♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1️⃣0️⃣♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ പിതാവിന്റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന ഈശോ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ മനുഷ്യവംശത്തെ പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് രക്ഷിക്കുന്നതിനും ദൈവപിതാവിന്റെ കോപത്തിനു ശാന്തത വരുത്തുന്നതിനും വേണ്ടി ഈശോ സകല സൗഭാഗ്യങ്ങളാലും സമ്പൂര്‍ണ്ണമായ ദൈവഭവനം വിട്ടുപേക്ഷിക്കുന്നു. പിതാവിന്റെ തിരുമനസ്സ് നിറവേറ്റുന്നതിനായി ക്ലേശനിര്‍ഭരമായ ഈ ഭൂമിയിലേക്ക് അവിടുത്തെ യാത്ര ആരംഭിക്കുന്നു. അപമാനങ്ങളും വേദനയും ദാരിദ്ര്യവുമെല്ലാം സ്വര്‍ഗ്ഗപിതാവിന്റെ സ്തുതിക്കായും അവിടുത്തെ ഇഷ്ടം പൂര്‍ത്തിയാക്കുന്നതിനായും അത്യന്തം സന്തോഷത്തോടുകൂടെ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മുപ്പത്തി ഒന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”(ലൂക്കാ 1:30). ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു വേണ്ടവിധം മനസ്സിലാകാത്തതിനാലാണ്. ദിവ്യജനനിയോട് ആഴമായ ഒരു ഭക്തി […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: മുപ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ”(ലൂക്കാ 1: 27-28). മറിയത്തിനുള്ള പ്രതിഷ്ഠ🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”(ലൂക്ക 1:38). യഥാര്‍ത്ഥമായ മരിയഭക്തി🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ വിവിധ നിലകളില്‍ മേരിക്കു നമ്മുടെ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയെട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന് അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ”(ലൂക്കാ 5:27-28). പാപികളുടെ സങ്കേതം🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവമാതാവായ പ.കന്യകാമറിയം പാപമാലിന്യം ഏല്‍ക്കാത്തവളാണ്. അമലമനോഹരിയായ പരിശുദ്ധ അമ്മയുടെ അതുല്യമായ വിശുദ്ധി അത്ഭുതാവഹമത്രേ. പാപത്താല്‍ തകര്‍ന്ന മാനവരാശിയെ രക്ഷിക്കുന്നതിനായി മേരി എത്ര […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയേഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും”(ലൂക്കാ 1:48). പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ് നമുക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. പ.കന്യക സഹരക്ഷകയാണെന്നുള്ള വസ്തുത തന്നെ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി ആറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”(ലൂക്ക 1:38). പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും പരോക്ഷമായ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി അഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന് അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു”(ലൂക്ക 2:50-51). പ.കന്യകയുടെ മരണം🔷🔷🔷🔷🔷🔷🔷🔷🔷🔷 എല്ലാ മനുഷ്യരും മരണ നിയമത്തിന് അധീനരാണ്. മരണം പാപത്തിന്റെ ശിക്ഷയാണ്. തന്നിമിത്തം അമലമനോഹരിയായ മറിയം മരണ നിയമത്തിന് വിധേയയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും പ.കന്യക മരിച്ചു എന്നുള്ള പ്രബലമായ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്. അനന്തരം അവന് ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു”(യോഹ 17:26-27). പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കാല്‍വരിയിലെ കുരിശില്‍ ലോകപാപ പരിഹാരാര്‍ത്ഥം യേശു […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു”(ലൂക്കാ 1:46-47). പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില് അവള് ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍ സംവഹിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ദിവ്യജനനി എപ്പോഴും നമുക്ക് മാതൃസഹജമായ വാത്സല്യമാണ് നല്കിക്കൊണ്ടിരിക്കുന്നത്. […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്ക്കുന്നുണ്ടായിരുന്നു”(യോഹന്നാന് 19:25). സഹരക്ഷകയായ പരിശുദ്ധ അമ്മ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം കാരുണ്യപൂര്‍വ്വം തിരുമനസ്സായി. ആദിമാതാപിതാക്കന്മാരുടെ പതനം നിമിത്തം മനുഷ്യസ്വഭാവത്തില്‍ തന്നെ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന് നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്ഭരണികള് അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു”(യോഹന്നാന്2:5-6). ഈശോമിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷ലോകരക്ഷകനായ മിശിഹായെ മാതൃവാത്സല്യത്തോടുകൂടി ദിവ്യജനനി വളര്‍ത്തിക്കൊണ്ടു വന്നു. മുപ്പതാമത്തെ വയസ്സുവരെ പ.കന്യകയോടുകൂടിയാണ് ഈശോ വസിച്ചത്. എന്നാല്‍ മുപ്പതു വയസ്സായപ്പോള്‍ അവിടന്ന് പരസ്യജീവിതം സമാരംഭിച്ചു. പ.കന്യകയുടെ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന് അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേïതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?”(ലൂക്കാ 2:48-49). ബാലനായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 തിരുക്കുടുംബം എല്ലാ വര്‍ഷവും ജറുസലേം ദേവാലയത്തില്‍ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പത്തൊമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി”(ലൂക്കാ 2:4-5). ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്റെ പലായനവും പ്രവാസ ജീവിതവും🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ലോകപരിത്രാതാവിന്റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്കി. ദൈവദൂതന്മാര് സ്വര്‍ഗീയമായ ഗാനമാലപിച്ചു. “ഉന്നതങ്ങളില്‍ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനെട്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അതിനാല്‍, കര്‍ത്താവു തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും”(എശയ്യ 7:14). പ. കന്യകയുടെ കന്യാത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവം സ്ത്രീകള്‍ക്ക് നല്കിയ 2 ദാനങ്ങളാണ് മാതൃത്വവും കന്യാത്വവും. സ്വാഭാവിക തലത്തില്‍ ഇവ രണ്ടും ഒരു വ്യക്തിയില്‍ സമ്മേളിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ലോക ചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേതുമായി പരിശുദ്ധ അമ്മ ആ നിയമത്തിനു […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനേഴാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ശിമയോന് അവരെ അനുഗ്രഹിച്ചു കൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന് ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന് വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള് തുളച്ചുകയറുകയും ചെയ്യും”(വി.ലൂക്കാ 2:34-35). പ.കന്യകയുടെ ശുദ്ധീകരണം; മിശിഹായെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദിവ്യശിശുവിന്റെ ജനനശേഷം എട്ടാം ദിവസം ഈശോ എന്ന തിരുനാമം നല്കപ്പെട്ടു. രക്ഷകന് എന്നതാണ് […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള് തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല”(ലൂക്കാ 2:6-7). ഉണ്ണീശോയുടെ പിറവി🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനഞ്ചാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു”(ലൂക്ക 1:38) ബെത്ലെഹത്തിലേക്കുള്ള യാത്ര🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക എലിസബത്തിന്റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനേ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന് സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു. യൗസേപ്പേ, നീ ഭയപ്പെടേണ്ട നിന്റെ ഭാര്യയില്‍ ഉത്ഭവിച്ചിരിക്കുന്ന ശിശു […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “പിന്നെ അവന് അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു”(ലൂക്കാ 2:51) പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള് വാര്‍ദ്ധക്യ കാലത്ത് ഗര്ഭിണിയായിരിക്കുന്നുവെന്ന് പരിശുദ്ധ അമ്മ, ദൈവദൂതനില്‍ നിന്നും മനസ്സിലാക്കി. അതിനാല്‍ അവര്‍ക്ക് […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”(മത്തായി 1:16) ദൈവമാതാവിന്റെ അതിശ്രേഷ്ട്ട മാതൃത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ് എന്നുള്ളതാണ്. പ. കന്യകയുടെ മഹത്വത്തിന്റെ എല്ലാ നിദാനവും അവളുടെ ദൈവമാതൃത്വമാണല്ലോ. ദൈവമാതാവ് എന്നുള്ള നിലയില്‍ മറിയത്തിന്റെ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പന്ത്രണ്ടാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”(ലൂക്കാ 1:30). ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന് പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. “നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ” എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനൊന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു”(ലൂക്ക 1:38). ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവിക ദൗത്യ വാഹകനായ ഗബ്രിയേല്‍ ദൂതന് മേരിയെ സമീപിച്ച് ദൈവവചനം അറിയിച്ചു. മറിയം ദൈവവചനം സ്വീകരിക്കുന്നതിനു എത്ര സന്നദ്ധയായിരുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. “നീ ഒരു പുത്രനെ പ്രസവിക്കും. അവന് […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പത്താം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷“അവന് ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ”(ലൂക്ക 11:27). പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവസുതന്റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് […]
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഒമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 “യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്”(യോഹന്നാന് 19:26). പരിശുദ്ധ കന്യകയുടെ വിവാഹം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്നേഹാദരങ്ങളോടു കൂടിയാണ് അവള് പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക അഭിലഷണീയമല്ലായിരുന്നതിനാല്‍ മേരി യൗവ്വനയുക്തയായപ്പോള്‍ അവളെ […]