വിണ്ണിൻ ദൂതർ പാടും ഗീതം
കേൾക്കും രാവിൽ മാനവർ ഒന്നായ്
വാഴ്ത്തി പാടാം നാഥന് സ്തുതി ഗീതം
ഹാപ്പി ക്രിസ്മസ്… മെറി ക്രി സ്മസ്
ലാല ലാല ലാലാ….
കണ്ടൂ ദൂരെ അങ്ങ് വിന്നിൽ മിന്നും…..
ഒരു താരം അങ്ങ് വാനിൽ
കേട്ടു കാതിൽ വിണ്ണിൽ നിന്നും
വാന ദൂതർ പാടും.. നാഥം രാവിൽ…
താരാജാലം ഏറ്റുപാടി …..
സ്നേഹഗീതം …നീല രാവിൽ
ഉണ്ണിയേശു പിറന്നൊരീ ശാന്ത രാത്രിയിൽ….
(കണ്ടൂ ദൂരെ)
മിന്നുന്ന താരം നോക്കി ഇടയരും
ഒന്നായ് ചേർന്ന് പോയി ബേത്ലെഹേമിൽ…
തേനൂറും പുഞ്ചിരി കാണാൻ…
ഉണ്ണിയെ കണ്ട് വണങ്ങാൻ
പോയി….ബെത്ലേഹേമിൽ…
നിന്റെ പാപം പോക്കാൻ…
നീതി മാർഗം കാട്ടാൻ …
വന്നു പിറന്നിതാ രാവിതിൽ …
മഞ്ഞ് തൂവിടും രാത്രിയിൽ
(കണ്ടൂ ദൂരെ…)
തരഗണങ്ങൾ വാഴ്ത്തും …
വിണ്ണിൻ്റെ രാജകുമാരാ..
മീട്ടാം കിന്നര നാദം
ഗോശാലയിൽ വന്നു പിറന്ന്….
ലോകത്തിൻ പാലകനായി…
പാടും..മണ്ണും വിണ്ണും…
വരവേൽക്കാം ഇതാ…
ഉണ്ണി ഈശോയെ നാം
കണ്ണു ചിമ്മും താരങ്ങൾ….
സാക്ഷിയായ് രാവിതിൽ
(കണ്ടൂ ദൂരെ….) (2)
Texted by Leema Emmanuel
Click here for the Song on YouTube

Leave a reply to Vinnin Dhoothar Padum Geetham – Christmas Carol Song – Love Alone Cancel reply