• Judith, Chapter 16 | യൂദിത്ത്, അദ്ധ്യായം 16 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 16 1 യൂദിത്ത് പാടി: എന്റെ ദൈവത്തിനു തംബുരു മീട്ടി ഒരു ഗാനമാരംഭിക്കുവിന്‍, എന്റെ നാഥനു കൈത്താളം കൊട്ടി ഒരു നവകീര്‍ത്തനം ആലപിക്കുവിന്‍; അവിടുത്തെ പുകഴ്ത്തുവിന്‍, അവിടുത്തെനാമം വിളിച്ചപേക്ഷിക്കുവിന്‍.2 ദൈവമാണ്‌യുദ്ധങ്ങളെ തകര്‍ക്കുന്ന കര്‍ത്താവ്, എന്നെ പിന്തുടര്‍ന്നവരുടെ കൈകളില്‍നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; ജനത്തിന്റെ മധ്യത്തില്‍, അവിടുത്തെ പാളയത്തിലേക്ക്, എന്നെ നയിച്ചു.3 വടക്കുള്ള പര്‍വതങ്ങളില്‍നിന്ന് അസ്‌സീറിയാക്കാരന്‍ ഇറങ്ങിവന്നു; എണ്ണമറ്റ യോദ്ധാക്കളുമായി അവന്‍ വന്നു. അവരുടെ സമൂഹം താഴ്‌വരകളില്‍ നിറഞ്ഞു; അവരുടെ കുതിരപ്പട കുന്നുകളെ മൂടി.4…

  • Judith, Chapter 15 | യൂദിത്ത്, അദ്ധ്യായം 15 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 15 അസ്‌സീറിയാക്കാരുടെ പലായനം 1 കൂടാരത്തിലിരുന്നവര്‍ അതു കേട്ടു. നടന്ന സംഭവത്തില്‍ അവര്‍ വിസ്മയഭരിതരായി.2 അവര്‍ പേടിച്ചു വിറച്ച് ആരെയും കാത്തു നില്‍ക്കാതെ ഒരൊറ്റക്കുതിപ്പിന് മല കളിലും സമതലത്തിലും ഉള്ള എല്ലാ പാത കളിലൂടെയും ഇറങ്ങി ഓടി.3 ബത്തൂലിയായ്ക്കു ചുറ്റുമുള്ള കുന്നുകളില്‍ പാളയമടിച്ചിരുന്നവരും പലായനം ചെയ്തു. ഇസ്രായേല്‍പടയാളികള്‍ അവരുടെമേല്‍ ചാടിവീണു.4 ഉസിയാ ആകട്ടെ, ബത്തോമസ്തായിം, ബേബായ്, കോബാ, കോളാ എന്നിവിടങ്ങളിലേക്കും ഇസ്രായേലിന്റെ അതിര്‍ത്തികളിലേക്കും ആളുകളെ അയച്ച് സംഭവിച്ചതെന്തെന്ന് അറിയിക്കുകയും തങ്ങളുടെ ശത്രുക്കളെ ആക്രമിച്ചു…

  • Judith, Chapter 14 | യൂദിത്ത്, അദ്ധ്യായം 14 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 14 യഹൂദര്‍ അസ്‌സീറിയാക്കാരെ ആക്രമിക്കുന്നു 1 യൂദിത്ത് അവരോടു പറഞ്ഞു: സഹോദരന്‍മാരേ, ശ്രദ്ധിക്കുവിന്‍. ഈ തല കൊണ്ടുപോയി കോട്ടമതിലില്‍ തൂക്കിയിടണം.2 പ്രഭാതമായി സൂര്യന്‍ ഉദിച്ചുതുടങ്ങുമ്പോള്‍ വീരന്‍മാരെല്ലാവരും ആയുധങ്ങളുമെടുത്ത് ഒരു നേതാവിന്റെ കീഴില്‍, പട്ടണം കടന്ന് അസ്‌സീറിയരുടെ പുറംതാവളത്തിനെതിരേ എന്ന ഭാവേന സമതലത്തിലേക്കു പുറപ്പെടണം. എന്നാല്‍, താഴേക്ക് ഇറങ്ങരുത്.3 അവര്‍ ആയുധങ്ങളുമെടുത്തു പാളയത്തിലേക്കു ചെന്ന് അസ്‌സീറിയന്‍ സേനാധിപതികളെ ഉണര്‍ത്തും; അവര്‍ ഉടനെ ഹോളോഫര്‍ണ സിന്റെ കൂടാരത്തിലേക്ക് ഓടും. പക്‌ഷേ അവനെ കാണുകയില്ല. അപ്പോള്‍ ഭയവിഹ്വലരായി…

  • Judith, Chapter 13 | യൂദിത്ത്, അദ്ധ്യായം 13 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 13 ഹോളോഫര്‍ണസിനെ വധിക്കുന്നു 1 സന്ധ്യയായപ്പോള്‍ ഹോളോഫര്‍ണ സിന്റെ അടിമകള്‍ വേഗം പിന്‍വാങ്ങി. ബഗോവാസ്‌ യജമാനസന്നിധിയില്‍നിന്നു സേവകന്‍മാരെയെല്ലാം വെളിയിലാക്കി കൂടാരകവാടം പുറത്തുനിന്നടച്ചു. വിരുന്നു നീണ്ടുപോയതിനാല്‍ ക്ഷീണിതരായ അവര്‍ ഉടനെ പോയി കിടന്നു.2 കൂടാരത്തില്‍ വീഞ്ഞുകുടിച്ചു മത്തനായി കിടക്കയില്‍ കിടക്കുന്ന ഹോളോഫര്‍ണസിന്റെ സമീപംയൂദിത്ത് മാത്രം അവശേഷിച്ചു.3 ശയനമുറിയില്‍നിന്നു താന്‍ പുറത്തു വരുന്നതുവരെ, പതിവുപോലെ കാത്തുനില്‍ക്കാന്‍ അവള്‍ ദാസിയോടു പറഞ്ഞിരുന്നു; താന്‍ പ്രാര്‍ഥിക്കാന്‍ പോകുമെന്നും അവള്‍ പറഞ്ഞിരുന്നു. ബഗോവാസിനോടും അങ്ങനെതന്നെ പറഞ്ഞു.4 അങ്ങനെ എല്ലാവരും പോയി;…

  • Judith, Chapter 12 | യൂദിത്ത്, അദ്ധ്യായം 12 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 12 ശത്രുപാളയത്തില്‍ വസിക്കുന്നു 1 വെള്ളിപ്പാത്രങ്ങള്‍ വച്ചിരിക്കുന്ന മുറിയിലേക്ക് അവളെ നയിക്കാന്‍ അവന്‍ അവരോട് ആജ്ഞാപിച്ചു. തന്റെ ഭക്ഷണ വിഭവങ്ങളില്‍ ചിലതുകൊണ്ട് അവള്‍ക്കു വിരുന്നൊരുക്കാനും തന്റെ വീഞ്ഞു പകര്‍ന്നുകൊടുക്കാനും അവന്‍ കല്‍പിച്ചു.2 അപ്പോള്‍യൂദിത്തു പറഞ്ഞു: എനിക്കതു ഭക്ഷിച്ചുകൂടാ; അത് നിയമവിരുദ്ധമാണ്. എനിക്ക് ഞാന്‍ കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍ ഉണ്ട്.3 ഹോളോഫര്‍ണസ് പ്രതിവചിച്ചു. നിന്റെ പക്കലുള്ളതു തീരുമ്പോള്‍ ഞങ്ങള്‍ അത് എവിടെനിന്നു കൊണ്ടുവരും? നിന്റെ ജനത്തിലാരും ഇവിടെ ഇല്ലല്ലോ.4 യൂദിത്ത് പറഞ്ഞു: നാഥാ, നിന്റെ ജീവനാണേ,…

  • Judith, Chapter 11 | യൂദിത്ത്, അദ്ധ്യായം 11 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 11 യൂദിത്ത് ഹോളോഫര്‍ണസുമായി സംസാരിക്കുന്നു 1 ഹോളോഫര്‍ണസ് അവളോടു പറഞ്ഞു: സ്ത്രീയേ ധൈര്യമായിരിക്കുക; ഭയപ്പെടേണ്ടാ, ലോകാധിപതിയായ നബുക്കദ് നേസറിനെ സേവിക്കാന്‍ തയ്യാറായ ഒരു വ്യക്തിയെയും ഞാന്‍ ഉപദ്രവിച്ചിട്ടില്ല.2 മലനാട്ടില്‍ വസിക്കുന്ന നിന്റെ ജനം എന്നെ അവഹേളിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അവരുടെ നേരേ കുന്തമുയര്‍ത്തുകയില്ലായിരുന്നു. അവര്‍തന്നെ വിളിച്ചുവരുത്തിയ അനര്‍ഥങ്ങളാണിത്.3 നീ അവരെവിട്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിപ്പോന്നത് എന്തിനെന്നു പറയുക. നീ സുരക്ഷിതയാണ്. ധൈര്യമായിരിക്കുക. ഇന്നു രാത്രി മുതല്‍ നിന്റെ ജീവന്‍ സുരക്ഷിതമാണ്.4 ആരും നിന്നെ…

  • Judith, Chapter 10 | യൂദിത്ത്, അദ്ധ്യായം 10 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 10 ശത്രുപാളയത്തിലേക്ക് 1 യൂദിത്ത്, ഇസ്രായേലിന്റെ ദൈവത്തോടുള്ള പ്രലാപവും പ്രാര്‍ഥനയും അവ സാനിപ്പിച്ചതിനുശേഷം,2 സാഷ്ടാംഗം വീണു കിടന്ന സ്ഥലത്തുനിന്ന് എഴുന്നേറ്റ്, ദാസിയെയും കൂട്ടിക്കൊണ്ട്, സാബത്തുകളിലും ഉത്‌സവങ്ങളിലും താമസിക്കാറുള്ള ഭവനത്തിലേക്കു പോയി.3 താന്‍ ധരിച്ചിരുന്ന ചാക്കുവസ്ത്രവും വിധവാവസ്ത്രവും മാറ്റി, കുളിച്ചതിനുശേഷം അവള്‍ അമൂല്യമായ പരിമളതൈലം പൂശി തലമുടി ചീകി ശിരോഭൂഷണം അണിഞ്ഞു. തന്റെ ഭര്‍ത്താവ് മനാസ്‌സെ ജീവിച്ചിരിക്കുമ്പോള്‍ താന്‍ അണിയാറുളള ഏറ്റവും മനോഹരമായ വസ്ത്രം അണിഞ്ഞു.4 ചെരിപ്പു ധരിച്ചും, വളകളും മാലകളും മോതിരവും കമ്മലും…

  • Judith, Chapter 9 | യൂദിത്ത്, അദ്ധ്യായം 9 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 9 യൂദിത്തിന്റെ പ്രാര്‍ഥന 1 അനന്തരം,യൂദിത്ത് സാഷ്ടാംഗം വീണു, തലയില്‍ ചാരം പൂശി, ധരിച്ചിരുന്ന ചാക്കുവസ്ത്രം അനാവരണം ചെയ്ത്, ജറുസലെം ദേവാലയത്തില്‍ സായാഹ്‌ന ധൂപാര്‍പ്പണത്തിന്റെ സമയത്ത്, കര്‍ത്താവിനോട് ഉച്ചത്തില്‍ നിലവിളിച്ചു:2 എന്റെ പിതാവായ ശിമയോന്റെ ദൈവമായ കര്‍ത്താവേ, ഒരു കന്യകയെ മലിനയാക്കാന്‍ അവളുടെ വസ്ത്രം അഴിക്കുന്ന, അവളെ ലജ്ജിപ്പിക്കാന്‍ അവളുടെ നഗ്‌നത വെളിപ്പെടുത്തുന്ന, അവളെ അപമാനിക്കാന്‍ അവളുടെ ഗര്‍ഭപാത്രം മലിനമാക്കുന്ന, ഏതു വിദേശീയനോടുംപ്രതികാരം ചെയ്യുന്നതിന് അവിടുന്ന് എന്റെ പിതാവിനു ഖഡ്ഗം കൊടുത്തുവല്ലോ. എന്തെന്നാല്‍,…

  • Judith, Chapter 8 | യൂദിത്ത്, അദ്ധ്യായം 8 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 8 യൂദിത്ത് 1 അക്കാലത്ത്‌യൂദിത്ത് ഈ കാര്യങ്ങള്‍ കേട്ടു. മെറാറിയുടെ മകളായിരുന്നു അവള്‍. മെറാറിയുടെ പൂര്‍വികര്‍ തലമുറക്രമത്തില്‍: ഓക്‌സ്, ജോസഫ്, ഒസിയേല്‍, എല്‍ക്കിയ, അനനിയാസ്, ഗിദെയോന്‍, റഫായിം, അഹിത്തൂബ്, ഏലിയാ, ഹില്‍ക്കിയാ, എലിയാബ്, നഥനായേല്‍, സലാമിയേല്‍, സരസ ദായ്, ഇസ്രായേല്‍.2 യൂദിത്തിന്റെ ഭര്‍ത്താവ് മനാസ്‌സെ അവളുടെ കുടുംബത്തിലും ഗോത്രത്തിലുംപെട്ടവനായിരുന്നു. ബാര്‍ലിക്കൊയ്ത്തിന്റെ കാലത്ത് അവന്‍ മരണമടഞ്ഞു.3 വയലില്‍ കറ്റകെട്ടുന്നതിനു മേല്‍നോട്ടം വഹിക്കുമ്പോള്‍ അവന്‍ കഠിനമായ ചൂടേറ്റുവീണു. ശയ്യാവലംബിയായ അവന്‍ സ്വനഗരമായ ബത്തൂലിയായില്‍വച്ചു മരണമടഞ്ഞു. അവര്‍…

  • Judith, Chapter 7 | യൂദിത്ത്, അദ്ധ്യായം 7 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 7 ബത്തൂലിയാ ഉപരോധിക്കുന്നു 1 അടുത്തദിവസം ഹോളോഫര്‍ണസ് തന്റെ സൈന്യത്തോടും തന്നോടുചേര്‍ന്ന സഖ്യകക്ഷികളോടും, പാളയം വിട്ട് ബത്തൂലിയായ്‌ക്കെതിരേ നീങ്ങാനും മലമ്പ്രദേശത്തേക്കുള്ള പാതകള്‍ പിടിച്ചടക്കാനും ഇസ്രായേല്യരോട്‌യുദ്ധം ആരംഭിക്കാനും കല്‍പിച്ചു.2 അവരുടെ പോരാളികള്‍ അന്നുതന്നെ പാളയം വിട്ടു മുന്നേറി. ഒരു ലക്ഷത്തിയെഴുപതിനായിരം കാലാളും, പന്തീരായിരം കുതിരപ്പടയും കൂടാതെ സാധനസാമഗ്രികള്‍ വഹിക്കുന്ന ഭടന്‍മാരുടെ ഒരു വലിയ സമൂഹവും അടങ്ങിയതായിരുന്നു ആ സൈന്യം.3 ബത്തൂലിയായ്ക്കു സമീപം താഴ്‌വരയില്‍ അരുവിയുടെ കരയില്‍ അവര്‍ പാളയമടിച്ചു. സൈന്യം ദോഥാനില്‍ ബാല്‍ബയിംവരെ വീതിയിലും,…

  • Judith, Chapter 6 | യൂദിത്ത്, അദ്ധ്യായം 6 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 6 ആഖിയോറിനെ യഹൂദര്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നു 1 ആലോചനാസംഘത്തിനു പുറത്തുണ്ടായിരുന്നവരുടെ കോലാഹലം നിലച്ചപ്പോള്‍, അസ്‌സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണസ്, ആഖിയോറിനോടും മൊവാബ്യരോടും വിദേശികളുടെ മുന്‍പില്‍വച്ചു പറഞ്ഞു:2 ആഖിയോറേ, എഫ്രായിംകൂലികളേ, ഇസ്രായേല്‍ജനതയെരക്ഷിക്കാന്‍ അവരുടെ ദൈവമുള്ളതുകൊണ്ട് അവരോടുയുദ്ധത്തിനു പോകരുതെന്നു ഞങ്ങളോടു പറയാന്‍ നിങ്ങള്‍ ആരാണ്? നബുക്കദ്‌നേസറല്ലാതെ മറ്റാരാണു ദൈവം? അവന്‍ സൈന്യത്തെ അയച്ച് അവരെ ഭൂമുഖത്തുനിന്നു നിര്‍മാര്‍ ജനം ചെയ്യും. അവരുടെ ദൈവം അവരെ രക്ഷിക്കുകയില്ല.3 രാജസേവകന്‍മാരായ ഞങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് അവരെ നശിപ്പിക്കും. ഞങ്ങളുടെ കുതിരപ്പടയുടെ ശക്തിയെ ചെറുത്തു…

  • Judith, Chapter 5 | യൂദിത്ത്, അദ്ധ്യായം 5 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 5 ഹോളോഫര്‍ണസിന്റെ യുദ്ധാലോചന 1 ഇസ്രായേല്‍ജനം മലമ്പാതകളടച്ച്, ഗിരിശൃംഗങ്ങള്‍ സുശക്തമാക്കി, സമതലങ്ങളില്‍ പ്രതിരോധങ്ങളേര്‍പ്പെടുത്തിയുദ്ധത്തിനു തയ്യാറായിരിക്കുന്നുവെന്ന് അസ്‌സീറിയന്‍ സൈന്യാധിപന്‍ ഹോളോഫര്‍ണസ് കേട്ടു.2 അവനു കഠിനമായ കോപമുണ്ടായി. അവന്‍ മൊവാബിലെ പ്രഭുക്കന്‍മാരെയും അമ്മോനിലെ സൈന്യാധിപന്‍മാരെയും തീരപ്രദേശങ്ങളിലെ ഭരണകര്‍ത്താക്കളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:3 കാനാന്യരേ, മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്ന ഈ ജനം ഏതാണ്? ഏതെല്ലാം നഗരങ്ങളിലാണ് അവര്‍ വസിക്കുന്നത്? അവരുടെ സൈന്യം എത്രത്തോളം വലുതാണ്? അവരുടെ പ്രതാപവും ശക്തിയും എന്തിലടങ്ങിയിരിക്കുന്നു? അവരുടെ സൈന്യത്തെനയിക്കുകയും രാജാവെന്നനിലയില്‍ അവരെ ഭരിക്കുകയും ചെയ്യുന്നതാരാണ്?4…

  • Judith, Chapter 4 | യൂദിത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 4 യൂദാ പ്രതിരോധത്തിന് ഒരുങ്ങുന്നു 1 ഇത്രയുമായപ്പോള്‍ അസ്‌സീറിയാ രാജാവായ നബുക്കദ്‌നേസറിന്റെ സര്‍വസൈന്യാധിപന്‍ ഹോളോഫര്‍ണസ് ജനതകളോടു ചെയ്ത കാര്യങ്ങളും അവരുടെ ക്‌ഷേത്രങ്ങളെ കൊള്ളയടിച്ച് നശിപ്പിച്ച രീതിയും, യൂദായിലെ ഇസ്രായേല്‍ജനം അറിഞ്ഞു.2 അവന്റെ മുന്നേറ്റത്തില്‍ അവര്‍ അത്യന്തം ഭയപ്പെടുകയും ജറുസലെമിനെയും തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെയും ഓര്‍ത്തു പരിഭ്രമിക്കുകയും ചെയ്തു.3 അവര്‍ പ്രവാസത്തില്‍നിന്നു മടങ്ങിയെത്തിയിട്ടു കുറച്ചുകാലമേ ആയിരുന്നുള്ളു. യൂദാജനം വീണ്ടും ഒന്നുചേരുകയും അശുദ്ധമാക്കപ്പെട്ട വിശുദ്ധപാത്രങ്ങള്‍, ബലിപീഠം, ദേവാലയം, എന്നിവ ശുദ്ധീകരിക്കുകയുംചെയ്തിട്ട് ഏറെക്കാലം ആയില്ല.4 അതിനാല്‍,…

  • Judith, Chapter 3 | യൂദിത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 3 സമാധാനത്തിനുവേണ്ടിയാചിക്കുന്നു 1 അവര്‍ ദൂതന്‍മാരെ അയച്ച് സമാധാനത്തിന് അപേക്ഷിച്ചു:2 ഇതാ നബുക്കദ്‌നേ സര്‍ മഹാരാജാവിന്റെ ദാസന്‍മാരായ ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു അങ്ങേക്ക് ഇഷ്ടമുള്ളതു ഞങ്ങളോടു ചെയ്തുകൊള്ളുക.3 ഞങ്ങളുടെ കെട്ടിടങ്ങളും നിലങ്ങളും ഗോതമ്പുവയ ലുകളും കന്നുകാലികളും ആട്ടിന്‍പറ്റങ്ങളുംമേച്ചില്‍പുറങ്ങളും അവയുടെ ആലകളും എല്ലാം ഞങ്ങള്‍ അങ്ങേക്ക് അടിയറവയ്ക്കുന്നു. അവയോട് എന്തും ചെയ്തുകൊള്ളുക.4 ഞങ്ങളുടെ നഗരങ്ങളും അതിലെ നിവാസികളും അങ്ങയുടെ അടിമകളാണ്. അങ്ങയുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചുകൊള്ളുക.5 ജനങ്ങള്‍ വന്ന് ഇതെല്ലാം ഹോളോഫര്‍ണ സിനോടു…

  • Judith, Chapter 2 | യൂദിത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 2 ഹോളോഫര്‍ണസിനെഅയയ്ക്കുന്നു. 1 നബുക്കദ്‌നേസര്‍ പറഞ്ഞിരുന്നതുപോലെ പതിനെട്ടാംവര്‍ഷം ഒന്നാംമാസം ഇരുപത്തിരണ്ടാം ദിവസം ആ പ്രദേശം മുഴുവന്‍ പ്രതികാരം നടത്തുന്നതിനെപ്പറ്റി അവന്റെ കൊട്ടാരത്തില്‍ ആലോചന നടന്നു.2 അവന്‍ തന്റെ സേവകന്‍മാരെയും പ്രഭുക്കന്‍മാരെയും വിളിച്ചുവരുത്തി തന്റെ രഹസ്യ പദ്ധതി വിശദീകരിച്ചു. ആ പ്രദേശങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ സ്വന്തം നാവുകൊണ്ടു വിവരിച്ചു.3 തന്റെ കല്‍പന അനുസരിക്കാത്ത ഏവരെയും നശിപ്പിക്കണമെന്നു തീരുമാനിച്ചു.4 പദ്ധതി അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ അസ്‌സീറിയാരാജാവായ നബുക്കദ്‌നേസര്‍ തനിക്കു നേരേ കീഴിലുള്ള സര്‍വസൈന്യാധിപന്‍ ഹോളോഫര്‍ണസിനെ വിളിച്ചു പറഞ്ഞു:5 ഭൂമി…

  • Judith, Chapter 1 | യൂദിത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, അദ്ധ്യായം 1 നബുക്കദ്‌നേസറും അര്‍ഫക്‌സാദും തമ്മില്‍യുദ്ധം 1 മഹാനഗരമായ നിനെവേയില്‍ അസ്‌സീ റിയാക്കാരെ ഭരിച്ചിരുന്ന നബുക്കദ്‌നേസറിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം ആയിരുന്നു അത്. അര്‍ഫക്‌സാദ് രാജാവ് എക്ബത്താനായില്‍ മേദിയായുടെ അധിപതിയായി വാഴുകയായിരുന്നു.2 അവന്‍ മൂന്നു മുഴം കനത്തിലും ആറു മുഴം നീളത്തിലും ചെത്തിയെടുത്ത കല്ലുകൊണ്ട് എക്ബത്താനായ്ക്കു ചുറ്റും മതില്‍ പണിതു. മതിലിന് എഴുപതു മുഴം ഉയരവും അമ്പതു മുഴം വീതിയുമുണ്ടായിരുന്നു.3 കവാടത്തില്‍ നൂറു മുഴം ഉയരവും അടിത്തറയില്‍ അറുപതു മുഴം വീതിയുമുള്ള ഗോപുരങ്ങള്‍ നിര്‍മിച്ചിരുന്നു.4 സൈന്യത്തിന്…

  • Judith, Introduction | യൂദിത്ത്, ആമുഖം | Malayalam Bible | POC Translation

    യൂദിത്തിന്റെ പുസ്തകം, ആമുഖം ഇസ്രായേല്‍ജനത്തിനു പലപ്പോഴും വന്‍ശക്തികളെ നേരിടേണ്ടിവന്നിട്ടുണ്ട്. ജറുസലെമിന്റെ സുരക്ഷിതത്വവും രാജ്യത്തിന്റെ തന്നെ അസ്തിത്വവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ശക്തികൊണ്ടു ചെറുത്തുനില്‍ക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണു ദൈവത്തിന്റെ പ്രത്യേക പരിപാലന അവര്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്. തീര്‍ത്തും അപ്രതീക്ഷിതമായ വിധത്തിലാണ് അവര്‍ പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ളത്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു യഹൂദ യുവതിയെ കര്‍ത്താവ് ഇസ്രായേലിന്റെ വിമോചികയായി നിയോഗിക്കുന്ന സംഭവമാണ്‌ യൂദിത്ത് ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്. അടിമത്തത്തില്‍നിന്നു തിരിച്ചെത്തിയ ഇസ്രായേല്‍ക്കാര്‍ സമാധാനത്തില്‍ കഴിയുമ്പോള്‍ അസ്‌സീറിയാ…

  • The Book of Judith | യൂദിത്തിന്റെ പുസ്തകം | Malayalam Bible | POC Translation

  • Tobit, Chapter 14 | തോബിത്, അദ്ധ്യായം 14 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 14 തോബിത്തിന്റെ അന്തിമോപദേശം 1 തോബിത് സ്‌തോത്രഗീതം അവസാനിപ്പിച്ചു.2 അന്‍പത്തെട്ടാം വയസ്‌സിലാണ് അവനു കാഴ്ച നഷ്ടപ്പെട്ടത്. എട്ടുവര്‍ഷം കഴിഞ്ഞ് അതു തിരിച്ചുകിട്ടി. അവന്‍ ദാന ധര്‍മങ്ങള്‍ ചെയ്യുകയും ദൈവമായ കര്‍ത്താവിനെ ഭക്തിപൂര്‍വം സ്തുതിക്കുകയും ചെയ്തു.3 വൃദ്ധനായപ്പോള്‍ പുത്രനെയും പൗത്രന്‍മാരെയും വിളിച്ചിട്ട്, പുത്രനോടു പറഞ്ഞു: മകനേ, എനിക്കു വയസ്‌സായി. ജീവിതത്തോടു വിട വാങ്ങാന്‍ കാലമടുത്തു.4 നീ മക്കളെയും കൂട്ടി മേദിയായിലേക്കു പുറപ്പെടുക. നിനെവേനശിപ്പിക്കപ്പെടുമെന്ന് യോനാപ്രവാചകന്‍ പറഞ്ഞതു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. എന്നാല്‍, മേദിയായില്‍ കുറെക്കാലം…

  • Tobit, Chapter 13 | തോബിത്, അദ്ധ്യായം 13 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 13 തോബിത്തിന്റെ കീര്‍ത്തനം 1 തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ഥന രചിച്ചു: നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവന്‍; അവിടുത്തെ രാജ്യം അനുഗൃഹീതം.2 അവിടുന്ന് ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. പാതാളത്തിലേക്കു താഴ്ത്തുകയും അവിടെനിന്നു വീണ്ടും ഉയര്‍ത്തുകയും ചെയ്യുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് ആരും രക്ഷപെടുകയില്ല.3 ഇസ്രായേല്‍മക്കളേ, ജനതകളുടെ മുന്‍പില്‍ അവിടുത്തെ ഏറ്റുപറയുവിന്‍. അവിടുന്നാണു നമ്മെ അവരുടെ ഇടയില്‍ ചിതറിച്ചത്.4 അവരുടെ ഇടയില്‍ അവിടുത്തെ മഹത്വം വിളംബരം ചെയ്യുവിന്‍; സകല ജീവികളുടെയും മുന്‍പില്‍ അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍.…

  • Tobit, Chapter 12 | തോബിത്, അദ്ധ്യായം 12 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 12 റഫായേല്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നു 1 തോബിത് മകന്‍ തോബിയാസിനെ വിളിച്ചുപറഞ്ഞു: മകനേ, നിന്നോടൊപ്പം വന്നവന്റെ കൂലി കൊടുക്കുക. പറഞ്ഞിരുന്നതിലും കൂടുതല്‍ കൊടുക്കണം.2 അവന്‍ പറഞ്ഞു: പിതാവേ, ഞാന്‍ കൊണ്ടുവന്നതിന്റെ പകുതികൊടുത്താലും ദോഷമില്ല.3 അവന്‍ എന്നെ സുരക്ഷിതനായി നിന്റെ അടുക്കല്‍ തിരിച്ചെത്തിച്ചു; എന്റെ ഭാര്യയെ സുഖപ്പെടുത്തി; എനിക്കുവേണ്ടി പണംവാങ്ങി; നിന്നെയും സുഖപ്പെടുത്തി.4 വൃദ്ധന്‍ പറഞ്ഞു: അവന്‍ അത് അര്‍ഹിക്കുന്നു.5 അവന്‍ ദൂതനെ വിളിച്ചുപറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നതിന്റെ യെല്ലാം പകുതി എടുത്തുകൊള്ളുക.6 ദൂതന്‍ രണ്ടുപേരെയും…

  • Tobit, Chapter 11 | തോബിത്, അദ്ധ്യായം 11 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 11 തോബിത് സുഖം പ്രാപിക്കുന്നു 1 യാത്ര മംഗളകരമാക്കിയതിനു ദൈവത്തെ സ്തുതിച്ചുകൊണ്ടു തോബിയാസ് മടങ്ങിപ്പോയി. അവന്‍ റഗുവേലിനും അവന്റെ ഭാര്യ എദ്‌നായ്ക്കും മംഗളം നേര്‍ന്നു.യാത്രചെയ്ത് അവന്‍ നിനെവേക്ക് അടുത്തെത്തി.2 അപ്പോള്‍ റഫായേല്‍ തോബിയാസിനോടു പറഞ്ഞു: സഹോദരാ, ഏതു നിലയിലാണു പിതാവിനെ നീ വിട്ടുപോന്നതെന്ന് ഓര്‍ക്കുന്നില്ലേ?3 നമുക്കു വേഗം നിന്റെ ഭാര്യയ്ക്കു മുന്‍പേ പോയി വീട്ടില്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യാം.4 മത്‌സ്യത്തിന്റെ കയ്പകൂടി എടുത്തുകൊള്ളൂ. അവര്‍ പോയി. നായ് അവരുടെ പുറകേ ഉണ്ടായിരുന്നു.5 അന്ന…

  • Tobit, Chapter 10 | തോബിത്, അദ്ധ്യായം 10 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 10 തോബിത്തും അന്നയും കാത്തിരിക്കുന്നു 1 പിതാവായ തോബിത് ദിവസം എണ്ണിക്കഴിയുകയായിരുന്നു. തിരിച്ചെത്തേണ്ട ദിവസം കഴിഞ്ഞിട്ടും അവരെ കാണാത്തതിനാല്‍2 അവന്‍ പറഞ്ഞു: അവര്‍ അവനെ താമസിപ്പിക്കയാണോ അതോ ഗബായേല്‍ മരിച്ചുപോവുകയും പണം നല്‍കാന്‍ ആരും ഇല്ലെന്നു വരുകയും ചെയ്തിരിക്കുമോ?3 അവന്‍ അതീവദുഃഖിതനായി. അവന്റെ ഭാര്യ പറഞ്ഞു: കുട്ടിക്ക് അപകടം സംഭവിച്ചു.4 കാലതാമസം അതു തെളിയിക്കുന്നു.5 അവള്‍ വിലപിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, എന്റെ കണ്ണുകളുടെ വെളിച്ചമായ നിന്നെ പോകാന്‍ അനുവദിച്ചതു കഷ്ടമായിപ്പോയി.6 തോബിത് അവളോടു…

  • Tobit, Chapter 9 | തോബിത്, അദ്ധ്യായം 9 | Malayalam Bible | POC Translation

    തോബിത്തിന്റെ പുസ്തകം, അദ്ധ്യായം 9 പണം വാങ്ങുന്നു 1 തോബിയാസ് റഫായേലിനെ വിളിച്ചുപറഞ്ഞു:2 സഹോദരന്‍ അസറിയാസ്, ഒരു ഭൃത്യനെയും രണ്ട് ഒട്ടകങ്ങളെയും കൂട്ടി മേദിയായിലെ റാഗെസില്‍ ഗബായേലിന്റെ അടുത്തുചെന്നു പണം വാങ്ങുക. അവനെയും വിവാഹവിരുന്നിലേക്കു കൂട്ടിക്കൊണ്ടുവരുക.3 ഞാന്‍ ഇവിടംവിട്ടു പോകരുതെന്നു റഗുവേല്‍ നിര്‍ബന്ധിക്കുന്നു.4 എന്നാല്‍, എന്റെ പിതാവ് ദിവസങ്ങള്‍ എണ്ണിക്കഴിയുകയാണ്. തിരിച്ചെത്താന്‍ വൈകിയാല്‍ അവന്‍ വിഷമിക്കും.5 റഫായേല്‍യാത്രചെയ്ത് ഗബായേലിന്റെ അടുത്തെത്തി. ഒരു രാത്രി അവനോടൂകൂടെ ചെലവഴിച്ചു. ഗബായേലിന് അവന്‍ രേഖ കൊടുത്തു; ഗബായേല്‍ മുദ്രപൊട്ടിക്കാത്ത പണസഞ്ചി എടുത്തുകൊണ്ടുവന്ന്…