- Homepage
-
SUNDAY SERMON JN, 11, 1-16
ശ്ളീഹാക്കാലം അഞ്ചാം ഞായർ ജൂലൈ 3 മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ സന്ദേശം ഭാരതക്രൈസ്തവ സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവും, ക്രിസ്തുവിനുവേണ്ടി വീരമരണം സ്വീകരിച്ച രക്തസാക്ഷിയുമായ മാർത്തോമാശ്ലീഹയുടെ 1950 ആം രക്ത സാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തിലാണ്, നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുന്നത്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത…
-
June 30 റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍
🔸🔸🔸🔸 June 3️⃣0️⃣🔸🔸🔸🔸റോമന്‍ സഭയിലെ ആദ്യ രക്തസാക്ഷികള്‍🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മതിഭ്രമം ബാധിച്ചവന് തുല്യനായിരിന്ന റോമന്‍ ചക്രവര്‍ത്തി നീറോയുടെ കീഴില്‍ റോമില്‍ വെച്ച് അഗ്നിയില്‍ ഏറിയപ്പെട്ടു ക്രൂരമായി കൊലചെയ്യപ്പെട്ട പേരറിയാത്ത നിരവധി ക്രിസ്തുവിന്റെ അനുയായികളെ ആദരിക്കുന്നതിനാണ് ഈ ഓര്‍മ്മപുതുക്കല്‍ .സഭയില്‍ കൊണ്ടാടപ്പെടുന്നത്. വിജാതീയ ചരിത്രകാരനായിരുന്ന ടാസിറ്റസും, വിശുദ്ധ ക്ലമന്റും റോമിലെ ഒരു ഭീകരരാത്രിയേ കുറിച്ച് വിവരിക്കുന്നുണ്ട്. റോമിലെ രാജകീയ ഉദ്യാനങ്ങളില്‍ ക്രിസ്ത്യാനികളെ മൃഗങ്ങളുടെ തോല്‍ ധരിപ്പിച്ചതിനു ശേഷം വേട്ടയാടുകയും, ക്രൂരമായി ആക്രമിച്ച് നീറോയുടെ രഥങ്ങള്‍ പോകുന്ന വഴിയില്‍ വെളിച്ചം ലഭിക്കുന്നതിനായി…
-
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 30
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️*ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 3️⃣0️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️നാം പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭക്തരാകണമെന്ന് ഈശോയുടെ ദിവഹൃദയം ആഗ്രഹിക്കുന്നു♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍ അത്യന്തം ആഗ്രഹിക്കുന്നുവെന്നതിന്‍മേല്‍ സംക്ഷേപമായി ധ്യാനിക്കാം. ബര്‍ണ്ണാദു പുണ്യവാന്‍ പ്രസ്താവിക്കുന്നതുപോലെ “കന്യാസ്ത്രീ മറിയം നിത്യവചനത്തിന്‍റെ മാതാവാകുന്നതിനു സമ്മതം കൊടുത്ത ആ ക്ഷണം മുതല്‍ ഭൂമിയുടെ മേല്‍ അധികാരത്തിനും…
-
ജൂൺ 30 റോമിലെ സഭയിലെ ആദ്യ രക്തസാക്ഷികൾ | The First Holy Martyrs of the Roman Church
ജൂൺ 30 – റോമിലെ സഭയിലെ ആദ്യ രക്തസാക്ഷികൾ | The First Holy Martyrs of the Roman Church അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിന് മുൻപ് റോമിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധരായ ആദ്യക്രിസ്ത്യാനികളുടെ ഓർമ്മദിനം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs…
-
ജൂൺ 29 – വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ | Saints Peter and Paul
ജൂൺ 29 – വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ | Saints Peter and Paul തിരുസഭയാകുന്ന മഹാസൗധത്തിന്റെ രണ്ട് പ്രധാനസ്‌തംഭങ്ങളായി നിലകൊള്ളുന്ന വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാൾ. Script: Sr. Liby George & Fr. Sanoj MundaplakkalNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ
June 29 നു സഭ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ ആഘോഷിക്കുന്നു . ആദിമസഭയുടെ വളർച്ചയിൽ പ്രധാനപങ്കു വഹിച്ച ഈ മഹാന്മാരായ അപ്പസ്തോലന്മാർ മരിച്ചത് AD 64 നും AD 68 num ഇടയിൽ ഒരേ ദിവസം ആണെന്ന് വിശ്വസിക്കപ്പെടുന്നു ഒരേ വർഷം അല്ലെങ്കിലും. വിശുദ്ധ പത്രോസ് സുവിശേഷത്തിൽ നമ്മെ ഏറ്റവും നന്നായി സ്പർശിക്കുന്ന വ്യക്തികളിലൊരാൾ. ഒരു ഘട്ടത്തിൽ ഈശോയെ തള്ളിപ്പറയുന്ന, ഉപേക്ഷിക്കുന്ന വിധത്തിൽ വീണുപോയെങ്കിലും പരിശുദ്ധാത്മസഹായത്താൽ ശക്തിപ്പെട്ട് , അന്നും ഇന്നും ഒരുപാട് പേർക്ക്…
-
പന്ത്രണ്ട്: സുവിശേഷത്തിൻറെ പൊളിറ്റിക്സ്
പന്ത്രണ്ട്സുവിശേഷത്തിൻറെ പൊളിറ്റിക്സ് പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിൽ പള്ളിപെരുന്നാളുകളിലെ ആഘോഷം എന്നാൽ ബൈബിൾ നാടകങ്ങൾ ആയിരുന്നു, ബൈബിൾ സിനിമകളുടെ പ്രദർശനങ്ങൾ ആയിരുന്നു, ചവിട്ട് നാടകം, മാർഗ്ഗം കളി, ഭക്തി ഗാനമേള ഒക്കെ ആയിരുന്നു. പിന്നീട് പള്ളികൾ കൂടുതൽ ധനികരായപ്പോൾ ഈ കലാരൂപങ്ങൾ മിമിക്രി, സ്‌കിറ്റുകൾ, ഗാനമേളകൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവയ്ക്ക് വഴിമാറി. പിന്നീട് ഭക്തിമാർഗ്ഗങ്ങളുടെ വരവായിരുന്നു, കരിസ്മാറ്റിക്കും, കുടുംബ നവീകരണ ധ്യാനങ്ങളും ഒക്കെയായി എല്ലാവരെയും മാറ്റിയെടുക്കുന്ന കലാരൂപങ്ങൾ ആയി പെരുന്നാളുകൾ മാറി. ഇന്ന് കേരള ക്രൈസ്തവ സഭ കലയ്ക്കു…
-
വർദ്ധിക്കുന്ന തീവ്രവാദ – ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും
വർദ്ധിക്കുന്ന തീവ്രവാദ-ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും മതനിന്ദാ പരാമർശം നടത്തി എന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. വസ്ത്രത്തിന്റെ അളവെടുക്കാൻ എന്ന വ്യാജേന തയ്യൽകടയിൽ എത്തിയ കൊലപാതകി പെട്ടെന്ന് ആയുധമെടുത്ത് ആക്രമിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നയാൾ അതിന്റെ വീഡിയോ എടുക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ അക്രമികൾതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്യന്തം നിഷ്ടൂരമായ ഈ കൃത്യം ചെയ്ത് ഇസ്ലാമിക തീവ്രവാദികൾ…
-
2025 Jubilee Logo
ഇതാ 2025 ലെ ജൂബിലിയുടെ ലോഗോ: വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ, കുരിശിൽ ആശ്ലേഷിക്കുകയും പറ്റിപിടിച്ചിരിക്കുകയും ചെയ്യുന്ന, ഭൂമിയുടെ നാല് കോണുകളിൽ നിന്നുള്ള മനുഷ്യത്വത്തെ സൂചിപ്പിക്കാൻ നാല് സ്റ്റൈലൈസ്ഡ് രൂപങ്ങൾ…
-
The First Martyrs of the See of Rome / Thursday of week 13 in Ordinary Time
🔥 🔥 🔥 🔥 🔥 🔥 🔥 30 Jun 2022 The First Martyrs of the See of Rome or Thursday of week 13 in Ordinary Time Liturgical Colour: Red. പ്രവേശകപ്രഭണിതംക്രിസ്തുവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്വിശുദ്ധരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ ആനന്ദിക്കുന്നു.എന്തെന്നാല്‍, അവിടത്തെ സ്‌നേഹത്തെപ്രതി,അവര്‍ തങ്ങളുടെ രക്തംചിന്തി;അതിനാല്‍, ക്രിസ്തുവിനോടുകൂടെ,അവര്‍ അനവരതം ആഹ്ളാദിക്കുന്നു. Or: വിശുദ്ധരായ മനുഷ്യര്‍ കര്‍ത്താവിനുവേണ്ടിഭാഗ്യപ്പെട്ട രക്തം ചിന്തി;തങ്ങളുടെ ജീവിതത്തില്‍ അവര്‍ ക്രിസ്തുവിനെ സ്‌നേഹിച്ചു.തങ്ങളുടെ മരണത്തില്‍ അവര്‍അവിടത്തെ അനുകരിക്കുകയുംഅതുവഴി വിജയകിരീടമണിയുകയും…
-
June 29 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും
🔸🔸🔸🔸 June 2️⃣9️⃣🔸🔸🔸🔸 വിശുദ്ധ പത്രോസും, വിശുദ്ധ പൗലോസും🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വിശുദ്ധ പത്രോസ് പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ് അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളില്‍ പ്രബോധനത്തിനായി വരുമ്പോള്‍…
-
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 29
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2️⃣9️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ ദിവ്യഹൃദയവും പരിശുദ്ധ കുര്‍ബാനയുടെ സ്വീകരണവും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ദൈവപുത്രനായ ഈശോ പൗരോഹിത്യമായിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെ സ്ഥാപിച്ച വിധംതന്നെ എപ്രകാരമെന്ന് നോക്കുക. മാധുര്യം നിറഞ്ഞ ഈശോ തന്‍റെ പീഡാനുഭവത്തിന്‍റെ തലേദിവസം ശിഷ്യരുടെ കാലുകളെ കഴുകി അവരോടുകൂടെ മേശയ്ക്കിരിക്കുന്നു. അപ്പോള്‍ തന്‍റെ ദിവ്യഹൃദയവും മുഖവും സ്നേഹത്താല്‍ ജ്വലിച്ച് തന്‍റെ തൃക്കണ്ണുകളെ ആകാശത്തിലേക്ക് ഉയര്‍ത്തി അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു കൊടുത്തുകൊണ്ട് അരുളിച്ചെയ്യുന്നു. “നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ ഇത് എന്‍റെ ശരീരമാകുന്നു,” അപ്രകാരം തന്നെ കാസയെടുത്ത്…
-
Saints Peter and Paul, Apostles
🔥 🔥 🔥 🔥 🔥 🔥 🔥 29 Jun 2022 Saints Peter and Paul, Apostles – Mass of the Day (see also Vigil Mass) Liturgical Colour: Red. These readings are for the day of the feast itself: പ്രവേശകപ്രഭണിതം ഇവരാണ്, ശരീരത്തില്‍ ജീവിച്ചുകൊണ്ട്,തങ്ങളുടെ രക്തത്താല്‍ സഭയെ നട്ടുവളര്‍ത്തിയത്;ഇവര്‍ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയുംദൈവത്തിന്റെ സ്‌നേഹിതരായി ഭവിക്കുകയും ചെയ്തു. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയുംവിശുദ്ധ പൗലോസിന്റെയും…
-
കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും
കാസ പ്രസിഡന്റ് കെവിൻ പീറ്റർ ലൗ-ജിഹാദ് എന്ന യാഥാർഥ്യം തുറന്നു പറയുന്നു. സ്വന്തം ജീവിതത്തിൽ നിന്നും… മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ കെവിൻ പീറ്റർ എന്ന പിതാവിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവം കഥ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിയാതെ നിങ്ങൾക്ക് കേൾക്കാൻ പറ്റില്ല KEVIN PETER TALK ABOUT HIS STORY I ലൗജിഹാദ് പ്രണയക്കെണിയിൽപെടുത്തി തന്റെ മകളെ ജിഹാദികൾ കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഒരു പിതാവിൽ നിന്ന് ക്രൈസ്തവർക്ക്…
-
The Book of Psalms, Chapter 25 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 25 വഴി കാട്ടണമേ! 1 കര്‍ത്താവേ, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു. 2 ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെ മേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ! 3 അങ്ങയെ കാത്തിരിക്കുന്ന ഒരുവനുംഭഗ്‌നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ! 4 കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ! 5 അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു. 6 കര്‍ത്താവേ,…
-
The Book of Psalms, Chapter 24 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 24 മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു 1 ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളുംകര്‍ത്താവിന്‍േറതാണ്. 2 സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെസ്ഥാപിച്ചതും അവിടുന്നാണ്. 3 കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത്ആരു നില്‍ക്കും? 4 കളങ്കമറ്റ കൈകളും നിര്‍മലമായഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ. 5 അവന്റെ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. 6 ഇപ്രകാരമുള്ളവരാണ്…
-
The Book of Psalms, Chapter 23 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 23 കര്‍ത്താവ് എന്റെ ഇടയന്‍ 1 കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. 2 പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. 3 അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. 4 മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക് ഉറപ്പേകുന്നു. 5 എന്റെ ശത്രുക്കളുടെ മുന്‍പില്‍അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു;…
-
The Book of Psalms, Chapter 22 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 22 പരിത്യക്തന്റെ രോദനവും പ്രത്യാശയും 1 എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്? 2 എന്റെ ദൈവമേ, പകല്‍മുഴുവന്‍ഞാന്‍ അങ്ങയെ വിളിക്കുന്നു;അങ്ങു കേള്‍ക്കുന്നില്ല; രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു;എനിക്ക് ആശ്വാസം ലഭിക്കുന്നില്ല. 3 ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്നു പരിശുദ്ധനാണ്. 4 അങ്ങയില്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍വിശ്വാസമര്‍പ്പിച്ചു; അവര്‍ അങ്ങയില്‍ ശരണംവച്ചു,അങ്ങ് അവരെ മോചിപ്പിച്ചു. 5 അങ്ങയോട് അവര്‍ നിലവിളിച്ചപേക്ഷിച്ചു;അവര്‍ രക്ഷപെട്ടു; അങ്ങയെ അവര്‍ ആശ്രയിച്ചു;അവര്‍…
-
The Book of Psalms, Chapter 21 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 21 രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത 1 കര്‍ത്താവേ, രാജാവ് അങ്ങയുടെശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു! 2 അവന്റെ ഹൃദയാഭിലാഷം അങ്ങുസാധിച്ചുകൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല. 3 സമൃദ്ധമായ അനുഗ്രഹങ്ങളുമായിഅവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു. 4 അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ. 5 അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്റെ മേല്‍ തേജസ്‌സുംപ്രതാപവും ചൊരിഞ്ഞു.…
-
The Book of Psalms, Chapter 20 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 20 രാജാവിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രാര്‍ഥന 1 നിന്റെ കഷ്ടകാലത്തു കര്‍ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്ഷിക്കട്ടെ. 2 അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്ക്കട്ടെ! സീയോനില്‍നിന്നു നിന്നെതുണയ്ക്കട്ടെ! 3 നിന്റെ വഴിപാടുകള്‍ അവിടുന്ന്ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍അവിടുന്നു സംപ്രീതനാകട്ടെ! 4 അവിടുന്നു നിന്റെ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ! 5 നിന്റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ…
-
The Book of Psalms, Chapter 19 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 19 പ്രപഞ്ചവും നിയമവും ദൈവമഹത്വം ഉദ്‌ഘോഷിക്കുന്നു 1 ആകാശം ദൈവത്തിന്റെ മഹത്വംപ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു. 2 പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു. 3 ഭാഷണമില്ല, വാക്കുകളില്ല,ശബ്ദംപോലും കേള്‍ക്കാനില്ല. 4 എന്നിട്ടും അവയുടെ സ്വരംഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു; അവിടെ സൂര്യന് ഒരു കൂടാരം അവിടുന്ന് നിര്‍മിച്ചിരിക്കുന്നു. 5 മണവറയില്‍നിന്നു മണവാളനെന്നപോലെസൂര്യന്‍ അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെഅവന്‍ ഓട്ടം ആരംഭിക്കുന്നു. 6 ആകാശത്തിന്റെ…
-
The Book of Psalms, Chapter 18 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 18 വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം 1 കര്‍ത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. 2 അങ്ങാണ് എന്റെ രക്ഷാശിലയും കോട്ടയും വിമോചകനും,എന്റെ ദൈവവും എനിക്ക് അഭയംതരുന്ന പാറയും, എന്റെ പരിചയും രക്ഷാശൃംഗവും അഭയകേന്ദ്രവും. 3 സ്തുത്യര്‍ഹനായ കര്‍ത്താവിനെഞാന്‍ വിളിച്ചപേക്ഷിക്കുന്നു; അവിടുന്ന് എന്നെ ശത്രുക്കളില്‍നിന്നു രക്ഷിക്കും. 4 മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. 5 പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക് എന്റെ മേല്‍ഇതാ വീഴുന്നു. 6 കഷ്ടതയില്‍ ഞാന്‍…
-
The Book of Psalms, Chapter 17 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 17 നിഷ്‌കളങ്കന്റെ പ്രതിഫലം 1 കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്‌കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ! 2 എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ! 3 അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍, എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല; എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല. 4 മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം ഞാന്‍…
-
The Book of Psalms, Chapter 16 | സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation
സങ്കീർത്തനങ്ങൾ, അദ്ധ്യായം 16 ദൈവം എന്റെ അവകാശം 1 ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു. 2 അവിടുന്നാണ് എന്റെ കര്‍ത്താവ്; അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും. 3 ലോകം വിശുദ്ധരെന്നു കരുതുന്നദേവന്‍മാര്‍ നിസ്‌സാരരാണ്; അവരില്‍ ആനന്ദംകൊള്ളുന്നവര്‍അഭിശപ്തരാണ്. 4 അന്യദേവന്‍മാരെ അനുഗമിക്കുന്നവര്‍ തങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു; ഞാന്‍ അവര്‍ക്കു രക്തംകൊണ്ടുപാനീയബലി അര്‍പ്പിക്കുകയില്ല; ഞാന്‍ അവരുടെ നാമം ഉച്ചരിക്കുകയില്ല. 5 കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. 6…
