കാത്തിരിപ്പ്

💐ചില കാത്തിരിപ്പുകൾ എന്നും ഒരുപാടു ആനന്ദം നൽകുന്നതാണ്; ആ കാത്തിരിപ്പിന്റെ വേദനയും അതിന്റെ സുഖവും എല്ലാം ഇവിടുണ്ട്… ⏳

ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും ആരെന്നെ വേർപെടുത്തും എന്ന് പ്രാർത്ഥിച്ച പൗലോസ് ശ്ലീഹയോട് ചേർന്ന് ഒരു ചോദ്യം… നിന്റെ ജീവിതത്തിൽ ക്രിസ്തുവിനോട് ഒന്നാകാൻ നീ കാത്തിരുന്നിട്ടുണ്ടോ?

ഇന്നത്തെ ഈ ജീവിത രീതികളിൽ ഒരുപാടു പേർക്ക് വേണ്ടി സമയം മാറ്റി അവരുടെ വരവും നോക്കി ഇരിക്കുന്നവരാണ് നാം എല്ലാവരും… അത് എത്ര വൈകിയാലും നമ്മൾ നൽകുന്ന വില അത്രയും ഉണ്ട് എന്ന് തന്നെ പറയാം…

എന്നാൽ നിന്റെയും എന്റെയും വരവും കാത്ത് ഉറ്റുനോക്കിയിരിക്കുന്ന ഒരു നല്ല തമ്പുരാന്റെ സ്നേഹത്തെ കുറിച്ച് എത്രപേർ ചിന്തയ്ക്കാറുണ്ട്…. ലോകത്തിലെ ഒരുപാട് സക്രാരികളിൽ ഈശോ തന്നെയാ… നമ്മുടെയൊക്കെ വരവും നോക്കി കാത്തിരുക്കുവാണ് അവിടുന്ന്… ഒന്നും വേണ്ട എന്നും നമ്മുടെയൊക്കെ ഹൃദയത്തിൽ ഒത്തിരി സ്നേഹത്തോടെ വരുന്ന ഈശോയെ നമ്മൾ എത്രമാത്രം സ്നേഹിക്കുന്നുണ്ട്? ഉത്തരം നമ്മൾക്കു നമ്മിൽ തന്നെ ചിന്തിക്കാം….

സ്നേഹം മാത്രമായി വന്ന ഈശോ… ജീവിതം പോലും നമുക്കായി അവൻ ഹോമിച്ചു… ഒടുവിൽ കാൽവരിയുടെ നെറുകയിൽ പോലും ഹൃദയപൂർവം ക്ഷമിച്ചു… കാത്തിരിപ്പിന്റെ സുഖം അറിയാൻ അവൻ കുർബാന ആയി… “യുഗന്ത്യം വരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും” എന്ന് പറഞ്ഞവൻ ഒരു വെളുത്ത ഗോതമ്പു അപ്പത്തിൽ നിന്നെയും എന്നെയും നോക്കി കത്തിരിക്കുവാണ്…

ആ ഈശോയോട് കൂട്ടുകൂടാൻ സമയം കിട്ടുമ്പോൾ അവന്റെ അരികിലേക്ക് ഓടി ചെല്ലാൻ കഴിയണം നമുക്ക്… “മാതാവിന്റെ ഉദരത്തിൽ രൂപം നൽകും മുൻപേ അറിഞ്ഞവൻ” ഭൂമിയിലെ ഒരു കുഞ്ഞായി നാം പിറന്നപ്പോൾ മുതൽ ഈശോയും കാത്തിരിക്കുവാണ് അവന്റെ അരികിലേക്ക് നമ്മൾ ചെല്ലുന്നതും നോക്കി… സ്നേഹം മാത്രമായ ഈശോ ഇത്രമേൽ ഈ ലോകത്തിൽ നിന്നെ സ്നേഹിക്കാൻ അവനുമാത്രമേ കഴിയൂ…

നാം കണ്ടുമുട്ടുന്നവർ എല്ലാം ഒരിക്കൽ നമ്മിൽ നിന്നും പോകും എന്നാൽ ഒരിക്കലും കൈവിടാതെ നിന്റെ തിരിച്ചുവരവും കാത്തു അവൻ ഇരിപ്പുണ്ട് ഇന്നും ആ സക്രാരിയിൽ…❤
ആ ക്രിസ്തു ആണ് കാത്തിരിപ്പിന്റെ സുഖം എന്താണെന്നും… കാത്തിരിക്കുക എന്നാൽ സ്വയം വേദനകൾ ഏറ്റെടുക്കാൻ…. സഹനങ്ങൾ വഹിക്കാൻ ഞാനും തയ്യാറാവണം എന്നും പഠിപ്പിച്ചു തന്നത്… എന്റെ ഏകാന്തതയുടെ യാമങ്ങളിൽ എന്നെയും കാത്തിരുന്നവൻ അവനായിരുന്നു… എന്നെ ഞാൻ ആയി എന്റെ കുറവുകളും നിറവുകളും അറിഞ്ഞു സ്നേഹിച്ചവൻ… ❤🥰

എന്റെ ഈശോയെ, നിന്നോളം കാത്തിരിക്കുന്ന ഒരു ഹൃദയം കിട്ടാൻ ഞാൻ ഇനിയും എത്രകണ്ട് നിന്നിലേക്ക് വളരേണ്ടിയിരിക്കുന്നു…? 🌹🥰

നന്ദി ഈശോയെ, കാത്തിരിക്കുന്ന സ്നേഹമായി കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിന് 🌷✝

✍🏻 Jismaria George ✍🏻💞💞

Advertisements
Advertisements
Advertisements

2 thoughts on “കാത്തിരിപ്പ്

  1. മനുഷ്യരെ കാത്തിരിക്കുന്നതിനേക്കാൾ ദൈവത്തെ കാത്തിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ… നല്ല ചിന്തകൾക്ക് ഒരുപാട് നന്ദി സഹോദരി. 🙏

    Liked by 2 people

Leave a comment