Nalla Mathave Mariye, Vanakkamasam Song – Lyrics

നല്ല മാതാവേ മരിയേ

(വണക്കമാസ ഗീതം)

Mother Mary PNG 20St Joseph PNG

നല്ല മാതാവേ, മരിയേ!

നിര്‍മ്മല യൌസേപ്പിതാവേ!   

നിങ്ങളുടെ പാദ പങ്കജത്തിൽ

ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ.

ആത്മ ശരീരേന്ദ്രിയങ്ങളായ

ധീസ്മരണാദി വശങ്ങളെയും

ആയവറ്റിൻ പല കർമ്മങ്ങളും

പോയതുമുള്ളതും മേലിലേതും

കണ്ണുതിരിച്ചു     കടാക്ഷിച്ചതിൽ

തണ്യതു സർവമകറ്റിക്കൊണ്ട്

പുണ്യമായുള്ളതു   കാത്തവറ്റാൽ

ധന്യരായ് ഞങ്ങളെയാക്കീടുവിൻ.

 

മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന

തുമ്പം തരും ദുഷ്ട പാതകരാം

ചൈത്താന്മാർ ഞങ്ങളെ കാത്തീടുവാൻ

ചത്താലും ഞങ്ങൾക്കതിഷ്ടമല്ല.

ആ ദുഷ്ടർ ഞങ്ങളെ കാത്തീടുകിൽ

ഹാ! കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി

ഇമ്പം കാണിച്ചു പ്രിയം വരുത്തി

പിമ്പവർ ഞങ്ങളെ   നാശമാക്കും.

അയ്യോ മാതാവേ പിതാവേ അവറ്റെ

അയ്യായിരം കാതം ദൂരമാക്കി

ഞങ്ങളെ കൈകളിൽ താങ്ങിക്കൊണ്ടു

നിങ്ങളുടെ പുത്രനു ചേർത്തുകൊൾവിൻ.

Texted by Leema Emmanuel

Advertisements
Advertisements
കുരുക്കഴിക്കുന്ന മാതാവ്
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

57 responses to “Nalla Mathave Mariye, Vanakkamasam Song – Lyrics”

Leave a reply to Mathavinte Vanakkamasam – May 10 – Nelson MCBS Cancel reply