എല്ലാ കൂട്ടുകാർക്കും കേരള പിറവി ദിന ആശംസകൾ നേരുന്നു.
പ്രകൃതിയുടെ വർണ്ണ സുന്ദര മനോഹാരിത നിറഞ്ഞ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരള നാട് 63 വർഷത്തിലേക്ക് രൂപപ്പെട്ടിരിക്കുന്നു. കേരള തനിമയും, ആഘോഷങ്ങളും, കലകളും, സാംസ്കാരിക ചൈതനൃവും മലയാളകരയിലെങ്ങും നിറഞ്ഞു നിൽക്കുന്ന അനുഭൂതിയാണ്.
1956 നവംബർ 1 നാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ഒത്തുചേർന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളം എന്ന പേരിന്റെ പിന്നിൽ നിരവധി ഐതിഹങ്ങളും, കഥകളും, നാം കേട്ടിട്ടുണ്ട്. എന്നാൽ കേരളം എന്ന പേര് “വൃക്ഷങ്ങൾ നിറഞ്ഞ പ്രദേശം എന്ന അർതഥത്തിനാണ് ഏറ്റവും കൂടുതൽ സ്വീകാരിത.” അറബികൾ വിളിച്ച “ഖൈറുളള” എന്ന പേരും ലോപിച്ചും, ചേര രാജക്കാൻമാർ ഭരണത്തിൽ ഏർപ്പെട്ടപ്പോൾ പിന്നീട് അത് ചേരളമായി മാറുകയും അങ്ങനെ ഊന്നൽ നൽകി അത് കേരളമായി മാറി എന്നാണ് പേരിനു പിന്നിലെ ഐതിഹൃം.

മലയാളികൾക്കു വേണ്ടി മാത്രം പിറവി കൊണ്ട ദിനമാണ് കേരള പിറവി എന്നു നമ്മുക്ക് പറയാം. ഈ ദിനത്തിൽ സ്ത്രീകൾ സെറ്റു സാരിയുടെ വർണ്ണ ശോഭയിൽ നിറയുകയും, പുരുഷൻമാർ കോടി മുണ്ടിൽ എത്തിചേരുകയും ചെയ്യുമ്പോൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാണ് പകരുന്നത്.
ഐക്യകേരളം എന്നറിയപ്പെടുന്ന കേരളത്തിലെ ജനകീയ പ്രസ്ഥാനം രൂപവത്കരിച്ചത് ഭാഷാടിസ്ഥാനത്തിലാണ്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ ശേഷം ഐകൃ കേരളത്തിനു വേണ്ടി നാനാ ജില്ലകളിൽ നിന്ന് പ്രക്ഷോഭ ങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുളള ഇന്ത്യ ഗവൺമെ ന്റിന്റെ തീരുമാന പ്രകാരം തിരുവിതാംകൂർ, കൊച്ചി, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ മലയാള എന്ന പ്രധാന ഭാഷയേ കൂട്ടി ചേർക്കപ്പെട്ടു.
ഐതിഹങ്ങളാൽ സമ്പൂർണ്ണമായ നമ്മുടെ നാടിന്റെ കഥകളിൽ പരശുരാമന്റെ കഥയും ഇടംപിടിച്ചിരിക്കുന്നു.

തുടക്കത്തിൽ കേരളം പിന്നോക്കവസ്ഥയിൽ നിറഞ്ഞതാണെങ്കിലും ഇന്ന് ഏറെ വികസനം പ്രാപിച്ചിരിക്കുകയാണ്. സാക്ഷരത, ആരോഗ്യം എന്നിങ്ങനെ കേരളം കൈവരിച്ച നേട്ട ങ്ങൾ ചെറുതല്ല.
കലകളാൽ സമ്പൂർണ്ണമായ കഥകളി,കളരിപയറ്റ്, മോഹനിയാട്ടം, എന്നിങ്ങനെയുളള നൃത്ത കലകൾ വിദേശിയരേ കേരളത്തിലെക്ക് ആകർഷിക്കുവാൻ ഒരു കാരണമാണ്. ആയൂര്‍വേദ ചികിത്സയും, രുചികളുടെ സ്വപന കൂട്ടും വിദേശികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.

ഹരിതവർണ്ണ ശോഭയേറിയ കേരളം എന്ന് സമകാലീന ചിന്തയിൽ നമുക്ക് പറയുവാൻ സാധിക്കുകയില്ല. എങ്കിലും നല്ലോരു നാളേക്കായി സ്വപ്നം കണ്ടു കൊണ്ട് നമ്മുടെ നാടിന്റെ പിറന്നാൾ ദിനത്തെ വരവേൽക്കാം…
Riya Tom

Leave a reply to Nelson Cancel reply