വി. കുർബാനകൾ മുറിയപ്പെടേണ്ടേ?

🌹വി കുർബാനകൾ മുറിയപ്പെടേണ്ടേ?🌹 കഥയല്ല ജീവിതമാണ്! മൂന്ന് കൊച്ചുകുട്ടിക ൾ. ഇവർ അലീഷ, അനീഷ, അജീഷ. ഇവരുടെ വീട്ടിൽ ഞാൻ പോയി. എല്ലാവരും ഒരുമിച്ച് പ്രാർത്ഥിച്ചു. സംസാരിച്ചു. എനിക്ക് തന്ന ചായ കുടിച്ചു. വീട്ടിൽനിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഈ കുട്ടികൾ അവരുടെ വീടിന്റെ മുറ്റത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ എന്നെ കൊണ്ടുപോയി. അവിടെ അവർ ഒരുക്കിയ ചെറിയ ഒരു കട എന്നെ കാണിച്ചു. എന്നോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ആ കടയിൽ കുട്ടികൾ ഇഷ്ട്ടമുള്ള മിട്ടായിയും ബിസ്കറ്റും ലെയിസും … Continue reading വി. കുർബാനകൾ മുറിയപ്പെടേണ്ടേ?

ചരിത്രവും സത്യവും വളച്ചൊടിക്കരുത്

ചരിത്രവും സത്യവും വളച്ചൊടിക്കരുത് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളി​ല്‍ 80:20 അ​നു​പാ​തം റ​ദ്ദ് ചെ​യ്ത് ഉ​ത്ത​ര​വാ​യ​ത് ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന് അ​ന​ല്പ​മാ​യ ആ​ശ്വാ​സ​മാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ന്യൂ​ന​പ​ക്ഷ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ കാ​ലാ​കാ​ല​ങ്ങ​ളാ​യി വ​ന്ന വ​ലി​യ പി​ഴ​വു​ക​ള്‍ മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന് ആ​നു​കൂ​ല്യം കി​ട്ടു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. എ​ല്ലാ​വ​ര്‍​ക്കും നീ​തി ല​ഭി​ക്ക​ണം. ആ​ർ​ക്കും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടാ​നും പാ​ടി​ല്ല. എ​ന്താ​ണ് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍? ഒ​രു ബ​ഹു​സ്വ​ര​സ​മൂ​ഹ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ളാ​ണ് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍. … Continue reading ചരിത്രവും സത്യവും വളച്ചൊടിക്കരുത്

പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ   പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ്ലേവിന്റെ (1411- 1425-27) (Andrei Rublev) The Trinity എന്ന വിശ്വ പ്രസിദ്ധ ഐക്കണെക്കുറിച്ച് കൂടുതൽ അറിയാൻ...   പാശ്ചാത്യ സഭ പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയും, പൗരസ്ത്യ സഭ പന്തക്കുസ്തദിനം തന്നെയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായി ആഘോഷിക്കുന്നു.   പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുന്ന … Continue reading പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ

ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും

ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും ..... ഞാൻ വരും..   വി. പോൾ ആറാമൻ പാപ്പയുടെ തിരുനാൾ ദിനത്തിൽ ഇന്ത്യയിൽ ആദ്യമായി സന്ദർശനം നടത്തിയ മാർപാപ്പ എന്ന നിലയിൽ ഭാരത സഭയുടെ ഒരു സ്വർഗ്ഗീയ മധ്യസ്ഥനാണ് പാപ്പ. ഒരു ചെറിയ കുറിപ്പ്   പോൾ ആറാമൻ പാപ്പ   1968ൽ പ്രസദ്ധീകരിച്ച ഹ്യൂമനേ വീത്തേ അഥവാ മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനം വഴി മനുഷ്യജീവനു മാറി വരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ നേരിടേണ്ട വെല്ലുവിളികളെപ്പറ്റി … Continue reading ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും

കേരള സംസ്ഥാന ന്യുനപക്ഷ വകുപ്പ് എന്താണ് ചെയ്തുകൊണ്ടിരുന്നത്?

കേരള സംസ്ഥാന ന്യുനപക്ഷ വകുപ്പ് എന്താണ് ചെയ്തുകൊണ്ടിരുന്നത് #സിറിയക്ക് വേളാശ്ശേരിൽ ഇന്ത്യയിൽ നി​​​​ല​​​​വി​​​​ൽ ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മേ ന്യൂ​​​​ന​​​​പ​​​​ക്ഷ പ​​​​ദ​​​​വി കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ളൂ. ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം, സി​​​​ക്ക്, ജൈ​​​​ന, ബു​​​​ദ്ധ, പാ​​​​ഴ്സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ​​​​വ. ഈ ​​​​ആ​​​​റ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​വി​​​​ടെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കും. ഇ​​​​തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​ള്ള​​​​തു ക്രി​​​​സ്ത്യ​​​​ൻ, മു​​​​സ്‌​​​​ലിം ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​തു മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ണ്ട്. പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​തു ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​തു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ​​മാ​​ണ്. ഭൂ​​​​രി​​​​പ​​​​ക്ഷ … Continue reading കേരള സംസ്ഥാന ന്യുനപക്ഷ വകുപ്പ് എന്താണ് ചെയ്തുകൊണ്ടിരുന്നത്?

ആടിൻ്റെ മണമുള്ള ഇടയൻ

ആടിൻ്റെ മണമുള്ള ഇടയൻ.. ഇതുവരെ നേരിൽ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. എന്നെ അറിയുകയുകപോലുമില്ല. പക്ഷേ കേട്ടപ്പോളൊക്കെ കാണണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ, ഇനി ഈ ഭൂമിയിൽ കാണാനാകില്ല. അപകടത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ മുതൽ പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജുകൾ എല്ലാ മണിക്കൂറുകളിലും ഉണ്ടായിരുന്നു. ഒത്തിരി ധൈര്യവും കരുത്തും ഉണ്ടെന്നു കരുതിയ അച്ചൻ്റെ സുഹൃത്തുപോലും കരഞ്ഞുകൊണ്ടാണ് വിളിച്ചത്. എനിക്ക് ഈ മനുഷ്യനോടുള്ളത് വിശുദ്ധമായ ഒരസൂയയാണ്. ചെറിയാച്ചന്റെ ആത്മാവിനുവേണ്ടി സ്വർഗ്ഗവും ഭൂമിയും തമ്മിൽ ഒരു ശക്തമായ വടംവലി തന്നെ നടന്നുകാണും. ക്രിസ്തുവിനെ ഇത്രമാത്രം സ്വജീവിതത്തിൽ … Continue reading ആടിൻ്റെ മണമുള്ള ഇടയൻ

ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും…

അപ്പംമുറിക്കൽ ശുശ്രൂഷയിൽ ഈശോയുടെ മാംസരക്തളാണ് സ്വീകരിക്കുന്നത് എന്ന ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും ആണെന്ന് ആരോപിക്കുന്നവരുണ്ട് . ഈ ആരോപണത്തിനുള്ള മറുപടിയെതാണ് ? വിശുദ്ധ കുർബ്ബാനയിൽ യേശുവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുന്നു എന്നു പറയുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം, അവ നമ്മുടെ ശരീരത്തിലേതുപോലുള്ള മാംസമോ രക്തമോ അല്ല എന്നതാണ്. വിശുദ്ധ കുർബാനയിൽ യേശുവിന്റെ തിരുശ്ശരീരരക്തങ്ങളായി സ്വീകരിക്കുന്നത് അവിടുത്തെ മഹത്വീകരിക്കപ്പെട്ട ശരീരവും രക്തവുമാണ് . എന്താണ് അതുകൊണ്ട് അർത്ഥമാക്കുന്നത് ? എല്ലാ വസ്തുക്കൾക്കും ഒരു ആന്തരിക ശക്തിയും … Continue reading ക്രിസ്ത്യാനികളുടെ പ്രഖ്യാപനം മനുഷ്യക്കുരുതിയും നരഭോജനവും…

അറോറ എന്ന പെൺകുട്ടി

ആര്യൻ വംശീയതയുടെ പേരിൽ നാസികൾ ഹോളോകോസ്റ് വഴി ജൂതരെ കൂട്ടക്കൊല ചെയ്തപ്പോൾ അതിൽ ദയനീയമായി ജീവൻ നഷ്ടപ്പെടുകയും എന്നാൽ തന്റെ ഡയറി കുറിപ്പുകൾ വഴി ക്രൂരതയുടെ നേർചിത്രം ലോകത്തിനു കാണിച്ചു തന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയെ നമുക്ക് അറിയാം. എന്നാൽ അതിനും മുൻപ് ഒന്നാം ലോക മഹായുദ്ധത്തിന്റെ ഇടയിൽ അർമേനിയ എന്ന ദേശത്തിന്റെ വംശവും ചരിത്രവും വിശ്വാസപരമ്പര്യവും പൂർണമായി ഇല്ലാതാക്കാൻ ഓട്ടോമൻ തുർക്കിയിലെ ഏതാനും നേതാക്കൾ ആഹ്വാനം ചെയ്ത നരഹത്യയിൽ നിന്നും രക്ഷപെട്ട് തന്റെ അനുഭവങ്ങൾ … Continue reading അറോറ എന്ന പെൺകുട്ടി

തകര്‍ന്നുപോയ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍

ആദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്‌തവസംസ്‌ക്കാരത്തിന്റെയും മതജീവിതത്തിന്റെയും കേന്ദ്രങ്ങളായിരുന്നതും മുസ്‌ലീം അധിനിവേശത്തില്‍ തകര്‍ന്നുപോയതുമായ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍. ♦️അന്ത്യോക്യ ഗ്രീക്ക്‌ സംസ്‌ക്കാരത്തിന്റെ ഒരു കേന്ദ്രവും റോമാ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളില്‍ മൂന്നാമത്തേതുമായിരുന്നു അന്ത്യോക്യ. ഇപ്പോള്‍ ഈ സ്ഥലം തുര്‍ക്കിയിലാണ്‌. ഇവിടെവച്ചാണ്‌ ക്രിസ്‌തുവിന്റെ അനുയായികള്‍ ആദ്യമായി `ക്രിസ്‌ത്യാനികള്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. സഭാപിതാവായ `അന്ത്യോക്യയിലെ ഇഗ്നേഷ്യസ്‌' അന്ത്യോക്യയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു. എഡി 270-ല്‍ അന്ത്യോക്യയില്‍ ഒരു തിയോളജിക്കല്‍ പഠനകേന്ദ്രം (Theological School of Antioch) സ്ഥാ പിതമായി. … Continue reading തകര്‍ന്നുപോയ ചില പ്രധാന ക്രൈസ്‌തവ കേന്ദ്രങ്ങള്‍

Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

ഏപ്രിൽ 29: ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് വിമോചനത്തിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം.   ഇന്ന് 2021 ഏപ്രിൽ 29, ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau Concentration Camp) നിന്നു തടവുകാരെ മോചിപ്പിച്ചതിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം. ഒരു കുറിപ്പു തയ്യാറാക്കാൻ തോന്നി.   1933 ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി അധികം വൈകാതെ തന്നെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുറന്ന ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പാണ് ദാഹാവ് കോൺസൻട്രേഷൻ തടങ്കൽ പാളയം. … Continue reading Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്

ആധുനിക ശാസ്ത്രം ഉണ്ടായതിന്‍റെ പുറകില്‍ ബൈബിള്‍

ആധുനിക ശാസ്ത്രം ഉണ്ടായതിന്‍റെ പുറകില്‍ ബൈബിള്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന കാര്യം മാത്രം ഞാന്‍ വിശദീകരിക്കാം. ഇതുപോലെ ഓരോ കാര്യങ്ങളും ചരിത്രത്തില്‍ നിന്നും എനിക്ക് വിശദീകരിക്കാനുണ്ട്, പക്ഷേ വിസ്തരഭയത്താല്‍ ഞാന്‍ ആധുനിക ശാസ്ത്രത്തിന്‍റെ കാര്യം മാത്രം പറയാം. ശാസ്ത്രം ഈ ലോകത്ത് പണ്ട് മുതലേ നിലനിന്നിരുന്നു. നമ്മുടെ ഇന്ത്യയിലും ചൈനയിലും യൂറോപ്പിലും എല്ലാം പുരാതന കാലം മുതലേ ശാസ്ത്രം ഉണ്ടായിരുന്നു. എന്നാല്‍ അതിന്‍റെയൊക്കെ രീതി പലപ്പോഴും ആധുനിക ശാസ്ത്രത്തിന് വിരുദ്ധമായ വിധത്തിലായിരുന്നു എന്ന് മാത്രം. അതുകൊണ്ടുതന്നെ അതിന്‍റെ … Continue reading ആധുനിക ശാസ്ത്രം ഉണ്ടായതിന്‍റെ പുറകില്‍ ബൈബിള്‍

ഹാൻസ് കുങ്: ഒരനുസ്മരണം

ഹാൻസ് കുങ്: ഒരനുസ്മരണം ( Hans Kueng )   ഇന്ന് ഏറ്റം അറിയപ്പെടുന്ന പ്രശസ്തനായ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് കുങ് (Hans Kueng) ഏപ്രിൽ 6 -നു അന്തരിച്ചു (1928 -2021 ). 93 വയസായിരുന്നു. 2018 ഏപ്രിൽ 20 -നാണ് അവസാനമായി തന്റെ തൊണ്ണൂറാം ജന്മദിനം പ്രമാണിച്ചു ഒരു വലിയ പൊതുപരിപാടിയിൽ താൻ പഠിപ്പിച്ച സർവകലാശാലയിൽ അദ്ദേഹം പങ്കെടുത്തത്. മുപ്പതു ഭാഷകളിലായി തർജ്ജിമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികൾ ഇന്നും വിറ്റഴിക്കപ്പെടുന്നു. കുങ് … Continue reading ഹാൻസ് കുങ്: ഒരനുസ്മരണം

Hans Hung Passes Away

ജർമ്മൻ ദൈവശാസ്ത്ര പ്രതിഭ ഹാൻസ് ക്യുങ്ങ് (Hans Hung) ഓർമ്മയായി   സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യുങ്ങ് ഇന്നു (6 ഏപ്രിൽ 2021)നിര്യാതനായി. 93 വയസ്സായിരുന്നു. 2013 മുതൽ പാർക്കിൻസൺസ് രോഗവും സന്ധിവാതാവും അദ്ദേഹത്തെ അലട്ടിയിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങനിലെ (Tübingen ) സ്വവസതിയിലായിരുന്നു അന്ത്യം.   1928 മാർച്ച് മാസം പത്തൊമ്പതാം തീയതി സ്വിസ്റ്റർലണ്ടിലെ സുർസേ (Sursee) യിൽ ജനിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ഹാൻസ് 1954ൽ പുരോഹിതനായി അഭിഷിക്തനായി. പിന്നീടുള്ള … Continue reading Hans Hung Passes Away

പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!

പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!   വലിയ ആഴ്ചയും പെസഹായും ദഃഖവെള്ളിയും ഉയിർപ്പുതിരുനാളും മാധ്യമ വാർത്തകൾ അധികം കേൾക്കാതെയും നവമാധ്യമങ്ങൾ ഇല്ലാതെയും കടന്നുപോയി. തുടർന്ന് ഫേസ്ബൂക് തുറന്നപ്പോൾ ജോഷി മയ്യാറ്റിൽ* അച്ഛന്റെ "വൈദികനായ എൻ്റെ രാഷ്ട്രീയം...* എന്ന പോസ്റ്റ് വായിക്കാനിടയായി. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അദ്ദേഹത്തിന്റെ പോസ്റ്റിനു പ്രസക്തിയുണ്ട്. എന്റെ ഈ കുറിപ്പിന് പ്രേരകം അദ്ദേഹത്തിന്റെ പോസ്റ്റ് ആണ്. ലോകത്തെല്ലായിടത്തും പുരോഹിതരും ബിഷപ്പുമാരും രാഷ്ട്രീയത്തിൽ എന്നും ഇടപെട്ടിരുന്നു. മധ്യശതകത്തിൽ അതിത്തിരി കൂടുതലുമായിരുന്നു. കക്ഷിരാഷ്രീയം ആയിരുന്നില്ല അത്. … Continue reading പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടണമോ ? തിരഞ്ഞെടുപ്പായല്ലോ!

പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

പെസഹാ: ഈശോ "അത്യധികം ആഗ്രഹിച്ച" തിരുനാൾ   സെഹിയോൻ ഊട്ടുശാലയിലെ ഓർമ്മകളെ തൊട്ടുണർത്തി ഒരിക്കൽ കൂടി പെസഹാ സുദിനം നമ്മളെ തേടി വന്നിരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിനു തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്നു ചരിത്ര സംഭവങ്ങളാണു കടന്നു പോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള പുതുപ്രമാണം. അതുവഴി ക്രൈസ്തവ വിശ്വസത്തിന്റെ അകക്കാമ്പിലൂടെ നടന്നു സ്നേഹത്തിന്റെ … Continue reading പെസഹാ: ഈശോ “അത്യധികം ആഗ്രഹിച്ച ” തിരുനാൾ

കുരിശിന്‍റെ മറുപുറം

💟💟കുരിശിന്‍റെ മറുപുറം💟💟 ജനിച്ചു വീണത്‌ നല്ലൊരു ക്രിസ്ത്യന്‍ കുടുംബത്തിലാണ്, അള്‍ത്താര ബാലന്‍ ആയിരുന്നു, സണ്‍‌ഡേ ക്ലാസ്സില്‍ പോയിട്ടുണ്ട്, ഒരു ബോണസ് എന്ന നിലയില്‍ രണ്ടു വര്‍ഷം സെമിനാരിയില്‍ പോയിട്ടുണ്ട് എന്നിട്ടും ഒരു സംശയം ചെറുപ്പം തുടങ്ങി ഉള്ളില്‍ ഉണ്ടായിരുന്നു.‘യേശു നിങ്ങള്‍ക്ക് വേണ്ടി കുരിശില്‍ തൂങ്ങി മരിച്ചു’ഇതില്‍ എന്ത് ലോജിക് ആണ് ഉള്ളത്? രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യവര്‍ഗത്തിന് വേണ്ടി മരിച്ചിരിക്കുന്നു, എന്‍റെ പാപങ്ങള്‍ക്കും, വേദനകള്‍ക്കും പരിഹാരമായി അവിടുന്ന് പീഡ സഹിച്ച് മരിച്ചു. അതുകൊണ്ട് … Continue reading കുരിശിന്‍റെ മറുപുറം

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം! 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 “എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്‍റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി… പ്രവർത്തിച്ചാൽ ക്രിസ്തുവിനുവേണ്ടി… മരിച്ചാൽ ക്രിസ്തുവിനുവേണ്ടി….” വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന … Continue reading തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

പലതും പുറമെ നിന്നു കാണുന്ന പോലെയല്ല

കാരുണികൻ - ഒക്ടോബർ ലക്കം, സി. സോജാ മരിയ സി എം സി തമസ്ക്കരിക്കപ്പെടുന്ന സന്യാസം ഉയർന്ന മതിലുകളും ആവൃതിയുടെ അകലങ്ങളും അധികം തുറക്കാത്ത വാതിലുകളും കന്യകാ മഠങ്ങളെ വേർതിരിച്ചു നിർത്തുന്ന ബാഹ്യഘടന യിൽ ഉൾപ്പെടുമ്പോൾ അതുതന്നെയാണ് അവയ്ക്കുള്ളിൽ ജീവിക്കുന്ന വ്യക്തികളുടെ സൂചകങ്ങ ളെന്നു തെറ്റിദ്ധരിച്ചു അടക്കിയൊതുക്കിയ ആശകളുടെയും അടിച്ചമർത്തിയ ആസക്തികളുടെയും അധികാര ഗർവിൽ കൂച്ചുവിലങ്ങിടപ്പെടുന്ന മനുഷ്യാവകാശ ധ്വസനങ്ങളുടെയും ഇടമെന്നു വർത്തമാനകാലം കന്യകാമഠങ്ങൾക്കു പര്യായപദം രചിക്കുമ്പോൾ കഴിഞ്ഞ 25 വർഷത്തെ എന്റെ സന്യാസജീവിതം എന്നെക്കൊണ്ട് പറയിപ്പിക്കുന്നത് നേർവിപരീതമാണ്. … Continue reading പലതും പുറമെ നിന്നു കാണുന്ന പോലെയല്ല

Padre Pio on Holy Mass

Padre Pio on Holy Mass Padre Pio was asked what his Mass meant to him. He responded: “It is a sacred participation in the passion of Jesus. All that the Lord suffered in His passion, I suffer, to the extent that it is possible to a human being. And that is apart from any merit … Continue reading Padre Pio on Holy Mass

അവർക്ക്‌ മുഴുത്ത വട്ടാണ്

"😇അവർക്ക്‌ മുഴുത്ത വട്ടാണ് 😇🤭" "മ്യാന്മാറിലെ കന്യാസ്ത്രീക്ക് വട്ടാണ്....."പോലീസുകാരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് എന്നെ കൊന്നോളൂ എന്ന് പറയുന്നവളോട് പിന്നെ എന്ത് പറയാൻ അല്ലെ !!!! ആക്രമിക്കാൻ പോകുന്നത് അവരുടെ വല്ലവരുമാണോ?? പിന്നെന്തിനാണ് വെറുതെ...?മനസാക്ഷി മരവിച്ചവരുടെ ചോദ്യങ്ങൾ അങ്ങനെയുമുണ്ട്....!!! കന്യാസ്ത്രീയും പട്ടക്കാരനുമൊക്കെ പത്രങ്ങളിൽ പീഡനങ്ങളും പരാതികളുമായി നിറഞ്ഞുനിൽക്കുമ്പോൾ ഇത്തരത്തിൽ നന്മയുടെ വെളിച്ചങ്ങളും പ്രകാശിച്ചുനിൽക്കട്ടെ...! കന്യാസ്ത്രീകളെ കെട്ടിച്ചുവിട്ടൂടെ? അച്ചന്മാരെ അച്ഛൻമാരക്കണ്ടേ? ഈ ചോദ്യങ്ങളാണ് വാർത്തകളിൽ ഇപ്പോഴും... ജോസഫ് അന്നംകുട്ടി ജോസഫ് എന്ന മോട്ടിവേഷണൽ സ്പീക്കർ ആ ചോദ്യം ചോദിച്ചവരോട് … Continue reading അവർക്ക്‌ മുഴുത്ത വട്ടാണ്

ഹാഗിയ സോഫിയ വിഷയത്തിൽ തെറ്റിദ്ധാരണകളില്ല

"ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ ഇല്ലാത്ത വേദന ഹാഗിയ സോഫിയയുടെ കാര്യത്തിൽ ക്രൈസ്തവർക്ക് എന്തിനാണ്?" എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ചോദ്യം. ക്രൈസ്തവ ദേവാലയങ്ങൾ പുതുതായി പണിയുന്നതോ അടച്ചുപൂട്ടുന്നതോ, മുസ്‌ളീം പള്ളികൾ പുതിയത് പണിയുന്നതോ പുനരുദ്ധരിക്കുന്നതോ ഹാഗിയ സോഫിയ വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണ് എന്നതാണ് കപട മതേതരവാദികൾ മനസിലാക്കേണ്ട ആദ്യത്തെ വസ്തുത. അതിപ്രധാനമായ ചരിത്രസ്മാരകങ്ങൾ പോലും മതത്തിന്റെ ഭാഗമാക്കി മാറ്റാൻ വ്യഗ്രതപ്പെടുന്ന ഒരു മതരാഷ്ട്രീയം ആഗോള തലത്തിൽ ശക്തിപ്രാപിക്കുന്നതിനെതിരെയാണ് ഹാഗിയ സോഫിയ വിഷയത്തിന്റെ പശ്ചാത്തലത്തിൽ മതേതര സമൂഹം പ്രതിഷേധിച്ചത്. … Continue reading ഹാഗിയ സോഫിയ വിഷയത്തിൽ തെറ്റിദ്ധാരണകളില്ല

പ്രതീക്ഷയുടെ പാനപാത്രം

💞പ്രതീക്ഷയുടെ പാനപാത്രം 💞 ഫേസ്ബുക്കിന്റെ വെള്ളച്ചുമരിൽ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖി ദിനത്തിന്റെ ചിത്രങ്ങൾ നിറയുകയാണ്... തള്ളവിരലു കൊണ്ട് ആ ചിത്രങ്ങൾ പതിയെ മുകളിലേക്ക് തള്ളിവിടുന്നതിനിടയിൽ ഒരെണ്ണം വല്ലാതെ ഇഷ്ട്ടപ്പെട്ടു... പൊട്ടി പൊട്ടിപ്പൊളിഞ്ഞൊരു കാസയുടെ ചിത്രം... അത് വെറുതെ പൊട്ടി പൊളിഞ്ഞതല്ല... അതിനൊരു പിന്നാമ്പുറമുണ്ട്... ചോരയും മരണവും നിലവിളിയും നിറഞ്ഞ ദിനങ്ങളുടെ പിന്നാമ്പുറം... 'ഖാലിഫേറ്റെ'ന്ന സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനുള്ള പടപ്പുറപ്പാടിൽ ഐസിസിന്റെ ക്രൂരചാവേറുകള്‍ കൊള്ളയും കൊലയും ആരംഭിച്ച സമയം... നിസ്സഹായരായ മനുഷ്യരെ ക്രിസ്ത്യാനികളായതിന്റെ പേരില്‍ അവർ കൊന്നൊടുക്കി... എന്തിനേറെ … Continue reading പ്രതീക്ഷയുടെ പാനപാത്രം

ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം

ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും വലിയ സാധ്യതകളുടെ മുന്നില്‍ നിന്ന് അദ്ദേഹം എന്തു കൊണ്ട് പിന്‍വാങ്ങുന്നു എന്ന ചോദ്യവുമായി ഞാനൊരുനാള്‍ അച്ചന്റെ സ്വകാര്യതയില്‍ ഇരുന്നു. അദ്ദേഹം പറഞ്ഞ മറുപടിയുടെ വെട്ടം … Continue reading ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective.

സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective ഇന്ന് നമ്മുക്ക് ചുറ്റുമുള്ള സമൂഹത്തിലേക്ക് ഒന്ന് ശ്രദ്ധയോടെ നോക്കിയാൽ നമ്മുക്ക് ഒരു കാര്യം മനസിലാകും . ജീവിതത്തെ (ക്വാളിറ്റി ഓഫ് ലൈഫ് ) ഗുണമേന്മയോടെ നോക്കി കാണുന്നവർ ആരാണ് . എല്ലാ ജാതി മതസ്ഥരും ഇങ്ങനെ സംതൃപ്തിയോടെ ജീവിക്കുന്നതാണ് ഒരു രാജ്യത്തിലെ Gross National Happiness (abbreviated: GNH), or sometimes called Gross Domestic Happiness (GDH), is a philosophy that guides the … Continue reading സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective.