ക്രൂശിതനിലേക്ക് | Day 13

സഹനങ്ങളെ മുഴുവൻ കൃപയാക്കി മാറ്റാൻ കുരിശിന്റെ വഴിയേ മറ്റൊരു തീർത്ഥാടനം നടത്തുകയാണ് നാം എല്ലാവരും ഈ നോമ്പിന്റെ ദിനങ്ങളിൽ…

ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ പോലെ തമ്പുരാൻ നമ്മളെ അയച്ചിരിക്കുന്നത്, അവനുവേണ്ടി അവസാനം വരെ – സഹനങ്ങളിലും – പതറാതെ നിലനിൽക്കാൻ വേണ്ടിയല്ലേ…

വേദനയുടെ മരുഭൂമിയിലൂടെ നീ യാത്ര ചെയ്യുമ്പോൾ… ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റെടുക്കുമ്പോൾ… എല്ലവരാലും നീ ഒറ്റപെടുമ്പോൾ… ഒക്കെ തിരഞ്ഞുനോക്കേണ്ട ഒരിടം ഉണ്ട്; കാൽവരി… അവിടെ ഉയർത്തപ്പെട്ട തിരുകുരിശ്.

സ്നേഹം എന്നാൽ ഈ കുരിശോളം ഉണ്ടെന്ന് ഇത്രയും മനോഹരമായി ക്രൂശിതനല്ലാതെ മാറ്റാർക്കാണ് നമ്മെ പഠിപ്പിക്കാൻ കഴിയുക… അതും സ്വന്തം ജീവിതം ബലിദാനമായി നൽകികൊണ്ടുതന്നെ…

എന്റെ ക്രൂശിതാ, നിന്നിലേക്കുള്ള ഈ യാത്രയിൽ ഈ ലോകത്തിൽ ഭയംകൂടാതെ നിനക്ക് സാക്ഷ്യം നൽകാൻ… മരണം വരെ നിനക്കായി ജീവിക്കാൻ കൃപ നൽകേണമേ… നിന്റെ സഹനങ്ങളുടെ കാൽവരി കയറുവാൻ ഞങ്ങളുടെ ജീവിതങ്ങളെയും ഒരുക്കേണമേ… 🥰✝

Advertisements
Advertisements

Leave a comment