നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ
Malayalam Christian Devotional Song
നിൻ്റെ തകർച്ചയിൽ ആശ്വാസമേകാൻ
നിൻ്റെ തളർച്ചയിൽ ഒന്ന് ചേരാൻ
നിന്നെ താരാട്ട് പാടി ഉറക്കാൻ
ഇതാ ഇതാ നിൻ്റെ അമ്മ…
(നിൻ്റെ …)
സ്നേഹത്തോടെന്നെ ഉദരത്തിൽ
വഹിച്ചവളല്ലോ
ത്യാഗത്തോടെന്നെ കരങ്ങളിൽ
താങ്ങിയോളല്ലോ
നിൻ വേദനയിൽ നിൻ സഹനത്തീയിൽ
വിങ്ങി വിതുമ്പും നിൻ
ഹൃദയക്കോണിൽ
നിർമ്മല സ്നേഹ തെളിനീര്
നൽകാം ഇതാ ഇതാ നിൻ്റെ അമ്മ
ഇതാ ഇതാ നിൻ്റെ അമ്മ
(നിൻ്റെ… )
തിരുക്കുടുംബത്തിൻ നാഥയാണ് അമ്മ
തിരുസഭയുടെ നാഥയാണ് അമ്മ
നിത്യം പരിശുദ്ധ മറിയമാണ് അമ്മ
ഇതാ ഇതാ നിൻ്റെ അമ്മ
ഇതാ ഇതാ നിൻ്റെ അമ്മ
(നിൻ്റെ… )
Texted by Leema Emmanuel

Leave a comment