ക്രൂശിതനിലേക്ക് | Day 19

സ്വന്തം മരണം മുൻപിൽ കണ്ടുകൊണ്ടു ഇത്രമേൽ ഈ ലോകത്തെ സ്നേഹിച്ച ഏക വ്യക്തി ക്രിസ്തുവാണ്… കാരണം തന്നെ വേദനിപ്പിച്ചവരെ തന്നെ ആണ് അവിടുന്ന് സ്നേഹിച്ചത്…

പരസ്പരം സ്നേഹിക്കുവിൻ എന്ന് പറയുക മാത്രമല്ല അത് പ്രവർത്തിക്കുകയും ചയ്തു അവിടുന്ന്…

നിന്റെ ജീവിതത്തിലും ക്രിസ്തുവിനെപോലെ അപമാനം ഏറ്റെടുക്കേണ്ട നിമിഷങ്ങൾ വന്നു ചേരാം. അപ്പോളൊക്കെ ആ അപമാനത്തിന് കാരണം ആയ ആളെ മുഴുവനായും സ്നേഹിക്കാൻ കഴിയുന്നുണ്ടോ…?

ചില വേദനകളും സഹനങ്ങളും പഠിപ്പിച്ചുതന്ന ഒന്നുണ്ട്… ആരൊക്കെ നിന്നെ വിട്ടുപോയാലും ഓടി അണയാൻ ഒരു കുരിശിൻ ചുവടുണ്ട് എന്നത്. കാരണം അവിടെ സ്നേഹം ആയവൻ തന്നെ മുഴുവനും നൽകികൊണ്ട് കുരിശിൽ ഉണ്ടെന്നേ… ആ കൈകൾ വിരിച്ചു പിടിക്കപ്പെട്ടതും ആണികളാൽ അടിക്കപ്പെട്ടതും എല്ലാം നിന്നെ ആ ഹൃദയത്തോട് ചേർക്കാൻ ആണെന്നെ…

സ്നേഹിച്ചു സ്നേഹിച്ചു മതിവരാത്ത ഒരു ദൈവം; ആ ദൈവം തന്നെ തൻ്റെ പുത്രനെ അവസാനം ഈ ഭൂമിയിൽ അയച്ചു… തന്റെ സ്നേഹം അത്രമേൽ വലുതാണ് എന്ന് കാണിക്കാൻ…

കുരിശുമായി പോയ ഈശോയും ഒന്ന് പറഞ്ഞു; തന്നെ അയച്ച പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ ആണ് താൻ വന്നിരിക്കുന്നത് എന്ന്…

ജീവനോളം സ്നേഹം നിറഞ്ഞപ്പോൾ ജീവൻ കൊടുക്കാൻ പോലും തയ്യാറാകാൻ ഈശോയ്ക്ക് കഴിഞ്ഞു… കാരണം അവന്റെ രൂപം സ്നേഹം മാത്രമായിരുന്നു.

കാൽവരി മലമുകളിൽ നമുക്കായി കാത്തിരിക്കുന്ന ഈശോ… ജീവിത ഭാരവുമായി നീങ്ങുമ്പോൾ ഒന്നോർക്കാം അവിടെ അവൻ ഉണ്ട് നിന്റെ കണ്ണുനീർകണങ്ങൾ കുപ്പിയിൽ ശേഖരിക്കും എന്ന് പറഞ്ഞവൻ… നിന്റെ അലച്ചിലുകൾ എണ്ണിയവൻ…. നിന്റെ സ്വപ്‌നങ്ങൾ കണ്ടവൻ… അവനിലേക്ക് നോക്കാം അവനിലേക്ക് വളരാം… അവന്റെ സ്വപങ്ങളിലേക്ക് ചേക്കേറാം… 🥰✝

Advertisements
Advertisements

Leave a comment