കാവൽ മാലാഖമാരെ | Lyrics

കാവൽ മാലാഖമാരെ
കണ്ണടയ്ക്കരുതേ…
താഴെ പുൽത്തൊട്ടിലിൽ രാജ രാജൻ മയങ്ങുന്നു
(കാവൽ മാലാഖമാരെ… )

ഉണ്ണീയുറങ്ങ്… ഉണ്ണീയുറങ്ങ്
ഉണ്ണീയുറങ്ങ് ഉറങ്ങ്…

തളിരാർന്ന പൊന്മേനി നോവുമേ…
കുളിരാർന്ന വൈക്കോലിൻ തൊട്ടിലല്ലേ… (2)
സുഖസുഷുപ്തി പകർന്നീടുവാൻ..
തൂവൽ കിടക്കയൊരുക്കൂ… (2)
(കാവൽ മാലാഖമാരെ… )

നീല നിലാവല നീളുന്ന ഷാരോൺ
താഴ്‌വര തന്നിലെ പനിനീർ പൂവേ… (2)
തേൻ തുളുമ്പും ഇതളുകളാൽ
നാഥന് ശയ്യയൊരുക്കൂ… (2)

യോർദ്ദാൻ നദിക്കരെ നിന്നണയും…
പൂന്തേൻ മണമുള്ള കുഞ്ഞികാറ്റേ… (2)
പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ… (2)
(കാവൽ മാലാഖമാരെ… )

Advertisements
Fediverse reactions
December 2020
S M T W T F S
 12345
6789101112
13141516171819
20212223242526
2728293031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading