർപെടുത്തും എന്ന് പ്രാർത്ഥിച്ച പൗലോസ് ശ്ലീഹയോട് ചേർന്ന് ഒരു ചോദ്യം… നിന്റെ ജീവിതത്തിൽ ക്രിസ്തുവിനോട് ഒന്നാകാൻ നീ കാത്തിരുന്നിട്ടുണ്ടോ? ഇന്നത്തെ ഈ ജീവിത രീതികളിൽ ഒരുപാടു പേർക്ക് വേണ്ടി സമയം മാറ്റി അവരുടെ വരവും നോക്കി ഇരിക്കുന്നവരാണ് നാം എല്ലാവരും… അത് എത്ര വൈകിയാലും നമ്മൾ നൽകുന്ന…
-
ധ്യാനം
🧘🏻♀️ ധ്യാനം 🧘🏻♂️ ഉടയവനിലേക്കൊരു പ്രയാണം 💐 💕💕💕 ചില മൗനത്തിലേക്കുള്ള പിൻവാങ്ങലുകൾ അനിവാര്യമാണ്… ഉടയവന്റെ സ്നേഹമന്ത്രണം കേൾക്കാൻ… 💕💕💕 മൗനത്തിൽ ആയിരിക്കുക എന്നാൽ ഇന്നിന്റെ ലോകത്തിൽ ഒരുപാടു വെല്ലുവിളികൾ നിറഞ്ഞ ഒരുകാര്യം ആണ്. കാരണം ഒരുപാടു ശബ്ദങ്ങളുടെ ഇടയിൽ ആണ് നാം എല്ലാവരും ഇന്ന് ജീവിക്കുന്നത്… എന്നാൽ ഈ കോലാഹലങ്ങക്കിടയിലും നമ്മുടെയൊക്കെ അന്തരിക ആത്മാവിനെ നിശബ്ദതയുടെ അനന്തതയിലേക്ക് ഉയർത്താൻ കഴിയുന്നുണ്ടോ എന്ന് ചിന്തിയ്ക്കേണ്ടിയിരിക്കുന്നു… എന്നാൽ ഇവയുടെ എല്ലാം ഇടയിലും മൗനത്തിൽ പിതാവിനോട് ഹൃദയം കൊണ്ട് സംസാരിച്ചവൻ…
-
കുരിശ്
✝ കുരിശ് ✝ 💐💐 “ഒരിക്കൽ അഭിമാനം ആകും മുൻപ് ഈ കുരിശും അപമാനിക്കപ്പെട്ടിരുന്നു… നിനക്കും എനിക്കും വേണ്ടി…” 💐💐 കുരിശിനെ പ്രണയിച്ചവനും കുരിശിനെ പ്രണയിക്കാൻ പഠിപ്പിച്ചവനും ആയി ഒരുവൻ മാത്രമേ ഉണ്ടായിരുന്നുള്ളു… ക്രിസ്തു. നാം ഒക്കെ ജീവിതയാത്രയിലെ കുരിശുകളിൽ നിന്നും ദൈവത്തോട് തന്നെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ… അനുദിനം കുരിശും വഹിച്ചുകൊണ്ട് പിന്നാലെ വരാൻ പറഞ്ഞവൻ ആയിരുന്നു ക്രിസ്തു… എവിടെയോ ഏതോ വനത്തിൽ നിന്നിരുന്ന ആ മരം ഒരിക്കൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല താൻ ഒരിക്കൽ എല്ലാവരുടെയും…
-
സ്നേഹിതൻ
💞 സ്നേഹിതൻ 💞 “നിന്നെ നീ ആയി മനസിലാക്കുന്ന ഒരുവൻ… ഒരിക്കലും നീ തനിച്ചാകാൻ ആഗ്രഹിക്കാത്തവൻ.. നിനക്കായി സ്വയം ഇല്ലാതായവൻ… ക്രിസ്തു…” 🌷 ഒരു നല്ല സ്നേഹിതനെ ആഗ്രഹിക്കാത്ത ആരാ ഈ ലോകത്തിൽ ഉള്ളത്… അങ്ങനെ ഒരു സ്നേഹത്തിനു വേണ്ടിഎന്തും ചെയ്യാൻ തയ്യാറാകുന്നവരാണ് നാം എല്ലാവരും…. ഇന്നിന്റെ ലോകം സ്വാർത്ഥതയിൽ നീങ്ങുമ്പോളും അപരനിലെ നന്മയെ കാണാൻ ഉള്ള ഒരു ഉൾവിളിയായി ക്രിസ്തു ഇന്ന് നമ്മുടെ മുൻപിൽ വയ്ക്കുന്ന ചോദ്യം ആണ് ഒരു യഥാർത്ഥ സ്നേഹിതൻ ആകാൻ നിനക്ക്…
-
അമ്മ
🪻 അമ്മ 🪻 ” ഇതാ കർത്താവിന്റെ ദാസി എന്ന ഒരു ഉത്തരത്തിൽ ഈ ലോകം മുഴുവനും രക്ഷപ്രാപിക്കാൻ ഇടയൊരുകിയവൾ…. അമ്മ”… അന്നയുടെയും ജോവാകിമിന്റെയും ഏക മകൾ ആയി ജനിച്ച ഒരു കൊച്ചു ബാലിക. തങ്ങളുടെ വാർദ്ധക്യത്തിൽ ദൈവം കനിഞ്ഞു നൽകിയ പൊന്നോമന പുത്രിയെ ദൈവത്തിനായി തന്നെ സമർപ്പിച്ച മാതാപിതാക്കൾ….. ദൈവഹിതത്തിനു മാത്രം തങ്ങളുടെ ജീവിതങ്ങൾ സമർപ്പിച്ച ഒരു തിരുകുടുംബം… അവിടുന്നാണ് പിതാവായ ദൈവം തന്റെ രക്ഷകര ദൗത്യം പൂർത്തിയാക്കാൻ ഈ കൊച്ചു പെൺകുട്ടിയെ തിരഞ്ഞെടുത്തത്. ആ…
