ദിവ്യ സക്രാരിയിൽ നിന്നിതാ
Malayalam Christian Devotional Song
ദിവ്യ സക്രാരിയിൽ നിന്നിതാ
ആഗതനാകുന്നു എൻ ഈശോ
ദാഹമോടെ ഞാനും ഈ അൾത്താരയിൽ
(ദിവ്യ… )
കാഴ്ചയായ് നൽകാം ജീവിതം
മുഴുവൻ, എൻ്റെ പൊന്നു നാഥനെ
സ്വീകരിക്കുമ്പോൾ ആരാധനാ…
(ദിവ്യ… )
പാപ വഴിയെ ഞാൻ നടന്നാലും
ധൂർത്തനായി നിന്നെ മറന്നാലും
സ്നേഹ സ്പർശം നൽകി എന്നെ
സ്വർഗ്ഗരാജ്യം കാട്ടിട്ടും (2)
എൻ്റെ സ്നേഹ നാഥനീശോയെ
ഞാൻ നിൻ്റെ സ്വന്തമായിട്ടട്ടെ
(ദിവ്യ… )
സ്വർഗ്ഗവാസികൾ ഭൂവാസികൾ
തിരുമുൻപിൽ നിൽക്കും നിമിഷമിതാ
ക്രോവേൻന്മാർ പാടുന്നു
സ്രാപ്പേൻന്മാർ വാഴ്ത്തുന്നു (2)
അവരോട് ഞാനുമെന്നായ്
ആരാധന സ്തുതികൾ ഏകുന്നു.
(ദിവ്യ…)
Texted by Leema Emmanuel

Leave a comment