കരഞ്ഞാൽ കണ്ണീരൊപ്പും…
Malayalam Christian Devotional Song
കരഞ്ഞാൽ കണ്ണീരൊപ്പും
സ്നേഹമല്ലെ എന്റെ നാഥനല്ലെ ഈശോ
തളർന്നാൽ താങ്ങി എന്നെ ഓമ്മനിക്കും
സ്നേഹ നാഥനല്ലെ ഈശോ
എൻ മുഖം .. വിടുംമ്പോൾ…
എൻ മനം .. നീറുംമ്പോൾ…
എൻ്റെ ചാരത്ത് ചേരുന്നു
സ്വാന്ത്വനമായ്….
(കരഞ്ഞാൽ.. )
മനസ്സിൽ നിറയുന്ന മുറിവുകൾ എല്ലാം
വിരൾ തൊട്ട് ഉണക്കിടുന്നു.
ഭാരങ്ങൾ പേറി ഞാൻ വീണിടുമ്പോൾ
തോളിൽ വഹിച്ചിടുന്നു
ഒരു കുഞ്ഞിനെപ്പോൽ തിരുമാറിലവൽ
എന്നും എന്നെ ഉറക്കീടുന്നു (2)
പകയാൽ എൻ മനം നീറിടുമ്പോൾ
ക്ഷമയായ് വന്നീടുന്നു…
പിഴകൾ ഞാൻ ഏറ്റുചൊല്ലിടുമ്പോൾ
മോചനം നൽകിടുന്നു…
തൻ്റെ അനുഗ്രഹത്തിൻ
തിരുക്കരങ്ങളവൻ
എന്റെ ശിരസ്സിൽ ചേർത്തീടുന്നു. (2)
(കരഞ്ഞാൽ.. )
Texted by Leema Emmanuel

Leave a comment