Isaiah, Chapter 18 | ഏശയ്യാ, അദ്ധ്യായം 18 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 18 എത്യോപ്യയ്‌ക്കെതിരേ 1 എത്യോപ്യായിലെ നദികള്‍ക്ക് അക്കരെയുള്ള ചിറകടിശബ്ദമുയര്‍ത്തുന്ന ദേശം!2 നൈല്‍നദിയിലൂടെ ഈറ്റച്ചങ്ങാടത്തില്‍ ദൂതന്‍മാരെ അയയ്ക്കുന്ന ദേശം! വേഗമേറിയ ദൂതന്‍മാരേ, ദീര്‍ഘകായന്‍മാരും മൃദുചര്‍മികളും ആയ ജനതയുടെ അടുത്തേക്ക്, അടുത്തും അകലെയുമുള്ള ജനതകള്‍ പേടിക്കുന്നവരുടെ അടുത്തേക്ക്, പ്രബലവും കീഴടക്കുന്നതും നദികളാല്‍ വിഭജിക്കപ്പെട്ടതുമായരാജ്യത്തേക്ക്, വേഗം ചെല്ലുവിന്‍.3 ഭൂവാസികളേ, മലകളില്‍ അടയാളം ഉയരുമ്പോള്‍ നോക്കുവിന്‍; കാഹളം മുഴങ്ങുമ്പോള്‍ ശ്രദ്ധിക്കുവിന്‍.4 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു: മധ്യാഹ്‌നസൂര്യന്റെ തെളിവോടെ, കൊയ്ത്തുകാലത്തെ തുഷാരമേഘംപോലെ ഞാന്‍ എന്റെ മന്ദിരത്തിലിരുന്നു വീക്ഷിക്കും.5 പൂക്കാലം … Continue reading Isaiah, Chapter 18 | ഏശയ്യാ, അദ്ധ്യായം 18 | Malayalam Bible | POC Translation

Isaiah, Chapter 17 | ഏശയ്യാ, അദ്ധ്യായം 17 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 17 ദമാസ്‌ക്കസിനെതിരേ 1 ദമാസ്‌ക്കസിനെക്കുറിച്ചുള്ള അരുളപ്പാട്: ദമാസ്‌ക്കസ് ഒരു നഗരമല്ലാതാകും. അതു നാശക്കൂമ്പാരമാകും.2 അതിന്റെ നഗരങ്ങള്‍ എന്നേക്കും വിജനമായിക്കിടക്കും. അവിടെ ആട്ടിന്‍കൂട്ടങ്ങള്‍ മേയും. അവ അവിടെ വിശ്രമിക്കും. ആരും അവയെ ഭയപ്പെടുത്തുകയില്ല.3 എഫ്രായിമിന്റെ കോട്ട തകരും. ദമാസ്‌ക്കസിന്റെ രാജ്യം ഇല്ലാതാകും. സിറിയായില്‍ അവശേഷിച്ചവര്‍ ഇസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.4 അന്ന് യാക്കോബിന്റെ മഹത്വം ക്ഷയിച്ചുപോകും. അവന്റെ ശരീരം മേദസ്‌സു ക്ഷയിച്ചു മെലിഞ്ഞുപോകും.5 അതു കൊയ്ത്തുകാരന്‍ ധാന്യം കൊയ് തെടുക്കുന്നതുപോലെയും … Continue reading Isaiah, Chapter 17 | ഏശയ്യാ, അദ്ധ്യായം 17 | Malayalam Bible | POC Translation

Isaiah, Chapter 16 | ഏശയ്യാ, അദ്ധ്യായം 16 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 16 1 സീയോന്‍പുത്രിയുടെ മലയിലേക്ക്, ദേശാധിപതിയുടെ അടുത്തേക്ക്, സേലായില്‍നിന്നു മരുഭൂമിയിലൂടെ അവര്‍ ആട്ടിന്‍കുട്ടികളെ അയച്ചു.2 മൊവാബിന്റെ പുത്രിമാര്‍ കൂടു വിട്ടുഴലുന്ന പക്ഷികളെപ്പോലെയായിരിക്കും, അര്‍ണോന്റെ കടവുകളില്‍.3 ഞങ്ങളെ ഉപദേശിക്കുക, നീതി നടത്തുക, മധ്യാഹ്‌നവേളയില്‍ നിന്റെ നിശാതുല്യമായ നിഴല്‍ വിരിക്കുക, ഭ്രഷ്ടരെ ഒളിപ്പിക്കുക. പലായനംചെയ്യുന്നവരെ ഒറ്റിക്കൊടുക്കരുത്.4 മൊവാബിന്റെ ഭ്രഷ്ടര്‍ നിന്നോടുകൂടെ വസിക്കട്ടെ. വിനാശകനില്‍ നിന്ന് നീ അവര്‍ക്ക് അഭയമായിരിക്കട്ടെ. മര്‍ദകന്‍ ഇല്ലാതാവുകയും നാശം അവസാനിക്കുകയും ചവിട്ടി മെതിക്കുന്നവന്‍ ദേശത്തുനിന്ന് അപ്രത്യ ക്ഷനാവുകയും ചെയ്യുമ്പോള്‍,5 കാരുണ്യത്തോടെ … Continue reading Isaiah, Chapter 16 | ഏശയ്യാ, അദ്ധ്യായം 16 | Malayalam Bible | POC Translation

Isaiah, Chapter 15 | ഏശയ്യാ, അദ്ധ്യായം 15 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 15 മൊവാബിനെതിരേ 1 മൊവാബിനെ സംബന്ധിച്ചുണ്ടായ അരുളപ്പാട്: ഒറ്റ രാത്രികൊണ്ട് ആര്‍പ്പട്ടണം നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു. ഒറ്റരാത്രികൊണ്ട് കീര്‍ നിര്‍ജനമായി; മൊവാബ് നശിപ്പിക്കപ്പെട്ടു.2 അതിനാല്‍, ദിബോന്റെ പുത്രി വിലപിക്കാന്‍വേണ്ടി പൂജാഗിരിയിലേക്കു പോയിരിക്കുന്നു. നെബോയെയും മെദേബായെയും കുറിച്ചു മൊവാബ് വിലപിക്കുന്നു. എല്ലാശിരസ്‌സും മുണ്‍ഡനം ചെയ്തിരിക്കുന്നു. എല്ലാവരുടെയും താടി ക്ഷൗരം ചെയ്തിരിക്കുന്നു.3 തെരുവീഥികളിലൂടെ അവര്‍ ചാക്കുടുത്തു നടക്കുന്നു. പുരമുകളിലും പൊതുസ്ഥലങ്ങളിലും എല്ലാവരും കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു.4 ഹെഷ്‌ബോണും എലെയാലെയും ഉറക്കെക്കരയുന്നു. അവരുടെ സ്വരംയഹസ്‌വരെ കേള്‍ക്കാം. … Continue reading Isaiah, Chapter 15 | ഏശയ്യാ, അദ്ധ്യായം 15 | Malayalam Bible | POC Translation

Isaiah, Chapter 14 | ഏശയ്യാ, അദ്ധ്യായം 14 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 14 ബാബിലോണ്‍ രാജാവ് 1 കര്‍ത്താവിനു യാക്കോബിന്റെ മേല്‍ കാരുണ്യം ഉണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത് അവരെ സ്വന്തം ദേശത്തു സ്ഥാപിക്കുകയും ചെയ്യും. വിദേശീയര്‍ അവരോടു ചേര്‍ന്ന് യാക്കോബിന്റെ ഭവനത്തില്‍ ലയിച്ചുചേരും.2 ജനതകള്‍ അവരെ സ്വീകരിച്ച് അവരുടെ ദേശത്തേക്കു നയിക്കും. ഇസ്രായേല്‍ കര്‍ത്താവിന്റെ ദേശത്ത് അവരെ ദാസീദാസന്‍മാരാക്കും. തങ്ങളെ അടിമപ്പെടുത്തിയവരെ അവര്‍ അടിമകളാക്കും. തങ്ങളെ മര്‍ദിച്ചവരുടെമേല്‍ അവര്‍ ഭരണം നടത്തും.3 കര്‍ത്താവ് നിന്റെ വേദനയും കഷ്ട തയും നീ ചെയ്യേണ്ടിവന്ന കഠിനദാസ്യവും … Continue reading Isaiah, Chapter 14 | ഏശയ്യാ, അദ്ധ്യായം 14 | Malayalam Bible | POC Translation

Isaiah, Chapter 13 | ഏശയ്യാ, അദ്ധ്യായം 13 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 13 ജനതകള്‍ക്കെതിരേ ബാബിലോണ്‍ 1 ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക് ബാബിലോണിനെ സംബന്ധിച്ചുണ്ടായ ദര്‍ശനം.2 മൊട്ടക്കുന്നില്‍ അടയാളം ഉയര്‍ത്തുവിന്‍. അവരോട് ഉച്ചത്തില്‍ വിളിച്ചുപറയുവിന്‍. പ്രഭുക്കന്‍മാരുടെ വാതിലുകള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ കൈവീശി അവര്‍ക്ക് അടയാളം നല്‍കുവിന്‍.3 ഞാന്‍ തന്നെ എന്റെ വിശുദ്ധഭടന്‍മാരോടു കല്‍പിച്ചു. എന്റെ കോപം നടപ്പാക്കുന്നതിന് എന്റെ ഔന്നത്യത്തില്‍ അഭിമാനംകൊള്ളുന്ന വീരപോരാളികളെ ഞാന്‍ നിയോഗിച്ചു.4 അതാ, പര്‍വതങ്ങളില്‍ വലിയ ജനക്കൂട്ടത്തിന്‍േറ തുപോലുള്ള ആരവം! രാജ്യങ്ങളുടെ അലര്‍ച്ച! ജനതകള്‍ ഒന്നിച്ചുചേരുന്ന ശബ്ദം! സൈന്യങ്ങളുടെ കര്‍ത്താവ് സൈന്യത്തെ … Continue reading Isaiah, Chapter 13 | ഏശയ്യാ, അദ്ധ്യായം 13 | Malayalam Bible | POC Translation

Isaiah, Chapter 12 | ഏശയ്യാ, അദ്ധ്യായം 12 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 12 കൃതജ്ഞതാഗീതം 1 അന്ന് നീ പറയും: കര്‍ത്താവേ, അങ്ങേക്കു ഞാന്‍ നന്ദി പറയും. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.2 ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.3 രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.4 ആ നാളില്‍ നീ പറയും: … Continue reading Isaiah, Chapter 12 | ഏശയ്യാ, അദ്ധ്യായം 12 | Malayalam Bible | POC Translation

Isaiah, Chapter 11 | ഏശയ്യാ, അദ്ധ്യായം 11 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 11 നീതിനിഷ്ഠനായരാജാവ് 1 ജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.2 കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്.3 അവന്‍ ദൈവ ഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല.4 ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് … Continue reading Isaiah, Chapter 11 | ഏശയ്യാ, അദ്ധ്യായം 11 | Malayalam Bible | POC Translation

Isaiah, Chapter 10 | ഏശയ്യാ, അദ്ധ്യായം 10 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 10 1 പാവപ്പെട്ടവനു നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും2 വിധവകളെ കൊള്ളയടിക്കുതിനും അനാഥരെ ചൂഷണം ചെയ്യുതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്താവിക്കുവര്‍ക്കും മര്‍ദനമുറകള്‍ എഴുതിയുണ്ടാക്കുവര്‍ക്കും ദുരിതം!3 ശിക്ഷാവിധിയുടെ ദിനത്തില്‍, വിദൂരത്തുനിന്ന് അടിക്കുന്ന കൊടുങ്കാറ്റില്‍, നിങ്ങള്‍ എന്തു ചെയ്യും! ആരുടെ അടുത്ത് നിങ്ങള്‍ സഹായത്തിനുവേണ്ടി ഓടിച്ചെല്ലും? നിങ്ങള്‍ ധനം എവിടെ സൂക്ഷിക്കും? ഒന്നും അവശേഷിക്കുകയില്ല.4 ബന്ധിതരുടെ ഇടയില്‍ പതുങ്ങി നടക്കുകയും വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ വീഴുകയുമല്ലാതെ നിവൃത്തിയില്ല. ഇതുകൊണ്ടും അവിടുത്തെ … Continue reading Isaiah, Chapter 10 | ഏശയ്യാ, അദ്ധ്യായം 10 | Malayalam Bible | POC Translation

Isaiah, Chapter 9 | ഏശയ്യാ, അദ്ധ്യായം 9 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 9 ഭാവി രാജാവ് 1 എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്ധകാരം നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങളെ അവിടുന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന് മഹത്വപൂര്‍ണമാക്കും.2 അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.3 അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി. വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും അവര്‍ അങ്ങയുടെ മുന്‍പില്‍ … Continue reading Isaiah, Chapter 9 | ഏശയ്യാ, അദ്ധ്യായം 9 | Malayalam Bible | POC Translation

Isaiah, Chapter 8 | ഏശയ്യാ, അദ്ധ്യായം 8 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 8 ഏശയ്യായുടെ പുത്രന്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: വലിയ ഒരു ഫലകം എടുത്ത് സാധാരണമായ അക്ഷരത്തില്‍ മാഹെര്‍ഷലാല്‍ഹഷ് ബാസ് എന്ന് ആലേഖനം ചെയ്യുക.2 പുരോഹിതനായ ഊറിയായെയും ജബെറെക്കിയായുടെ പുത്രനായ സഖറിയായെയും ഞാന്‍ വിശ്വസ്തസാക്ഷികളായി ഇതു രേഖപ്പെടുത്താന്‍ വിളിച്ചു.3 ഞാന്‍ പ്രവാചികയെ സമീപിക്കുകയും അവള്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവന് മാഹെര്‍ഷലാല്‍ഹഷ്ബാസ് എന്നു പേരിടുക.4 എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേ എന്നു … Continue reading Isaiah, Chapter 8 | ഏശയ്യാ, അദ്ധ്യായം 8 | Malayalam Bible | POC Translation

Isaiah, Chapter 7 | ഏശയ്യാ, അദ്ധ്യായം 7 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 7 ഇമ്മാനുവേല്‍ പ്രവചനം 1 യൂദാരാജാവായിരുന്ന ഉസിയായുടെ പുത്രനായ യോഥാമിന്റെ പുത്രന്‍ ആഹാസിന്റെ കാലത്ത് സിറിയാരാജാവായ റസീനും, ഇസ്രായേല്‍ രാജാവും റമാലിയായുടെ പുത്രനുമായ പെക്കായും ജറുസലെമിനെതിരേയുദ്ധത്തിനു വന്നു. എന്നാല്‍ അവര്‍ക്കതിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.2 സിറിയാ, എഫ്രായിമിനോടു സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവീദുഭവനം അറിഞ്ഞപ്പോള്‍, കൊടുങ്കാറ്റില്‍ വനത്തിലെ വൃക്ഷങ്ങള്‍ ഇള കുന്നതുപോലെ, അവന്റെയും ജനത്തിന്റെയും ഹൃദയം വിറച്ചു.3 കര്‍ത്താവ് ഏശയ്യായോട് അരുളിച്ചെയ്തു: നീ പുത്രനായ ഷെയാര്‍യാഷുബുമൊത്തു ചെന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയുടെ അരികെയുള്ള … Continue reading Isaiah, Chapter 7 | ഏശയ്യാ, അദ്ധ്യായം 7 | Malayalam Bible | POC Translation

Isaiah, Chapter 6 | ഏശയ്യാ, അദ്ധ്യായം 6 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 6 ഏശയ്യായുടെ ദൗത്യം 1 ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു.2 അവിടുത്തെ ചുററും സെ റാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു.3 അവ പരസ്പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.4 അവയുടെ … Continue reading Isaiah, Chapter 6 | ഏശയ്യാ, അദ്ധ്യായം 6 | Malayalam Bible | POC Translation

Isaiah, Chapter 5 | ഏശയ്യാ, അദ്ധ്യായം 5 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 5 കര്‍ത്താവിന്റെ മുന്തിരിത്തോപ്പ് 1 എന്റെ പ്രിയനുവേണ്ടി, അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്ടിയുള്ള കുന്നില്‍ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.2 അവന്‍ അതു കിളച്ചു കല്ലുകള്‍ നീക്കി വിശിഷ്ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചു; അതിന്റെ മധ്യത്തില്‍ അവന്‍ ഒരു കാവല്‍മാടം പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്തു. അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്‍കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്.3 … Continue reading Isaiah, Chapter 5 | ഏശയ്യാ, അദ്ധ്യായം 5 | Malayalam Bible | POC Translation

Isaiah, Chapter 4 | ഏശയ്യാ, അദ്ധ്യായം 4 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 4 1 അന്ന് ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ തടഞ്ഞു നിര്‍ത്തി പറയും: ഞങ്ങള്‍ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. നിന്റെ നാമംകൊണ്ടു ഞങ്ങള്‍ വിളിക്കപ്പെട്ടാല്‍ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമേ! രക്ഷയുടെ വാഗ്ദാനം 2 അന്നു കര്‍ത്താവ് വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലില്‍ അവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവും ആയിരിക്കും.3 സീയോനില്‍ - ജറുസലെമില്‍ - അവശേഷിക്കുന്നവര്‍, ജീവിക്കാനുള്ളവരുടെ കൂട്ടത്തില്‍ … Continue reading Isaiah, Chapter 4 | ഏശയ്യാ, അദ്ധ്യായം 4 | Malayalam Bible | POC Translation

Isaiah, Chapter 3 | ഏശയ്യാ, അദ്ധ്യായം 3 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 3 ജറുസലെമില്‍ അരാജകത്വം 1 ഇതാ, കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, യൂദായില്‍ നിന്നും ജറുസലെമില്‍ നിന്നും എല്ലാ താങ്ങും തുണയും അപ്പവുംവെള്ളവും എടുത്തുമാറ്റുന്നു.2 ധീരനും പടയാളിയുംന്യായാധിപനും പ്രവാചകനും ഭാവിപറയുന്നവനും ശ്രേഷ്ഠനും3 സൈന്യാധിപനും പ്രഭുവും ഉപദേഷ്ടാവും മന്ത്രവാദിയും ആഭിചാരകനും ഇല്ലാതാകും.4 ഞാന്‍ ബാലന്‍മാരെ അവരുടെ രാജാക്കന്‍മാരാക്കും. ശിശുക്കള്‍ അവരെ ഭരിക്കും.5 ജനം പരസ്പരം പീഡിപ്പിക്കും, ഓരോരുത്തനും തന്റെ കൂട്ടുകാരനെയും അയല്‍ക്കാരനെയും ചൂഷണം ചെയ്യും.യുവാക്കള്‍ വൃദ്ധരെയും അധമന്‍മാന്യനെയും അപമാനിക്കും.6 ഒരുവന്‍ തന്റെ പിതൃഭവനത്തില്‍ പ്രവേശിച്ച് … Continue reading Isaiah, Chapter 3 | ഏശയ്യാ, അദ്ധ്യായം 3 | Malayalam Bible | POC Translation

Isaiah, Chapter 2 | ഏശയ്യാ, അദ്ധ്യായം 2 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 2 ജറുസലെം രക്ഷാകേന്ദ്രം 1 യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്:2 അവസാനനാളുകളില്‍ കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പര്‍വതം എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും.3 അനേകം ജനതകള്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും. കര്‍ത്താവിന്റെ നിയമം സീയോനില്‍ നിന്നു പുറപ്പെടും; … Continue reading Isaiah, Chapter 2 | ഏശയ്യാ, അദ്ധ്യായം 2 | Malayalam Bible | POC Translation

Isaiah, Chapter 1 | ഏശയ്യാ, അദ്ധ്യായം 1 | Malayalam Bible | POC Translation

ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 1 ജനത്തിന്റെ അതിക്രമങ്ങള്‍ 1 ആമോസിന്റെ പുത്രനായ ഏശയ്യായ്ക്ക്, യൂദാരാജാക്കന്‍മാരായ ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവരുടെ കാലത്ത് യൂദായെയും ജറുസലെമിനെയും കുറിച്ചുണ്ടായ ദര്‍ശനം.2 ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.3 കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്‌സിലാക്കുന്നില്ല.4 തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന … Continue reading Isaiah, Chapter 1 | ഏശയ്യാ, അദ്ധ്യായം 1 | Malayalam Bible | POC Translation

Isaiah, Introduction | ഏശയ്യാ, ആമുഖം | Malayalam Bible | POC Translation

ബി.സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ (740-700) പ്രവാചകദൗത്യം നിറവേറ്റിയ വ്യക്തിയാണ് ഏശയ്യാ. ഇക്കാലയളവില്‍യഥാക്രമം ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവര്‍ യൂദായില്‍ ഭരണം നടത്തി (ഏശ 1,1). ആദ്യത്തെ മുപ്പത്തൊന്‍പത് അധ്യായങ്ങളിലാണ് ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോള്‍ അവ ഏശയ്യായുടെ തൂലികയില്‍ നിന്നു വന്നതാകാന്‍ വിഷമമാണ്. ഗ്രന്ഥകര്‍ത്താവ് അജ്ഞാതനായിരിക്കേസൗകര്യാര്‍ഥം 40-55 അധ്യായങ്ങളെ രണ്ടാം ഏശയ്യാ എന്നും 56-66 അധ്യായങ്ങളെ മൂന്നാം ഏശയ്യാ എന്നും തിരിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണില്‍ പ്രവാസത്തില്‍ … Continue reading Isaiah, Introduction | ഏശയ്യാ, ആമുഖം | Malayalam Bible | POC Translation

The Book of Isaiah | ഏശയ്യാ പ്രവാചകന്റെ പുസ്തകം | Malayalam Bible | POC Translation

ഏശയ്യാ, ആമുഖം ഏശയ്യാ, അദ്ധ്യായം 1 ഏശയ്യാ, അദ്ധ്യായം 2 ഏശയ്യാ, അദ്ധ്യായം 3 ഏശയ്യാ, അദ്ധ്യായം 4 ഏശയ്യാ, അദ്ധ്യായം 5 ഏശയ്യാ, അദ്ധ്യായം 6 ഏശയ്യാ, അദ്ധ്യായം 7 ഏശയ്യാ, അദ്ധ്യായം 8 ഏശയ്യാ, അദ്ധ്യായം 9 ഏശയ്യാ, അദ്ധ്യായം 10 ഏശയ്യാ, അദ്ധ്യായം 11 ഏശയ്യാ, അദ്ധ്യായം 12 ഏശയ്യാ, അദ്ധ്യായം 13 ഏശയ്യാ, അദ്ധ്യായം 14 ഏശയ്യാ, അദ്ധ്യായം 15 ഏശയ്യാ, അദ്ധ്യായം 16 ഏശയ്യാ, അദ്ധ്യായം 17 ഏശയ്യാ, അദ്ധ്യായം … Continue reading The Book of Isaiah | ഏശയ്യാ പ്രവാചകന്റെ പുസ്തകം | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 36 | 2 ദിനവൃത്താന്തം, അദ്ധ്യായം 36 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 36 യഹോവാഹാസ് 1 ജോസിയായുടെ പുത്രനായയഹോവാഹാസിനെ ദേശത്തെ ജനങ്ങള്‍ ജറുസലെമില്‍ രാജാവായി വാഴിച്ചു.2 ഭരണമാരംഭിക്കുമ്പോള്‍ അവന് ഇരുപത്തിമൂന്നു വയ സ്‌സായിരുന്നു.3 അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ഈജിപ്തിലെ രാജാവ് അവനെ സ്ഥാനഭ്രഷ്ടനാക്കി; നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വര്‍ണവും ദേശത്തിനു കപ്പം ചുമത്തി.4 യഹോവാഹാസിന്റെ സഹോദരന്‍ എലിയാക്കിമിനെ ഈജിപ്തുരാജാവ് യൂദായുടെയും ജറുസലെമിന്റെയും രാജാവാക്കി; അവന്‌യഹോയാക്കിം എന്നു പേരിട്ടു.യഹോവാഹാസിനെ നെക്കൊ ഈജിപ്തിലേക്കു കൊണ്ടുപോയി. യഹോയാക്കിം 5 വാഴ്ചയാരംഭിക്കുമ്പോള്‍യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം … Continue reading The Book of 2 Chronicles, Chapter 36 | 2 ദിനവൃത്താന്തം, അദ്ധ്യായം 36 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 35 | 2 ദിനവൃത്താന്തം, അദ്ധ്യായം 35 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 35 ജോസിയാ പെസഹാ ആഘോഷിക്കുന്നു 1 ജോസിയാ ജറുസലെമില്‍ കര്‍ത്താവിന്റെ പെസഹാ ആചരിച്ചു. ഒന്നാംമാസം പതിനാലാംദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു.2 പുരോഹിതന്‍മാരെ അവരുടെ ചുമതലകള്‍ ഏല്‍പിക്കുകയും കര്‍ത്താവിന്റെ ആലയത്തിലെ ശുശ്രൂഷകള്‍ക്ക് അവരെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്തു.3 ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുന്നവരും കര്‍ത്താവിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരും ആയ ലേവ്യരോട് അവന്‍ പറഞ്ഞു: ദാവീദിന്റെ പുത്രനും ഇസ്രായേല്‍ രാജാവുമായ സോളമന്‍ നിര്‍മിച്ച ആലയത്തില്‍ വിശുദ്ധപേടകം പ്രതിഷ്ഠിക്കുവിന്‍. നിങ്ങള്‍ ഇനി അതു തോളില്‍ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും … Continue reading The Book of 2 Chronicles, Chapter 35 | 2 ദിനവൃത്താന്തം, അദ്ധ്യായം 35 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 34 | 2 ദിനവൃത്താന്തം, അദ്ധ്യായം 34 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 34 ജോസിയാ 1 രാജാവാകുമ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്‌സായിരുന്നു. അവന്‍ മുപ്പത്തിയൊന്നുവര്‍ഷം ജറുസലെമില്‍ വാണു.2 അവന്‍ കര്‍ത്താവിന്റെ മുന്‍പാകെ നീതി പ്രവര്‍ത്തിച്ചു; പിതാവായ ദാവീദിന്റെ മാര്‍ഗത്തില്‍നിന്ന് അണുവിട വ്യതിചലിച്ചില്ല.3 അവന്‍ തന്റെ എട്ടാം ഭരണവര്‍ഷത്തില്‍, ചെറുപ്പമായിരിക്കെത്തന്നെ, പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാന്‍ ആരംഭിച്ചു. രാജാവായി പന്ത്രണ്ടുവര്‍ഷമായപ്പോള്‍ യൂദായിലും ജറുസലെമിലുമുണ്ടായിരുന്ന പൂജാഗിരികളും അഷേരാപ്രതിഷ്ഠകളും കൊത്തുവിഗ്രഹങ്ങള്‍, വാര്‍പ്പുപ്രതിമകള്‍ എന്നിവയും നശിപ്പിക്കാന്‍ തുടങ്ങി.4 അവന്റെ മുന്‍പില്‍വച്ച് അവര്‍ ബാലിന്റെ ബലിപീഠങ്ങള്‍ തകര്‍ത്തു; അവയ്ക്കു മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങള്‍തല്ലിത്തകര്‍ത്തു; അഷേരാപ്രതിഷ്ഠകളും കൊത്തുവിഗ്രഹങ്ങളും വാര്‍പ്പുപ്രതിമകളും … Continue reading The Book of 2 Chronicles, Chapter 34 | 2 ദിനവൃത്താന്തം, അദ്ധ്യായം 34 | Malayalam Bible | POC Translation

The Book of 2 Chronicles, Chapter 33 | 2 ദിനവൃത്താന്തം, അദ്ധ്യായം 33 | Malayalam Bible | POC Translation

2 ദിനവൃത്താന്തം, അദ്ധ്യായം 33 മനാസ്‌സെ 1 മനാസ്‌സെ പന്ത്രണ്ടാംവയസ്‌സില്‍ രാജാവായി. അവന്‍ ജറുസലെമില്‍ അന്‍പത്തിയഞ്ചുവര്‍ഷം ഭരിച്ചു.2 ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്‌ളേച്ഛാചാരങ്ങള്‍ അനുകരിച്ച് അവന്‍ അവിടുത്തെ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു.3 തന്റെ പിതാവായ ഹെസെക്കിയാ നശിപ്പിച്ച പൂജാഗിരികള്‍ അവന്‍ പുതുക്കിപ്പണിതു. ബാലിനു ബലിപീഠങ്ങള്‍ നിര്‍മിച്ചു. അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ചു; ആകാശഗോളങ്ങളെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു.4 ജറുസലെമില്‍ എന്റെ നാമം എന്നേക്കും വസിക്കുമെന്ന് ഏത് ആലയത്തെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്തിരുന്നുവോ ആ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ നിര്‍മിച്ചു.5 … Continue reading The Book of 2 Chronicles, Chapter 33 | 2 ദിനവൃത്താന്തം, അദ്ധ്യായം 33 | Malayalam Bible | POC Translation