• ക്രൂശിതനിലേക്ക് | Day 28

    അപ്പോള്‍ അപ്പസ്തോലന്‍മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.” (ലൂക്കാ 17 : 5-6) വിശ്വാസത്തിന്റെ തലങ്ങളിൽ നിന്നുകൊണ്ട് തന്നെ നോക്കുവാൻ ആഹ്വാനം ചെയുന്ന ഈശോ. സഹനങ്ങളും വേദനകളും വരുമ്പോൾ നിന്റെ വിശ്വാസ ജീവിതം ചോദ്യം ചെയ്യപ്പെടുമ്പോൾ.. എല്ലാം നിനക്ക് ഈശോയിൽ എത്രമാത്രം വിശ്വസം ഉണ്ട്. കുരിശുകളും വേദനകളും സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ അവിടെ…

  • ക്രൂശിതനിലേക്ക് | Day 27

    യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? (യോഹന്നാന്‍ 8 : 10) എത്രയോ സ്നേഹത്തോടെ ആവാം ക്രിസ്തു അവളോട്‌ ഇങ്ങനെ ചോദിച്ചിട്ടുണ്ടാവുക. പാപികളെ തേടിവന്ന ഈശോയുടെ കരുണയുടെ മറ്റൊരു ഭാവം. സ്നേഹിക്കുകയെന്നാൽ താൻ സ്നേഹിക്കുന്ന വ്യക്തിയുടെ കഴിഞ്ഞകാലത്തെ കുറവുകളിലേക്ക് നോക്കാതെ നിറവുകളിലേക്ക് നോക്കുവാൻ ആണ് ഈശോ ആഗ്രഹിക്കുന്നത്… നമ്മുടെയൊക്കെ ജീവിതത്തിലും അപരനെ വിധിക്കുവാൻ നോക്കുമ്പോൾ നമ്മിലേക്ക് ആദ്യം നമുക്ക് നോക്കാം. ഞാൻ അതിന് യോഗ്യത ഉള്ള ആളാണോ എന്ന് ചിന്തിക്കാം.…

  • ക്രൂശിതനിലേക്ക് | Day 26

    വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു. (ലൂക്കാ 24, 45) വചനം ഇത് നമ്മോടു പങ്കുവയ്ക്കുമ്പോൾ ഒന്നു ചിന്തിച്ചു നോക്കാം… വചനം വേണ്ടവിധത്തിൽ ഗ്രഹിക്കാൻ നമുക്ക് കഴിയുന്നുണ്ടോ…ശിഷ്യന്മാരുടെ ഹൃദയം തുറന്ന ഈശോ നിന്റെ ജീവിതത്തിലും ആഗ്രഹിക്കുന്ന ഒന്നുണ്ട്… വചനം ഗ്രഹിക്കുക. ചില സമയങ്ങളിൽ നീ ആഗ്രഹിക്കാത്ത വേദനകൾ വരുമ്പോൾ… തിരിച്ചടികൾ വരുമ്പോൾ… വചനമാകുന്ന ഈശോയിലേക്ക് ഓടി അണയാൻ കഴിയുന്നുണ്ടോ…? തന്റെ സഹനങ്ങളെ കുറിച്ചു ശിഷ്യരോട് പറയുന്ന ഈശോ ആ വചനം അവരുടെ ഉള്ളിൽ നിറയാൻ…

  • ക്രൂശിതനിലേക്ക് | Day 25

    “അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1 തെസ്സലോനിക്ക 4,7). വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ വിശുദ്ധർ ആകാൻ ആണ് തമ്പുരാൻ അതീവ സ്നേഹത്തോടെ നമ്മെ വിളിക്കുന്നത്. വിശുദ്ധിയെന്നാൽ ഈശോയിൽ ഒന്നായിരിക്കാനുള്ള വിളിയാണ്… ഈശോ കുരിശു മരണത്തിനു വിധിക്കപ്പെട്ടപ്പോൾ മുതൽ കാൽവരി വരെ കൂടെ നിന്ന ഒരുവൻ ഉണ്ട്… യോഹന്നാൻ… ഈശോയുടെ ചങ്കോട് ചേർന്നിരുന്ന് അവിടുത്തെ ഹൃദയമിടിപ്പ് അറിഞ്ഞവൻ… യോഹന്നാൻ കാണിച്ചുതന്നിരിക്കുന്നു വിശുദ്ധിയെന്നാൽ ഈശോയുടെ കൂടെ ഉള്ള ജീവിതം ആണെന്ന്… സഹനങ്ങളുടെ തീരാവേദനയിലും ശരീരമാകെ മുറിവേറ്റു രക്തം…

  • ക്രൂശിതനിലേക്ക് | Day 24

    ഞാൻ നിനക്ക് വേണ്ടി എന്ത് ചെയ്യണം എന്നാണ് നീ ആഗ്രഹിക്കുന്നത് എഎന്ന് ഈശോ ആ മനുഷ്യനോട് ചോദിച്ച ചോദ്യം ഇന്ന് നമ്മെ നോക്കി അവിടുന്ന് ആവർത്തിക്കുന്നുണ്ട്. നമ്മുടെയൊക്കെ ജീവിതത്തിലെ ചില അന്ധതകൾ ഉണ്ട് മറ്റാർക്കും സുഖപ്പെടുത്താൻ പറ്റാത്തതും എന്നാൽ ക്രിസ്തുവിന് മാത്രം വീണ്ടെടുത്തു നൽകാൻ കഴിയുന്നതുമായ ചില അന്ധതകൾ… അത് ഒരുപക്ഷെ നമ്മുടെ വിശ്വാസ ജീവിതത്തിന്റെ മേഖലകൾ ആകാം… കുടുംബത്തിലെ പ്രശ്നങ്ങൾ ആകാം… എല്ലാം അറിഞ്ഞുകൊണ്ടു ഈശോ ചോദിക്കുവാ അതെ ചോദ്യം; എന്താണ് നിനക്കായി ഞാൻ ചെയ്യേണ്ടത്…

  • ക്രൂശിതനിലേക്ക് | Day 23

    ക്രിസ്തുവേ, ഇത് നിന്റെ സ്നേഹം മാത്രം ഈ കുരിശോളം നീ നിന്നെത്തന്നെ ഞങ്ങൾക്ക് വേണ്ടി സ്വയം നഷ്ടപ്പെടുത്തി… ഉയിരോളം കരുതലായി നീ കൂടെ നിന്നു…. മനുഷ്യമനസ്സിന് ഗ്രഹിക്കാൻ കഴിയുന്നതിലും വലിയ സ്നേഹം… ദൈവത്തിന്റെയും മനുഷ്യരുടെയും മുൻപിൽ കുറ്റമറ്റവൻ ആയിരുന്നിട്ടും കുരിശുമായി കാൽവരി കയറിയവൻ… നമ്മുടെയൊക്കെ പാപം സ്വന്തം ചുമലിൽ ചുമന്നവൻ… സ്വർഗ്ഗത്തിൽ ആരും നഷ്ടമാകാതിരിക്കാൻ സ്വർഗ്ഗത്തിലെ വലിയവൻ സ്വയം നഷ്ടപ്പെടുത്തി… ഈ സ്നേഹം ഈ ദാഹം ഇതെല്ലാം നീ ഞങ്ങൾക്കായി നൽകിയ സമ്മാനം. കുരിശോളം നിന്നിൽ ഒന്നാകുവാൻ…

  • ക്രൂശിതനിലേക്ക് | Day 22

    ചില ഗെത്സെമെൻ യാത്രകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. രക്തം വിയർക്കുന്ന മരണത്തിന്റെ മണമുള്ള അനുഭവങ്ങൾ… ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചപോലെ ഈ പാനപാത്രം എടുത്തുമാറ്റണമേ എന്ന് ഹൃദയം നുറുങ്ങി നിലവിളിക്കേണ്ടി വന്ന അവസരങ്ങൾ… പക്ഷെ നമ്മുടെയൊക്കെ ജീവിതം മുഴുവൻ ക്രിസ്തുവിനാൽ നിറഞ്ഞാൽ ഈ പാനപാത്രങ്ങൾ പോലും അവന്റെ ഇഷ്ടം നിർവഹിക്കുന്നതായി മാറും… അഗ്നിയിൽ ശോധന ചെയ്യപ്പെടുന്ന സ്വർണ്ണം പോലെ ചിലപ്പോൾ എങ്കിലും നമ്മുടെ ജീവിതത്തിന്റെ മാറ്റുരച്ചു നോക്കപ്പെടേണ്ടി വന്നിട്ടുണ്ടാകാം… ആ വേദനയുടെ ആഴം അത്രമേൽ വലുതാണെന്ന് നമുക്ക് അറിയാവുന്നതും…

  • ക്രൂശിതനിലേക്ക് | Day 21

    ചില അയക്കപ്പെടലുകൾക് മുൻപിൽ ദൈവം ആഗ്രഹിക്കുന്ന ഒന്നുണ്ട്… നമ്മുടെ മറുപടി. ഏശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ “ഇതാ ഞാന്‍! എന്നെ അയച്ചാലും!” (ഏശയ്യാ 6, 8) എന്ന്… ഈശോയും തന്റെ സ്വർഗ്ഗീയ പിതാവിന്റെ ഇഷ്ടം മാത്രം നിറവേറ്റി…“അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു.” (ഹെബ്രായർ 10, 9) ഈ ലോകത്തിൽ ക്രിസ്തുവിനോളം എളിമപ്പെട്ട ഒരു വ്യക്തിയും ഉണ്ടാവില്ല… അവനോളം സഹനങ്ങൾ ഏറ്റെടുത്ത ഒരു വ്യക്തിയും ഉണ്ടാകില്ല… അവനോളം മുറിവേറ്റിട്ടും സ്നേഹിച്ചവൻ ആരും കാണില്ല… സ്നേഹിക്കുകയെന്നാൽ സ്വയം ഇല്ലാതെ…

  • ക്രൂശിതനിലേക്ക് | Day 20

    വസ്ത്രവിളുമ്പിലും സൗഖ്യം കരുതുന്ന ദൈവ സ്നേഹത്തിന്റെ ആഴം എന്നത് മനുഷ്യന് ഗ്രഹിക്കാൻ കഴിയുന്നതിലും വലുതാണ്. അതാണല്ലോ തന്റെ ജീവിതം മുഴുവൻ നന്മയാക്കി മാറ്റാൻ ഈശോയ്ക്കു കഴിഞ്ഞത്… താൻ സ്നേഹിക്കപ്പെടുകയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യരുള്ള ലോകത്തിൽ ആണ് നാം ജീവിക്കുന്നത്. എന്നാൽ ഈശോ അതിന് നേരെ വ്യത്യസ്തമായി സ്നേഹം എന്നാൽ എല്ലാം പൂർണ്ണമായും നൽകൽ ആണെന്ന് പഠിപ്പിക്കുകയാണ്… താൻ കണ്ടുമുട്ടിയവർക്കും തന്നെ കണ്ടുമുട്ടിയവർക്കും എല്ലാം അവൻ തന്റെ സ്നേഹം പലവിധത്തിൽ നൽകി… അത് സൗഖ്യമായും കരുതലായും എല്ലാം കൂടെ നിന്നു…

  • ക്രൂശിതനിലേക്ക് | Day 19

    സ്വന്തം മരണം മുൻപിൽ കണ്ടുകൊണ്ടു ഇത്രമേൽ ഈ ലോകത്തെ സ്നേഹിച്ച ഏക വ്യക്തി ക്രിസ്തുവാണ്… കാരണം തന്നെ വേദനിപ്പിച്ചവരെ തന്നെ ആണ് അവിടുന്ന് സ്നേഹിച്ചത്… പരസ്പരം സ്നേഹിക്കുവിൻ എന്ന് പറയുക മാത്രമല്ല അത് പ്രവർത്തിക്കുകയും ചയ്തു അവിടുന്ന്… നിന്റെ ജീവിതത്തിലും ക്രിസ്തുവിനെപോലെ അപമാനം ഏറ്റെടുക്കേണ്ട നിമിഷങ്ങൾ വന്നു ചേരാം. അപ്പോളൊക്കെ ആ അപമാനത്തിന് കാരണം ആയ ആളെ മുഴുവനായും സ്നേഹിക്കാൻ കഴിയുന്നുണ്ടോ…? ചില വേദനകളും സഹനങ്ങളും പഠിപ്പിച്ചുതന്ന ഒന്നുണ്ട്… ആരൊക്കെ നിന്നെ വിട്ടുപോയാലും ഓടി അണയാൻ ഒരു…

  • ക്രൂശിതനിലേക്ക് | Day 18

    കരുതിവച്ച സ്നേഹം മുഴുവൻ നിനക്ക് നൽകുവാൻ കാൽവരി കയറിയ തമ്പുരാനോളം ആരും ഈ ലോകത്തിൽ നിന്നെ സ്നേഹിക്കുന്നില്ല എന്ന് നീ മനസിലാക്കണം. ഗെത് സെമൻ പോലും ഒരുപക്ഷെ കരഞ്ഞിട്ടുണ്ടാകാം ഈശോയുടെ രക്തം വിയർക്കുന്ന ആ വേദനയുടെ ആഴം കണ്ടിട്ട്… തമ്പുരാനോട് ഉള്ളുതുറന്നു പറയാം നമ്മളൊക്കെ ജീവിതയാത്രയിൽ വീണുപോകുന്നവർ ആണ്; എന്നാൽ അവൻ കൂടെ ഉണ്ട് എങ്കിൽ വീണിടത്തുനിന്നും എഴുന്നേൽക്കാൻ നമുക്ക് കഴിയും… സഹനത്തിന്റെ നെരിപ്പോടിൽ വെന്തുരുകിയപ്പോളും സ്നേഹിക്കാൻ മറക്കാതിരുന്നവൻ ആണ് ക്രിസ്തു… സ്നേഹം എന്നാൽ അവസാനം വരെ…

  • ക്രൂശിതനിലേക്ക് | Day 17

    നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ എന്തു മേന്മയാണ് ഉള്ളത്? ഈ ഒരു ചോദ്യവുമായി ഈശോ ഇന്ന് നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ ഒരൽപ്പം സംശയം നമുക്ക് തോന്നാം… എന്തേ, ഈശോ ഇങ്ങനെ പറയുന്നു എന്ന്. എന്നാൽ അതിലൊരു വലിയ രഹസ്യം ഉണ്ട്… നമ്മളെ സ്നേഹിക്കാത്തവരെയും… നമ്മളെ വേദനിപ്പിച്ചവരെയും ഒരുപോലെ സ്നേഹിക്കാൻ നമുക്ക് കഴിയണം എന്നതാണ്. ഈശോയുടെ ജീവിതത്തിൽ അത് ഈശോ നിവർത്തിച്ചു എന്നത് നമുക്ക് കാണാൻ കഴിയും. തന്നെ വേദനിപ്പിച്ചുവരെയും പരിഹസിച്ചവരെയും അവൻ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു… കാരണം…

  • ക്രൂശിതനിലേക്ക് | Day 16

    ഈശോയുടെ സ്നേഹത്തിന്റെ ആഴം ഒരിക്കലും മനുഷ്യമനസിന് ഗ്രഹിക്കാൻ കഴിയുന്നതിലും വലുതാണ്. മനുഷ്യന്റെ ബലഹീനതയാണ് ദൈവത്തിന്റെ ശക്തി എന്ന് നാമൊക്കെ ഇടക്കെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്. നിനക്ക് ഉള്ളതിൽ നിന്നും കൊടുക്കുമ്പോൾ അല്ല; നിന്റെ ഇല്ലായ്മയിൽ നിന്നും നീ ഹൃദയപൂർവം കൊടുക്കുമ്പോൾ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് നിന്റെ കണ്മുൻപിൽ നിനക്ക് അനുഭവിക്കാൻ കഴിയും… ചില ഇല്ലായ്മയിൽ ഉള്ള നൽകലുകൾ ദൈവ സന്നിധിയിൽ വളരെ പ്രിയങ്കരം ആണെന്ന് തമ്പുരാൻ വിധവയുടടെ നിക്ഷേപത്തിലൂടെ കാണിച്ചു തരികയാണ്… നമുക്കും ഒന്ന് ചിന്തിച്ചു നോക്കാം… എത്രമത്രം…

  • ക്രൂശിതനിലേക്ക് | Day 15

    ചില എളിമപ്പെടലുകൾ ജീവിതത്തിൽ എപ്പോളും നല്ലതാണെന്നുള്ള ഓർമപ്പെടുത്തൽ നൽകുകയാണ് ഈശോ തന്റെ ശിഷ്യന്മാർക്ക്. കാരണം തങ്ങളിൽ ആരാണ് വലിയവൻ എന്നതായിരുന്നു അവരുടെ ചർച്ചാ വിഷയം. നമ്മുടെയൊക്കെ ജീവിതത്തിലും നമ്മളെക്കാൾ ഒരാൾ ഉയരുന്നത് താങ്ങാൻ കഴിയാത്തവർ ആണ് പലപ്പോഴും നമ്മൾ… എന്നാൽ അവിടെ ആണ് ഈശോ എല്ലാം മാറ്റി എഴുതിയത്…. ഒരു പാട്ടിൽ പറയുന്നപോലെ “മർത്യന്റെ പാദത്തിൽ മുഖമമർത്തി ദാസന്റെ രൂപമാർന്നീശോ…” ആർക്കും ചെയ്യാൻ കഴിയാത്ത സ്നേഹത്തിന്റെ മറ്റൊരു ഭാവം… ശ്രുഷൂഷകൻ ആകുക എന്നത്…ചിലപ്പോളൊക്കെ നമ്മൾ മറന്നുപോകുന്ന അല്ലേൽ…

  • ക്രൂശിതനിലേക്ക് | Day 14

    “രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം നൽകും” പ്രാർത്ഥനയിൽ തമ്പുരാനോട് കൂടെ തനിച്ചായിരിക്കാൻ ഒരു ക്ഷണം നൽകുന്ന തിരുവചനഭാഗം. നോമ്പിന്റെ ഒരുക്കത്തിന്റെ ഈ ദിനങ്ങളിൽ പിതാവിനോട് കൂടെ തനിയെ ആയിരിക്കാൻ കൊതിച്ച ഒരു പുത്രന്റെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വാക്കുകൾ… തനിക്ക് വരാൻ പോകുന്ന എല്ലാ സഹനങ്ങളും അറിഞ്ഞുകൊണ്ടു തന്നെ കാൽവരി കയറാൻ ഈശോ കാണിച്ച ആ ധൈര്യം അവിടുന്ന് പിതാവിനോട് ആലോചന ചോദിച്ചിരുന്നു എന്നതാണ്… സ്നേഹമായവൻ… സ്വയം ശൂന്യവത്കരിക്കാൻ തന്നെ തന്നെ വിട്ടു കൊടുക്കാൻ…

  • ക്രൂശിതനിലേക്ക് | Day 13

    സഹനങ്ങളെ മുഴുവൻ കൃപയാക്കി മാറ്റാൻ കുരിശിന്റെ വഴിയേ മറ്റൊരു തീർത്ഥാടനം നടത്തുകയാണ് നാം എല്ലാവരും ഈ നോമ്പിന്റെ ദിനങ്ങളിൽ… ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ പോലെ തമ്പുരാൻ നമ്മളെ അയച്ചിരിക്കുന്നത്, അവനുവേണ്ടി അവസാനം വരെ – സഹനങ്ങളിലും – പതറാതെ നിലനിൽക്കാൻ വേണ്ടിയല്ലേ… വേദനയുടെ മരുഭൂമിയിലൂടെ നീ യാത്ര ചെയ്യുമ്പോൾ… ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റെടുക്കുമ്പോൾ… എല്ലവരാലും നീ ഒറ്റപെടുമ്പോൾ… ഒക്കെ തിരഞ്ഞുനോക്കേണ്ട ഒരിടം ഉണ്ട്; കാൽവരി… അവിടെ ഉയർത്തപ്പെട്ട തിരുകുരിശ്. സ്നേഹം എന്നാൽ ഈ കുരിശോളം ഉണ്ടെന്ന്…

  • ക്രൂശിതനിലേക്ക് | Day 12

    ഒരിക്കൽ ഈശോയെ കണ്ടുമുട്ടിയപ്പോൾ ആ സ്നേഹം അനുഭവിച്ചപ്പോൾ ജീവിതം തന്നെ അവനുവേണ്ടി മാറ്റിവച്ചു അനേകർ… അവരിൽ ചിലരൊക്കെ അവനുവേണ്ടി സ്വന്തം ജീവിതം പോലും ത്യജിക്കാൻ തയ്യാറായി വന്നവർ ആയിരുന്നു. കാൽവരിയോടും… ആ മലയിലേക്ക് കുരിശുമായി വന്ന ക്രിസ്തുവിനോടുമുള്ള പ്രണയം ഹൃദയത്തിൽ കേറിപ്പിടിച്ചപ്പോൾ ബാക്കി ഉള്ളതെല്ലാം; ഈ ലോകം തന്നെയും നഷ്ടമായി കണക്കാക്കാൻ അവരുടെ ജീവിതങ്ങൾ കൊണ്ട് കഴിഞ്ഞു എന്നതാണ്… ലോകം മണ്ടന്മാർ എന്ന് വിളിച്ച അവരെ നോക്കി ക്രിസ്തു വിളിച്ചു ‘സ്നേഹിതരേ’ എന്ന്… അവർ ആയിരുന്നു വിശുദ്ധർ……

  • ക്രൂശിതനിലേക്ക് | Day 11

    ചില നിക്ഷേപങ്ങൾ ഒക്കെ കരുതിവെക്കുന്നവർ ആണ് നാം എല്ലാവരും. എന്നാൽ ആ നമ്മളെ നോക്കി ഈശോ പറയുന്നുണ്ട് നിന്റെ നിക്ഷേപം എവിടേയോ അവിടെ ആയിരിക്കും നിന്റെ ഹൃദയവും എന്ന്… എത്രയോ കൃത്യമായിട്ടാണ് തമ്പുരാൻ അത് നമ്മളോട് പറഞ്ഞിരിക്കുന്നത്. സ്വർഗത്തിൽ തമ്പുരാനോട് കൂടെ ആയിരിക്കാൻ നമ്മൾ എന്തെങ്കിലും കരുതുന്നുണ്ടോ എന്ന് ചിന്തിക്കാൻ ഒരു ദിനം കൂടി… കാൽവരിയിലേക്ക് ഈശോയോട് കൂടെ നമ്മൾ സഹനത്തിന്റെയും സ്നേഹത്തിന്റെയും ഈ യാത്ര നടത്തുമ്പോൾ… നമ്മുടെ കുഞ്ഞു സഹനങ്ങൾ സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ കരുതിവയ്പ് ആകട്ടെ……

  • ക്രൂശിതനിലേക്ക് | Day 10

    കാൽവരിയിലേക്ക് കുരിശുമായി പോകുന്ന തമ്പുരാനെ നോക്കുമ്പോൾ ഒന്നോർമ്മ വരുന്നു… അവനു സ്വന്തമായി ഒന്നുമില്ലായിരുന്നു… ഒരു മരക്കുരിശല്ലാതെ… അവനു അറിയാമായിരുന്നു തന്റെ സമയം അടുത്തിരുന്നു എന്ന്… നമ്മുടെയൊക്കെ ജീവിതങ്ങൾ ഒന്ന് പരിശോധിക്കുമ്പോൾ അറിയാം എല്ലാം നേടിയെടുക്കാൻ ഓടുന്ന ഒരു കാലഘട്ടത്തിൽ ആണിപ്പോൾ നമ്മൾ… ചുറ്റുമുള്ളവരെ നോക്കാൻ മറന്നുപോകുന്ന… അവരെ സഹായിക്കാൻ വിമുഖത കാണിക്കുന്ന ഒരു ലോകം… പക്ഷെ ഒന്നോർക്കുക… ദൈവം നമ്മുടെ ആത്മാവിനെ വിളിക്കുമ്പോൾ ആനന്ദത്തോടെ പോകാൻ നമുക്ക് കഴിഞ്ഞേക്കുമോ… ഈശോയെ പോലെ അനുദിനം നമ്മുടെ സഹനങ്ങളും വേദനകളും…

  • ക്രൂശിതനിലേക്ക് | Day 9

    “പത്രോസ് പറഞ്ഞു, ഇതാ ഞങ്ങൾ സ്വന്തമായവ എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു….” നോമ്പിലെ എട്ടു ദിനങ്ങൾ കടന്നുപോകുമ്പോൾ മനസ്സിൽ അടിവരയിട്ട് ചിന്തിക്കേണ്ട കാര്യം എല്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ അനുഗമിക്കാൻ കഴിയുന്നുണ്ടോ എന്നതാണ്…ഈ ഉപേക്ഷ എന്നാൽ നിനക്ക് ഇഷ്ടമുള്ളതിനെ നിന്നെക്കാൾ നിന്നെ സ്നേഹിക്കുന്ന ഒരുവനെ പ്രതി വേണ്ട എന്ന് വക്കുന്നത് ആണ്… നമ്മുടെയൊക്കെ വ്യക്തി ജീവിതത്തിൽ പലപ്പോഴും ബന്ധങ്ങൾ ബന്ധനങ്ങൾ ആയി പോകാൻ കാരണവും ഇത് തന്നെ ആണ്…. ഇഷ്ടപെട്ട ഒരുകാര്യം വേണ്ട എന്ന് വെക്കുമ്പോൾ അതിൽ ത്യാഗം…

  • ക്രൂശിതനിലേക്ക് | Day 8

    “എല്ലാം ഉപേക്ഷിച്ചുകൊണ്ട് കുരിശിലേക്ക് നോക്കുന്നവർക്ക് മാത്രം കാണാൻ കഴിയുന്ന ഒന്നുണ്ട് ഒന്നുമല്ലാതാകലിന്റെ സൗന്ദര്യം…” വിട്ടുകൊടുക്കുമ്പോൾ മാത്രം നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ് കുരിശിന്റെ വിജയം എന്നത്. ധനവാന്റെ പടിവാതിക്കൽ കിടന്ന ലാസറിനോട് ധനവാൻ കാണിക്കാൻ മറന്നുപോയതും ഈ നന്മയുടെയും കരുണയുടെയും മുഖമായിരുന്നു… ഇന്ന് നമ്മുക്കിടയിലും ക്രിസ്തു ഉണ്ട് നിന്റെ കണ്മുൻപിലെ ദരിദ്രരുടെ രൂപത്തിൽ… അവർക്ക് മുൻപിലേക് നിന്റെ സഹായത്തിന്റെ കരങ്ങൾ എത്തുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു… കുരിശിനെ പ്രണയിക്കുന്നവർക്കെന്നും കൂടെ ഉള്ളത് ക്രൂശിതന്റെ സഹനങ്ങൾ ആണെന്ന് മറക്കാതിരിക്കം. കുരിശോളം അവൻ…

  • ക്രൂശിതനിലേക്ക് | Day 7

    “നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്…” ശരിക്കും നഷ്ടപ്പെട്ടുപോയ നമുക്കായി ദൈവപിതാവ് സ്വയം നഷ്ടപ്പെടുത്തിയ സ്വപുത്രന്റെ ജീവിതം. ജനനം മുതൽ മരണം വരെ തനിക്ക് സ്വന്തമായുള്ള ആരും നഷ്ടപ്പെടരുതെന്ന് അത്രമേൽ ആഗ്രഹിച്ച ഈശോ നമ്മുടെയൊക്കെ ജീവിത യാത്രയിൽ ഉയർത്തുന്ന ഒരു ചോദ്യം ഉണ്ട്… ക്രിസ്തുവിനെപോലെ സ്വയം നഷ്ടപ്പെടുത്താൻ നീ ഒരുക്കമാണോ എന്ന്… എല്ലാം നേടണം എന്ന് ആഗ്രഹിക്കുമ്പോൾ നീ നേടിയതിന്റെ ഇരട്ടിയായി അപരന് പകർന്ന് നൽകാൻ നിനക്ക് കഴിയുന്നുണ്ടോ എന്ന്… ഇല്ലേൽ തമ്പുരാനിലേക് നമുക്കൊന്ന് നോക്കാം… അവനൊന്നും…

  • ക്രൂശിതനിലേക്ക് | Day 6

    “ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു. അവൻ മനസലിഞ്ഞു ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു ചുംബിച്ചു”. തന്റെ പ്രിയപെട്ടവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു പിതാവിന്റെ മുഖംഭാവം എത്രയോ സുന്ദരം. കാത്തിരിക്കുന്ന ദൈവത്തിന്റെ അനന്ത സ്നേഹം ഈ ഭൂമിയിൽ നൽകിയ വലിയ സമ്മാനം ആണ് ക്രിസ്തു… നമ്മിൽ ഒരാൾപോലും നഷ്ടപ്പെടാതെ സ്വർഗത്തിൽ ഉണ്ടാകുവാൻ വേണ്ടി പിതാവായ ദൈവം സ്വപുത്രനെ നമുക്കായി നൽകി… നമ്മുടെ പാപങ്ങൾക് പരിഹാരം ആയിട്ടവൻ വന്നു. പാപമില്ലാത്തവൻ പാപിയായി പാപികളുടെ ഇടയിൽ മരിച്ചു… ദൈവസ്നേഹത്തിന്റെ ഏറ്റവും…

  • ക്രൂശിതനിലേക്ക് | Day 5

    ‘പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകറ്റേണമേ, എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ അവിടുത്തെ ഹിതം നിറവേറട്ടെ…’ ഹൃദയം മുറിയുന്ന, രക്തം വിയർക്കുന്ന വേദനയോടെ ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ച അർത്ഥന… സഹനത്തിന്റെയും ആത്മപരിത്യാഗത്തിന്റെയും ആഴം അറിഞ്ഞപ്പോൾ, അവനിലെ മാനുഷിക ആത്മാവിന്റെ നെഞ്ചിൽ തറഞ്ഞ ഒരു വേദന… ഈ പാനപാത്രം തന്നിൽ നിന്നും അകന്നു പോയിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം ചിന്തിക്കുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ ദൈവത്മാവ് നിറഞ്ഞ ക്രിസ്തു പ്രാത്ഥിച്ചു; ‘എന്റെ ഇഷ്ടമല്ല…