രക്തക്കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നൊരമ്മയേ…
നിന്ദിക്കരുതേ നീ ഒരുനാളും…
യേശുവിന്റെ മുൻപിൽ
നിനക്കായെന്നും പ്രാർത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ…
വിലയില്ലാത്തൊരു പാഴ് വസ്തുപോൽ
കരുതുന്നുണ്ടമ്മയെ അറിവില്ലാത്തവർ
എന്ത് പറഞ്ഞാലും…എത്ര പറഞ്ഞാലും…
സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ…
(രക്തക്കണ്ണീരൊഴുക്കി )
താതാനാം ദൈവത്തിൻ പുത്രിയാണമ്മ
പുത്രനാം ദൈവത്തിൻ മാതാവാണമ്മ
എന്ത് പറഞ്ഞാലും…എത്ര പറഞ്ഞാലും…
സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ…
(രക്തക്കണ്ണീരൊഴുക്കി )
ആവേ മരിയ.. ആവേ മരിയ..
ആവേ മരിയ.. ആവേ മരിയ… (4)
Texted by Leema Emmanuel


Leave a comment