• Tobit, Chapter 3 | തോബിത്, അദ്ധ്യായം 3 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 3 തോബിത്തിന്റെ പ്രാര്‍ഥന 1 ഞാന്‍ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാന്‍ പ്രാര്‍ഥിച്ചു:2 കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാര്‍ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്.3 എന്നെ ഓര്‍ക്കുകയും കാരുണ്യപൂര്‍വം കടാക്ഷിക്കുകയും ചെയ്യണമേ! എന്റെയും എന്റെ പിതാക്കന്‍മാരുടെയും പാപങ്ങള്‍ക്കും, ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ!4 അങ്ങയുടെ കല്‍പനകള്‍ അവര്‍ പാലിച്ചില്ല. അതിനാല്‍, അങ്ങ് ഞങ്ങളെ കവര്‍ച്ചയ്ക്കും അടിമത്തത്തിനും മരണത്തിനും ഏല്‍പിച്ചുകൊടുത്തു.…

  • Tobit, Chapter 2 | തോബിത്, അദ്ധ്യായം 2 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 2 തോബിത് അന്ധനാകുന്നു 1 വീട്ടില്‍ എത്തിയ എനിക്കു ഭാര്യ അന്നയെയും പുത്രന്‍ തോബിയാസിനെയും തിരിച്ചുകിട്ടി. ഏഴാഴ്ചയുടെ ഉത്‌സവമായ പെന്തക്കുസ്താത്തിരുനാളായിരുന്നു അന്ന്. എന്റെ ബഹുമാനത്തിനായി തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നില്‍ ഞാന്‍ ഭക്ഷ ണത്തിനിരുന്നു.2 ഭക്ഷണസാധനങ്ങളുടെ സമൃദ്ധി കണ്ടു ഞാന്‍ മകനോടു പറഞ്ഞു: പോയി നമ്മുടെ സഹോദരരില്‍ നീ കാണുന്ന ദൈവവിചാരമുള്ള ദരിദ്രനെ കൊണ്ടുവരിക; ഞാന്‍ കാത്തിരിക്കാം.3 അവന്‍ പോയിവന്നിട്ടു പറഞ്ഞു. പിതാവേ, നമ്മുടെ ജനത്തിലൊരാളെ ആരോ കഴുത്തു ഞെരിച്ചു കൊന്ന്, ഇതാ ചന്തസ്ഥലത്തു…

  • Tobit, Chapter 1 | തോബിത്, അദ്ധ്യായം 1 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 1 തോബിത്തിന്റെ ക്ലേശങ്ങള്‍ 1 നഫ്താലിഗോത്രജനായ തോബിത്തിന്റെ ചരിത്രം. തോബിത് തോബിയേലിന്റെയും തോബിയേല്‍ അനനിയേലിന്റെയും അനനിയേല്‍ അദ്‌വേലിന്റെയും അദ്‌വേല്‍ അസിയേലിന്റെ പിന്‍ഗാമികളില്‍പ്പെട്ട ഗബായേലിന്റെയും പുത്രന്‍മാരാണ്.2 തോബിത് അസ്‌സീറിയാ രാജാവായ ഷല്‍മനേ സറിന്റെ കാലത്ത് ഗലീലിയിലെ കേദെഷ് നഫ്താലിക്കു തെക്ക് ആഷേറിനു മുകള്‍ഭാഗത്ത് സ്ഥിതിചെയ്യുന്നതിഷ്‌ബെയില്‍നിന്നു തടവുകാരനായി പിടിക്കപ്പെട്ടു.3 ഞാന്‍, തോബിത്, ജീവിതകാലമത്രയും സത്യത്തിന്റെയും നീതിയുടെയും മാര്‍ഗത്തിലാണു ചരിച്ചത്. അസ്‌സീറിയായിലെ നിനെവേയിലേക്ക് എന്നോടുകൂടെപ്പോന്ന സ്വദേശീയരായ സഹോദരര്‍ക്ക് ഞാന്‍ നിരവധി ഉപകാരങ്ങള്‍ ചെയ്തിട്ടുണ്ട്.4 സ്വദേശമായ ഇസ്രായേലില്‍ ഞാന്‍…

  • Tobit, Introduction | തോബിത്, ആമുഖം | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, ആമുഖം ബി.സി. 721-ല്‍ നിനെവേയിലേക്കു നാടുകടത്തപ്പെട്ട യഹൂദരില്‍ നഫ്താലി ഗോത്രത്തില്‍പ്പെട്ട ഒരു വ്യക്തിയാണ് തോബിത്. വിശ്വാസത്തിന്റെയും സുകൃതജീവിതത്തിന്റെയും മാതൃകയായിട്ടാണ് തോബിത്തിനെ അവതരിപ്പിക്കുന്നത്. കുടുംബജീവിതത്തെക്കുറിച്ചും ദാമ്പത്യവിശുദ്ധിയെക്കുറിച്ചും പല ധാര്‍മികോപദേശങ്ങളും നല്‍കുന്നതിനു ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ദരിദ്രരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്നവരെ ദൈവം ക്ലേശകാലങ്ങളില്‍ അനുസ്മരിക്കുകയും അവര്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യുമെന്ന് തോബിത്തില്‍ വ്യക്തമായി കാണാം. ദൈവഭക്തനും നിയമം പാലിക്കുന്നവനും ഉദാരമതിയുമായ തോബിത്തിനു തിക്തമായ അനുഭവങ്ങളാണ് പ്രതിഫലം. പരസ്‌നേഹപ്രവൃത്തികളില്‍ വ്യാപൃതനായ അദ്‌ദേഹം അന്ധനായിത്തീര്‍ന്നു; ജീവിതംതന്നെ കയ്പുനിറഞ്ഞതായിത്തീര്‍ന്നു. എക്ബത്താനായില്‍…

  • The Book of Tobit | തോബിത്തിന്റെ പുസ്തകം | Malayalam Bible | POC Translation

  • Nehemiah, Chapter 13 | നെഹമിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 13 നെഹെമിയായുടെ നവീകരണങ്ങള്‍ 1 ആദിവസം ജനം കേള്‍ക്കേ മോശയുടെ നിയമഗ്രന്ഥത്തില്‍നിന്ന് അവര്‍ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അമ്മോന്യരെയും മൊവാബ്യരെയും ദൈവത്തിന്റെ സഭയില്‍ പ്രവേശിപ്പിക്കരുത്.2 ഇസ്രായേല്‍ ജനത്തെ അപ്പവും വെള്ളവും കൊടുത്തു സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാന്‍ ബാലാമിനെ കൂലിക്കെടുത്തവരാണ് അവര്‍. എന്നാല്‍, ദൈവം ആ ശാപത്തെ അനുഗ്രഹമായി മാറ്റി.3 നിയമം വായിച്ചുകേട്ട ജനം അന്യജനതകളെ ഇസ്രായേലില്‍ നിന്ന് അകറ്റി.4 എന്നാല്‍, ഇതിനുമുന്‍പ് പുരോഹിതനും തോബിയായുടെ സുഹൃത്തും ദേവാലയമുറികളുടെ ചുമതലക്കാരനുമായ എലിയാഷിബ്…

  • Nehemiah, Chapter 12 | നെഹമിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 12 പുരോഹിതന്‍മാരും ലേവ്യരും 1 ഷെയാല്‍ത്തിയേലിന്റെ പുത്രന്‍ സെ റുബാബേലിനോടുംയഷുവായോടുംകൂടെ വന്ന പുരോഹിതന്‍മാരും ലേവ്യരും: സെറായാ, ജറെമിയാ, എസ്രാ,2 അമരിയാ, മല്ലൂക്, ഹത്തൂഷ്,3 ഷെക്കാനിയാ, റഹും, മെറെമോത്ത്,4 ഇദ്‌ദോ, ഗിന്നെത്തോയ്, അബിയാ,5 മിയാമിന്‍, മാദിയാ, ബില്‍ഗാ,6 ഷമായാ, യോയാറിബ്,യദായാ,7 സല്ലു, ആമോക്, ഹില്‍ക്കിയാ,യദായാ.യഷുവയുടെ കാലത്തെ പുരോഹിതന്‍മാരുടെയും അവരുടെ സഹോദരന്‍മാരുടെയും നേതാക്കന്‍മാര്‍ ഇവരായിരുന്നു.8 ലേവ്യര്‍:യഷുവ, ബിന്നൂയ്, കദ്മിയേല്‍, ഷറെബിയാ, യൂദാ എന്നിവരും സ്‌തോത്രഗീതത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മത്താനിയായും ചാര്‍ച്ചക്കാരും.9 അവരുടെ സഹോദരന്‍മാരായ ബക്ബുക്കിയായും ഉന്നോയുംഅവര്‍ക്ക്…

  • Nehemiah, Chapter 11 | നെഹമിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 11 ജറുസലെംനിവാസികള്‍ 1 ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീത വും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു.2 ജറുസലെമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനം അഭിനന്ദിച്ചു.3 ഇസ്രായേല്‍ജനവും പുരോഹിതന്‍മാര്‍, ലേവ്യര്‍, ദേവാലയശുശ്രൂഷകര്‍, സോളമന്റെ ദാസന്‍മാരുടെ പിന്‍ഗാമികള്‍ എന്നിവര്‍ യൂദാനഗരങ്ങളില്‍ സ്വന്തം സ്ഥലത്തു താമസിച്ചു.4 ജറുസലെമില്‍ വസിച്ച പ്രമുഖന്‍മാര്‍ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രത്തില്‍പ്പെട്ടവരാണ്. യൂദാഗോത്രത്തില്‍നിന്ന് ഉസിയായുടെ പുത്രന്‍ അത്തായാ. ഉസിയാ സഖറിയായുടെയും സഖറിയാ അമരിയായുടെയും അമരിയാ ഷെഫാത്തിയായുടെയും…

  • Nehemiah, Chapter 10 | നെഹമിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 10 1 ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍: ഹക്കാലിയായുടെ പുത്രനും ദേശാധിപതിയുമായനെഹെമിയാ, സെദെക്കിയാ,2 പുരോഹിതന്‍മാര്‍: സെറായാ, അസറിയാ, ജറെമിയാ,3 പാഷൂര്‍, അമരിയാ, മല്‍ക്കിയാ,4 ഹത്തൂഷ്, ഷബാനിയാ, മല്ലൂക്ക്,5 ഹാരിം, മെറെമോത്ത്, ഒബാദിയാ,6 ദാനിയേല്‍, ഗിന്നെഥോന്‍, ബാറൂക്,7 മെഷുല്ലാം, അബിയാ, മിയാമിന്‍,8 മാസിയാ, ബില്‍ഗായ്, ഷെമായാ;9 ലേവ്യര്‍: അസാനിയായുടെ പുത്രന്‍യഷുവ, ഹെനാദാദിന്റെ കുടുംബത്തില്‍പ്പെട്ട ബിന്നൂയി, കദ്മിയേല്‍;10 അവരുടെ സഹോദരന്‍മാര്‍, ഷെബാനിയാ, ഹോദിയാ, കെലീതാ, പെലായാ, ഹാനാന്‍,11 മിഖാ, റഹോബ്, ഹഷാബിയാ,12 സക്കൂര്‍, ഷറെബിയാ, ഷെബാനിയാ,13 ഹോദിയാ,…

  • Nehemiah, Chapter 9 | നെഹമിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 9 ജനം പാപം ഏറ്റുപറയുന്നു 1 ആ മാസം ഇരുപത്തിനാലാംദിവസം ഇസ്രായേല്‍ജനം സമ്മേളിച്ചു. അവര്‍ ചാക്കുടുത്ത് തലയില്‍ പൂഴിവിതറി ഉപവസിച്ചു.2 അവര്‍ അന്യജനതകളില്‍നിന്നു വേര്‍തിരിയുകയും എഴുന്നേറ്റുനിന്നു തങ്ങളുടെ പാപങ്ങളും പിതാക്കന്‍മാരുടെ അകൃത്യങ്ങളും ഏറ്റുപറയുകയും ചെയ്തു.3 കൂടാതെ, ദിവ സത്തിന്റെ കാല്‍ഭാഗം തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നിയമഗ്രന്ഥം എഴുന്നേറ്റുനിന്ന് വായിക്കാനും കാല്‍ഭാഗം തങ്ങളുടെ പാപങ്ങളേറ്റുപറഞ്ഞ് അവിടുത്തെ ആരാധിക്കാനും ചെലവഴിച്ചു.4 യഷുവ, ബാനി, കദ്മിയേല്‍, ഷബാനിയാ, ബുന്നി, ഷെറെബിയാ, ബാനി, കെനാനി എന്നിവര്‍ ലേവ്യരുടെ പീഠങ്ങളില്‍…

  • Nehemiah, Chapter 8 | നെഹമിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 8 നിയമം പരസ്യമായി വായിക്കുന്നു 1 ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തില്‍ സമ്മേളിച്ചു. കര്‍ത്താവ് ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ നിയമജ്ഞനായ എസ്രായോട് ആവശ്യപ്പെട്ടു.2 ഏഴാംമാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്ത്രീകളും പുരുഷന്‍മാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുന്‍പില്‍ നിയമഗ്രന്ഥം കൊണ്ടുവന്നു.3 അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട് അതിരാവിലെ മുതല്‍ മധ്യാഹ്‌നംവരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്ധാപൂര്‍വം ശ്രവിച്ചു.4 പ്രത്യേകം നിര്‍മിച്ച…

  • Nehemiah, Chapter 7 | നെഹമിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 7 1 മതിലിന്റെ പണിതീര്‍ന്നു. കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തു.2 ഞാന്‍ എന്റെ സഹോദരന്‍ ഹനാനിയെയും കോട്ടകാവല്‍ക്കാരുടെ അധിപനായ ഹനാനിയായെയും ജറുസലെമിന്റെ ഭരണമേല്‍പിച്ചു. വിശ്വസ്തതയിലും ദൈവ ഭക്തിയിലും ഹനാനിയാ അതുല്യനായിരുന്നു.3 ഞാന്‍ അവരോടു പറഞ്ഞു: വെയില്‍ മൂക്കുന്നതുവരെ ജറുസലെമിന്റെ കവാടങ്ങള്‍ തുറക്കരുത്. കാവലുള്ളപ്പോള്‍ത്തന്നെ വാതിലുകള്‍ അടച്ചു കുറ്റിയിടണം. ജറുസലെം നിവാസികളെ ആയിരിക്കണം കാവല്‍ക്കാരായി നിയമിക്കുക; അവര്‍ താന്താങ്ങളുടെ ഭവനത്തിന്റെ എതിര്‍വശത്തു സ്ഥാന മുറപ്പിക്കണം. തിരിച്ചുവന്ന പ്രവാസികള്‍ 4 നഗരം…

  • Nehemiah, Chapter 6 | നെഹമിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 6 നെഹെമിയായ്‌ക്കെതിരേ ഗൂഢാലോചന 1 ഞാന്‍ കതകു കൊളുത്തിയില്ലെങ്കിലും മതില്‍ പണിത് വിടവുകള്‍ അടച്ചു എന്നു സന്‍ബല്ലാത്തും തോബിയായും അറേബ്യനായ ഗഷെമും മറ്റു ശത്രുക്കളും അറിഞ്ഞു.2 സന്‍ബല്ലാത്തും ഗഷെമും എനിക്കു സന്‌ദേശം അയച്ചു: വരുക, ഓനോസമതലത്തില്‍ ഏതെങ്കിലും ഗ്രാമത്തില്‍ വച്ചു നമുക്ക് ഒരു കൂടിക്കാഴ്ച നടത്താം. എന്നെ ഉപദ്രവിക്കുകയായിരുന്നു അവരുടെ ഉദ്‌ദേശ്യം.3 ഞാന്‍ ദൂതന്‍മാരെ അയച്ച് അവരോടു പറഞ്ഞു: ഞാനൊരു വലിയ കാര്യം ചെയ്യുകയാണ്; എനിക്കു വരുക സാധ്യമല്ല. ഞാന്‍ ഇറങ്ങിവന്ന് പണിക്ക്…

  • Nehemiah, Chapter 5 | നെഹമിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 5 ദരിദ്രരുടെ പരാതി 1 ജനത്തില്‍ പലരും സ്ത്രീപുരുഷഭേദമെന്നിയേ യഹൂദസഹോദരന്‍മാര്‍ക്കെതിരേ ആവലാതി പറഞ്ഞു.2 ചിലര്‍ പറഞ്ഞു: പുത്രീപുത്രന്‍മാരടക്കം ഞങ്ങള്‍ വളരെപ്പേരുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്കു ധാന്യം തരുക.3 മറ്റു ചിലര്‍ പറഞ്ഞു: ക്ഷാമം നിമിത്തം വയലുകളും മുന്തിരിത്തോപ്പുകളും വീടുകളും ഞങ്ങള്‍ ധാന്യത്തിനുവേണ്ടി പണയപ്പെടുത്തി.4 വേറെചിലര്‍ പറഞ്ഞു: വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയും മേലുള്ള രാജകീയനികുതി അടയ്ക്കാന്‍ ഞങ്ങള്‍ കടം വാങ്ങിയിരുന്നു.5 എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ സഹോദരന്‍മാരെപ്പോലെ തന്നെയാണ്; ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും. എന്നിട്ടും ഞങ്ങളുടെ…

  • Nehemiah, Chapter 4 | നെഹമിയാ, അദ്ധ്യായം 4 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 4 മതില്‍പണിക്കു തടസ്‌സം 1 ഞങ്ങള്‍ മതില്‍ നിര്‍മിക്കുന്നുവെന്നു കേട്ട് സന്‍ബല്ലാത് ക്രുദ്ധനായി. അവന്‍ ഞങ്ങളെ പരിഹസിച്ചു.2 അവന്‍ ചാര്‍ച്ചക്കാരുടെയും സമരിയാ സൈന്യത്തിന്റെയും മുമ്പാകെ യഹൂദരെ പരിഹസിച്ചു പറഞ്ഞു: ദുര്‍ബലന്‍മാരായ ഈ യഹൂദര്‍ എന്താണു ചെയ്യുന്നത്? അവര്‍ എല്ലാം പുനരുദ്ധരിക്കുകയും ബലിയര്‍പ്പിക്കുകയും ഒറ്റദിവസംകൊണ്ടു പണിതീര്‍ക്കുകയും ചെയ്യാമെന്ന് വ്യാമോഹിക്കുന്നോ? കത്തി നശിച്ച അവശിഷ്ടങ്ങളില്‍നിന്നു പണിയാന്‍ കല്ലു വീണ്ടെടുക്കാന്‍ കഴിയുമോ?3 അവന്റെ സമീപത്തു നിന്ന അമ്മോന്യനായ തോബിയാ പറഞ്ഞു: ശരിയാണ്, അവരെന്താണ് ഈ പണിയുന്നത്? ഒരു…

  • Nehemiah, Chapter 3 | നെഹമിയാ, അദ്ധ്യായം 3 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 3 മതില്‍ പുനരുദ്ധരിക്കുന്നു 1 പ്രധാന പുരോഹിതനായ എലിയാഷിബ് സഹപുരോഹിതന്‍മാരോടൊത്ത് അജക വാടം പണിതു. അവര്‍ അതിന്റെ പ്രതിഷ്ഠാകര്‍മം നടത്തുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനേല്‍ ഗോപുരവുംവരെ പണിത് പ്രതിഷ്ഠാകര്‍മം നടത്തി.2 അതിനോടുചേര്‍ന്ന ഭാഗം ജറീക്കോക്കാരും അതിനപ്പുറം ഇമ്രിയുടെ പുത്രന്‍ സക്കൂറും പണിതു.3 ഹസ്‌സേനായുടെ പുത്രന്‍മാര്‍ മത്‌സ്യകവാടം പണിത് അതിന് ഉത്തരം, കതകുകള്‍, കുറ്റികള്‍, ഓടാമ്പലുകള്‍ എന്നിവ ഘടിപ്പിച്ചു.4 അടുത്തഭാഗം ഹക്കോസിന്റെ പുത്രനായ ഊറിയായുടെ പുത്രന്‍ മെറെമോത്ത് പുതുക്കിപ്പണിതു. തുടര്‍ന്നുള്ള ഭാഗം…

  • Nehemiah, Chapter 2 | നെഹമിയാ, അദ്ധ്യായം 2 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 2 നെഹെമിയാ ജറുസലെമിലേക്ക് 1 അര്‍ത്താക്‌സെര്‍ക്‌സെസ് രാജാവിന്റെ ഇരുപതാം ഭരണവര്‍ഷം നീസാന്‍മാസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നുകൊടുത്തു. ഇതിനുമുന്‍പ് മ്ലാനവദനനായി രാജാവ് എന്നെ കണ്ടിട്ടില്ല.2 രാജാവ് എന്നോടുചോദിച്ചു: രോഗമില്ലാതിരുന്നിട്ടും എന്തേ നിന്റെ മുഖം മ്ലാനമായിരിക്കുന്നു? ഹൃദയവ്യഥയല്ലാതെ മറ്റൊന്നല്ലിത്.3 അപ്പോള്‍ ഭയത്തോടെ ഞാന്‍ പറഞ്ഞു: രാജാവ് നീണാള്‍ വാഴട്ടെ, എന്റെ പിതാക്കന്‍മാര്‍ നിദ്രകൊള്ളുന്ന നഗരകവാടങ്ങള്‍ കത്തി ശൂന്യമായിക്കിടക്കുമ്പോള്‍ എന്റെ മുഖം എങ്ങനെപ്രസന്നമാകും?4 രാജാവ് ചോദിച്ചു: എന്താണു നിന്റെ അപേക്ഷ?5 സ്വര്‍ഗസ്ഥനായ ദൈവത്തോടു പ്രാര്‍ഥിച്ചതിനുശേഷം ഞാന്‍…

  • Nehemiah, Chapter 1 | നെഹമിയാ, അദ്ധ്യായം 1 | Malayalam Bible | POC Translation

    നെഹമിയായുടെ പുസ്തകം, അദ്ധ്യായം 1 നെഹെമിയായുടെ പ്രാര്‍ഥന 1 ഹക്കാലിയായുടെ പുത്രന്‍ നെഹെമിയായുടെ വാക്കുകള്‍: അര്‍ത്താക്‌സെര്‍ക്‌സെസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ്‌ലേവ് മാസം ഞാന്‍ തലസ്ഥാനമായ സൂസായില്‍ ആയിരുന്നു.2 എന്റെ സഹോദരരില്‍ ഒരുവനായ ഹനാനി ഏതാനും ആളുകളോടുകൂടെ യൂദായില്‍നിന്നു വന്നു. പ്രവാസത്തെ അതിജീവിച്ച യഹൂദരെയും ജറുസലെമിനെയും കുറിച്ചു ഞാന്‍ അവരോട് ആരാഞ്ഞു.3 അവര്‍ പറഞ്ഞു: പ്രവാസത്തെ അതിജീവിച്ച് ദേശത്തു കഴിയുന്നവര്‍ കഷ്ടതയിലും അപമാനത്തിലുമാണ്. ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്‌നിക്കിരയായി, അതേപടി കിടക്കുന്നു.4 ഇതുകേട്ടു ഞാന്‍ നിലത്തിരുന്നു കരഞ്ഞു;…

  • The Book of Nehemiah | നെഹമിയായുടെ പുസ്തകം | Malayalam Bible | POC Translation

  • Ezra, Chapter 10 | എസ്രാ, അദ്ധ്യായം 10 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 10 മിശ്രവിവാഹം അവസാനിപ്പിക്കുന്നു 1 എസ്രാ ദേവാലയത്തില്‍ നിലത്തു വീണു കിടന്ന് കരയുകയും പാപങ്ങള്‍ ഏറ്റു പറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ സ്ത്രീ പുരുഷന്‍മാരും കുട്ടികളുമടക്കം ഒരു വലിയ സമൂഹം ചുറ്റും കൂടി. അവര്‍ കഠിന വ്യഥയോടെ വിലപിച്ചു.2 ഏലാമിന്റെ കുടുംബത്തില്‍പ്പെട്ടയഹിയേലിന്റെ മകന്‍ ഷക്കാനിയാ എസ്രായോടു പറഞ്ഞു: നാം നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാണിച്ച്, ദേശത്തെ അന്യസ്ത്രീകളെ വിവാഹം ചെയ്തു. എങ്കിലും ഇസ്രായേലിന് ഇപ്പോഴും ആശയ്ക്കു വഴിയുണ്ട്.3 അങ്ങും നമ്മുടെ ദൈവത്തിന്റെ കല്‍പനകളെ ഭയപ്പെടുന്നവരും…

  • Ezra, Chapter 9 | എസ്രാ, അദ്ധ്യായം 9 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 9 മിശ്രവിവാഹം 1 ഇത്രയുമായപ്പോള്‍ ജനനേതാക്കന്‍മാരില്‍ ചിലര്‍ എന്നെ സമീപിച്ചു പറഞ്ഞു: ഇസ്രായേല്‍ജനവും പുരോഹിതന്‍മാരും ലേവ്യരും കാനാന്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, അമ്മോന്യര്‍, മൊവാബ്യര്‍, ഈജിപ്തുകാര്‍, അമോര്യര്‍ എന്നിവരില്‍നിന്ന് അകന്നു വര്‍ത്തിക്കാതെ അവരുടെ മ്ലേച്ഛ തകളില്‍ മുഴുകിയിരിക്കുന്നു.2 ഇസ്രായേല്യര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്‍മാര്‍ക്കും ഭാര്യമാരായി അവരുടെ പുത്രിമാരെ സ്വീകരിച്ചു. അങ്ങനെ വിശുദ്ധവംശം തദ്‌ദേശവാസികളുമായി കലര്‍ന്ന് അശുദ്ധമായി. ഈ അവിശ്വസ്തതയില്‍ മുന്നിട്ടു നില്‍ക്കുന്നത് ശുശ്രൂഷകരും നേതാക്കളുമാണ്.3 ഇതു കേട്ടു ഞാന്‍ വസ്ത്രവും മേലങ്കിയും കീറി;…

  • Ezra, Chapter 8 | എസ്രാ, അദ്ധ്യായം 8 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 8 എസ്രായോടുകൂടെ വന്നവര്‍ 1 അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്റെ ഭരണകാലത്ത് എന്നോടൊപ്പം ബാബിലോണില്‍നിന്നു പോന്ന കുടുംബത്തലവന്‍മാര്‍ വംശാവലിക്രമത്തില്‍:2 ഫിനെഹാസ് കുടുംബത്തില്‍പ്പെട്ട ഗര്‍ഷോം, ഇത്താമര്‍വംശ ജനായ ദാനിയേല്‍,3 ദാവീദിന്റെ കുടുംബത്തില്‍പ്പെട്ട ഷെക്കാനിയായുടെ പുത്രന്‍ ഹത്തൂഷ്, പറോഷ്‌കുടുംബത്തില്‍പെട്ട സഖറിയായും നൂറ്റന്‍പതുപേരും.4 പഹാത്ത് മൊവാബ് വംശജനായ സെറാഹിയായുടെ മകന്‍ എലിയേഹോവേനായിയും ഇരുനൂറുപേരും.5 സാത്തുവിന്റെ കുടുംബത്തില്‍പെട്ടയഹസിയേലിന്റെ മകന്‍ ഷെക്കാനിയായും മുന്നൂറുപേരും.6 അദീന്‍വംശജനായ ജോനാഥാന്റെ മകന്‍ ഏബെദും അന്‍പതുപേ രും.7 ഏലാമിന്റെ കുടുംബത്തില്‍പെട്ട അത്താലിയായുടെ മകന്‍ യേഷായായും എഴുപതുപേരും;8 ഷെഫാത്തിയാ വംശ…

  • Ezra, Chapter 7 | എസ്രാ, അദ്ധ്യായം 7 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 7 എസ്രാ ജറുസലെമില്‍ 1 പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്റെ ഭരണകാലത്ത് സെറായായു ടെ മകനായ എസ്രാ ബാബിലോണില്‍നിന്നു പുറപ്പെട്ടു. ഹില്‍ക്കിയായുടെ മകന്‍ അസറിയായുടെ മകനായിരുന്നു സെറായാ.2 ഹില്‍ക്കിയാ ഷല്ലൂമിന്റെയും അവന്‍ സാദോക്കിന്റെയും സാദോക്ക് അഹിത്തൂബിന്റെയും മകനായിരുന്നു.3 അഹിത്തൂബ് അമരിയായുടെയും അവന്‍ അസറിയായുടെയും അസറിയാ മെറായോത്തിന്റെയും മകനായിരുന്നു.4 മെറായോത്ത് സെറഹിയായുടെയും അവന്‍ ഉസിയുടെയും ഉസി ബുക്കിയുടെയും മകനായിരുന്നു.5 ബുക്കി അബിഷുവയുടെയും അവന്‍ ഫിനെഹാസിന്റെയും, ഫിനെഹാസ് എലെയാസറിന്റെയും അവന്‍ പ്രധാന പുരോഹിതനായ അഹറോന്റെയും മകനായിരുന്നു.6 ഇസ്രായേലിന്റെ ദൈവമായ…

  • Ezra, Chapter 6 | എസ്രാ, അദ്ധ്യായം 6 | Malayalam Bible | POC Translation

    എസ്രായുടെ പുസ്തകം, അദ്ധ്യായം 6 1 ദാരിയൂസ് രാജാവിന്റെ കല്‍പനയനുസരിച്ച് ബാബിലോണില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചു.2 മേദിയാദേശത്തിന്റെ തലസ്ഥാനമായ എക്ബത്താനായില്‍ കണ്ടെണ്ടത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു:3 സൈറസ്‌രാജാവിന്റെ ഒന്നാം ഭരണവര്‍ഷം ജറുസലെം ദേവാലയത്തെക്കുറിച്ചു പുറപ്പെടുവിച്ച കല്‍പന: കാഴ്ചകളും ദഹനബലികളും അര്‍പ്പിക്കുന്ന ആലയം പുനഃസ്ഥാപിക്കണം. അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കണം.4 മൂന്നു നിര കല്ലുകള്‍ക്കു മുകളില്‍ ഒരു നിര തടി എന്ന ക്രമത്തിലായിരിക്കണം പണി. അതിന്റെ ചെലവ് രാജ ഭണ്‍ഡാരത്തില്‍ നിന്നായിരിക്കും.5…