https://youtu.be/qbIbIddgVp8 മരിയൻ പ്രത്യക്ഷീകരണങ്ങൾ | Marian Apparitions | സെന്റ് ജോർജ്ജ് ചർച്ച്, മുക്കാട്ടുകര മുക്കാട്ടുകര, സെന്റ് ജോർജ്ജ് ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനത്തിൽ അതിമനോഹരമായി അവതരിപ്പിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണങ്ങൾ. Full Song: https://youtu.be/pP4_HKGg5EE (Amalakanya) Thanks to the videographer.
Category: Marian Reflections
ജപമാല ധ്യാനം 30
ജപമാല ധ്യാനം - 30 ഇന്നലെ ഫേസ്ബുക്കിൽ കാണാനിട വന്ന വീഡിയോ ആ കഥ പറഞ്ഞു. പാഞ്ഞു പോകുന്ന തീവണ്ടിയുടെ ജനാലയിലേക്ക് തല ചായ്ച്ച് കിടക്കുന്ന ഒരു മനുഷ്യൻ. പെട്ടെന്ന് ഒരു ബോധോദയമുണ്ടായത് പോലെ ചാടിയെണീറ്റ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഓടിയെത്തിയവരോട് പറഞ്ഞുവത്രേ ട്രാക്കിലെവിടെയോ വിള്ളൽ വീണിട്ടുണ്ട് എന്ന്. അയാളുടെ നിർബന്ധം മൂലം അവർ ഇറങ്ങി പരിശോധിച്ചപ്പോൾ കാര്യം ശരിയായിരുന്നുവത്രേ. മാജിക്ക് ഒന്നുമല്ല. ജനാലയിൽ തല വച്ച് കാതോർത്ത് കിടന്നപ്പോഴുള്ള ശബ്ദ വ്യതിയാനത്തിൽ നിന്നും മനസിലാക്കിയതാണത്രേ..! … Continue reading ജപമാല ധ്യാനം 30
ജപമാല ധ്യാനം 29
ജപമാല ധ്യാനം - 29 പറഞ്ഞു കേട്ടിട്ടുണ്ട്. അതിക്രൂരമായൊരു പരീക്ഷണത്തെ കുറിച്ച്. ഒരു അമ്മ മുയൽ. അതിനെ ഒരു കെട്ടിടത്തിലാക്കിയിട്ട് അതിന്റെ കുഞ്ഞുങ്ങളെ കുറെ ദൂരെ മറ്റൊരു കെട്ടിടത്തിൽ കൊണ്ടുപോയി. ഓരോ കുഞ്ഞുങ്ങളെ വീതം അടിച്ചു കൊന്നു. ഓരോ അടിയിലും അങ്ങ് ദൂരെ ആ അമ്മ മുയൽ നടുങ്ങുന്നുണ്ടായിരുന്നുവത്രേ. അദൃശ്യമായ പൊക്കിൾകൊടി ബന്ധത്തിന്റെ നോവ്..! പ്രത്തോറിയത്തിൽ ബന്ധിതനായ ക്രിസ്തു നിൽക്കുന്നു. ഓരോ ചാട്ടവാറടിയും വന്ന് വീഴുമ്പോൾ, പുറത്ത് ഒരമ്മയുടെ ഹൃദയം വിറ കൊണ്ടു. അവരുടെ ഗർഭപാത്രത്തിൽ ചോര … Continue reading ജപമാല ധ്യാനം 29
ജപമാല ധ്യാനം 28
ജപമാല ധ്യാനം - 28 ക്ഷീരബല എന്ന ഔഷധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആയുർവേദത്തിലെ പ്രസിദ്ധമായ ഔഷധമാണ്. 101 ആവർത്തിച്ചത് എന്നാണു പറയുക. ഓരോ വൈകുന്നേരവും ഔഷധക്കൂട്ട് പുതുതായിച്ചേർത്ത് തിളപ്പിച്ച് ആറ്റിയെടുക്കുന്നതാണത്. 101 ദിനരാത്രങ്ങൾ ആവർത്തിക്കുമ്പോഴേക്കും അതിന്റെ ഔഷധഗുണം അൽഭുതകരമായി വളർന്നിട്ടുണ്ടാകും. ആവർത്തിച്ച് ഉരുക്കഴിച്ച് മനഃപാഠമാക്കുന്ന വിദ്യാർത്ഥിയെ നോക്കിയാലറിയാം, ആവർത്തനമെന്ന അൽഭുതമെന്താണ് എന്ന്. മനസിരുത്തി വീണ്ടും വീണ്ടും വായിക്കും തോറും ആത്മാവിലേക്ക് അത് പതിഞ്ഞു കൊണ്ടേയിരിക്കും. ഒരേ പുസ്തകം തന്നെ വീണ്ടും വായിക്കുമ്പോൾ പുതിയ അർത്ഥ തലങ്ങളിലൂടെ അത് നമ്മെ … Continue reading ജപമാല ധ്യാനം 28
ജപമാല ധ്യാനം 27
ജപമാല ധ്യാനം - 27 മഴവില്ല് എത്ര മനോഹരമാണ്.! ആകാശത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന നിറക്കൂട്ട്… VIBGYOR എന്ന് എത്രതവണ ആവർത്തിച്ചിട്ടാണ് അതിന്റെ നിറങ്ങളെ ഒന്ന് മനഃപാഠമാക്കിയത്.. നേർത്ത ചാറ്റൽ മഴയിൽ കടന്നു പോകുന്ന സൂര്യകിരണങ്ങൾക്കപ്പുറം തെളിയുന്ന ആ കാഴ്ച ബാല്യത്തിൽ മാത്രമല്ല ഏതു പ്രായത്തിലും എത്രയോ കൗതുകവും ഉത്സാഹവും ജനിപ്പിക്കുന്നു. ഏതു കഠിനഹൃദയനും ഒരു കവിതയെഴുതാനൊക്കെ തോന്നും… അങ്ങിനെയൊരു കവിതയെഴുതാനിടവന്നാൽ മഴവില്ലിനെ കന്യകാമറിയത്തോടാകും ഞാനുപമിച്ചെഴുതുക. സ്വർഗത്തെയും ഭൂമിയെയും ചേർത്തു പിടിക്കുന്ന മാരിവില്ല്..! നീതിസൂര്യനായ ക്രിസ്തുവിന്റെ പ്രകാശത്തിൽ കരുണയുടെ … Continue reading ജപമാല ധ്യാനം 27
ജപമാല ധ്യാനം 26
ജപമാല ധ്യാനം - 26 തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ മറ്റ് രാജ്യങ്ങളിൽ സ്ഥിരമായി നിയമിക്കുന്ന പതിവുണ്ട് ഓരോ രാജ്യത്തിനും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമായി കൊണ്ടു പോകുന്നതിന് സഹായിക്കുക എന്നതാണ് അവരുടെ ദൗത്യം. Ambassador എന്ന ഇംഗ്ളീഷ് വാക്ക് കൊണ്ട് അവരെ വിശേഷിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് തന്നെയുള്ള അന്യരാജ്യത്തിന്റെ പ്രതിനിധി… മറ്റൊരു രാജ്യമെടുക്കുന്ന തീരുമാനം തങ്ങളെ ദോഷകരമായി ബാധിക്കുമെങ്കിൽ ആദ്യമേ 'ആശങ്ക അറിയിക്കുന്നത് അംബാസഡറുടെ അടുത്താണ്. ഒരാശയത്തിനോ, ദൗത്യത്തിനോ വേണ്ടി നില നിൽക്കുന്നയാളെ Goodwill ambassador … Continue reading ജപമാല ധ്യാനം 26
ജപമാല ധ്യാനം 25
ജപമാല ധ്യാനം - 25 പന്ത്രണ്ടു വർഷം മുമ്പാണ്. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എഴുത്ത്. ഭാവതീവ്രമായ വാചകങ്ങൾ കൊണ്ട് സ്നേഹമെന്ന വികാരം എഴുതി ഫലിപ്പിക്കാൻ എല്ലാവരും മത്സരിക്കുകയാണ്. രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ എല്ലാവരുടെയും ഓട്ടോഗ്രാഫ് ബുക്കുകളെ ഇരട്ടവാലൻ തിന്നു. ബാക്കി ശേഷിച്ചതിനെ മറവിയും. ഇന്നിപ്പോ 12 വർഷത്തിനു ശേഷം എന്തുണ്ട് ബാക്കി.? കൂടെ പഠിച്ച 10 പേരുടെ പേരു പോലും തികച്ചോർമ്മിക്കുന്നില്ല. കാരണം, സ്നേഹമത്രമേൽ ഗാഢമായിരുന്നില്ല തന്നെ. ഒക്കെ വെറും കൗതുകങ്ങൾ മാത്രം. തുടങ്ങിയപ്പോൾ ആവേശം കൊണ്ട … Continue reading ജപമാല ധ്യാനം 25
ജപമാല ധ്യാനം 24
ജപമാല ധ്യാനം - 24 പൗലോ കൊയ് ലോയുടെ ഫിഫ്ത്ത് മൗണ്ടൻ, ഏലിയാ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്നു. തന്റെ രാജാവിനെ ദൈവത്തിന്റെ താക്കീത് അറിയിച്ചു ഏലിയാ. അന്യദൈവങ്ങൾക്ക് ആരാധനയർപ്പിക്കുവോളം നാട്ടിൽ മഞ്ഞോ മഴയോ പെയ്കയില്ലെന്ന്. പറഞ്ഞതിനു ശേഷം നാടു വിടേണ്ടി വന്നു. വരണ്ടുണങ്ങിപ്പോയ നാട്ടിൽ 3 വർഷങ്ങൾക്കു ശേഷം രാജാവും ഏലിയായും കണ്ടു മുട്ടുന്നു. ആരുടെ ദൈവമാണ് ശക്തൻ എന്ന വാഗ്വാദങ്ങൾക്ക് ശേഷം, രാജാവിന്റെ പുരോഹിത ഗണം മുഴുവൻ പ്രാർത്ഥിച്ചും ബലിയർപ്പിച്ചും പരാജയപ്പെട്ടതിനു ശേഷം, ഏലിയ … Continue reading ജപമാല ധ്യാനം 24
ജപമാല ധ്യാനം 23
ജപമാല ധ്യാനം - 23 കണ്ണ് നനയിക്കുന്ന കഥയാണ്, ആ അപ്പന്റെയും മകന്റെയും. വീടല്ല, പുറം ലോകമാണ് വലുതെന്ന് കരുതുന്ന മകൻ. അപ്പനില്ലെങ്കിലും ഒക്കെ തനിയെ മാനേജ് ചെയ്യാൻ പറ്റുമെന്നു കരുതുന്നവൻ. അപ്പന്റെ വാൽസല്യത്തെക്കാളും വിലയുണ്ട് കൂട്ടുകാരുടെ സ്നേഹത്തിന് എന്നു കരുതുന്നവൻ. കൈ നിറയെ കിട്ടുന്ന പണമാണ് സ്വാതന്ത്ര്യമെന്ന് കരുതുന്നവൻ. വീടുവിട്ട് അവന്റെ യാത്ര ആരംഭിക്കുന്നു. അവൻ കരുതിയതൊക്കെ ആദ്യഘട്ടത്തിൽ ശരിയാണ്. കൂടുതൽ സ്നേഹിക്കപ്പെടുന്ന പോലെ, കൂടുതൽ സ്വാതന്ത്ര്യം പോലെ… പക്ഷേ, കയ്യിലെ പണം കുറഞ്ഞു വരും … Continue reading ജപമാല ധ്യാനം 23
ജപമാല ധ്യാനം 22
ജപമാല ധ്യാനം - 22 ഭക്ഷണമുണ്ടാക്കി വിളമ്പുന്നത് ആരു തന്നെയുമാകട്ടെ. അമ്മയോ, ഭാര്യയോ, മകളോ, വഴിയോരത്തെ തട്ടുകടക്കാരനോ… കഴിച്ചെണീക്കുന്നവരുടെ മുഖത്തേക്ക് ഒരു പാളിനോട്ടമുണ്ട്. എന്തിനെന്നോ? താനുണ്ടാക്കിയ ഭക്ഷണത്തിന്റെ തൃപ്തി ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടോ എന്നറിയാൻ. അത് നൽകുന്ന ആനന്ദത്തോളം മറ്റൊന്നില്ല. അടുക്കളയിൽ കിടന്ന് പുകഞ്ഞുതീരുകയാണ് സ്ത്രികളൊക്കെ എന്ന് നാം പറയുമ്പോഴും അവരൊക്കെ ഉൻമേഷമുള്ളവരായി കാണപ്പെടുന്നത് ഈ വിളമ്പി നൽകലിന്റെ ആനന്ദം കൊണ്ടാണ്. ഗാഢമായ സ്നേഹം കൂടെ ചേർത്തിട്ടാവണം ഓരോ ഭക്ഷണവും തയ്യാറാക്കപ്പെടുന്നതും വിളമ്പുന്നതും. അത് നിരസിക്കപ്പെട്ടാലോ ? … Continue reading ജപമാല ധ്യാനം 22
ജപമാല ധ്യാനം 21
ജപമാല ധ്യാനം - 21 കുഞ്ഞുന്നാളിൽ അമ്മ കുളിപ്പിക്കുന്നത് ഇഷ്ടമല്ലാതിരുന്ന ആരാണുള്ളത്? പിന്നീടാണ് തന്നെ കുളി തുടങ്ങിയത്. ജീവിതം വാർധക്യത്തിലെത്തുമ്പോഴോ വീണ്ടും മറ്റാരെങ്കിലും കുളിപ്പിക്കണം. അവസാനം, ഈ ലോകം വിട്ട് പോകുമ്പോ ആരൊക്കെയോ ചേർന്ന് ഒരു കുളിപ്പിക്കൽ കൂടി. കുളിയിൽ ആരംഭിച്ച് കുളിയിലൂടെ കടന്ന് കുളിയിൽ അവസാനിക്കുന്ന ജീവിതം. പനിച്ചു കിടക്കുമ്പോഴല്ലാതെ ഒരിക്കലും മുടങ്ങാത്ത പതിവ് ! ഈ ഇത്തിരിപ്പോന്ന ശരീരം വൃത്തിയാക്കാൻ ഒരായുസിൽ എത്രമാത്രം ജലം.! ബൈബിൾ ഭാഷ കടമെടുത്താൽ സ്നാനമാണ് കുളി. അപ്പോ സ്നാപകൻ … Continue reading ജപമാല ധ്യാനം 21
ജപമാല ധ്യാനം 20
ജപമാല ധ്യാനം - 20 Everyone saw Joseph as a dreamer, but God saw him as the Prime Minister of Egypt. Everyone saw David as A shepherd boy, but God saw him as the king of Israel. ഒരു പഴയ മെസേജാണ്. പഴയ നിയമത്തിലെ പൂർവ യൗസേപ്പ് ആണ് ഒന്നാം കഥാപാത്രം. എല്ലാർക്കും മുമ്പിൽ അവനൊരു സ്വപ്നക്കാരൻ മാത്രം. പക്ഷെ ദൈവം അവനെക്കുറിച്ച് കാണുന്ന … Continue reading ജപമാല ധ്യാനം 20
ജപമാല ധ്യാനം 19
ജപമാല ധ്യാനം - 19 നിരന്തരമായ വ്യഗ്രതയുടെ പേരാണ് സ്ത്രീ. അവളുടെ ഉള്ളിൽ മർത്തയും മറിയവും കുടിയിരിക്കുന്നു. മറിയത്തിന് എപ്പോഴും കർത്താവിന്റെ കാൽച്ചുവട്ടിൽ തന്നെയിരിക്കണം എന്നാണ്. മർത്തയ്ക്കാകട്ടെ, ശ്യോ എന്തോരം പണികളാ ഇനീം തീരാൻ കിടക്കുന്നതെന്നുമാണ്. തെറ്റു പറയാനൊക്കില്ല രണ്ടാളെയും. ദൈവ ചിന്തയും ഉത്തരവാദിത്വ ബോധവും. രണ്ടും അവരുടെ ഹൃദയധമനികളുടെ ഭാഗമാണ്. ചില അമ്മമാരെ ഓർത്താൽ, പുലർച്ച വെട്ടം വീഴുന്നതിനു മുമ്പ് ഇങ്ങെണീറ്റാൽ രാത്രി കിടക്കയിൽ വന്നു വീഴുന്നതു വരെ എത്ര തവണ ഒരേ നിലം തുടച്ചാലാണ്… … Continue reading ജപമാല ധ്യാനം 19
ജപമാല ധ്യാനം 18
ജപമാല ധ്യാനം - 18 ജീവിതത്തിലൊരിക്കലെങ്കിലും സമ്മാനം വാങ്ങി നൽകാത്തതായി ആരുമില്ല. സമ്മാനം തിരഞ്ഞെടുക്കുമ്പോ നമ്മുടെ മനസിന്റെ തുലാസ് ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്. ഒരു കുട. ഒരു സ്കൂൾ ബാഗ്. കളറിങ്ങ് കിറ്റ്. മഹാൻമാരുടെ ജീവചരിത്രം. ഡിന്നർ സെറ്റ്. വാച്ച്. ഒരു കവറിലിത്തിരി പൈസ. വസ്ത്രം. ഇലക്ട്രോണിക് സാധനങ്ങൾ. വീട്ടുപകരണങ്ങൾ. ഫർണീച്ചർ. സ്വർണം…. ഹൃദയബന്ധത്തിന്റെ തട്ട് താഴ്ന്നു വരുന്നതനുസരിച്ച് സമ്മാനത്തിന്റെ നിലയും വിലയും കൂടും. രണ്ട് ചിന്തകളാണ് സമ്മാനം കൊടുക്കുമ്പോൾ. ഈ സമ്മാനം കാണുമ്പോൾ എന്നെ ഓർമ്മിക്കണം … Continue reading ജപമാല ധ്യാനം 18
ജപമാല ധ്യാനം 17
ജപമാല ധ്യാനം - 17 ചില യാത്രകൾ അങ്ങിനെയാണ്. സുഖദമായ ഇരിപ്പിടം. ജാലകക്കാഴ്ചകൾ. സംഗീതം. നല്ല ഓർമ്മകൾ. ചെറിയൊരു മയക്കം. പ്രിയപ്പെട്ട ചിലർ ഒപ്പം. എന്നു കരുതി യാത്ര തീരുമ്പം വണ്ടിയിൽ നിന്നിറങ്ങാതെ വയ്യ. വന്ന കാര്യം തീർത്ത് മടങ്ങി പോകേണ്ടതുമുണ്ട്. മറ്റ് ചില യാത്രകൾ അങ്ങിനെയാവില്ല. അസ്വസ്ഥതപ്പെട്ട്… ആടിയുലഞ്ഞ് .. മുഷിഞ്ഞ്.. തീർന്നാ മതിയാരുന്നു എന്നു ചിന്തിച്ച്.. യാത്ര അവസാനിക്കുമ്പോ ഒരു സന്തോഷമുണ്ട്. ഇങ്ങെത്തിയല്ലോ. പക്ഷേ തിരിച്ച് മടങ്ങണം. ഒരു യാത്രയും അവസാനിക്കുകയല്ലല്ലോ, മറ്റൊന്നിലേക്ക് തുടങ്ങുകയല്ലേ. … Continue reading ജപമാല ധ്യാനം 17
ജപമാല ധ്യാനം 16
ജപമാല ധ്യാനം - 16 എന്താണ് മരണം? ആരുടെയും ഓർമ്മയിൽ ബാക്കി നിൽക്കാതെയുള്ള കടന്നുപോകലാണ് മരണം എന്നെനിക്കു തോന്നുന്നു. കടന്നു പോകുന്നതേ മറക്കപ്പെടുന്നവർ.! മെഴുതിരി അത്താഴങ്ങളിൽ അവരുടെ ഓർമ്മകൾ ഇല്ലാതെയാകുന്നു. ഭിത്തികളിലും ആൽബങ്ങളിലുമായി ഇരട്ടവാലൻ കരണ്ട് നിറമടർന്നു പോയി വേസ്റ്റ് ബിൻ കാത്തിരിക്കുന്ന വികൃത ചിത്രങ്ങൾ. അത്രയുമില്ലാരിക്കും കേട്ടോ, ഞാനിത്തിരി ആലങ്കാരികമായി കടത്തിപ്പറഞ്ഞതാണ്. എങ്കിലും… ജപമാലയിലെ മഹിമ രഹസ്യങ്ങളുടെ ഒന്നാം ധ്യാനം പറയുന്നത്, ക്രിസ്തു "ജയസന്തോഷങ്ങളോടെ ഉയിർത്തു" എന്നാണ്. മരണത്തെ ജയിച്ചു എന്നാണ് വേദപണ്ഡിതർ പറയുന്നത്.മരണത്തെ ജയിച്ചെങ്കിൽ … Continue reading ജപമാല ധ്യാനം 16
ജപമാല ധ്യാനം 15
ജപമാല ധ്യാനം - 15 നഗ്നതയിൽ അശ്ളീലമുണ്ടോ? എണ്ണയിട്ടുഴിഞ്ഞ് ഒരു മൂളിപ്പാട്ടോടെ കുഞ്ഞിനെ കുളിപ്പിച്ച് തുവർത്തിയെടുക്കുന്ന ഒരമ്മയും അതു പറയുമെന്നു തോന്നുന്നില്ല. സർവ ദൈവങ്ങളെയും ധ്യാനിച്ച് ഓപ്പറേഷൻ മേശയിലെ രോഗിയെ സമീപിക്കുന്ന ഒരു ഡോക്ടറും അതു പറയില്ല. വിവാഹത്തിന്റെ നിർമല രാത്രികളിൽ ആരുമത് തന്റെ ഇണയോട് പറയുമെന്നും തോന്നുന്നില്ല. മേൽ സൂചിപ്പിക്കുന്ന നഗ്നത നിഷ്കളങ്കതയാണ്. അപരനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന തുറവിയാണ്. ആദ്യ പുരുഷനും സ്ത്രീയും നഗ്നരായിരുന്നുവെന്ന് ബൈബിൾ. ദൈവത്തിനു മുന്നിൽ വരാൻ അതൊരു തടസമായിരുന്നില്ലത്രേ, മനസിൽ … Continue reading ജപമാല ധ്യാനം 15
ജപമാല ധ്യാനം 14
ജപമാല ധ്യാനം - 14 കുരിശെടുത്തു പോകുന്ന ക്രിസ്തുവിനെ ധ്യാനിക്കലാണ് ജപമാലയിലെ നാലാം ദു:ഖ രഹസ്യം. ലോകം ഏറ്റവും കൂടുതൽ ധ്യാനിച്ചു കഴിഞ്ഞ രംഗം. യാത്ര ചെയ്യുന്ന വണ്ടി ബ്രേക് ഡൗണായാൽ, പ്രിയപ്പെട്ടവരോട് പിണങ്ങിയാൽ, അരുതാത്തത് എന്തേലും സംഭവിച്ചാൽ 'കുരിശായല്ലോ ദൈവമേ' എന്ന് ആത്മഗതം ചെയ്യുന്ന നാം തന്നെ വേണം ഇത് ധ്യാനിക്കാൻ. മൂന്ന് ഇടത്തു നിന്ന് കുരിശിനെ നോക്കിയാൽ നല്ലൊരു ധ്യാനമാകും. ഒന്ന്, കുരിശെടുപ്പിക്കുന്നവന്റെ ഉള്ളിലെന്താണ്? രണ്ട്, കുരിശു ചുമട് കാണുന്നവന്റെ ഉള്ളിലെന്താണ്? മൂന്ന്, കുരിശു … Continue reading ജപമാല ധ്യാനം 14
ജപമാല ധ്യാനം 13
ജപമാല ധ്യാനം - 13 ബസ് സ്റ്റാൻഡിന്റെ മൂത്രപ്പുരയിൽ ചിത്രം വരയ്ക്കുന്നവന്റെ സൈക്കോളജി എന്തുമാകട്ടെ. അവന്റെ കയ്യിൽ ആ ഭിത്തിയിലെ വൃത്തിഹീനമായ അഴുക്കു പറ്റിക്കാതെ അത് വരയ്ക്കാൻ കഴിയുമോ? കൈയ്യിലിത്തിരി അഴുക്കു പുരളാതെ ആർക്കാണ് മറ്റൊരാളിൽ അഴുക്കു പുരട്ടാൻ കഴിയുക? ഇതിനൊരു മറുവശം കൂടിയുണ്ട്. സ്വന്തം ഉടുപ്പുലയാതെയും അഴുക്കു പറ്റാതെയും ആർക്കാണ് വഴിയിൽ വീണുപോയൊരാളെ രക്ഷിക്കാൻ കഴിയുക.? ചൂടും വേവുമേൽക്കാതെ തീയിൽ പെട്ടൊരാളെ രക്ഷിക്കാൻ കഴിയുക? ഒന്നു നനയാതെ ഒരാളെ ഒഴുക്കിൽ നിന്ന് രക്ഷിക്കാൻ കഴിയുക? ജപമാലയിൽ … Continue reading ജപമാല ധ്യാനം 13
ജപമാല ധ്യാനം 12
ജപമാല ധ്യാനം - 12 "പ്രാന്തൻ… പ്രാന്തൻ…'' കുട്ടികൾ ആർത്തുവിളിച്ചു. "വേഗമാകട്ടെ" അയാൾ ധൃതി പിടിച്ചു. "ഒരു കല്ലെറിയുന്നവന് ഒരു അനുഗ്രഹം. രണ്ടെണ്ണമെറിയുന്നവന് രണ്ടനുഗ്രഹം" ചുറ്റുപാടു നിന്നും കല്ലുകൾ പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ചോര ചാലു വീണ് നിലത്തേക്ക് കുഴഞ്ഞു വീഴുമ്പോഴും അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു "ഒരു കല്ലെറിയുന്നവന് ഒരനുഗ്രഹം" കസൻ ദ് സാക്കീസ് വിവരിക്കുന്ന ഈ ചരിത്രം അസീസിയിൽ നിന്നാണ്. കല്ലേറു വാങ്ങുന്നത് വിശുദ്ധനായി മാറിയ ഫ്രാൻസീസാണ്. പക്ഷേ എന്തിന്.? അറിയാതെ തൊലിയൊന്നു പോറിയാൽ 'നാശം' … Continue reading ജപമാല ധ്യാനം 12
ജപമാല ധ്യാനം 11
ജപമാല ധ്യാനം - 11 വിളറിയ നിലാവ് പെയ്തു കിടക്കുന്ന ഒറ്റവഴിയിലൂടെ അയാൾ മുന്നോട്ട് നടക്കുന്നതു കാണുക. നിലാവില്ലാത്ത രാത്രികളിൽ ചൂട്ടുകറ്റയാണ് തുണ. ചിലപ്പോ 10 രൂപയ്ക്ക് കിട്ടുന്ന ലൈറ്ററിന്റെ ചുവടറ്റത്തെ ചെറിയ വെളിച്ചം. ഞരമ്പു തിണർത്ത കാലുകൾ. തേഞ്ഞു തീരാറായ വള്ളിച്ചെരുപ്പ്. ചെറുകാറ്റുണ്ടായിട്ടു കൂടി വിയർത്ത നെറ്റിത്തടം. വാരിയെല്ലുകൾ തെളിഞ്ഞ നെഞ്ചിനുള്ളിൽ കഫക്കുരുക്ക്. ഒരു കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയിൽ അരി മുതൽ മുളക് വരെയുള്ള വീട്ടു സാധനങ്ങൾ. പത്മരാജൻ സിനിമയിലെ നിഴൽ പോലെ നട കയറി … Continue reading ജപമാല ധ്യാനം 11
ജപമാല ധ്യാനം 10
ജപമാല ധ്യാനം - 10 ഒരു പെസഹാ രാത്രി വീടുകളിലെ അപ്പം മുറിക്കൽ ശുശ്രൂഷകളെല്ലാം കഴിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. എല്ലാവരും നല്ല ഉറക്കം. പുറത്തെ വിളി കേട്ട് ഞാൻ എഴുന്നേറ്റു. നല്ല ഇരുട്ടായതിനാൽ വഴിയിലേക്ക് വെളിച്ചം കാണിക്കാൻ ചോദിച്ചു വീടിന്റെ മുറ്റത്ത് ഒരാൾ. അപ്പന്റെയും അമ്മയുടെയും റൂമിന്റെ അകത്തു കയറി അവരുടെ തലയ്ക്കൽ നിന്ന് ടോർച്ച് എടുത്തു. ഉറക്കത്തിന്റെ ആഴം കൊണ്ട് ഇതാരും അറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോ എഴുന്നേറ്റു. അതാ വീടിന്റെ വാതിൽ തുറന്നു … Continue reading ജപമാല ധ്യാനം 10
ജപമാല ധ്യാനം 9
ജപമാല ധ്യാനം - 09 ജനിക്കും മുതൽ കുഞ്ഞ് ഇംഗ്ലീഷ് പറയുവാൻ വേണ്ടി ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കിയെന്നോ മറ്റോ തുടങ്ങുന്ന ഒരു ഹാസ്യ കവിതയുണ്ട് ചെമ്മനം ചാക്കോയുടേത്. ഒരു കുഞ്ഞ് പിറക്കും മുതൽ അതിനെക്കുറിച്ച് മാതാപിതാക്കൾ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നത് ശരിയോ തെറ്റോ എന്ന് വിധിക്കാൻ ഞാനാളല്ല. ഏത് സ്കൂളിൽ ഏത് സിലബസിൽ പഠിക്കണമെന്നതു മുതൽ ഏത് പ്രായത്തിൽ എത് രാജ്യത്തേക്ക് migrate ചെയ്യിക്കണമെന്നു പോലും തീരുമാനമാക്കിയാണ് പ്രസവശേഷം പലരും ആശുപത്രി വിടുന്നത്. ഞാൻ വെറുതെ ഖലീൽ … Continue reading ജപമാല ധ്യാനം 9
ജപമാല ധ്യാനം 8
ജപമാല ധ്യാനം - 08 മറക്കാനാവാത്ത ഒരു ന്യൂ ഇയർ ദിനം ഡിസംബർ 31 ന് വെറുതെയിരിക്കുമ്പോഴാണ് ക്ലാസിലെ ഒരു വിദ്യാർത്ഥി സുഹൃത്ത് വന്ന് വീട്ടിലേക്ക് വിളിക്കുന്നത്. ന്യൂ ഇയർ ആഘോഷിക്കാൻ. ചെറിയ ഒരു വീട് ! ചെല്ലുമ്പോൾ മുതൽ പലരും കയറി വരുന്നു. കൂട്ടുകാരൻ പരിചയപ്പെടുത്തും. ഇത് മൂത്ത ജ്യേഷ്ഠൻ, ചേച്ചി, മക്കൾ… ഇത് ഇളയ ചേച്ചി, ചേട്ടൻ, മക്കൾ… സന്ധ്യയായപ്പോഴേക്കും എല്ലാവരും എത്തി. വിവാഹം കഴിച്ചയച്ച സഹോദരിമാരും ഭർത്താക്കൻമാരും മക്കളും. വിവാഹിതരായ ആൺമക്കളും ഭാര്യമാരും … Continue reading ജപമാല ധ്യാനം 8