വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ് കാരണം അറിയാമോ?. വിവാഹമോചനമില്ലാത്ത ഒരു ലോകം . വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ , വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ,? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം മറ്റൊന്നുമല്ല ബോസ്നിയ ഹെർസഗോവിനയിലെ (Bosnia and Herzegovina ) … Continue reading വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം
Category: Article
Systematic Writing on a Particular Subject
അനിലിന്റെ ദുഖവെള്ളിയാഴ്ചകൾ
🔥അനിലിന്റെ ദുഖവെള്ളിയാഴ്ചകൾ🔥✍🏼സിജോ പൈനാടത്ത് അന്നൊരു ദുഖവെള്ളിത്തലേന്നായിരുന്നു അനിലിന്റെ വീഴ്ച. അരയ്ക്കു താഴേയ്ക്കു ചലനശേഷി നഷ്ടപ്പെടുത്തിയ വന്‍വീഴ്ച..! അനന്തരം സഹനത്തിന്റെ ദുഖവെള്ളികള്‍ അനിലിന് ആണ്ടുവട്ടത്തിലൊരിക്കലായിരുന്നില്ല.!നിവര്‍ന്നൊന്നു നിന്നിട്ട് വര്‍ഷം ഇരുപതാവുന്നു. എങ്കിലും നിത്യസഹനത്തിന്റെ ദുഖവെള്ളികള്‍ക്കപ്പുറം പ്രത്യാശയുടെ ഉയിര്‍പ്പുണ്ടെന്നു നിറപുഞ്ചിരിയോടെ പതിവായി പറയുകയാണ് അനില്‍ ജോര്‍ജ് എന്ന 44കാരന്‍.ജാതിയ്ക്കാ കച്ചവടക്കാരനായിരുന്ന അനില്‍, 2003 ഏപ്രില്‍ 17നു ജാതിമരത്തില്‍ നിന്നു വീണതോടെയാണ്, കിടപ്പിലായത്. പത്തടി ഉയരത്തില്‍ നിന്നാണു വീണതെങ്കിലും, നട്ടെല്ലു കുത്തിയുള്ള വീഴ്ചയില്‍ സ്‌പൈനല്‍ കോഡ് പൂര്‍ണമായും തകര്‍ന്നു. ആശുപത്രികള്‍ മാറിമാറി ചികിത്സിച്ചു. … Continue reading അനിലിന്റെ ദുഖവെള്ളിയാഴ്ചകൾ
കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ
😔 കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക! സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഫ്രീ ഗെയിമുകൾ അനേകംപേരെ വഴിതെറ്റിക്കുന്നു. പ്രവാചക ശബ്ദം 11-04-2022 - Monday നമ്മുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഗെയിമുകൾ ഇന്ന് സുലഭമാണ്. ഇവയിൽ പല ഗെയിമുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ നിരവധി കുട്ടികളും യുവാക്കളും ഇത്തരം ഗെയിമുകൾ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൌൺലോഡ് … Continue reading കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ
എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍
ഇതാണ് സിസ്റ്റർ എന്ന പദത്തിനർത്ഥം - പത്മശ്രീ സിസ്റ്റർ സുധ വർഗ്ഗീസ് എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍2006 ല്‍ ബീഹാറില്‍ നിന്നും പത്മശ്രീ നേടിയപ്പോഴാണ് സിസ്റ്റര്‍ സുധാ വര്‍ഗീസ് രാജ്യമെങ്ങും ശ്രദ്ധ നേടുന്നത്.നോട്ടര്‍ഡാം സന്യാസസമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സുധാവര്‍ഗീസ് 1961 ലാണ് ബീഹാറിലെത്തുന്നത്. ബീഹാറിലും യു.പിയിലുമായി 28 ലക്ഷം പേരുള്ള മുസാഫിര്‍ വംശജര്‍ക്കിടയിലായിരുന്നു സിസ്റ്റര്‍ സുധയുടെ പ്രവര്‍ത്തനം. കുളിയും നനയുമില്ലാതെ വൃത്തികെട്ട വേഷം ധരിച്ച് പ്രാകൃത ജീവിതം നയിക്കുന്നവരാണ് മുസാഫിര്‍ വംശജര്‍. എലിയെ തൊലിയുരിഞ്ഞ് കഴിക്കുന്നതാണ് അവരുടെ … Continue reading എലിയെ തൊലിപൊളിച്ച് തിന്നുന്നവരുടെ നാട്ടില്‍
കൃഷ്ണൻകുട്ടി തിരുവട്ടാർ: ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ ആവേശം
കൃഷ്ണൻകുട്ടി തിരുവട്ടാർ: ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ ആവേശം മാത്യൂ ചെമ്പുകണ്ടത്തില്‍......................................... കമ്യൂണിസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച യുവാവായിരുന്നു രാമന്‍പിള്ള കൃഷ്ണന്‍കുട്ടി യാദവ്. കമ്യൂണിസ്റ്റ് ഭ്രാന്ത് കലശലായപ്പോള്‍ ഒരു പേനയെടുത്ത് കൈത്തണ്ടയില്‍ കുത്തിയിറക്കി, സ്വന്തം ചോരയില്‍ മുക്കി അദ്ദേഹം കുറിച്ചിട്ടു "ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്" കമ്യൂണിസ്റ്റ് തീഷ്ണതയില്‍ ജ്വലിച്ചുനിന്നിരുന്ന കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിലേക്ക് നസറായന്‍ കടന്നുവന്നു, അതോടെ തന്‍റെ ജീവിതദര്‍ശനവും കര്‍മ്മമണ്ഡലവും മുദ്രാവാക്യവും അദ്ദേഹത്തിന് തിരുത്തേണ്ടിവന്നു. ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ മഹത്വം തിരിച്ചറിഞ്ഞ കൃഷ്ണന്‍കുട്ടി, ഒരു പ്രതിക്രിയ എന്നോണം വീണ്ടുമൊരു പേനയെടുത്ത് … Continue reading കൃഷ്ണൻകുട്ടി തിരുവട്ടാർ: ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളുടെ ആവേശം
All about EWS Reservation സാമ്പത്തിക സംവരണം പ്രയോജനപ്പെടുത്താൻ
All about EWS Reservation സാമ്പത്തിക സംവരണം പ്രയോജനപ്പെടുത്താൻ
ഉക്രെയിനിലേക്ക് എത്ര ദൂരം…?
ഉക്രെയിനിലേക്ക് എത്ര ദൂരം....? കൊച്ചിയിൽ നിന്ന് ഉക്രെയിനിൻ്റെ തലസ്ഥാനമായ കീവിലേക്കുള്ള ദൂരം 6100 കിലോമീറ്ററാണ്. എന്നാൽ കേരളത്തിലെ ക്രിസ്ത്യാനികളും ഉക്രെയിനിലെ ക്രിസ്ത്യാനികളും തമ്മിലുള്ള ദൂരം അതിനേക്കാൾ എത്രയോ മടങ്ങു കൂടുതലാണ്. അതു നാം ശരിക്കും മനസിലാക്കുന്നത് ഈ യുദ്ധകാലത്താണ്. യുദ്ധം വന്നപ്പോൾ ഉക്രെയിനിലെ ക്രിസ്ത്യാനികൾ ദൈവാലയങ്ങൾ അടച്ചിട്ടില്ല. പരിശുദ്ധകുർബാനകൾ നിർത്തിവച്ചില്ല. കുമ്പസാരം വേണ്ടെന്നുവച്ചില്ല. ചുറ്റും ശത്രുസൈന്യത്തിൻറെ ഷെല്ലുകൾ വീഴുന്നതിനിടയിലും ഉക്രെയിനിലെ വൈദികർ കാസയും പീലാസയും ഉയർത്തിതന്നെ പിടിച്ചു.പുറത്തു ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഉക്രെയിനിലെ ക്രിസ്ത്യാനികൾ ദൈവാലയത്തിൽ … Continue reading ഉക്രെയിനിലേക്ക് എത്ര ദൂരം…?
മലയാള സിനിമയിലെ ട്രോജൻ കുതിരകൾ
വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനുള്ള എളുപ്പവഴി എന്ന നിലയിൽ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന ശൈലിയിൽനിന്ന് വ്യത്യസ്തമായി, കഥയുടെ ഭാഗമായിത്തന്നെ അത്തരം ആശയങ്ങളെ കൊണ്ടുവരികയും നിഷേധാത്മകമായ പരിവേഷം നൽകി ക്രൈസ്ത വിശ്വാസത്തിനും ക്രൈസ്തവ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങൾ മലയാളത്തിൽ അപൂർവമല്ല. അതിന് കാരണമാകുന്ന വിധത്തിലുള്ള നീക്കങ്ങളെ ഒരിക്കലും നിഷ്കളങ്കമോ യാദൃശ്ചികമോ ആയി കാണാൻ കഴിയുകയുമില്ല. അത്തരം അവതരണങ്ങൾക്ക് മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത "ഭീഷ്മപർവ്വം" എന്ന സിനിമ. വളരെ വ്യാപ്തിയുള്ള ഒരു ക്രൈസ്തവ … Continue reading മലയാള സിനിമയിലെ ട്രോജൻ കുതിരകൾ
ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ
ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ! ഫാ. ജോഷി മയ്യാറ്റിൽ ''യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്." കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു തോന്നുന്നു! പാപ്പയുടെ പ്രതിരോധ മുന്നേറ്റങ്ങൾ യുദ്ധത്തിനെതിരേ ചലിക്കുന്ന ആ തൂലികയുടെ ഉടമയ്ക്ക് യുദ്ധവിരുദ്ധ പ്രകടനവും നടത്താനറിയാം എന്നതിൻ്റെ നേർക്കാഴ്ചയാണ് ഇന്ന് റോമിലെ വിയാ ദെല്ല … Continue reading ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ
യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ
യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. … Continue reading യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ
ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട്
ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട് കത്തോലിക്കാ സഭാ കൂട്ടായ്മയിലെ ഏറ്റവും വലിയ പൗരസ്ത്യ സഭയായ യുക്രെയ്ൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് യുക്രെയ്നിലെ ജനങ്ങൾക്കു ഫെബ്രുവരി 24 നു എഴുതിയ ഹൃദയസ്പർശിയായ കത്ത്. ദൈവത്തിനു പ്രിയപ്പെട്ട യുക്രെയ്ൻ നിവാസികളെ ! നമ്മുടെ രാജ്യം വീണ്ടും അപകടത്തിലാണ്! വിശ്വാസവഞ്ചകനായ ശത്രു, സ്വന്തം പ്രതിബദ്ധതകളും ഉറപ്പുകളും അവഗണിച്ച്, അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും അതിലംഘിച്ച്, ന്യായരഹിതനായ ആ … Continue reading ചരിത്രത്തിൻ്റെ ഈ നിമിഷത്തിൽ കർത്താവ് നമ്മോടൊപ്പമുണ്ട്
സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ
സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ സോവിയറ്റ് ഭരണകൂട ഭീകരത ഉത്തര യുറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരുടെ ചെറു ചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രെയ്ൻ ജനതു വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. 1) വാഴ്ത്തപ്പെട്ട വാസിൽ വെലിച്കോവ്സ്കി. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനും മെത്രാന്മായിരുന്നു വാസിൽ വെലിച്കോവ്സ്കി. ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിലെ … Continue reading സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ
കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ
കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ ആഗോള കത്തോലിക്കാ സഭ ഇരുപത്തിനാല് വ്യതി സഭകളുടെ (Individual Churches) ഒരു കൂട്ടായ്മയാണ്. അതിലെ ഏറ്റവും വലിയ വ്യക്തി സഭ ലത്തീൻ കത്തോലിക്കാ സഭയാണ്. മറ്റ് ഇരുപത്തിമൂന്നു വ്യക്തിസഭകളെ പൗരസ്ത്യ സഭകൾ (Eastern Catholic Churches ) എന്നു പൊതുവേ വിളിക്കുന്നു. ഓരോ പൗരസ്ത്യ സഭയ്ക്കും അവരുടേതായ പാരമ്പര്യങ്ങളും ആരാധനാ ക്രമങ്ങളും ഉണ്ട്. പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം 2019 പുറത്തിറക്കിയ The Catholic East എന്ന ബ്രഹത് ഗ്രന്ഥത്തിൽ (Rigotti, … Continue reading കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾ
പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ
പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ 2022 ഫെബ്രുവരി പതിനേഴാം തീയതി വത്തിക്കാനിൽ മെത്രാൻമാർക്കു വേണ്ടിയുള്ള തിരുസംഘം "പൗരോഹിത്യത്തിൻ്റെ അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്" ( For a Fundamental Theology of Priesthood ) എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ഫ്രാൻസീസ് മാർപാപ്പ പൗരോഹിത്യ ജീവിതത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളെക്കുറിച്ച് പ്രതിപാദിച്ചത്. പൗരോഹിത്യ ജീവിതത്തിൻ്റെ നാലു തൂണകൾ (Four Pillers) നാലു രീതിയിലുള്ള അടുപ്പങ്ങളായിട്ടാണ്( four forms of closeness) ഫ്രാൻസീസ് പാപ്പ വിവരിച്ചിരിക്കുന്നത്. 1)ദൈവത്തോടുള്ള … Continue reading പൗരോഹിത്യ ജീവിതത്തിലെ നാലു തൂണുകൾ
കുർബാന ഇല്ലാതാകാൻ കാരണം
കുർബാന ഇല്ലാതാകാൻ കാരണം... (കടപ്പാട് : വാട്ട്സ്അപ്പ്) എന്തുകൊണ്ടായിരിക്കും ഈ നാളുകളിൽ ക്രൈസ്തവ ദൈവാലയങ്ങളിൽ പരിശുദ്ധകുർബാന അർപ്പിക്കുന്നതിന് മുടക്കു വരാൻ കാരണം? മറ്റെല്ലാ വ്യാപാരങ്ങളും ഒരു മുടക്കവും കൂടാതെ നടക്കുമ്പോൾ, എന്തുകൊണ്ടായിരിക്കും ക്രൈസ്തവദൈവാലയങ്ങൾ എല്ലാ ദിവസവും അടഞ്ഞുകിടക്കുന്നത്? മറ്റെല്ലാ ദിവസവും അവധിയെടുക്കുന്ന കൊറോണ വൈറസ്, ഞായറാഴ്ചകളിൽ പുറത്തുവന്ന് ദൈവാലയപരിസരങ്ങളിൽ വച്ച് നാട്ടുകാരെ ആക്രമിക്കുന്നതുകൊണ്ടാണോ? കുർബാനകൾ ഇല്ലാതാകുന്നതിൻറെ കാരണം തിരയുന്നതിനു മുൻപേ ഇന്നു രാവിലെ പങ്കെടുത്ത ഒരു ഓൺലൈൻ കുർബാനയെക്കുറിച്ച് സൂചിപ്പിക്കട്ടെ. യൂട്യൂബിൽ കുർബാന നടക്കുമ്പോൾ അതിൻറെ … Continue reading കുർബാന ഇല്ലാതാകാൻ കാരണം
വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും
വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും: ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന കേരളീയരെയും കേരളത്തെയും ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഈ ദേശത്തു നിന്ന് കടന്നു പോയി. സ്വാമി വിവേകാനന്ദൻ കണ്ട കേരളം എന്ന ഭ്രാന്താലയം ദൈവത്തിൻ്റെ സ്വന്തം നാടാക്കാൻ അഹോരാത്രം കഠിനാധ്വാനം ചെയ്തവരിൽ ക്രൈസ്തവ സന്യസ്തരും … Continue reading വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും
അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്
#അജ്ന #എന്ന #യഥാർത്ഥ #ജീസസ് #യൂത്ത്* "അച്ചാ, ഒരു സന്തോഷ വാർത്തയുണ്ട്, കേൾക്കുമ്പം ഞെട്ടരുത്, ഞാൻ നെറ്റ് പരീക്ഷ പാസ്സായി ". അടുത്ത ക്ളാസിൽ പഠിപ്പിക്കേണ്ട പാഠം ഇന്റർവെൽ സമയത്ത് ഒന്നുകൂടി ഓടിച്ചു വായിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞാൻ മുഖമുയർത്തി നോക്കി. മുൻപിൽ പതിവ് മന്ദഹാസത്തോടെ അവൾ! "വെറുതെ ഒന്നെഴുതി നോക്കീതാണ്. ദൈവകൃപ അല്ലാതെന്ത്!...നമ്മള് ക്യാംപസിൽ ചെയ്യുന്ന കാര്യങ്ങളൊക്കെ ഈശോയ്ക്ക് ഒത്തിരി ഇഷ്ടമായീന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ല". കോളേജിൽ പഠിപ്പിക്കാൻ യോഗ്യത ലഭിക്കുന്ന, അനേകർ … Continue reading അജ്ന എന്ന യഥാർത്ഥ ജീസസ് യൂത്ത്
അമലോത്ഭവ തിരുനാൾ
പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ മംഗളങ്ങൾ. ............................................................................ അമലോത്ഭവം എന്നതിനു നിർമ്മലമായ ജനനം എന്നു വാച്യാർത്ഥം. മറിയം ഉത്ഭവത്തിന്റെ ആദ്യനിമിഷത്തിൽ തന്നെ ‘ജന്മപാപ’ ത്തി ന്റെ എല്ലാ മാലിന്യങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു എന്ന വിശ്വാസമാണ് ഈ പ്രയോഗം ഉൾക്കൊള്ളുന്നത്. അതു ദൈവം മറിയത്തിനു കനിഞ്ഞരുളിയ സവിശേഷകൃപയാണ്. സമയത്തിന്റെ പൂർത്തിയിൽ സംഭവിക്കാനിരുന്ന യേശുവിന്റെ രക്ഷാകര ദൗത്യത്തിന്റെ യോഗ്യതയുടെ മുൻകൂർ ദാനമാണത്. 1854 ഡിസംബർ എട്ടിന് മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ, ഒമ്പതാം പിയൂ സ് പാപ്പ പ്രത്യേകം എടുത്തു … Continue reading അമലോത്ഭവ തിരുനാൾ
2021ൽ പാസ്സാക്കിയ ഗർഭഛിദ്രനിയമ ഭേദഗതിയുടെ ചതിക്കുഴി | Abraham Puthenkalam
2021ൽ പാസ്സാക്കിയ ഗർഭഛിദ്രനിയമ ഭേദഗതിയുടെ ചതിക്കുഴി | Abraham Puthenkalam
ആഗമന കാലത്തിന്റെ ഉത്ഭവം
“സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ ക്രിസ്തുവിനെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി – അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524). യേശു ആഗമന കാലത്തു വീണ്ടും വരും എന്ന ഒരു പാരമ്പര്യം ആദിമ സഭയിലുണ്ടായിരുന്നു. ആഗമനകാലം യേശുക്രിസ്തുവിന്റെ ജനത്തിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനുള്ള സമയമാണ്. ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, … Continue reading ആഗമന കാലത്തിന്റെ ഉത്ഭവം
വിവസ്ത്രർ
💕🙏✝️ജപമണികൾ 🌼🛐 ❣️ - 14 വിവസ്ത്രർ അലീനമോൾ രണ്ടു ആങ്ങളമാരുടെ പെങ്ങളായിരുന്നു. പള്ളിസ്കൂളിൽ നാലാം ക്ലാസ്സിലാണ് അവൾ പഠിക്കുന്നത്. അപ്പച്ചൻ പെയിൻറിംഗ് ജോലിയാണ് ചെയ്യുന്നത്. എന്നും ജോലിയൊന്നും ഉണ്ടാകില്ല. അമ്മ കോഴിയേയും ആടിനെയും ഒക്കെ വളർത്തി ചെറിയ രീതിയിൽ വീട്ടുചെലവുകളിൽ സഹായിക്കുന്നുണ്ട്. പഠിക്കാനും പാടാനും കളിക്കാനുമെല്ലാം അവൾക്ക് നല്ല ഉത്സാഹമാണ്. സ്‌കൂളിൽ പോകാനും അവൾക്ക് മടിയില്ല. കൂട്ടുകാർക്കൊക്കെ അവളെ വളരെ ഇഷ്ടവുമാണ്. സ്വന്തമായി ഒരു നല്ല വീടില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ ദുഃഖം. പട്ടയമില്ലാത്ത … Continue reading വിവസ്ത്രർ
കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെപോകരുത്!
കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെപോകരുത്!ഫാ. വർഗീസ് വള്ളിക്കാട്ട് കെസിബിസി ജാഗ്രത ന്യൂസ്, ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം, കേരള സമൂഹത്തിൽ വ്യത്യസ്ത സമുദായങ്ങൾ തമ്മിൽ സൗഹാർദ്ദപരമായ ബന്ധങ്ങൾ വളരുകയും ശക്തിപ്പെടുകയും നിലനിൽക്കുകയും ചെയ്തിട്ടുണ്ട് എന്നത് കേരളത്തിനും ഇന്ത്യയ്ക്കുതന്നെയും അഭിമാനകരമായ നേട്ടം തന്നെയാണ്. അത് ഇവിടെ നിലനിൽക്കണം എന്നുതന്നെയാണ് എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹം. സമുദായ നേതാക്കളും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. 'ജാഗ്രത പുലർത്തേണ്ടതുണ്ട്' എന്നത് ഒരു മോശം വാക്കായിട്ടാണ് ഇപ്പോൾ 'മാധ്യമലോകം' … Continue reading കാലത്തിന്റെ ചുവരെഴുത്തുകൾ കാണാതെപോകരുത്!
നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?
ഹാഗിയ സോഫിയ മോസ്ക് ആയപ്പോൾ ഹാഷ് ടാഗ് ഇട്ടും ഡിപി-യിൽ കരിമ്പടം പൂശിയും എർദോഗാന്റെ അക്കൗണ്ടിൽ പൊങ്കാല വച്ചും നമ്മൾ പ്രതിഷേധിച്ചു. എന്തുണ്ടായി. കിം ഫലം. ഒരുകാലത്ത് ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന കോൺസ്റ്റാന്റിനോപ്പിൾ പട്ടണം ഇന്ന് മുസ്ളീങ്ങൾ അധിവസിക്കുന്ന ഇസ്താംബുൾ നഗരമായി മാറിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ നാം മെനക്കെട്ടില്ല. കത്തോലിക്കരും ഓർത്തഡോക്സുകാരും തമ്മിൽ ഭിന്നത. ആരാണ് വലുത് എന്ന മൂപ്പിള തർക്കം. ഒരുമിച്ചുനിൽക്കേണ്ടവർ, പരസ്പരം സഹായിക്കേണ്ട സഹോദരങ്ങൾ തമ്മിൽ വിശ്വാസത്തിന്റെ പേരിൽ നിസ്സാരകാര്യങ്ങളിൽ ശത്രുത. ഒടുക്കം എന്തായി. പരസ്പരം … Continue reading നാളെ കേരള ക്രിസ്ത്യാനികളെക്കുറിച്ചും ഇത് ആവർത്തിക്കപ്പെടുമോ?
തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്
തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത് മാർ. ജോസഫ് കല്ലറങ്ങാട്ട് തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനു ഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവുംകൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകൾ ആവശ്യമില്ല. മനഃസാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നത്. റോമയ്ൻ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികൾ ശ്രദ്ധേയമാണ്, “യുഗയുഗാന്തരങ്ങളിൽ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് … Continue reading തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്