Ennamerum Papapathal…
Malayalam Christian Devotional Song
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം…
വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നല്കീടേണമെ നാഥാ…
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ …
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ..
പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ
രോഗവും ദുരിതവും നാൾക്കുനാൾ വളരും…
ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്…
പാപം എന്നെ പാതാള വഴിയിൽ എത്തിച്ചു..
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ …
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ…
എഴുന്നള്ളിടുവാൻ മടിച്ചീടല്ലെ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണെനാഥാ (2)
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടുവാൻ…
വീണ്ടുമെന്നെ വഹിക്കണെ നിൻ വിരിച്ച ചിറകുകളിൽ…
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ…
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ…
Texted by Leema Emmanuel
Categories: Lyrics, Uncategorized
1 reply »