“സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ ക്രിസ്തുവിനെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി – അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524).

യേശു ആഗമന കാലത്തു വീണ്ടും വരും എന്ന ഒരു പാരമ്പര്യം ആദിമ സഭയിലുണ്ടായിരുന്നു.

ആഗമനകാലം യേശുക്രിസ്തുവിന്റെ ജനത്തിനു വേണ്ടി ആത്മീയമായി ഒരുങ്ങുവാനുള്ള സമയമാണ്. ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, അനുതാപം, ഉപവാസം എന്നിവ വഴി മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിനു വീണ്ടും നാം സ്വാഗതമേകുമ്പോൾ സന്തോഷവും, സമധാനവും പ്രത്യാശയും നമുക്കു കൈമുതലായി ലഭിക്കുന്നു.

ആഗമനകാലം അഥവാ Advent പുതിയ ആരാധനക്രമ വത്സരത്തിന്റെ ആരംഭം

പാശ്ചാത്യ സഭയിൽ ക്രിസ്തുമസ് ദിനത്തിനു മുമ്പു നാലു ഞായറാഴ്ച മുമ്പാണു ആഗമനകാലം ആരംഭിക്കുന്നത്. ക്രിസ്തുമസ് രാവു ഞായറാഴ്ച വരുകയാണങ്കിൽ അതു നാലാമത്തെ ആഗമന ഞായറാണ്. പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ജൂലിയൻ കലണ്ടർ ഉപയോഗിക്കുന്നതിനാൽ അതു നവംബർ 15 നു ആരംഭിക്കുകയും അവ 40 ദിവസം നീണ്ടു നിൽക്കുകയും ചെയ്യുന്നു. പൗരസ്ത്യ കത്തോലിക്കാ സഭകളിലും ഓർത്തഡോക്സ് സഭകളിലും ആഗമന കാലം ക്രിസ്തുമസിനൊരുക്കമായുള്ള നോമ്പുകാലമാണിത്.

ആഗമന കാലം ആഘോഷിക്കുന്ന ക്രൈസ്തവ സഭകൾ

കത്തോലിക്കാ സഭാ
ഓർത്തഡോക്സ് സഭകൾ
ആംഗ്ലിക്കൻ സഭ
എപ്പിസ്‌കോപ്പാലിയൻ സഭകൾ
ലൂതറൻ സഭ
മെത്തഡിസ്റ്റു സഭ
പ്രെസ്ബിബിറ്റേരി യൻ സഭ
ഇന്നു പല പ്രൊട്ടസ്റ്റു സഭകളും ഇവാഞ്ചെലിക്കൽ സഭകളും ആഗമന കാലത്തിന്റെ ആത്മീയ പ്രാധാന്യം മനസ്സിലാക്കി പല ആഗമനപരമ്പര്യങ്ങളും ആ സഭകളുടെ ആരാധനാക്രമങ്ങളിൽ ഉൾപ്പെടുത്തുന്നു

ആഗമന കാലത്തിന്റെ ഉത്ഭവം

കാത്തലിക്ക് എൻസൈക്ലോപീഡിയോ അനുസരിച്ച് എപ്പിഫനി അഥവാ പ്രത്യക്ഷീകരണ തിരുനാളിനൊരുക്കമായി നാലാം നൂറ്റാണ്ടു മുതലാണ് ആഗമന കാലം ആഘോഷിക്കാൻ തുടങ്ങിയത്. അല്ലാതെ ക്രിസ്തുമസിനൊരുക്കമായിരുന്നില്ല. ചില ക്രൈസ്തവസഭകൾ പൗരസ്ത്യ ദേശത്തു നിന്നു വന്ന ജ്ഞാനികൾ ക്രിസ്തുവിനെ സന്ദർശിച്ചതു എപ്പിഫനി തിരുനാളിൽ ഓർക്കുമ്പോൾ, മറ്റു ചില സഭകൾ ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തെ അനുസ്മരിക്കുന്നു. അതിനാൽ ഈ സമയത്തു വിശ്വാസികളെ ജ്ഞാനസ്നാനം നൽകി സഭയിൽ സ്വീകരിക്കുന്ന പതിവ് ചില സഭാ പാരമ്പര്യങ്ങളിലുണ്ട്.

ആറാം നൂറ്റാണ്ടിൽ മഹാനായ ഗ്രിഗറി പാപ്പയുടെ കാലത്താണ് ആഗമന കാലം ക്രിസ്തുവിന്റെ ആഗമനവുമായി ബന്ധപ്പെടുത്തുന്ന പാരമ്പര്യം സഭയിൽ ഉത്ഭവിച്ചത്. യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ജനനുമായിട്ടല്ല, ക്രിസ്തുവിന്റെ രണ്ടാം വരവുമായി ബന്ധിച്ചാണ് Advent ആഘോഷിച്ചു തുടങ്ങിയത്. മധ്യ നൂറ്റാണ്ടുകളിലേക്കു വന്നപ്പോൾ ക്രിസ്തുവിന്റെ ജനനവുമായും, സമയത്തിന്റെ പൂർണ്ണതയിലുള്ള ക്രിസ്തുവിന്റെ രണ്ടാം വരവുമായും, ആഗമനകാലത്തെ ബന്ധിപ്പിച്ചു.

Advertisements
Advertisements
Fediverse reactions
November 2021
S M T W T F S
 123456
78910111213
14151617181920
21222324252627
282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading