ക്രൂശിതനിലേക്ക് | Day 12

ഒരിക്കൽ ഈശോയെ കണ്ടുമുട്ടിയപ്പോൾ ആ സ്നേഹം അനുഭവിച്ചപ്പോൾ ജീവിതം തന്നെ അവനുവേണ്ടി മാറ്റിവച്ചു അനേകർ… അവരിൽ ചിലരൊക്കെ അവനുവേണ്ടി സ്വന്തം ജീവിതം പോലും ത്യജിക്കാൻ തയ്യാറായി വന്നവർ ആയിരുന്നു. കാൽവരിയോടും… ആ മലയിലേക്ക് കുരിശുമായി വന്ന ക്രിസ്തുവിനോടുമുള്ള പ്രണയം ഹൃദയത്തിൽ കേറിപ്പിടിച്ചപ്പോൾ ബാക്കി ഉള്ളതെല്ലാം; ഈ ലോകം തന്നെയും നഷ്ടമായി കണക്കാക്കാൻ അവരുടെ ജീവിതങ്ങൾ കൊണ്ട് കഴിഞ്ഞു എന്നതാണ്…

ലോകം മണ്ടന്മാർ എന്ന് വിളിച്ച അവരെ നോക്കി ക്രിസ്തു വിളിച്ചു ‘സ്നേഹിതരേ’ എന്ന്… അവർ ആയിരുന്നു വിശുദ്ധർ…

നമ്മുടെയൊക്കെ ഈ മരുഭൂമി ജീവിത യാത്രയിൽ ആകാശത്തു നിന്ന് വീണ ഹിമകണം പോലെ സുന്ദരം ആണ് വിശുദ്ധരുടെ ജീവിതങ്ങൾ… സുവിശേഷത്തെപ്രതി സഹനങ്ങൾ ഏറ്റെടുക്കുന്ന എല്ലാ ജീവിതങ്ങളും അങ്ങനെ ആണ്.

ഈശോയുടെ കാൽവരി യാത്ര നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ; കാരണം സ്നേഹം പൂർത്തീകരിക്കപ്പെട്ടത് ആ ഉയർത്തപ്പെട്ട കുരിശിൽ ആണ്. അവിടെ മാത്രമേ യഥാർത്ഥ ആശ്വാസം നമുക്ക് കണ്ടെത്താൻ കഴിയൂ…

വചനം പറയുന്നപോലെ എല്ലാം നന്മയാക്കുന്ന ദൈവം നമ്മുടെ കൂടെ ഉണ്ടായിരിക്കട്ടെ. ✝🥰

Advertisements
Advertisements

Leave a comment