Maalakha Vrindam Nirannu… Lyrics

മാലാഖ വൃന്ദം നിരന്നു… Lyrics

tinkumaria's avatarNelsapy

Album:Snehadhara

മാലാഖ വൃന്ദം നിരന്നു
വാനിൽ മാധുര്യ ഗീതം പൊഴിഞ്ഞു
മാലോകരാമോദമാർന്നീ
പാരിൽ ആ ഗാനമേറ്റേറ്റു പാടി…. (2)

അത്യുന്നതത്തിൽ മഹത്വം
സർവ്വശക്തനാമീശന്നു സ്തോത്രം
സന്മനസ്സുള്ളവർക്കെല്ലാം ഭൂവിൽ
സന്തത ശാന്തി കൈവന്നു…

ദൈവകുമാരൻ പിറന്നു
മർത്യരൂപം ധരിച്ചേകജാതൻ (2)
ആത്മാഭിഷിക്തൻ വരുന്നു
ലോകമെങ്ങും പ്രമോദം നിറഞ്ഞു
ലോകമെങ്ങും പ്രമോദം നിറഞ്ഞു

[മാലാഖ വൃന്ദം……. ]
[അത്യുന്നതത്തിൽ മഹത്വം…. ]

ഉണരൂ ജനാവലി ഒന്നായ്
വേഗമുണരൂ മഹേശനെ വാഴ്ത്താൻ (2)
തിരുമുൻപിലെല്ലാമണയ്ക്കാം
തന്റെ തിരുനാമമെന്നും പുകഴ്ത്താം
 തന്റെ തിരുനാമമെന്നും പുകഴ്ത്താം

[മാലാഖ വൃന്ദം……. (2)  ]
[അത്യുന്നതത്തിൽ മഹത്വം….(2)  ]

View original post


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment