ദിവ്യകാരുണ്യ ഈശോയിൽ ഏറെ സ്നേഹിക്കപ്പെടുന്ന…………. ആരാധനാക്രമവത്സരത്തിലെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്. ക്രിസ്തു രഹസ്യങ്ങളായ മനുഷ്യാവതാരവും, പരസ്യജീവിതവും, പീഡാനുഭവ-മരണ-ഉദ്ധാനവും, ക്രിസ്തു നമുക്ക് നേടിത്തന്ന രക്ഷയെയും വിവിധ കാലങ്ങളായി തിരിച്ച് ഒരു വർഷം മുഴുവനുമായി ധ്യാനിക്കുന്നതാണ് ആരാധനാക്രമവത്സരം. ഈശോയുടെ മനുഷ്യാവതാരത്തെയും രഹസ്യജീവിതത്തെയും മംഗലവാർത്താ – പിറവിക്കാലങ്ങളിലും, അവിടുത്തെ പരസ്യജീവിതത്തെ ദനഹാക്കാലത്തിലും, ക്രിസ്തുവിന്റെ പീഡാ-സഹന-മരണ രഹസ്യങ്ങളെ നോമ്പുകാലത്തിലും, അവിടുത്തെ ഉത്ഥാനത്തെ ഉയിർപ്പുകാലത്തിലും, പരിശുദ്ധാത്മാവിന്റെ ആഗമനത്തെ ശ്ലീഹാക്കാലത്തിലും, ശ്ലീഹന്മാരുടെ […]