ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

പ്രിയപ്പെട്ടവരേ,
ദിവ്യകാരുണ്യ വിമോചന ശുശ്രൂഷയിലേക്ക്, 40 ദിവസങ്ങൾ നീളുന്ന ഒരു പ്രാർത്ഥനാ ശുശ്രൂഷയിലേക്ക് ഒരിക്കൽ കൂടി കടന്നു വരാൻ കർത്താവായ ദൈവം തരുന്ന ഈ കൃപനിറഞ്ഞ അവസരത്തിന് ഞാൻ
ദൈവത്തിന് നന്ദി പറയുന്നു.

ഓരോ പ്രഭാതത്തിലും നിങ്ങളെ കാണുന്നത് ഞാൻ വളരെ സന്തോഷത്തോടു കൂടിയാണ്.

കാരണം, നിങ്ങൾക്കും എനിക്കും ഒരുപോലെ അനുഗ്രഹമാകുന്ന ഈ 40 ദിവസത്തെ പ്രാർത്ഥനാശുശ്രൂഷ വഴി വലിയൊരു ആത്മീയ നേട്ടം കൈവരിക്കാൻ കഴിയും എന്ന ആ ആഹ്ലാദമാണ് എന്റെ മനസ്സിൽ.

നമ്മൾ ഇന്നത്തെ ചിന്തയിലേക്ക് കടക്കുമ്പോൾ, ഉല്പത്തി പുസ്തകത്തിന്റെ ഇരുപത്തി രണ്ടാമത്തെ അധ്യായത്തിൽ
അബ്രഹാമിന്റെ ബലിയാണ് നമ്മൾ ഇന്ന് ചിന്തിക്കാൻ പോകുന്നത്.

ഈ അബ്രഹാം ഇസഹാക്കിനെ ബലികഴിക്കാൻ മോറിയാ മലയിലേക്ക്
കൊണ്ടുപോയതിനെ ധ്യാനിക്കുമ്പോൾ, നമ്മൾ അത് യേശുവിനെ, യേശുവിന്റെ കുരിശിലെ ബലിയുമായി ബന്ധപ്പെടുത്തിയാണ് ചിന്തിക്കാൻ പോകുന്നത്.

കർത്താവിന്റെ കുരിശിലെ ബലിയും പരിശുദ്ധ കുർബാനയുമായി
ബന്ധപ്പെടുത്തി ഈ ഉല്പത്തി 22 നെ നമുക്കൊന്ന് കാണാനായിട്ട് ശ്രമിക്കാം.

ഉല്പത്തി പുസ്തകം 22-ാം അധ്യായം.
ഒന്നാമത്തെ വാക്യം

“പിന്നീടൊരിക്കൽ ദൈവം അബ്രഹാമത്തെ പരീക്ഷിച്ചു. അബ്രാഹം അവിടുന്ന് വിളിച്ചു. ഇതാ ഞാൻ.
അവൻ വിളികേട്ടു: “നീ സ്നേഹിക്കുന്ന നിന്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോവുക.

അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അർപ്പിക്കണം.

നമ്മൾ അബ്രഹാമിനോട് ദൈവം ആവശ്യപ്പെട്ട ഈ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ട ഭാഗം ഞാൻ പറഞ്ഞിരുന്നു, പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ടതാണ്.

നമുക്കൊരു ഏഴ് കാര്യങ്ങൾ പിന്നെ അതിന്റെ സമാപനമായി ഉപസംഹാരം എന്നോണം ഒരു എട്ടാമത്തെ കാര്യം കൂടി കണ്ടുകൊണ്ട് ഈ ചിന്തകൾ ഉപസംഹരിക്കാം.

ഒന്നാമത്തേത് ദൈവപിതാവും അത് പോലെ തന്നെ അബ്രഹാമും രണ്ടുപേർ കാലഘട്ടത്തിന്റെ രണ്ട് തലങ്ങളിൽ, രണ്ട് Time Period ൽ നിൽക്കുകയാണ്.

രണ്ടുപേരും അവരെ സ്നേഹിക്കുന്ന ഏകമകനെയാണ് ബലികഴിക്കാൻ പോകുന്നത്.

ദിവ്യകാരുണ്യവുമായി ഈ ഭാഗത്തിനുള്ള പ്രധാനപ്പെട്ട ബന്ധം അതാണ്.

അബ്രഹാം ബലികഴിക്കുന്നത് താൻ സ്നേഹിക്കുന്ന ഏകമകനെയാണ്.
പിതാവായ ദൈവം കുരിശിൽ ബലിയാക്കാൻ പോകുന്നത് തന്റെ ഏകജാതനെയാണ്.

രണ്ടാമത്തെ സാദൃശ്യം മോറിയാ മലയാണ്. അബ്രഹാം ഇസഹാക്കിനെ ബലികഴിച്ച മല മോറിയാ മലയാണ്.

ആ മോറിയാ മലയുടെ മറ്റൊരു ഭാഗമാണ് കാൽവരി.
അപ്പോൾ ചുരുക്കി പറഞ്ഞാൽ ഈ ഇസഹാക്കിന്റെ ബലിയും യേശുക്രിസ്തുവിന്റെ കുരിശുമരണം എന്ന ബലിയും നടക്കുന്നത് ഒരേ മലയുടെ രണ്ട് ഭാഗങ്ങളിലാണ്. അതൊരു പർവതമാണ്.

മൂന്നാമത്തെ സാദൃശ്യം എന്നു പറയുന്നത് , ഇസഹാക്ക് വിറകുകെട്ട് ചുമന്ന് ഈ മലയിലേക്ക് പോകുന്നു. അത് മരം വെട്ടിക്കീറി
ഉണ്ടാക്കിയ വിറകാണ്.

യേശുക്രിസ്തു കുരിശ് ചുമന്നുകൊണ്ട് മലമുകളിലേക്ക് പോകുന്നു.
അത് മരക്കുരിശാണ്.

നാലാമത്തെ സാദൃശ്യം ഒരു ചോദ്യം ഈ രണ്ടു മക്കളും ചോദിക്കുന്നുണ്ട്. അപ്പനോടാണ് ചോദ്യം.
ചോദ്യം ഇതാണ്: ഇസഹാക്ക് ചോദിക്കുന്നത് അപ്പാ, തീയും വിറകും ഉണ്ട്, ബലിക്കുള്ള കുഞ്ഞാട് എവിടെയാണ്?
ഈശോ ചോദിക്കുന്നത്: “അപ്പാ, നീ പോലുമെന്നെ കൈവിട്ടത് എന്താണ്?”
ആദ്യത്തെ മകന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. കുഞ്ഞാടിനെ ദൈവം തരും. രണ്ടാമത്തെ മകൻ യേശുക്രിസ്തുവിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നില്ല. പക്ഷേ പിതാവ് അവനെ ചേർത്തുപിടിക്കുന്നുണ്ട്.

ഇനി അഞ്ചാമത്തെ സാദൃശ്യം ഈ മക്കൾ നടത്തിയ ബലി അർപ്പിക്കപ്പെടാൻ നടത്തിയ
സ്വയം സന്നദ്ധതയാണ്. Submissive Decision ആണ്. അവർ രണ്ടുപേരും ഈ ബലി അർപ്പിക്കാൻ സ്വയം വിട്ടുകൊടുത്തു.

ഇസഹാക്ക്
ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഈ ബലി നടക്കുന്നത് സമയത്ത് തീരെ ചെറിയ ഒരു കുട്ടിയല്ല.
ഒരൊത്ത ചെറുപ്പക്കാരനാണ്.

അപ്പോൾ ഈ കുട്ടി, ബാലൻ എന്നൊക്കെയുള്ള പരാമർശങ്ങൾ
നമ്മൾ അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതല്ല.

അപ്പോൾ ഇവൻ, കൗമാരം കഴിയുന്ന യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഈ ചെറുപ്പക്കാരൻ
അവനെ പ്രായമായ, വൃദ്ധനായ അബ്രഹാമിന് നിർബന്ധിച്ച് ഈ വിറകുകെട്ടിൻ മേൽ കിടത്താൻ പറ്റില്ല. ബലം പ്രയോഗിച്ചും പറ്റില്ല.
അവൻ അതിന് കീഴടങ്ങണം.

അതുകൊണ്ട് യഹൂദ റബ്ബിമാർ പറയാറുണ്ടായിരുന്നു ഇസഹാക്ക് സ്വമനസാലെയാണ്‌ സ്വന്തം സന്നദ്ധത പ്രകടിപ്പിച്ചു തന്നെയാണ്‌ ഈ ബലി അർപ്പിക്കപ്പെടാനുള്ള വിറകുകെട്ടിന്റെ മേൽ കിടക്കുന്നത്.

അതുതന്നെയാണ് പുതിയ നിയമത്തിൽ ഈശോയും.

ഈശോ പറഞ്ഞില്ലേ, “എന്റെ ജീവൻ ആരും എന്നിൽ നിന്ന് പിടിച്ചെടുക്കുകയില്ല; മറിച്ച് ഞാൻ അത് സ്വമേധയാ സമർപ്പിക്കുകയാണ്.”

ഇസഹാക്കും യേശുവും ഈ ബലിയർപ്പിക്കപ്പെടാനുള്ള തങ്ങളുടെ സന്നദ്ധത
സ്വയമാണ് ഏറ്റെടുക്കുന്നത്.

അതാണ് അവർ തമ്മിലുള്ള നമ്മൾ കാണുന്ന ഈ താരതമ്യത്തിലെ
ഒരു പ്രധാനപ്പെട്ട തലം. അത് അഞ്ചാമത്തേതാണ്.

ആറാമത്തേത് ഈ കുഞ്ഞാടിനെ ദൈവം തരും മകനെ എന്ന്
അബ്രഹാം പറയുന്നുണ്ട്: “God will provide .”

ദൈവം തരും.

യഹോവായിരേ.

ദൈവത്തിന്റെ മലയിൽ ദൈവം വേണ്ടത് പ്രദാനം ചെയ്യും.

ഇതിന്റെ ഒരു പ്രശ്നം
ഈ കുഞ്ഞാടിനെ ദൈവം തരും എന്ന് അബ്രഹാം ഇസഹാക്കിനോട് പറഞ്ഞു.

പക്ഷേ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

കുഞ്ഞാടിനെ ദൈവം കൊടുത്തോ?!.

കുഞ്ഞാടിനെ ദൈവം കൊടുത്തു എന്നാണ് നമ്മളെല്ലാം വിചാരിക്കുന്നത്.

അങ്ങനെ വിചാരിക്കാൻ കാരണം
ഈ മലമുകളിൽ കൊമ്പുകൾക്കിടയിൽ മുൾപ്പടർപ്പിനിടയിൽ ആ കൊമ്പ് ഉടക്കി കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു, അബ്രഹാം അതിനെ ബലിയർപ്പിച്ചു എന്ന് വായിക്കുന്നതുകൊണ്ടാണ് കുഞ്ഞാടിനെ ദൈവം തന്നുവെന്ന് നമ്മൾ ചിന്തിക്കുന്നത്.

പക്ഷേ,
യഹൂദന്മാർ എപ്പോഴും വിശ്വസിച്ചിരുന്നത് അബ്രാഹാം പ്രവചിച്ചു പറഞ്ഞ കുഞ്ഞാടിനെ ദൈവം തരുമെന്ന പ്രവചനം പൂർത്തിയായിട്ടില്ല എന്നായിരുന്നു .

അവർ പറയുന്ന ന്യായം ദൈവം കൊടുത്തത് കുഞ്ഞാടിനെയല്ല.
മുട്ടാടിനെയാണ്.

ഇംഗ്ലീഷിൽ പറയുമ്പോൾ ആ വ്യത്യാസം കുറച്ചുകൂടെ പ്രകടമാണ്.

കുഞ്ഞാട് എന്ന് പറയുമ്പോൾ Lamb ആണ്.

L- A-M-B.

മുട്ടാട് Ram ആണ്.

R-A-M.

അപ്പോൾ ദൈവം കൊടുത്തത് കുഞ്ഞാടിനെ അല്ല, ലാംബിനെയല്ല, റാമിനെയാണ്.
കുഞ്ഞാടിനെ അല്ല
മുട്ടാടിനെയാണ്. കൊമ്പുടക്കിക്കിടക്കുന്നത് മുട്ടാടാണ്.

അതുകൊണ്ട് ആ കാലം മുതൽ പിന്നീട് ക്രിസ്തുവിന്റെ കാലം വരെയും യഹൂദന്മാർ ഇങ്ങനെ പറയുമായിരുന്നു: കുഞ്ഞാടിനെ ദൈവം തന്നിട്ടില്ല. അതുകൊണ്ട് അതൊരു unfulfilled പ്രോമിസാണ്.
നിറവേറാത്ത പ്രവചനമാണ്. നിറവേറിയിട്ടില്ല.

അപ്പോൾ അതുകൊണ്ട് നൂറ്റാണ്ടുകളായിട്ട് അവർ ഈ കുഞ്ഞാടിനു വേണ്ടി കാത്തിരുന്നു.

ഓരോ പ്രഭാതത്തിലും രാവിലേ ഒൻപതു മണിക്കും മധ്യാഹ്നത്തിൽ മൂന്നുമണിക്കും ആയിരുന്നു യഹൂദരുടെ ദേവാലയത്തിലെ ബലി നടന്നിരുന്ന സമയം.
രാവിലെ ഒമ്പത് മണിയുടെ ബലിയെ വിളിച്ചിരുന്നത് പ്രഭാതബലി എന്നാണ്. വൈകുന്നേരം മൂന്നുമണി ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കുള്ള
ബലിയേയാണ് അവർ സായാഹ്നബലി എന്ന് വിളിച്ചിരുന്നത്.
Evening Sacrifice. അപ്പോൾ രാവിലെ ഒമ്പത് മണിക്കും ഉച്ചതിരിഞ്ഞ്
മൂന്ന് മണിക്കും പ്രഭാതബലിയിലും പ്രദോഷബലിയിലും യഹൂദപുരോഹിതന്മാർ
പ്രാർത്ഥിച്ചിരുന്നു.

ദൈവമേ, നീ കുഞ്ഞാടിനെ തരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. കുഞ്ഞാടിനെ തരണമേ
അങ്ങനെ അവർ പ്രാർത്ഥിക്കുമായിരുന്നു.

ഈ പശ്ചാത്തലത്തിൽ വേണം നമ്മൾ സ്നാപകയോഹന്നാൻ യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്ന ആ പ്രസിദ്ധമായ പ്രസ്താവനയെ മനസ്സിലാക്കാൻ.

“ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.”

അപ്പോൾ ക്രിസ്തു വരുന്നതു വരെയും അബ്രഹാം പറഞ്ഞ ഈ പ്രവചനം പൂർത്തീകരിക്കപ്പെട്ടിട്ടില്ല.

അപ്പോൾ അതാണ് നമ്മൾ ഇവിടെ കാണുന്ന ആറാമത്തെ കാര്യം — കുഞ്ഞാടിനെ ദൈവം തരും എന്ന് അബ്രഹാം പറഞ്ഞ പ്രവചനം യഥാർത്ഥത്തിൽ complete ആകുന്നത് യേശുക്രിസ്തു എന്ന ദൈവത്തിന്റെ കുഞ്ഞാട് വരുമ്പോൾ മാത്രമാണ്.

ഏഴാമത്തെ കാര്യം,
നമ്മൾ ഈ 22-ാം അധ്യായത്തിന്റെ അവസാന ഭാഗത്തേക്ക് വരുമ്പോൾ ദൈവം അബ്രാഹത്തോട് പറയുന്ന ഒരു വചനം ഇങ്ങനെയാണ് (ഉല്പത്തി 22:18):

വചനം ഇങ്ങനെയാണ്. വാക്യം 18 ആണ്.

“നീ എന്റെ വാക്ക് അനുസരിച്ചതു കൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.”

നിന്റെ സന്തതികളിലൂടെ എന്നല്ല, സന്തതിയിലൂടെ എന്നാണ്, from your seed, നിന്റെ സന്തതിയിലൂടെ എന്നാണ്.
സന്തതികൾ അല്ല, അത് singular ആണ്.

ലോകം മുഴുവൻ അനുഗ്രഹിക്കപ്പെട്ട അബ്രഹാമിന്റെ ഒരേ ഒരു സന്തതിയുടെ പേര് യേശു
എന്ന് മാത്രമാണ് അല്ലെങ്കിൽ യേശു എന്ന ഏക അബ്രഹാമിന്റെ സന്തതിയിലൂടെ മാത്രമാണ് ലോകം
മുഴുവൻ അനുഗ്രഹിക്കപ്പെട്ടത്. ഇസഹാക്കിലൂടെയല്ല, അബ്രഹാമിന്റെ വേറെ ഒരു മകനിലൂടെയുമല്ല, വേറേ ഒരു തലമുറയിലൂടെയുമല്ല അല്ലെങ്കിൽ ലോകത്തുള്ള
അഞ്ചു ഭൂഖണ്ഡങ്ങളിലെയും മനുഷ്യർ അനുഗ്രഹിക്കപ്പെട്ടത് യഥാർത്ഥത്തിൽ ക്രിസ്തു എന്ന അബ്രഹാമിന്റെ സന്തതിയിലൂടെയാണ്. അതുകൊണ്ട് ഈ 22:18
is a direct reference to Jesus Christ.

അപ്പോ ഈ ഏഴ് കാര്യങ്ങൾ ഉല്പത്തി പുസ്തകം 22-ാം അധ്യായത്തിൽ നിന്ന്
നമ്മൾ കാണുമ്പോൾ നമുക്കറിയാം ഈ ഏഴ് കാര്യങ്ങളും യേശുക്രിസ്തുവിൽ മാത്രമാണ് പൂർത്തിയാവുന്നത്.

അപ്പോൾ നമ്മൾ വിശുദ്ധ കുർബാനയെ കുറിച്ച് ദിവ്യകാരുണ്യത്തെ കുറിച്ച് ചിന്തിക്കുന്ന ഈ ശുശ്രൂഷയിൽ നമ്മൾ അബ്രഹാമിന്റെ ബലിയെ
കാണുമ്പോൾ എന്താണ് നമ്മുടെ takeaway?

നമ്മൾ എന്താണ് ഇതിൽ നിന്ന് എടുക്കേണ്ട പാഠം?

സത്യത്തിൽ നമ്മൾ രണ്ട് മക്കളെ ഒരേ മലയിൽ ഒരുമിച്ചു നിറുത്തി കാണണം.

പഴയനിയമത്തിൽ നിന്ന് ഇസഹാക്കിനെ
കൊണ്ടുവന്ന് ആ മോറിയാ മലയിൽ നമ്മൾ നിർത്തുക.

പുതിയ നിയമത്തിൽ നിന്ന് കർത്താവ് ഈശോമിശിഹായും ഈ കാൽവരി മലയിൽ, മോറിയാ മലയുടെ മറ്റൊരു ഭാഗത്ത് നിൽക്കുകയാണ്.

ഇവർ രണ്ടുപേരും നിൽക്കുമ്പോൾ രണ്ടു മക്കൾ

എന്തായിരുന്നു ഈ രണ്ടുപേരുടെയും തലവര.

ഒരാളുടെ തലവര അയാളെ വെറുതെ വിട്ടു എന്നതാണ്.

He was let the God let Him go free.

ദൈവം അവനെ വെറുതേ വിട്ടു.

ദൈവം അവനെ ശിക്ഷിക്കാതെ കൊല്ലപ്പെടാതെ പറഞ്ഞയച്ചു.

എന്നാൽ ഈ രണ്ടാമത്തെ മകനോ?

ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് പലപ്പോഴും.

അതായത് പഴയനിയമത്തിലെ സംഭവങ്ങളെല്ലാം മന:പാഠം പോലെ അറിയാമായിരുന്ന ആളാണ്
പരിശുദ്ധ അമ്മ.

ആ പരിശുദ്ധ അമ്മ ഈ അബ്രഹാം ഇസഹാക്കിനെ ബലികഴിക്കാൻ മോറിയാ മലയിൽ കൊണ്ടുപോയ ആ ജീവിതകഥ
വായിച്ചിട്ടുണ്ട്.

ആ അമ്മ കാൽവരിയുടെ നെറുകയിൽ കുരിശിലേക്ക് മകനെ ഇങ്ങനെ ചേർത്തുവെച്ച് പട്ടാളക്കാർ ആണിവച്ച്, ആണി അടിക്കുമ്പോൾ ആ അമ്മ മനസ്സിന്റെ കണ്ണാടിയിൽ ഒരു ചിത്രം
കണ്ടിട്ടുണ്ടാകും.

ആ ചിത്രം ഇതാണ്.

പണ്ട് ഇതേ മലയിൽ അബ്രഹാം എന്ന മറ്റൊരപ്പൻ തന്റെ മകനെയും കൊണ്ട്
ഇങ്ങനെ കത്തി ഉയർത്തുന്ന ആ നിമിഷാർദ്ധത്തിന്റെ നൊടിനാഴികനേരത്തിനുള്ളിൽ മകനെ കൊല്ലരുതെന്നു പറഞ്ഞു ഒരു ദൈവസ്വരം
മുഴങ്ങി കേട്ടത് ഈ അന്തരീക്ഷത്തിലാണ്.

കണ്ണുപൂട്ടി ആ അമ്മ ഹൃദയം ഏകാഗ്രമാക്കി ഒരായിരം തവണ പ്രാർത്ഥിച്ചിട്ടുണ്ടാവും. ദൈവമേ ആ സ്വരം ഒരിക്കൽ കൂടി ഇവിടെ മുഴങ്ങണമേ. മകന്റെ കയ്യിൽ ആണി അടിക്കരുതേ.

പക്ഷേ ആ അമ്മയുടെ മുഴുവൻ പ്രാർത്ഥനകളെയും വിഫലമാക്കിക്കൊണ്ട് പട്ടാളക്കാരന്റെ കയ്യിലെ
ചുറ്റിക ഉയർന്നു താണു.

യേശുവിന്റെ കയ്യിൽ ആണി അടിക്കപ്പെട്ട അവന്റെ കയ്യിലൂടെ

രുധിരച്ചാല് , ചോരച്ചാല് ഒഴുകി.

അപ്പോൾ എന്താണ് ഈ രണ്ടാമത്തെ മകന്റെ തലവര, ആ രണ്ടാമത്തെ മകനെ വെറുതെ വിട്ടില്ല.

ഒരാൾ വെറുതേ വിടപ്പെടുന്നു. മറ്റെയാൾ ശിക്ഷ ഏറ്റുവാങ്ങുന്നു.

ഒരാൾ സ്വതന്ത്രനാകുന്നു. മറ്റെയാൾ കൊല്ലപ്പെടുന്നു.

വിശുദ്ധ കുർബാന നമ്മൾ മനസിലാക്കുമ്പോൾ
നമ്മൾ കാണേണ്ട ഏറ്റവും പ്രധാനപ്പെട്ട ചിന്ത എന്താണെന്ന് അറിയാമോ?

This is substitutary sacrifice.

ഇത് ഒരാൾക്ക് പകരം മറ്റൊരാൾ ബലിയായതാണ്.

ഇസഹാക്ക് വെറുതേ വിടപ്പെടുമ്പോൾ ക്രിസ്തു ഇസഹാക്കിനും ഇസഹാക്കിനെ പോലെയുള്ള
തന്റെ മുഴുവൻ സഹോദരന്മാർക്കും പകരം ബലിയാവുകയാണ്.

Substitutary ആണ്.

അപ്പോൾ നമ്മൾ ഓരോ കുർബാനയിലും പങ്കെടുക്കുമ്പോൾ
നമ്മുടെ മനസ്സിലേക്ക് വരുന്ന ചിന്ത ഇത് എനിക്ക് പകരം എന്റെ രക്ഷകൻ കൊല്ലപ്പെട്ടതിന്റെ ഓർമ്മയാണ്.

സത്യത്തിൽ ഈ ബലിപീഠത്തിൽ വച്ച് വെട്ടിമുറിക്കപ്പെടേണ്ടിയിരുന്നത് ഞാനാണ്.

കൊല്ലപ്പെടാൻ യോഗ്യത ഉള്ള സകലതിന്മകളും ഞാൻ ചെയ്തിട്ടുണ്ട്.

എന്നാൽ എനിക്ക് വരേണ്ടിയിരുന്ന ശിക്ഷ എനിക്ക് പകരം മറ്റൊരാൾ ഏറ്റെടുത്തതിന്റെ എന്റെ
രക്ഷകൻ ഏറ്റെടുത്തതിന്റെ ഓർമ്മയാണിത്.

അത് കൊണ്ടാണ് ഓരോ കുർബാനയിലും അവന്റെ മരണം നമ്മൾ പ്രഖ്യാപിക്കുന്നത.

മരണം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞാൽ അവൻ മരിച്ചു എന്നല്ല. അവൻ എനിക്ക് പകരം മരിച്ചു എന്നാണ് നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.

അപ്പോൾ അതുകൊണ്ട്
പ്രിയപ്പെട്ടവരേ, പരിശുദ്ധ കുർബാനയിൽ ഈ ഒരു തലം നമ്മൾ ഓർക്കണം എന്നുള്ളതാണ് എനിക്ക് നിങ്ങൾക്ക് ഈ മെസേജിൽ നിന്ന്
നിങ്ങൾ ജീവിതത്തിലേക്ക് ഏറ്റെടുക്കേണ്ട ഒന്നാമത്തെ കാര്യം.

രണ്ടാമത്തെ കാര്യം നമ്മൾ കുർബാന അർപ്പിക്കുമ്പോൾ അത്
നമ്മുടെ പാപത്തിന് പരിഹാരമായിട്ട് അർപ്പിക്കുന്നത് നമ്മൾ മറന്നുപോകാനും പാടില്ല.

ഓരോ കുർബാനയും പാപപരിഹാര ബലിയാണ്.

എന്തോരം കോടാനുകോടി പാപം നമ്മൾ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

ഞാൻ ഈ ദിവസങ്ങളിലൊക്കെ ഈ കാലിക ശിക്ഷയെ കുറിച്ച് വായിക്കുകയായിരുന്നു.

Temporal punishment.

എന്ന് പറഞ്ഞാൽ നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തുകൂട്ടിയ പാപങ്ങളുടെ,
കോടിക്കണക്കിന് ഒരു കൂടാരം പോലെ ഇതിങ്ങനെ pile up ചെയ്ത്, pile up ചെയ്ത്, pile up ചെയ്ത്, നമ്മുടെ മേലിൽ കിടപ്പുണ്ട്. നമ്മൾ കാണുന്നില്ലെന്നേയുള്ളൂ അത്.

അപ്പോൾ എന്തോരം പാപമാണ് ഒരു ജീവിതത്തിൽ ഒരാൾ 24 മണിക്കൂറിൽ ചെയ്തു കൂട്ടുന്നത്.

നമ്മൾ നോക്കുമ്പോൾ സത്യത്തിൽ നമുക്ക് പാപം ഒന്നുമില്ല. പക്ഷേ ചിന്ത നിലപാട്, പ്രവർത്തി എന്തെല്ലാം പാപമുണ്ട്.

അപ്പോൾ നമ്മൾ അറിയാതെ ഇങ്ങനെ കൂന കൂടി, കൂന കൂടി,കൂന കൂടി, കൂന കൂടി വലിയൊരു മഹാ മഹാമേരു പോലെ മഹാപർവ്വതം പോലെ ഇങ്ങനെ പാപം
തലക്ക് മീതെ കിടപ്പുണ്ട്.

അപ്പോൾ ഓരോ കുർബാനയും ഈ പാപത്തിന്റെ കെട്ട് അഴിഞ്ഞഴിഞ്ഞഴിഞ്ഞു പോകുന്ന പാപപരിഹാര ബലിയാണ്.

അതുകൊണ്ട് ആ ഒരു അവബോധം കൂടി പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്
വരണം.

നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചോദിച്ചു നമ്മൾ പ്രാർത്ഥിക്കുകയും വേണം.

നമ്മൾ ഇന്നത്തെ പുണ്യം, നമ്മൾ പരിശീലിക്കേണ്ട പുണ്യം എന്ന് പറയുന്നത്
ഉത്സാഹമാണ് (Diligence).

ഉത്സാഹം

എന്ന് പറഞ്ഞാൽ അതിന്റെ opposite
ആയിട്ടുള്ള തിന്മ ഏതാണ്?

അലസതയാണ്.

നമ്മൾ ഒത്തിരി സമയം ഇന്ന് വെറുതെ കളയുന്നുണ്ട്, പ്രത്യേകിച്ച് റീൽസ് കണ്ടു അതുപോലെ Shorts കണ്ടു പിന്നെ Facebook, whatsapp, Instagram
ട്വിറ്റർ, YouTube, ഇതെല്ലാം നമ്മുടെ സമയം കളയുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ്.

ഒത്തിരി നമ്മുടെ സമയം കളയുന്ന ഇത്തരം കാര്യങ്ങൾ നമുക്ക് അലസത തരുന്നുണ്ട്.

വെറുതെ കിടന്നിങ്ങനെ

കർത്താവ് നമ്മളോട് പറഞ്ഞത് പ്രാർത്ഥിക്കാനാണ്. സ്ക്രോൾ ചെയ്യാനല്ല.

പ്രാർത്ഥിക്കാനാണ്, സ്ക്രോൾ ചെയ്യാനല്ല.

നമ്മൾ സ്ക്രോൾ ചെയ്താണ് നമ്മുടെ ലൈഫിന്റെ മുഴുവൻ സമയവും കളഞ്ഞു കൊണ്ടിരിക്കുന്നത്.

അപ്പോൾ അതുകൊണ്ട് നമുക്ക് അലസത എന്ന പാപം നമ്മുടെ ജീവിതത്തിൽ നിന്ന് മാറാൻ ഇന്നൊരു നിയോഗം വയ്ക്കാം.

നമ്മൾ പ്രാർത്ഥിക്കേണ്ടത് ഒരു 15 മിനിറ്റ് നാളെ രാവിലെ നേരത്തെ സാധാരണ ഉണരുന്നതിൽ നിന്ന് ഒരു 15 മിനിറ്റ് നേരത്തെ എഴുന്നേറ്റ് ബൈബിൾ വായിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാൻ നമ്മുടെ ഒരു തീരുമാനം ഒരു ടാസ്ക് ആയി എടുക്കാം.

അത് പോലെ പ്രാർത്ഥന ഒരു ബൈബിൾ വാക്യം
നമുക്ക് ഇന്നത്തെ പ്രാർത്ഥനയാക്കി മാറ്റാം. അത് വിലാപങ്ങളുടെ പുസ്തകത്തിൽ നിന്നാണ്. മനോഹരമായ ഒരു പ്രാർത്ഥനയാണത്. വിലാപങ്ങളുടെ പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിന്റെ ഇരുപത്തി ഒന്നാം വാക്യം.

അത് നമുക്ക് പ്രാർത്ഥന ആക്കാം.

പ്രാർത്ഥന ഇതാണ്: “കർത്താവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ. ഞങ്ങളുടെ
ദിനങ്ങളെ പണ്ടത്തേതു പോലെ ആക്കണമേ.

നല്ല പ്രാർത്ഥനയാണ്.

കർത്താവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ. ഞങ്ങളുടെ ദിനങ്ങളെ
പണ്ടത്തേതുപോലെ ആക്കണമേ.

ഈ ഒരു പ്രാർത്ഥനയോടെ നമുക്ക് പരിശുദ്ധ കുർബാനയുടെ ആരാധനയിൽ ആശീർവാദം സ്വീകരിക്കാൻ ആയിട്ട് ഒരുങ്ങാം.

ദൈവം
നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്
എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

നല്ല കർത്താവേ, ഒരു ദിവസം കൂടി അങ്ങയെ ആരാധിക്കാൻ അങ്ങ് തന്ന
കൃപാവരത്തിനായിട്ട് ഞങ്ങൾ നന്ദി പറയുന്നു.

കർത്താവേ, അങ്ങയുടെ സ്നേഹത്തിലേക്ക് ഞങ്ങളെ വിളിക്കുന്നതിനും അങ്ങയെ നോക്കാൻ
ഞങ്ങൾക്ക് കഴിവും പ്രാപ്തിയും, ആഗ്രഹവും തരുന്നതിനും അങ്ങയുടെ സന്നിധിയിൽ എത്താൻ ഞങ്ങളെ മാടിവിളിച്ചതിനും
ഞങ്ങൾ അങ്ങേക്ക് നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു.

കർത്താവായ ദൈവമേ, ഇന്ന് അവിടുത്തെ മുൻപിലേക്ക് ഞങ്ങൾ
വരുമ്പോൾ ഈ പ്രിയ മക്കളെ എല്ലാവരെയും കർത്താവേ, നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു.

ഓരോ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

തകർച്ചയിലൂടെയും വേദനയിലൂടെയും കടന്നുപോകുന്ന എല്ലാവരെയും, അവിടുന്ന് ആശീർവദിച്ച് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

നിന്റെ നന്മകൾ,
അനുഗ്രഹങ്ങൾ ഈ കുടുംബങ്ങളിൽ എല്ലാം കർത്താവേ നീ നിറയ്ക്കണം എന്ന് പ്രാർത്ഥിക്കുന്നു.

ദൈവമായ കർത്താവേ, ഞങ്ങളുടെ കർത്താവ്‌ ഞങ്ങൾക്ക് വേണ്ടിയാണ് കുരിശിൽ മരിച്ചത്. ഞങ്ങൾക്ക് പകരമാണ്
ഞങ്ങളുടെ പാപങ്ങളാണ് അവിടുന്ന് ഏറ്റെടുത്തത്.

ദൈവമേ, ഓരോ ബലിയിലും ഞങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചോദിക്കാനും
പാപങ്ങളെ കുറിച്ച് അനുതപിക്കാനും വേണ്ട കൃപ തന്ന് ഞങ്ങളെ സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

ഈ ആശീർവാദം ഞങ്ങൾ സ്വീകരിക്കുമ്പോൾ കർത്താവേ, ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് പാപം കൊണ്ടുവരുന്ന എല്ലാ തകർച്ചകളും എടുത്തുമാറ്റപ്പെടണമേ.

കർത്താവേ, പാപത്തിന്റെ അനന്തരഫലങ്ങൾ, പാപം കൊണ്ടുവന്ന എല്ലാ തകർച്ചകളും ദോഷങ്ങളും ശാപങ്ങളും
എടുത്തുമാറ്റി അനുഗ്രഹിക്കണമെന്ന് കർത്താവേ, ഞങ്ങൾ പ്രാർത്ഥിക്കുന്നു.

നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കാം.

കർത്താവായ യേശുവിന്റെ പരിശുദ്ധനാമത്തിൽ ഈ ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന സകലമക്കളെയും കുടുംബങ്ങളെയും ദൈവമായ കർത്താവ്‌
ആശീർവദിച്ച് അനുഗ്രഹിച്ച് പുണ്യപ്പെടുത്തുമാറാകട്ടെ.

നിങ്ങളുടെ തകർച്ചകളും, നിങ്ങളുടെ ജീവിതഭാരങ്ങളും, നിങ്ങളുടെ രോഗങ്ങളും
നിങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ആകുലതകളും കർത്താവ്‌ ഏറ്റെടുത്ത് പരിഹരിക്കട്ടെ.

ദൈവം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കണ്ണു കണ്ടിട്ടില്ലാത്ത കാത് കേട്ടിട്ടില്ലാത്ത ഹൃദയം നിനച്ചിട്ടില്ലാത്ത വഴികൾ തുറന്നു തരട്ടെ. ദൈവം നിങ്ങളുടെ അടഞ്ഞ പാതകളെ തുറന്നു വഴികളെ വിശാലമാക്കി അനുഗ്രഹിക്കട്ടെ.

നിങ്ങളുടെ അസാധ്യതകളെ ദൈവം സാധ്യതകളാക്കി മാറ്റട്ടെ. നിങ്ങളുടെ ജീവിതത്തിലെ എല്ലാ അടഞ്ഞ
അദ്ധ്യായങ്ങളും അവിടുന്ന് തുറന്ന് അനുഗ്രഹത്തിന്റെ വഴികൾ തുറന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ.

യേശുവിന്റെ വിലയേറിയ
ശരീരത്തിന്റെ യോഗ്യതകളാൽ തന്നെ.

ആമേൻ.

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് ഏനേരവും ആരാധനയും സ്തുതിയും പുകഴ്ചയും
ഉണ്ടായിരിക്കട്ടെ.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading