പൈതലാം യേശുവേ…
പൈതലാം യേശുവേ.. ഉമ്മവെച്ചുമ്മവെച്ചുണർത്തിയ..
ആട്ടിടയർ ഉന്നതരേ.. നിങ്ങൾതൻ ഹൃത്തിൽ യേശുനാഥൻ പിറന്നു (2)
ലലലാ.. ലലലാ.. ലലലലലാ.. ലലാ… അഹാ.. അഹാ.. അഹാഹാ.. ഉം… ഉം…
1
താലപ്പൊലിയേകാൻ തംബുരു മീട്ടുവാൻ
താരാട്ടു പാടിയുറക്കീടുവാൻ (2)
താരാഗണങ്ങളാൽ ആഗതരാകുന്നു
വാനാരൂപികൾ ഗായക ശ്രേഷ്ഠർ (2)
(പൈതലാം…)
2
ഉള്ളിൽ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകർ നിരനിരയായ് (2)
നാഥാഥി നാഥനായ് വാഴുമെന്നീശനായ്
ഉണർവോടേകുന്നെൻ ഉൾതടം ഞാൻ (2)
(പൈതലാം…)
🎻🎻 തിരുനാമകീർത്തനം 🎻🎻
Advertisements