SUNDAY SERMON JN 2, 12-22

April Fool

  

കോവിഡ് ദുരിതം തെല്ലൊന്ന് ശമിച്ചതിന്റെ ഫലമായി ദേവാലയങ്ങൾ വീണ്ടും സജീവമാകുകയാണ്! കോവിഡ് കാലത്ത് ശൂന്യമായ ദേവാലങ്ങളെയോർത്ത് നാമൊക്കെ ഒത്തിരി ആകുലപ്പെട്ടു. ദേവാലയത്തിൽ പോകാനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനും നാം കൊതിച്ചു. അത്രയ്ക്കും ശക്തമായ ഒരാത്മബന്ധം നമുക്ക് ദേവാലയത്തിനോടുണ്ട്. സ്വന്തം ഇടവക ദേവാലയത്തെക്കുറിച്ചു അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ തന്നെ സംസാരിക്കാത്തവർ നമ്മിൽ ആരുണ്ട്?! എന്നാൽ ആ ദേവാലയങ്ങൾ വെറും കച്ചവടസ്ഥലങ്ങളല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ?  അതെ, ഇന്നത്തെ സുവിശേഷത്തിൽ അങ്ങനെയൊരു ചോദ്യം ഈശോയുടെ നാവിൽ നിന്ന് തന്നെ നാം കേൾക്കുന്നുണ്ട്. സുവിശേഷത്തിൽ, സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജെറുസലേം ദേവാലയത്തിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുകയാണ്. ഇതാണാ പ്രസ്താവന: വളരെ പോസിറ്റിവായ ഒരു പ്രസ്താവനയാണിത് –

ഈ പ്രസ്താവനയിലെ ദേവാലയം എന്ന വാക്കിന് വലിയ അർത്ഥ വ്യാപ്തിയുണ്ട്. ഏതൊക്കെയാണ്, എന്തൊക്കെയാണ് ഒരു ദേവാലയം? പിതാവായ ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടങ്ങളെല്ലാം ദേവാലയങ്ങളാണ്. അത് ജറുസലേം ദേവാലയമാകാം, അത് നമ്മുടെ ഇടവക ദേവാലയങ്ങളാകാം, സന്യാസ ഭവനങ്ങളാകാം, നമ്മുടെ ക്രൈസ്തവ സ്ഥാപനങ്ങളാകാം, നമ്മുടെ കുടുംബങ്ങളാകാം, നമ്മുടെ ശരീരങ്ങളാകാം, നമ്മുടെ ഭൂമിയാകാം, അത് ഈ പ്രപഞ്ചം മുഴുവനുമാകാം. ദൈവം വസിക്കുന്ന ഇടമായ ദേവാലയത്തെ, അത് ഏതു രൂപത്തിലായാലും വിശുദ്ധമായി സൂക്ഷിക്കുകയാണ് ഓരോ ക്രൈസ്തവനും ചെയ്യേണ്ടത്.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ശുദ്ധീകരിക്കുന്ന ജെറുസലേം ദേവാലയം നാൽപ്പത്തിയാറു സംവത്സരം എടുത്ത് പണിതുയർത്തിയതാണ്. ജറുസലേം ദേവാലയത്തിന്റെ ചരിത്രം അല്പമൊന്ന് അറിയുന്നത് നല്ലതാണ്…

View original post 946 more words

REFLECTION CAPSULE | Saturday of the 32nd Week in Ordinary Time

✝️ REFLECTION CAPSULE FOR THE DAY – November 13, 2021: Saturday “Remaining firm and perseverant in our prayer life and reaching out in justice and giving comfort and consolation to the needy!” (Based on Wis 18:14-16, 16:6-9 and Lk 18:1-8 – Saturday of the 32nd Week in Ordinary Time) An interesting incident is mentioned in … Continue reading REFLECTION CAPSULE | Saturday of the 32nd Week in Ordinary Time

10 Major Changes to be noted by the Public in the SyroMalabar Renewed Mass

സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമത്തിൽ സമൂഹവും ശുശ്രൂഷിയും ചൊല്ലുന്ന പ്രാർത്ഥനകളിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ 1. അത്യുന്നതമാം എന്ന ഗീതത്തിൽ  പഴയക്രമത്തിൽ ഭൂമിയിലെങ്ങും മർത്യനു ശാന്തി പുതിയക്രമത്തിൽ ഭൂമിയിലെന്നും മർത്യനു ശാന്തി 2. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... പഴയക്രമത്തിൽ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ പുതിയക്രമത്തിൽ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. 3. സർവ്വാധിപനാം കർത്താവേ... പഴയക്രമത്തിൽ സർവ്വാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു പുതിയക്രമത്തിൽ സർവ്വാധിപനാം കർത്താവേ നിൻ … Continue reading 10 Major Changes to be noted by the Public in the SyroMalabar Renewed Mass

സ്നേഹത്തിൻ്റെ ഓർമ്മ

ബലിയർപ്പണ വേളയിൽ നടക്കുന്നതെന്തെന്നു ശ്രദ്ധയോടെ വീക്ഷിക്കാൻ നമ്മെത്തന്നെ ഒരു നിമിഷം ശാന്തമാക്കിയിരുന്നെങ്കിൽ, ക്രിസ്തു സ്നേഹത്തിൻ്റെ ഓർമ്മ നമ്മുടെ ഹൃദയങ്ങളുടെ തണുപ്പിനെ സ്നേഹത്തിൻ്റെയും കൃതജ്ഞതയുടെയും അഗ്നിനാളങ്ങളായി ജ്വലിച്ചേനേ!………………………………………….ഫൊളിത്തോയിലെ വി.ആഞ്ചല. ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “O marvelous humility! O astonishing poverty! The King of angels, the Lord of heaven and earth, is laid in a manger!” St. Clare of Assisi Good Morning… Have a … Continue reading സ്നേഹത്തിൻ്റെ ഓർമ്മ

നിസ്സാരതയിൽ വിശുദ്ധി കണ്ടെത്തിയവൻ

ജോസഫ് ചിന്തകൾ 335 ജോസഫ് നിസ്സാരതയിൽ വിശുദ്ധി കണ്ടെത്തിയവൻ   നിസ്സാരതയിലൂടെ വിശുദ്ധിയിലേക്ക് (To holiness through lowliness) ലോകത്തിലെ ഏറ്റവും വലിയ സന്യാസിനി സമൂഹങ്ങളിലൊന്നായ ഫ്രാൻസിസ്കൻ ക്ലാരസഭയുടെ (FCC) ആദർശവാക്യമാണ്. ഫ്രാൻസിസ് അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റയും ക്ലാര പുണ്യവതിയുടെയും ആത്മീയ പൈതൃകത്തിൽ സമർപ്പണ ജീവിതത്തിൽ മുന്നേറുന്ന ഈ സഭയുടെ ആദർശ വാക്യത്തിലെ യൗസേപ്പ് ചൈതന്യമാണ് ഇന്നത്തെ ജോസഫ് ചിന്ത.   നിസ്സാരവും ചെറുതുമായ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്താൽ വിശുദ്ധിയിലേക്കു വളരാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് യൗസേപ്പിതാവ്. … Continue reading നിസ്സാരതയിൽ വിശുദ്ധി കണ്ടെത്തിയവൻ

മഹാനായ വിശുദ്ധ യൗസേപ്പിതാവേ

ജോസഫ് ചിന്തകൾ 334 മഹാനായ വിശുദ്ധ യൗസേപ്പിതാവേ   മഹാനായ വിശുദ്ധ യൗസേപ്പേ ദാവീദിൻ്റെ പുത്രാ മറിയത്തിൻ്റെ കളങ്കമില്ലാത്ത ജീവിത പങ്കാളി തിരു കുടുംബത്തിൻ്റെ കാവൽക്കാരാ ദിവ്യശിശുവിൻ്റെ പിതാവേ, ദൈവം നിന്നെ അനുഗ്രഹങ്ങളാൽ നിറയ്ക്കുകയും സങ്കീർണ്ണമായ നിൻ്റെ ജീവിതത്തെ മഹത്വവൽക്കരിക്കുകയും ചെയ്തു. എല്ലാ കന്യകളുടെയും കാവൽക്കാരനും ദരിദ്രരുടെ ആശ്വാസവുമായി അവൻ നിന്നെ ഉയർത്തി. ഗാർഹിക ജീവിതത്തിൻ്റെ ആഭരണമേ അധ്വാന ജിവിതത്തിൻ്റെ മാതൃകയേ രോഗികളുടെയും ക്ലേശിതരുടെയും പ്രത്യാശയേ മരണമണിക്കൂറിൽ ഞങ്ങളുടെ സങ്കേതമേ. ആഗോളസഭയുടെ മഹാനായ സംരക്ഷകനേ ഞങ്ങൾ നിന്നെ … Continue reading മഹാനായ വിശുദ്ധ യൗസേപ്പിതാവേ

ജീവനുവേണ്ടിയുള്ള ലുത്തിനിയ 

ജോസഫ് ചിന്തകൾ 333 ജീവനുവേണ്ടിയുള്ള ലുത്തിനിയ   ജീവൻ്റെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ജീവനു വേണ്ടിയുള്ള മനോഹരമായ ഒരു പ്രാർത്ഥനയാണ് ഈ ലുത്തിനിയ   നല്ലവനായ വിശുദ്ധ യൗസേപ്പിതാവ... മറുപടി: ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഭർത്താവേ... ദൈവമാതാവിൻ്റെ സംരക്ഷകനേ... വിശ്വസ്തനായ ജീവിത പങ്കാളിയേ... നല്ല തൊഴിലാളിയേ... നല്ലവനും മാന്യനുമായ മനുഷ്യനേ... വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും മനുഷ്യനു... അനുകമ്പയും പരസ്നേനേഹവും നിറഞ്ഞ മനുഷ്യനേ... സ്നേഹം നിറഞ്ഞ മനുഷ്യനേ... ഈശോമിശിഹായുടെ പിതാവേ... ഉണ്ണീശോയുടെ കാവൽക്കാരനേ... പുണ്യത്തിൻ്റെ അധ്യാപകനേ... ക്ഷമയുടെ മാതൃകയേ... … Continue reading ജീവനുവേണ്ടിയുള്ള ലുത്തിനിയ 

ഈശോയെ പ്രസരിപ്പിക്കുന്ന ജീവനുള്ള പുഞ്ചിരി

ജോസഫ് ചിന്തകൾ 332 ജോസഫ് ഈശോയെ പ്രസരിപ്പിക്കുകയും നൽകുകയും ചെയ്യുന്ന ജീവനുള്ള പുഞ്ചിരി.   പത്തൊമ്പത് ഇരുപതു നൂറ്റാണ്ടുകളായി കേവലം 26 വർഷം (18 ജൂലൈ 1880 – നവംബർ 1906) മാത്രം ജീവിച്ച ഒരു ഫ്രഞ്ചു കർമ്മലീത്താ സന്യാസിനിയായിരുന്ന പരിശുദ്ധ ത്രിത്വത്തിൻ്റെ വിശുദ്ധ എലിസബത്തിൻ്റെ തിരുനാൾ ദിനമാണ് നവംബർ മാസം എട്ടാം തീയതി.   കുട്ടിക്കാലത്ത് വലിയ ദേഷ്യക്കാരിയായിരുന്ന എലിസബത്ത് ആദ്യ കുർബാന സ്വീകരിച്ചതിനുശേഷമാണ് ആത്മനിയന്ത്രണം നേടുകയും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഭക്തിയിൽ വളരാൻ തുടങ്ങുകയും … Continue reading ഈശോയെ പ്രസരിപ്പിക്കുന്ന ജീവനുള്ള പുഞ്ചിരി

Daily Saints, November 12 | അനുദിന വിശുദ്ധർ, നവംബർ 12

⚜️⚜️⚜️ November 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ജോസഫാറ്റ്‌ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1580-ല്‍ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ്‌ കുണ്‍സെവിക്സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹനങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അറിവ്‌ നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിത രൂപത്തിന്റെ വിശുദ്ധ ഭാഗത്ത്‌ നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1064-ല്‍ യുക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച ബാസിലിയന്‍സ് സഭയില്‍ ചേരുകയും ഒരു സന്യാസിയായി അദ്ദേഹം ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. … Continue reading Daily Saints, November 12 | അനുദിന വിശുദ്ധർ, നവംബർ 12