• ചങ്കാണ് ഈശോ… ചങ്കിടിപ്പാണ് സന്യാസം…

    ❤❤ ചങ്കാണ് ഈശോ… ❤❤ ചങ്കിടിപ്പാണ് സന്യാസം… ❤❤ ‘അഗ്നിയിൽ വച്ച വസ്തു അഗ്നിയായിത്തീരുന്നതുപോലെ, എന്റെ പ്രാണന്റെ പ്രാണനായ ഈശോയെ, നിത്യതയിൽ അങ്ങയോട് ഒന്നാകും വരെ എന്റെ ഹൃദയസ്പന്ദനങ്ങൾ ഓരോന്നും അങ്ങേയ്ക്കായി ത്രസിക്കട്ടെ…’ ദിവസേനയുള്ള വ്യക്തിപരമായ പ്രഭാത സമർപ്പണ പ്രാർത്ഥനയിലെ ഈ വാക്യങ്ങൾ ഉരുവിടുമ്പോൾ മനസ്സിനൊരു ഊർജമാണ്. ഉത്തേജനമാണ്. ഹൃദയം തന്നവന്റെ ഹൃദയതുടിപ്പായി മാറാൻ കഴിയുന്നതിന്റെ ആനന്ദവും… അഭിമാനവും… ഓരോ ചലനങ്ങളും അവനായി നൽകുന്നതിന്റെ ആവേശവും… അതെ, ചങ്ക് തന്നവന്റെ ചങ്ക് ആയി മാറിയവൾ… സമർപ്പിത… ചങ്കാണ്…

  • സഹന ദാസന്റെ വഴിയേ

    സഹന ദാസന്റെ വഴിയേ… “അവൻ നിന്ദിക്കപ്പെട്ടു. നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങൾ ആണ് അവൻ ചുമന്നത്.” (ഏശ53:3-4) ഏശയ്യ പ്രവാചകൻ വിവരിക്കുന്ന സഹന ദാസനെ കുറിച്ചുള്ള വിവരണം, ഹൃദയം തൊട്ട് ധ്യാനിക്കുമ്പോൾ കണ്ണ് നിറയാത്തവരായി ആരും ഉണ്ടാകില്ല. മുറിവിനെ തിരുമുറിവാക്കാൻ ശക്തിയുള്ള ഈശോയുടെപീഡാനുഭവരംഗങ്ങൾ ഉള്ളിലുള്ളപ്പോൾ നമ്മൾ കണ്ണീരോടെ പറയും ‘കർത്താവേ അങ്ങയുടെ പീഡകളുടെ മുമ്പിൽ എന്റെ വേദനകൾ എത്ര നിസ്സാരമാകുന്നു’. ഈശോയുടെ ശാരീരികക്ഷതങ്ങൾ മാത്രമല്ല മാനസികക്ഷതങ്ങളും നാം ധ്യാന…

  • നിനക്ക് എന്റെ കൃപ മതി

    നിനക്ക് എന്റെ കൃപ മതി നമ്മൾ പലപ്പോഴും നമ്മുടെ ഇല്ലായ്മകളെയും കുറവുകളെയും നോക്കി പരിഭവപ്പെടാറുണ്ട്. നമ്മുടെ ബലഹീനതകളെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചുമോർത്തു വിഷമിക്കാറുണ്ട്. നമ്മൾ മാറ്റാൻ ആഗ്രഹിക്കുന്ന ചില ദുശീലങ്ങൾ ഉണ്ടാവാം. ചില രോഗാവസ്ഥകൾ, കുറ്റപ്പെടുത്തലുകൾ, ഒറ്റപ്പെടലുകൾ ഒക്കെ ജീവിതത്തിലെ ചില നിർണായ നിമിഷങ്ങളാണ്. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ ഇത്തരം അനുഭവങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. ദൈവൈക്യത്തിലേക്കുള്ള യാത്രയിൽ നമ്മുടെ ബലഹീനതകൾ തടസ്സമായി നമുക്ക് അനുഭവപ്പെട്ടേക്കാം. ‘എനിക്ക് അതിന് പറ്റുന്നില്ലല്ലോ’.. ‘ഞാനെന്താ അങ്ങനെ…’, ‘എനിക്ക് മാത്രം എന്താ ഇങ്ങനെ ഒരു അവസ്ഥ…’…

  • ഓ സമയമായ്… Funeral Song

    ഓ സമയമായ്… Funeral Song Lyrics: Sr. Noel CMC Music: Joseph & Nyji Singer: Sr Linu Sebastian CMC Produced by: CMC Amala Province, Kanjirappally Lyrics ഓ സമയമായ് നാഥൻ എന്നെ വിളിക്കുന്നുനാഥാ നിന്നിൽ ചേരുവാൻ ഞാനിതാ വരുന്നുനീ തന്നതെല്ലാം നിന്റെ ദാനമെന്നു കരുതിജീവിതം ഞാൻ നന്ദിയോടിതാ പൂർത്തിയാക്കി. (ഓ സമയമായ്…) മരണമെന്ന പുതിയ ജന്മംസ്വർഗമാമെൻ ഗേഹത്തിൽ (2)ദൈവമേ നിൻ തിരുമടിയിൽ സാധ്യമായിത്തീരുമ്പോൾഈ ഭൂവിൽ തീരാത്ത സ്തോത്രഗീതം പാടാൻവിണ്ണിൽ നിൻ…

  • അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്…

    അമ്മേ… ഞാൻ പൂർണ്ണമായും അമ്മയുടേതാണ്… സാധാരണയായി കുഞ്ഞുങ്ങൾ ആദ്യം ഉച്ചരിക്കുന്ന വാക്കാണ് ‘അമ്മ…’ ഏറെ അർത്ഥങ്ങളും ആഴങ്ങളും അനുഭവങ്ങളും ഉള്ള പദം. ശാരീരികമായും ആത്മീയമായും ‘അമ്മയാവുക’ എന്നത് ദൈവീക ഇടപെടലിന്റെ ഭാഗമാണ്. വിവാഹ ജീവിതത്തിലൂടെ ഒരു സ്ത്രീ അമ്മയാകുന്നതുപോലെ ഒരു സമർപ്പിത തന്റെ ആത്മീയ മാതൃത്വത്തിലൂടെ അനേകം ആത്മാക്കളുടെ അമ്മയാകുന്നു. ഇരുമാതൃത്വത്തിലും പുതിയൊരു സൃഷ്ടിക്ക് സ്വർഗ്ഗവും ഭൂമിയും സാക്ഷിയാകുന്നു. പരിശുദ്ധ അമ്മ ഈ ഇരുമാതൃത്വവും സ്വീകരിച്ച ഒരു കന്യകയാണ്. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് ദൈവപുത്രനു ജന്മം നൽകി,…

  • എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു

    എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു… അധരം കൊണ്ടുള്ള സ്തുതി കീർത്തനങ്ങൾ എല്ലാവർക്കും സാധ്യമാണ്. എന്നാൽ ആത്മാവുകൊണ്ട് ദൈവത്തെ പാടി പുകഴ്ത്തുന്നതാണ് യഥാർത്ഥമായ ആരാധന. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിനായി അടുത്തൊരുങ്ങുന്ന ഈ നാളുകളിൽ അമ്മയുടെ സ്തോത്രഗീതത്തിലെ ആദ്യ വാക്യം നമുക്ക് ധ്യാന വിഷയമാക്കാം. “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.” ദൈവാത്മാവിനാൽ നയിക്കപ്പെട്ട, ആ ആത്മാവിനാൽ ഗർഭം ധരിച്ച അമ്മയുടെ ആത്മാവിന്റെ സ്പന്ദനം ആണിത്. ദൈവൈക്യം എന്നാൽ ദൈവാത്മാവിന്റെയും മനുഷ്യാത്മാവിന്റെയും കൂടിച്ചേരലാണ്. ഈ ദൈവൈക്യത്തിൽ ജീവിക്കുമ്പോഴാണ് ആത്മാവിനാൽ ദൈവത്തെ…

  • എന്റെ അപ്പാ…

    💯💕❤ എന്റെ അപ്പാ… ❤💕💯 ഈ ഭൂമിയിൽ നമ്മെ വളർത്തുന്ന ഒരപ്പാ ഇല്ലേ… നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് നമുക്ക് വേണ്ടതെല്ലാം ചെയ്തു തരുന്ന ഒരപ്പ.. ചിലപ്പോഴൊക്കെ സ്നേഹ ശിക്ഷണങ്ങൾ നൽകി നമ്മെ വളർത്തുന്ന അപ്പ… അതുപോലെ… അല്ല അതിനേക്കാൾ ഏറെ നമ്മെ സ്നേഹിക്കുന്ന ഒരപ്പ സ്വർഗ്ഗത്തിലുണ്ട് കേട്ടോ… ഒരു സംഭവമുണ്ട്… ഒരിക്കൽ ഒരു മനുഷ്യൻ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ രണ്ടുവശത്തും കയറുകൊണ്ട് കെട്ടി അതിലൂടെ നടന്നു അതിനെ മുറിച്ചു കടക്കുകയാണ്. അയാൾ ചോദിക്കുന്നുണ്ട്, ആരെങ്കിലും എന്റെ പുറത്തു കയറിയാൽ…

  • എല്ലാം അറിയുന്നവൻ കൂടെയുണ്ട്

    എല്ലാം അറിയുന്നവൻ കൂടെയുണ്ട് ഒരു പുതിയസ്ഥലത്തേയ്ക്കോ സാഹചര്യത്തിലേക്കോ പോകേണ്ടി വരുമ്പോൾ പരിചയമുള്ളവർ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. എന്നെ അറിയുന്നവരോ ഞാനറിയുന്നവരോ ഉണ്ടെങ്കിൽ അത് നമുക്ക് ഒരു ധൈര്യമാണ്. നമുക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും പുതിയ കാര്യങ്ങൾ പരിചയപ്പെടുത്താനും അവർ ഉള്ളപ്പോൾ ഒരു കൂട്ടായി. എവിടെ ആയിരുന്നാലും എന്നെ അറിയുന്നവരുണ്ട്, മനസ്സിലാക്കുന്നവരുണ്ട് എന്ന ഉറപ്പ് ഉണ്ടെങ്കിൽ ജീവിതം സുഗമമാകും. ഇന്ന് പലപ്പോഴും നഷ്ടമാകുന്നത് ഈ ഉറപ്പാണ്… ശരിയാണ്, എപ്പോഴും ഒരാളെ പൂർണമായി ഉൾക്കൊള്ളാനും മനസ്സിലാക്കാനും കൂടെയുള്ളവർക്ക് കഴിയാറില്ല.…

  • സാന്നിധ്യം

    🌏🌏🌏 സാന്നിധ്യം 🌏🌏🌏 ചില സാന്നിധ്യങ്ങൾ ജീവിതത്തിന് മാധുര്യം പകരും. ആനന്ദം പകരും. ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ചില സാന്നിധ്യങ്ങൾ ജീവിത വഴിത്തിരിവുകൾക്ക് കാരണമാകും.‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന അനുഭവം ചിലപ്പോഴൊക്കെ അനുഭവപ്പെടാറില്ലേ? എല്ലാവരും ഉണ്ടായിട്ടും ആരും കൂടെയില്ല എന്നൊരു തോന്നൽ… ഈ അവസരങ്ങളിൽ, ചില വാക്കുകൾ, ചില ഓർമ്മകൾ, ചില സാന്ത്വന സ്പർശനങ്ങൾ നമ്മെ ബലമുള്ളവരാക്കും. നമ്മുടെ ചില രോഗാവസ്ഥകളിലും വിഷമങ്ങളിലും നമ്മുടെ അമ്മയുടെ സാന്നിധ്യം നമ്മൾ ആഗ്രഹിക്കാറില്ലേ? നമ്മുടെ വേദനകൾ ശ്രവിക്കാൻ തയ്യാറാവുന്ന, നമ്മെ ആയിരിക്കുന്ന…