ചില ഗെത്സെമെൻ യാത്രകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. രക്തം വിയർക്കുന്ന മരണത്തിന്റെ മണമുള്ള അനുഭവങ്ങൾ… ക്രിസ്തു പിതാവിനോട് പ്രാർത്ഥിച്ചപോലെ ഈ പാനപാത്രം എടുത്തുമാറ്റണമേ എന്ന് ഹൃദയം നുറുങ്ങി നിലവിളിക്കേണ്ടി വന്ന അവസരങ്ങൾ…
പക്ഷെ നമ്മുടെയൊക്കെ ജീവിതം മുഴുവൻ ക്രിസ്തുവിനാൽ നിറഞ്ഞാൽ ഈ പാനപാത്രങ്ങൾ പോലും അവന്റെ ഇഷ്ടം നിർവഹിക്കുന്നതായി മാറും…
അഗ്നിയിൽ ശോധന ചെയ്യപ്പെടുന്ന സ്വർണ്ണം പോലെ ചിലപ്പോൾ എങ്കിലും നമ്മുടെ ജീവിതത്തിന്റെ മാറ്റുരച്ചു നോക്കപ്പെടേണ്ടി വന്നിട്ടുണ്ടാകാം… ആ വേദനയുടെ ആഴം അത്രമേൽ വലുതാണെന്ന് നമുക്ക് അറിയാവുന്നതും ആണ്.
അപ്പോൾ ഈശോയിലേക്കൊന്നു നോക്കിക്കേ… അവന്റെ വേദനകൾ എത്രമാത്രം ആണെന്ന് ഒന്നു മനസിലാക്കാൻ നോക്കിക്കേ… സഹനങ്ങളുടെ തീരാവേദനയിലും നിന്നെ മാത്രം തിരഞ്ഞ അവനിലേക്ക് നമുക്ക് ചേർന്നിരിക്കാം. കുരിശില്ലാതെ ഉയിർപ്പില്ല എന്ന് പറയുന്നപോലെ ഇനിയുള്ള ദിനങ്ങൾ നമുക്ക് നമ്മിൽ മരിക്കാം… അവനിൽ ഉയിർക്കാൻ വേണ്ടി… 🥰✝



Leave a comment