ക്രൂശിതനിലേക്ക് | Day 7

“നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്…”

ശരിക്കും നഷ്ടപ്പെട്ടുപോയ നമുക്കായി ദൈവപിതാവ് സ്വയം നഷ്ടപ്പെടുത്തിയ സ്വപുത്രന്റെ ജീവിതം. ജനനം മുതൽ മരണം വരെ തനിക്ക് സ്വന്തമായുള്ള ആരും നഷ്ടപ്പെടരുതെന്ന് അത്രമേൽ ആഗ്രഹിച്ച ഈശോ നമ്മുടെയൊക്കെ ജീവിത യാത്രയിൽ ഉയർത്തുന്ന ഒരു ചോദ്യം ഉണ്ട്… ക്രിസ്തുവിനെപോലെ സ്വയം നഷ്ടപ്പെടുത്താൻ നീ ഒരുക്കമാണോ എന്ന്…

എല്ലാം നേടണം എന്ന് ആഗ്രഹിക്കുമ്പോൾ നീ നേടിയതിന്റെ ഇരട്ടിയായി അപരന് പകർന്ന് നൽകാൻ നിനക്ക് കഴിയുന്നുണ്ടോ എന്ന്… ഇല്ലേൽ തമ്പുരാനിലേക് നമുക്കൊന്ന് നോക്കാം… അവനൊന്നും സ്വന്തമായി ഇല്ലായിരുന്നു; എല്ലാം അവൻ തന്റെ സ്നേഹം കൊണ്ട് നേടി എടുത്തതാണ്. കാൽവരി കുരിശിൽ പോലും സഹനത്തിന്റെ അതി തീവ്രവേദനയിലും അവൻ സ്നേഹിക്കാൻ മറന്നില്ല… ചങ്കിലെ അവസാന തുള്ളിയിലും അവൻ സ്നേഹം ചാലിച്ചിരുന്നു…

കാത്തിരിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ ഭാവം ആണ് നഷ്ടപ്പെട്ടുപോയതിനെ അന്വേഷിക്കുന്ന സ്നേഹം എന്നത്.
കുരിശിലേക്കുള്ള ഈ യാത്രയിൽ നമുക്കും നമ്മെ തന്നെ ആത്മശോധന ചെയ്യാം… സക്കെവൂസിനെ പോലെ വിട്ടുകൊടുക്കാൻ നീ തയ്യാറാണോ… ക്രിസ്തു നിറഞ്ഞാൽ പിന്നെ അവനെ ഓർത്ത് എല്ലാം നശ്വരമായി കരുതാൻ കഴിയുന്നുണ്ടോ?

പ്രാത്ഥിക്കാം… ഈശോയേ, എനിക്കായി ഈ ലോകം നൽകുന്ന എല്ലാം നശ്വരമാണെന്ന് മനസിലാക്കി നിന്റെ കുരിശിനോട് ചേർന്ന് ജീവിക്കാൻ കൃപ തരണമേ എന്ന്. ✝💐

Advertisements
Advertisements

Leave a comment