ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച പാപ്പ

ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച മാർപാപ്പയുടെ ഓർമ്മ ദിനം. ഒക്ടോബർ 11 വി. ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് . ആധുനിക ലോകത്തിലേക്ക് സഭയുടെ വാതായനങ്ങൾ തുറക്കാൻ ധൈര്യം കാണിച്ച മഹാനായ പാപ്പായെക്കുറിച്ച് ഒരു കുറിപ്പ്. "1958 ഒക്ടോബർ 28 നു പരിശുദ്ധ റോമൻ കത്തോലിക്ക സഭയിലെ കർദ്ദിനാൾമാർ എഴുപത്തി എഴാം വയസ്സിൽ ക്രിസ്തുവിൻ്റെ സഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം എന്നെ എൽപ്പിച്ചപ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ഞാൻ ഒരു താൽക്കാലിക മാർപാപ്പ ആയിരിക്കുമെന്ന്... … Continue reading ദരിദ്രനായി ജീവിക്കുന്നതിലും മരിക്കുന്നതിലും സന്തോഷിച്ച പാപ്പ

ജപമാല അത്ഭുതങ്ങൾ

ജപമാല അനുദിനം ജപിക്കുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ ജപമാല ദിവസവും ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാൻ ഞാൻ ആഗ്രഹിക്കുന്ന പ്രമാണമാണിത്. "മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻ്റേതാണ് ഈ വാക്കുകൾ. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജപമാല അനുദിനം ജപിക്കുവാൻ നിങ്ങൾക്കു ബുദ്ധിമുട്ടാണോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിഞ്ഞാൽ, ഇന്നു തന്നെ പരിശുദ്ധ കന്യകാ മറിയവും … Continue reading ജപമാല അത്ഭുതങ്ങൾ

വി. ഫ്രാൻസീസ് അസ്സീസി – നുറുങ്ങ് അറിവുകൾ

വി. ഫ്രാൻസീസ് അസ്സീസി നുറുങ്ങ് അറിവുകൾ   ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.   1) എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസീസ്.   2) ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ചു സംസ്കാരം ഇഷ്ടമായിരുന്നതിനാലും … Continue reading വി. ഫ്രാൻസീസ് അസ്സീസി – നുറുങ്ങ് അറിവുകൾ

ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം

ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം (Tag der Deutschen Einheit). 2020 ഒക്ടോബർ 3 ജർമ്മൻ എകീകരണത്തിൻ്റെ 30 വർഷം ആഘോഷിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണ് യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജർമ്മനി എന്ന രാജ്യം. ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി (Bundesrepublik Deutschland) എന്നാണ് ജർമ്മനിയുടെ ഔദ്യോഗിക നാമം. ഒക്ടോബർ മൂന്നിനാണ് ജർമ്മൻ ജനത ഏകീകരണ ദിനം ആഘോഷിക്കുന്നത്. (Tag der Deutschen Einheit). ബെർലിൻ മതിലിൻ്റെ പതനത്തിനു മുമ്പ് ജർമ്മനി … Continue reading ഒക്ടോബർ 3 ജർമ്മൻ എകീകരണ ദിനം

ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ

ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ് ഒക്ടോബർ 2. ജവഹർലാൽ നെഹ്റുവിനു ശേഷം ഇന്ത്യൻ ഭരണകൂടത്തെ നയിക്കാൻ നിയമിതനായ സ്വാതന്ത്ര്യ സമര നേതാവ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടു എതിരാളികളെപ്പോലും വശീകരിച്ച ഭരണതന്ത്രജ്ഞൻ, ഇന്ത്യയുടെ ആത്മാവിനെ പിടിച്ചു നിർത്തുന്ന കർഷകർക്കു വേണ്ടിയും അതിർത്തി കാക്കുന്ന പട്ടാളകാർക്കും വേണ്ടിയും ജയ ഭേരി മുഴക്കിയ (ജയ് ജവാൻ ജയ് കിസാൻ) മനുഷ്യ സ്നേഹി. അർപ്പണബോധം, ധാർമ്മികത, സത്യസന്ധത, സമഗ്രത, ഉത്തരവാദിത്വബോധം , … Continue reading ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ

ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ

ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ ഒക്ടോബർ രണ്ട് ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം അഥവാ ഗാന്ധിജയന്തി. കത്തോലിക്കാ സഭ കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം. ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ദേശീയതയുടെയും കാവൽ മാലാഖ കൂടിയാണ് മഹാത്മാ ഗാന്ധി. ഇന്ത്യയുടെയും ലോക മനസാക്ഷിയുടെയും കാവൽ ദൂതനായ ഗാന്ധി നൽകുന്ന എട്ടു മാർഗ്ഗങ്ങൾ 1. സത്യമേവ ജയതേ ഗാന്ധിജി സത്യസന്ധതയുടെ പ്രവാചകനായിരുന്നു. സത്യം പ്രസംഗിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത് അത് ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്തു. ഗാന്ധി … Continue reading ഗാന്ധി : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവൽദൂതൻ

കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ

കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ വസ്തുതകളും സംശയങ്ങളും   എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ പാപ്പയാണ് നമ്മളെ അനുദിനം സംരക്ഷിക്കുന്ന കാവൽ മാലാഖമാർക്കു വേണ്ടി ഒരു … Continue reading കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ

5 Facts about Archangels

മുഖ്യദൂതന്മാർ അഞ്ചു കാര്യങ്ങൾ.   സെപ്റ്റംബർ 29 ന് കത്തോലിക്കാ സഭ മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് ഇവർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമ്മയിൽ AD 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വി.മിഖായേലിന്റെ പേരു മാത്രമേ പരാമർശിച്ചിരുന്നള്ളു. പിന്നിട് കത്തോലിക്കാ സഭാ ചരിത്രത്തിൽ വളരെ വിശുദ്ധമായ ഒരു ദിനമായി ഈ തിരുനാൾ മാറി. തിരുനാളിന്റെ ഉത്ഭവത്തിന്റെ കാരണങ്ങൾ എന്തുമാകട്ടെ, എന്തുകാരണത്താലാണ് സഭയുടെ … Continue reading 5 Facts about Archangels

മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപം

മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപത്തിൻ്റെ കഥ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ ജനന തിരുനാൾ ദിനത്തിൽ മരിയ ബമ്പീന എന്ന അത്ഭുത തിരുസ്വരുപത്തെ നമുക്കു പരിചയപ്പെടാം. ഇറ്റാലിയൻ ഭാഷയിൽ മരിയ ബമ്പീന "Maria Bambina" എന്നു പറഞ്ഞാൽ ശിശുവായ മറിയം എന്നാണ്. വി. ജോൺ എഡ്യൂസ് , വി. ജോസഫ് കുപ്പർത്തീനോ വിശുദ്ധ പാദ്രേ പിയോ തുടങ്ങി നിരവധി വിശുദ്ധർ ഉണ്ണി മരിയായോടുള്ള അഥവാ ശിശുവായ മറിയത്തോടുള്ള ഭക്തിയുടെ പ്രചാരകരാണ് . ശിശുവായ മറിയത്തോടുള്ള അടുപ്പം … Continue reading മരിയ ബമ്പീന എന്ന അത്ഭുത മരിയൻ തിരുസ്വരൂപം