Thoovenmayekidum Appamayi – Lyrics

തൂവെൺമേറിടും അപ്പമായി എന്റെ ഉള്ളിൽ വാഴുവാൻ എൻ യേശുനാഥൻ അണയുമീ ഈ നേരം അതിരില്ല സ്നേഹത്തിൻ അടയാളമായി അതിരില്ല സ്നേഹത്തിൻ അടയാളമായി തൻമാംസരക്തമെന്നിൽ ചൊരിഞ്ഞിടുന്നു (തൂവെണ്മ.... ) അതിപൂജ്യമാകുമീ ദിവ്യമാം ബലിവേദിയിൽ സ്നേഹമായി തീരുവാൻ അപ്പമായി മുറിയുന്നു നീ ജീവനെ സ്നേഹമേ ഉള്ളിൽ അലിയാൻ നീ വരൂ (2) (തൂവെണ്മ.... ) ഹൃദയങ്ങൾ ഉണരുമീ ജീവദായക വേളയിൽ നവ ജീവനേകുവാൻ ഹൃത്തിലായി അണയുന്നു നീ കൂരിരുൾ പാതയിൽ ദീപമായി തെളിയുന്നു നീ (2) (തൂവെണ്മ..... ) Texted … Continue reading Thoovenmayekidum Appamayi – Lyrics

Kanyakameriyamme Kavalmalakhamare | Lyrics

കന്യകാമേരിയമ്മേ കാവൽമാലാഖമാരെ നിത്യവും കാത്തിടേണേ കൂടെ നടന്നീടെണേ സാത്താനെ ദൂരെയകറ്റിടെ ണേ... സാത്താനെ ദൂരെ അകറ്റിടെണേ... (2) ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ (2) (കന്യകാ... ) സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടുപാടിയ പുണ്യ തായേ... (2) (ആവേ... ആവേ... ) സ്വർഗവും ഭൂമിയും കൂട്ടിവിളിക്കും യാക്കോബിൻ ഗോവണി നീ കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ രക്ഷതൻ അമ്മയും നീ... (2) ആവേ മരിയ... … Continue reading Kanyakameriyamme Kavalmalakhamare | Lyrics

Nithyashaya Nathe – Lyrics

നിത്യസഹായ നാഥേ.... പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ നിൻ മക്കൾ ഞങ്ങൾകായ് നീ പ്രാർത്ഥിക്ക സ്നേഹനാഥേ... (നിത്യസഹായ... ) നീറുന്ന മാനസങ്ങൾ ആയിരമായിരങ്ങൾ കണ്ണീരിൻ താഴ്‌വരയിൽ നിന്നിതാ കേഴുന്നമ്മേ... (നിത്യസഹായ... ) കേൾക്കണേ രോദനങ്ങൾ, നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കണേ മക്കളെ നീ... (നിത്യസഹായ... ) Texted by Leema Emmanuel

Parishudhathmave Shakthi Pakarnnidane… Lyrics

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ... പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേഅവിടുത്തെബലം ഞങ്ങൾക്കാവശ്യമെന്ന്കർത്താവെ നീ അറിയുന്നു (2) ആദ്യനൂറ്റാണ്ടിലെ അനുഭവംപോൽഅതിശയം ലോകത്തിൽനടന്നിടുവാൻ (2)ആദിയിൽ എന്നപോലാത്മാവേഅധികബലം തരണേ (2) പരിശുദ്ധാത്മാവേ... കൃപകളും വരങ്ങളും ജ്വലിച്ചിടുവാൻഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നിടുവാൻ (2)വിൻമഴയെ അയക്കേണമേനിൻ ജനം ഉണർണീടുവാൻ (2) പരിശുദ്ധാത്മാവേ...

Eeshoye Ninne Enikkenthorishtam – Lyrics

ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം എൻ ജീവിതം നിന്റെ ദാനം എൻ സർവവും നിന്റെ ദാനം എല്ലാം നൽകുന്ന നാഥാ നിന്നെ എനിക്കെന്തൊരിഷ്ടം നിന്നെ എനിക്കെന്തൊരിഷ്ടം (ഈശോയെ... ) നീ എന്നെ സ്നേഹിക്കും പോലെ നിന്നെയും സ്നേഹിച്ചിടാനായി എന്നെ പഠിപ്പിക്കും വാത്‌സല്യമേ നിന്നെ എനിക്കെന്തൊരിഷ്ടം (ഈശോയെ... ) എൻ ജീവകാലങ്ങളോളം നിൻ നാമം എന്നും സ്തുതിക്കാൻ ശക്തി എകിടുന്ന കാരുണ്ണ്യമേ നിന്നെ എനിക്കെന്തൊരിഷ്ടം (ഈശോയെ... ) Texted by Leema Emmanuel

Altharayil Anuthapamode – Lyrics

അൾത്താരയിൽ അനുതാപമോടെ അണിചേർന്നിടാം അണിചേർന്നിടാം (2) ബലിയേകിടാം ബലിയർപ്പകനൊപ്പം ബലിയേകിടാം ബലവാനുസ്തുതി പാടിടാം (2) (അൾത്താരയിൽ.... ) മാനവർക്കായി ജീവനെ നൽകി മഹത്തരമാകുമീ ബലിവേദിയിൽ (2) ആ പുണ്യസ്മരണയിൽ അനുരഞ്ജിതരായി അർപ്പിതരാകാം കൂദാശയിൽ (2) (അൾത്താരയിൽ.... ) സോദരസ്നേഹം മനസ്സമാകേ നൽകാമീ സ്നേഹകൂട്ടായ്മ്മയിൽ (2) ജീവൻപകരും ഈ തിരുയാഗം അർപ്പിച്ചിടാം ഈ വേദിയിൽ (2) (അൾത്താരയിൽ.... ) Texted by Leema Emmanuel

Karayunna Mizhikalil – Lyrics

കരയുന്ന മിഴികളിൽ കണ്ണീർ തുടക്കുവാൻ കാരുണ്യ രൂപാവരുമോ നീറുന്ന ഹൃദയത്തിൽ സ്വാന്തനമേകുവാൻ ആശ്വാസദായക വരുമോ (കരയുന്ന.... ) മാറാത്ത വ്യാധിയാൽ നീറും ശരീരത്തിൽ സൗഖ്യം പകരുവാൻ വരുമോ (2) നൈരാശ്യമെറിഞാൻ താണടിഞ്ഞീടവെ ആനന്ദമായി നീ വരുമോ (2) (കരയുന്ന.... ) സ്നേഹിതർ പോലുമിന്നേനെ പിരിയുമ്പോൾ സ്നേഹിതനായി നീ വരുമോ (2) മാറാത്ത സ്നേഹിതനാണു നീ എന്നതിൽ വിശ്വസിക്കാൻ കൃപ തരുമോ (2) (കരയുന്ന.... ) Texted by Leema Emmanuel

Krooshil Kandu Njaan Nin – Lyrics

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ ആഴമാർന്ന നിൻ മഹാത്യാഗത്തെ പകരമെന്തു നൽകിടും ഞാൻ ഇനീ ഹൃദയം പൂർണ്ണമായി നൽകിടും നാഥനിൽ (2) സൃഷ്ടികളിൽ ഞാൻ കണ്ടുനിൻ കരവിരുത് അദ്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണതയും(2) പകരമെന്തു നൽകിടും ഞാൻ ഇനീ നന്ദിയാൽ എന്നും വാഴ്ത്തും സൃഷ്ടാവേ (2) ( ക്രൂശിൽ കണ്ടു) അടിപിണരിൽ കണ്ടു ഞാൻ സ്നേഹത്തെ സൗഖ്യമാകും ഏശുവിൻ ശക്തിയെ (2) പകരമെന്തു നൽകിടും ഞാൻ ഇനീ എന്നാരോഗ്യം നൽകുന്നു താതനായി (2) (ക്രൂശിൽ കണ്ടു... … Continue reading Krooshil Kandu Njaan Nin – Lyrics

Pavanathmave En Jeevadayakane – Lyrics

പാവനാത്മാവേ എൻ ജീവദായകനെ ഇറങ്ങി നീ വാ നിറഞ്ഞു നീ വാ എന്റെ ഹൃദയത്തിൽ (2) സീനായി മാമലയിൽ ഇറങ്ങി വന്നവനെ (2) ആത്മദാഹം തീർക്കുവാനായി ഇറങ്ങി വാ ദേവാ...(2) (പാവനാത്മാവേ... ) നിന്നുടെ വരദാനങ്ങൾ എന്നിൽ നിറക്കേണമേ (2) ലോകശക്തിയെ ജയിക്കുവാനായി വിൺമഴ പൊഴിക്കണമേ (2) (പാവനാത്മാവേ... ) Texted by Leema Emmanuel

Pettamma Marannalum – Lyrics

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ നീ എൻ ആശ്രയം എല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബംമില്ലാതലഞ്ഞപ്പോൾ ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീ എന്റെ ആശ്വാസധാരയായി വന്നു. (പെറ്റമ്മ മറന്നാ... ) എൻ പ്രിയരെല്ലാം എന്നെ വെറുത്തു ആഴമേറും മുറിവുകൾ എന്നിൽ നൽകി ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി എൻ മനസ്സിൽ ഒരുപാടുവേദന ഏകി നൊമ്പരത്താൽ എന്റെ ഉള്ളം പുകഞ്ഞു നീറും നിരാശയിൽ തേങ്ങി അപ്പോഴവനെന്റെ കാതിൽ പറഞ്ഞു നിന്നെ ഞാൻ കൈ വെടിയില്ല.(2) (പെറ്റമ്മ മറന്നാ... ) നിൻ … Continue reading Pettamma Marannalum – Lyrics

Nee Thakarnnavalano Makne – Lyrics

നീ തകർന്നവനാണോ മകനെ നീ തളർന്നവളാണോ മകളെ ഞാൻ നിൻ രക്ഷകൻ നിന്റെ തകർച്ചകളെല്ലാം നന്മയായി മാറ്റുന്നവൻ ഏശു നായകൻ. (നീ തകർന്നവനാണോ... ) നീ രോഗിയാണോ മകനെ നീ രോഗിണിയാണേ മകളെ (2) ഞാൻ നിൻരക്ഷകൻ സൗഖ്യദായകൻ നിന്റെ വേദന അറിയുന്നവൻ യേശു നായകൻ. (നീ തകർന്നവനാണോ... ) നീ പാപിയാണോ മകനെ നീ പാപിനിയാണോ മകളെ (2) ഞാൻ നിൻ രക്ഷകൻ പാപ മോചകൻ നിന്റെ ജീവിതം അറിയുന്നവൻ യേശു നായകൻ. (നീ തകർന്നവനാണോ... … Continue reading Nee Thakarnnavalano Makne – Lyrics

Aashrayam Arum Illatha Neram – Lyrics

ആശ്രയം ആരും ഇല്ലാത്ത നേരം ക്രൂശിതനെശുവെ നോക്കി ഞാൻ കുരിശിൽ പിടയുന്ന നാഥന്റെ മെയ്യിൽ കാണാം സ്നേഹമുറിവുകൾ ഓർത്താൽ കരുണതൂകും ചോരവാർന്ന മുറിവുകൾ ചേർക്കാം നൊമ്പരം ആ തിരുമുറിവുകളിൽ ഒരുവേളനിന്നിൽ നിന്നകന്നപ്പോൾ ഇരുളായിമാറി എൻ ഹൃദയം ആ നിമിഷം ഞാൻ ഓർത്തുപോയി ക്രൂശിത നിന്റെ സ്നേഹം (2) ഒരുനിഴൽ പോലെ എന്റെ കൂടെ നടന്ന് (2) വചനവും വെളിച്ചവും പകർന്ന നിൻ സ്നേഹമോർത് പാടിടും (ആശ്രയം ആരും... ) കരുണാർദ്രനായി നീ അണഞ്ഞപ്പോൾ കൃപയാൽ നിറഞ്ഞു എൻ … Continue reading Aashrayam Arum Illatha Neram – Lyrics

Karanjal Kanneeroppum – Lyrics

കരഞ്ഞാൽ കണ്ണിരൊപ്പും സ്നേഹമല്ലെ എന്റെ നാഥനല്ലെ ഈശോ തളർന്നാൽ താങ്ങിയെന്നെ ഓമനിക്കും സ്നേഹനാഥനല്ലെ ഈശോ എൻ മുഖം വാടുമ്പോൾ എൻ മനം നീറുമ്പോൾ എന്റെ ചാരത്തുചേരുന്നു സ്വാന്തനമായി. (കരഞ്ഞാൽ.... ) മനസ്സിൽനിറയുന്ന മുറിവുകൾ എല്ലാം വിരൽ തൊട്ടുണക്കിടുന്നു ഭാരങ്ങൾ പേറിഞാൻ വീണിടുമ്പോൾ തോളിൽ വഹിച്ചീടുന്നു ഒരുകുഞ്ഞിനെപോൽ തിരുമാറിലവൻ എന്നുമെന്നെ ഉറക്കിടുന്നു. (2) (കരഞ്ഞാൽ.... ) പകയാൽ എൻ മനം നീറിടുമ്പോൾ ക്ഷമയായി വന്നിടുന്നു പിഴകൾ ഞാൻ ഏറ്റുചൊല്ലിടുമ്പോൾ മോചനം നൽകിടുന്നു തന്റെ അനുഗ്രഹത്തിൻ തിരുക്കരങ്ങൾ അവൻ എന്റെ … Continue reading Karanjal Kanneeroppum – Lyrics

Oormmavecha Nal Muthal – Lyrics

ഓർമവെച്ച നാൾമുതൽ ഓസ്തിയിൽ നിന്നെ കാണുന്നു വാഴ്ത്തുന്നു കുഞ്ഞുനാൾ മുതലെന്റെ മാനസ്സത്തിന്റെ ഭാഗ്യമേ (2) (ഓർമവെച്ച.... ) എല്ലാരും നിന്നെ സ്വീകരിക്കാനായി നിരചേരുന്നത് കണ്ട നേരം ആയിരംനാവിൽ കുർബാനയായി അവിടുന്നലിയുന്ന നേരം ഈശോ വരണേ ഉള്ളിൽ എന്നും ഞാനും പ്രാർത്ഥിച്ചിരുന്നു (2) ദിവ്യകാരുണ്യം സ്വീകരിക്കാനായി ഞാനും കൊതിച്ചിരുന്നാനാൾ കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായി ഉള്ളം കൊതിച്ചിരുന്നീശോ ഈശോ വരണേ ഉള്ളിൽ എന്നും ഞാനും പ്രാർത്ഥിച്ചിരുന്നു (2) (ഓർമവെച്ച....) Texted by Leema Emmanuel

Appathin Roopathil Ennil – Lyrics

അപ്പത്തിൻ രൂപത്തിലെന്നിൽ ആഗതനാകുമെൻ ഈശോ അണയെണമേ എന്റെ ഉളിൽ അതുമാത്രം ഞാൻ കൊതിപ്പൂ വാ വാ എൻ ഏശു നാഥ വാ വാ എൻ സ്നേഹ നാഥാ (2) വന്നു വസിച്ചീടുകെന്നിൽ നിൻ സ്നേഹമെന്നിൽ നിറക്കൂ അങ്ങെന്റെ ഉള്ളത്തിൽവന്നാൽ അരുതാത്തതെല്ലാം അകലും ആ... ആ... ആ.. ആ.... (2) അരുളുന്ന മൊഴികൾ കേട്ടെൻ അറിവോടെ എത്രയോ നിമിഷം അകതാരിൽ ശാന്തി നിറയും (2)(വാ വാ... ) അകന്നുപോയി നിൻമുന്പിൽ നിന്നും ആ... ആ... ആ.. ആ.... (2) … Continue reading Appathin Roopathil Ennil – Lyrics

Hrudayam Thakarnnoru Nal – Lyrics

ഹൃദയം തകർന്നൊരുനാൾ യേശുവെനിന്നെ വിളിച്ചു കരുത്തേകും നിൻ കരാമെൻതോളിൽ പതിച്ചു ദുഃഖം മറന്നു എൻ മിഴികൾ നിറഞ്ഞൊഴുകി കുരിശുകളോരോന്നായി പെരുകുമ്പോൾ അവശതയാൽ ചുറ്റുംനോക്കി ഞാൻ കടമൊന്നും വീട്ടാൻ കഴിയാതെ പടിവാതിൽമുട്ടി തളരുമ്പോൾ കാലക്കേടാണെന്നോതിയെല്ലാരും വേഗമെന്നിൽനിന്നകലുമ്പോൾ നാണക്കേടിന്റെ നേരത്താരുംതെല്ലാശ്വാസം നല്കാനില്ലാതായി ക്രൂശിലേക്കൊന്ന് നോക്കിഞാൻ സഹചരെ ഞാൻ എന്നും സ്നേഹിച്ചു അവരുയരാൻ നന്നായി യക്നിച്ചു പകലും രാവും ഞാൻ പ്രാർത്ഥിച്ചു സമയം ഞാനേറെപങ്കിട്ടു എന്നെതേടാനും കൂടെ നിൽക്കാനും വരുമല്ലോഅവരെന്നാശിച്ചു പണമില്ലാതായി ബലമില്ലാതായി ആർക്കും വേണ്ട കറിവേപ്പിലയായി ദൈവത്തിൻ സ്നേഹമോർത്തുഞാൻ Texted … Continue reading Hrudayam Thakarnnoru Nal – Lyrics

Oramayil Nin Mukham Mathram – Lyrics

ഓർമയിൽ നിൻ മുഖം മാത്രം ഓർക്കുമ്പോൾ മനം കുളിരുന്നു ഏശുവെ ജീവനായക ജീവിതം നിന്നിലേകുന്നു നിൻഹിതം ഞാനിന്ന് അറിയുന്നു ഉള്ളിനുള്ളിൽ സ്നേഹം മാത്രം പകരുന്നോനെ എന്നെയെന്നും കൺമണിയായ് കരുതുന്നോനെ ഓമനകുട്ടനാക്കുവാൻ നാഥാ എന്റെ കൂടെ നീ വരേണമേ (ഓർമയിൽ.... ) നീ വരും വഴിയരികിൽ നിന്നെയും കാത്തിരുന്നു നിന്റെ ദിവ്യ വചനങ്ങൾ ഏറെക്കൊതിച്ചിരുന്നു(2) അന്ധയാകും എൻ നയനം നീ തുറന്നല്ലോ ധന്യമായി എന്റെജീവിതം ഈശോയെ നന്ദിയേറെ ചൊല്ലിടുന്നു ഞാൻ തിന്മയെ നന്മയാൽ ജയിക്കണമെന്ന് ചൊല്ലി സ്നേഹത്തിന്റെ പാഠങ്ങൾ … Continue reading Oramayil Nin Mukham Mathram – Lyrics

Ennodulla Nin Sarva Nanmakalkkayi – Lyrics

എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടിതു നിനക്ക് ഏശു പരാ  ഇപ്പോൾ എന്തു ചെയ്യെണ്ടു നിനക്ക് ഏശു പര (2) നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ സന്നഹമോടെ സ്തുതി പാടിടുന്നെ നാഥാ സന്നഹമോടെ സ്തുതി പാടിടുന്നെ പാപത്തിൽ നിന്നും എന്നെ കോരിയെടുപ്പാ നായി ശാപശിക്ഷകളേറ്റ ദൈവാത്മജ മഹാ ശാപശിക്ഷകളേറ്റ ദൈവാത്മജ   (എന്നോടുള്ള.... ) എന്നെ അൻമ്പോടുദിനംതോറും നടത്തുന്ന പൊന്നിടയാനന്തനം വന്ദനമേ എന്റെ പൊന്നിടയാനന്തനം വന്ദനമേ അന്ത്യംവരെ എന്നെ കാവൽചെയ്തീടുവാൻ അന്തികയുള്ള മഹൽശക്തി നീയേ നാഥാ … Continue reading Ennodulla Nin Sarva Nanmakalkkayi – Lyrics

Ange Thirumurivukalil | Lyrics

അങ്ങേ തിരുമുറിവുകളിൽ... അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കേണമേ അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ എല്ലാം എനിക്കെന്റെ ഈശോഎന്റെ ജീവന്റെ ജീവനാം ഈശോ (2) രാജാധി രാജൻ കാലിത്തൊഴുത്തിൽ മനുജനായി പിറന്നതിൻ രഹസ്യമെന്തേപാപിയി ദാസനു പാഥേയമാകാൻ തിരുവോസ്‌തി ആയതിൻ രഹസ്യമെന്തേ (2)അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം സ്നേഹം സ്നേഹം സ്നേഹമെന്ന് (2) നീതിമാൻ ദൈവം കാൽവരി ക്രൂശിൽ ബലിദാനമായതിൻ രഹസ്യമെന്തേമൃതിയെ തകർത്ത് മൂന്നാം ദിനത്തിൽ ഉയിർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ (2)അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം സ്നേഹം സ്നേഹം സ്നേഹമെന്ന് (2) … Continue reading Ange Thirumurivukalil | Lyrics

Enikkayi Ente Daivam – Lyrics

എനിക്കായി എന്റെ ദൈവം ഏകജാതനെ നൽകി എനിക്കായി എന്റെ ഈശോ പരിഹാര ബലിയായി മനുഷ്യനുവേണ്ടി ക്രൂശിന്റെ മാറിൽ പാപിയെ പോലെ പിടഞ്ഞവനെ ദൈവസ്വഭാവം സ്നേഹമാണെന്ന് ലോകസമക്ഷം തെളിയിച്ചു നീ (എനിക്കായി... ) നിന്ദനം ഏറ്റതും നഗ്നനനായി തീർന്നതും ഞാൻ പാപബന്ധം വെടിയാൻ (2) ദ്രോഹം പൊറുത്തതും കേണുപ്രാർത്ഥിച്ചതും ഞാനനുതാപിയായി തീരാൻ (എനിക്കായി... ) ചോര ചൊരിഞ്ഞതും ജീവൻവെടിഞ്ഞതും ഞാൻ നിത്യജീവൻ നേടാൻ (2) ഉദ്ധിതാനായതും അപ്പമായി തീർന്നതും ഞാൻ നിന്നിൽ എന്നെന്നും വാഴാൻ (എനിക്കായി... ) Texted … Continue reading Enikkayi Ente Daivam – Lyrics

Karuthunnavan Njanallayo – Lyrics

കരുതുന്നവൻ ഞാനല്ലയോ കലങ്ങുന്നതെന്തിന് നീ കണ്ണുനീരിന്റെ താഴ്‌വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ എന്റെ മഹത്വം കാണുക നീ എന്റെ കൈയിൽ തരിക നിന്നെ (2) എന്റെ ശക്തി ഞാൻ നിന്നിൽ പകർന്ന് എന്നും നടത്തിടും കൃപയിൽ (2) (കരുതുന്നവൻ... ) എല്ലാവരും നിന്നെ മറന്നാൽ ഞാൻ നിന്നെ മറക്കുകില്ല (2) എന്റെ കരത്തിൽ നിന്നെ വഹിച്ചു എന്നും വഴിനടത്തിടും ധരയിൽ (കരുതുന്നവൻ... ) അബ്രാഹാമിന്റെ ദൈവം അല്ലയോ അത്ഭുതങ്ങൾ ചെയ്കയില്ലയോ (2) ചെങ്കടലിലും വഴിതുറക്കാൻ ഞാൻ എന്നും … Continue reading Karuthunnavan Njanallayo – Lyrics

Karayalle Neeyente Makanalle – Lyrics

കരയല്ലേ നീയെന്റെ മകനല്ലേ.... നീ എന്റെ മകളല്ലേ... (2) തളരല്ലേ ഞാൻ നിന്നെ താങ്ങില്ലേ ... (2) എന്റെ നെഞ്ചിലെ സ്നേഹത്താൽ പൊതിയുമ്പോൾ... നിന്റെ ദുഃഖങ്ങൾ മായുകില്ലേ... (2) (കരയല്ലേ... ) നീ അറിയാതെ നിദ്രയിൽ പോലും കൂടെ ഇരുന്നു ഞാൻ കാവലാകാം... (2) നീ അകന്നീടുന്ന നേരത്തു ഞാൻ നിന്റെ നിഴലായ് കൂടെ വരാം... (2) ഉള്ളിൽ കുളിരായ് പെയ്തിറങ്ങാം... (കരയല്ലേ... ) നീ എനിക്കേകും മുറിവുകളെല്ലാം... മറന്നു ഞാൻ നിന്നെയും കാത്തിരിക്കാം... (2) നീറുന്ന … Continue reading Karayalle Neeyente Makanalle – Lyrics

Thiruvosthiyay Balivediyil – Lyrics

തിരുവോസ്തിയായ് ബലിവേദിയിൽ ഈശോ അണയും നിമിഷമിതാ തിരുഭോജ്യമായി സക്രാരി യിൽ നാഥൻ അണയും സമയമിതാ മനസ്സിന്റെ നോവുകൾ കുരിശോടുചേർക്കാൻ നാഥൻ അണയുന്നിതാ കരുണ തുളുമ്പുമീ അൾത്താര തന്നിലായ് ഈശോ എഴുന്നള്ളുന്നു.... ഓ എൻ യേശുവേ... ഓ... എൻ ജീവനെ നീ എന്നിൽ നിറഞ്ഞാൽ ഞാനെത്ര ഭാഗ്യവാൻ... (2) നീ വരുമ്പോൾ എൻ മാനസം നന്ദിയാൽ നിറയും നീ നിറഞ്ഞാൽ എൻ ജീവിതം ധന്യമായിത്തീരും....... എൻ നാവിൽ നീ അലിയും നിമിഷം സ്നേഹമേ എൻ സ്വന്തമാകും നീ... (2) … Continue reading Thiruvosthiyay Balivediyil – Lyrics